ഭയം – 3 8

ആ… നീ എഴുന്നേറ്റോ. ഞാൻ ഇന്ന് വീടിൻറെ ഉടമസ്ഥനെ വിളിച്ച് ഇക്കാര്യം സംസാരിക്കാം വിജയ് ദേവ് അമ്മയോട് പറഞ്ഞു. അത് വേണ്ട… വിജയ് ടീച്ചർ പറഞ്ഞു. എന്തുകൊണ്ട് വേണ്ട അമ്മേ പിന്നെ എങ്ങനെ രാത്രി നമ്മൾ ഭീതിയിൽ കഴിയും. വേണ്ട… ടീച്ചർ പറഞ്ഞു തുടങ്ങി നമ്മൾ ഇക്കാര്യം ആരോടെങ്കിലും സംസാരിച്ചാൽ ഇത് നമുക്ക് രണ്ടുപേർക്കും മാനസിക പ്രശ്നം ഉള്ളതുകൊണ്ടാണ് എന്നുള്ള രീതിയിൽ ആളുകൾ പറഞ്ഞു പരത്തും. തന്നെയുമല്ല ഇത്രയും സൗകര്യമുള്ള,

എനിക്ക് പോയി വരാൻ പറ്റുന്ന വീട് അടുത്തെങ്ങും ഇല്ല താനും മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ വല്യമ്മയുടെ മുറിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് അറിയണം. നമുക്ക് മുനിയമ്മയോട് രാത്രിയിൽ വല്യമ്മയുടെ മുറിയിൽ കൂട്ടുകിടക്കാൻ പറയാം. ഈ കാര്യം ഇതിനു മുൻപ് ഒരിക്കൽ ഞാൻ അവരോട് ഒന്ന്പ്റഞ്ഞതാണ് അന്ന് അവർ അതിന് തയ്യാറായില്ല. ഒരു 5000 രൂപ കൂടി കൂടുതൽ അവർക്ക് നൽകാം എന്ന് പറയാം ഒരുപക്ഷേ അവർ സമ്മതിച്ചെന്നിരിക്കും.

എന്തായാലും അന്ന് മുനിയമ്മ എത്തിയപ്പോൾ തന്നെ ജയ ടീച്ചർ അവരോട് രാത്രിയിൽ അവിടെ തങ്ങുന്ന കാര്യം സൂചിപ്പിച്ചു. പക്ഷേ അവർ തയ്യാറായില്ല 5000 രൂപ കൂടി ഇപ്പോൾ തരുന്നതിനേക്കാൾ കൂടുതൽ തരാമെന്ന് പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ തിളങ്ങി പക്ഷേ അവർ ഒരു കണ്ടീഷൻ വച്ചു.

ഞാൻ ഈ വീട്ടിൽ തങ്ങാം പക്ഷേ കനകാംബിരി അമ്മയുടെ മുറിയിൽ തനിക്ക് കിടക്കാൻ കഴിയില്ല. പക്ഷേ എന്തെങ്കിലും ആവശ്യം കനകാംബിരി അമ്മയ്ക്ക് ഉണ്ടെങ്കിൽ അവിടെ കിടന്ന് ഒരു ബെൽ അമർത്തിയാൽ എനിക്ക് കേൾക്കത്തക്ക രീതിയിൽ എനിക്ക് മറ്റൊരു മുറിയിൽ താമസം ശരിയാക്കിയാൽ ഞാൻ നിൽക്കാം.

ഈ സംവിധാനത്തെ കുറിച്ചുള്ള അറിവ് മുനിയമ്മയ്ക്ക് ലഭിക്കുന്നത് ഇതിനു മുൻപ് നിന്ന് വീട്ടിൽ നിന്ന് ആയിരുന്നു. ഒരു നിമിഷം ജയ ടീച്ചർ ആലോചിച്ചു താനും മകനും അല്ലാതെ മറ്റൊരാൾ കൂടി ഈ വീട്ടിൽ ഉള്ളത് നല്ലതാണ് എന്തെങ്കിലും ഒരു സംഭവം ഉണ്ടായാൽ താനും മകനും അല്ലാതെ മൂന്നാമത് ഒരാൾ കൂടി അത് അറിയുമല്ലോ.

അങ്ങിനെ ഒരു ബെൽ സംവിധാനം താൻ ഇന്ന് തന്നെ ഏർപ്പാടാക്കാം. മുനിയമ്മ വീട്ടിൽ പോയി രാത്രിയിൽ നിൽക്കത്തക്ക രീതിയിൽ ഉള്ള തയ്യാറെടുപ്പുകളോടെ തിരികെ വരുവാൻ ടീച്ചർ നിർദ്ദേശിച്ചു. കനകാംബിരി അമ്മയുടെ മുറിയിൽ പോയി അവരുടെ പ്രാഥമിക പരിചരണങ്ങൾ ഒക്കെ കഴിഞ്ഞ ശേഷം പൊയ്ക്കൊള്ളാം എന്ന് മുനിയമ്മ മറുപടി പറഞ്ഞു. ജെയ ടീച്ചർ സ്കൂളിലേക്ക് യാത്രയായി.

ജയദേവ് തൻറെ മുറിയിലേക്കും. അന്ന് ജയദേവ് എന്തുകൊണ്ടോ മുനിയമ്മയെ അഭിമുഖീകരിക്കാൻ തയ്യാറായില്ല. ഭക്ഷണമൊക്കെ തന്നെ വിളമ്പി കഴിച്ചശേഷം മുറിയിൽ വന്ന് അവൻ മൊബൈലും നോക്കി കിടന്ന് ഉറങ്ങിപ്പോയി എപ്പോഴോ കോളിംഗ് ബെൽ അടിക്കുന്നത് കേട്ടാണ് വിജയ് ഉണർന്നത് മുനിയമ്മ പറഞ്ഞ രീതിയിലുള്ള ബെൽ പിടിപ്പിക്കുന്നതിനായി എത്തിയ രണ്ടുപേർ ആയിരുന്നു അവർ അവർക്ക് കനകാംബരി അമ്മയുടെ കൈ എത്തുന്ന സ്ഥലം കട്ടിലിൽ കാണിച്ചുകൊടുത്ത ശേഷം അതിൻറെ ബെല്ലും മറ്റു സംവിധാനങ്ങളും മെയിൻ ഹാളിലേക്ക് കൊടുത്തു.

അത് പിടിപ്പിച്ച ശേഷം കനകാംബിരി അമ്മയോട് അതിൽ വിരൽ അമർത്തുവാൻ വിജയ് ആവശ്യപ്പെട്ടു. അവരുടെ വിരലുകൾ അതിൽ അമർത്തിയപ്പോൾ ഹാളിൽ നിന്ന് പ്രത്യേക തരത്തിലുള്ള ഒരു മണിമുഴക്കം കേട്ടു. വല്യമ്മയ്ക്ക് ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഈ സ്വിച്ചിൽ വിരൽ അമർത്തിയാൽ മതി എന്ന് വിജയ് ദേവ് അവരെ പറഞ്ഞ് മനസ്സിലാക്കി.

മുനിയമ്മ വീട്ടിൽ പോയി ഉച്ച കഴിഞ്ഞാണ് തിരികെ വന്നത്. വിജയ് ദേവ് കത്ക് തുറന്നു കൊടുത്തു. ഒരു പുഞ്ചിരിയോടെ മുനിയമ്മ മുറിയിലേക്ക് കടന്ന് വിജയ് ദേവിനോട് തനിക്കുള്ള മുറി എവിടെയാണ് എന്ന് ചോദിച്ചു.

അമ്മ വന്നതിനുശേഷം റൂം റെഡിയാക്കി തരും എന്നും തൽക്കാലം അവർ കനകാംബിരി അമ്മയുടെ മുറിയിൽ വിശ്രമിക്കാനും പറഞ്ഞശേഷം വിജയ് ദേവ് അവൻറെ മുറിയിലേക്ക് പോയി.

വൈകുന്നേരം ജയ ടീച്ചർ സ്കൂളിൽ നിന്ന് വന്നു പതിവുപോലെ കുളിയും മറ്റും കഴിഞ്ഞ് പുറത്തിറങ്ങി. കനകാംബിരിയമ്മയുടെ മുറിയിൽ ചെന്നു മുനിയമ്മയെ കണ്ടു അവർ തയ്യാറെടുപ്പുകളോടെയാണ് വന്നിരിക്കുന്നത് എന്ന് മനസ്സിലാക്കി. ടീച്ചറെ കണ്ട മുനിയമ്മ തൻറെ മുറി ഏതാണ് എന്ന കാര്യം വീണ്ടും അന്വേഷിച്ചു. ഇരിക്കൂ ഞാൻ ഇപ്പോൾ വരാം ജെയ ടീച്ചർ മറുപടി പറഞ്ഞുകൊണ്ട് വിജയിദേവിന്റെ മുറിയിലേക്ക് പോയി.
വിജയദേവ് മൊബൈലിൽ എന്തോ കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു അമ്മയെ കണ്ട അവൻ കട്ടിൽ നിന്ന് എഴുന്നേറ്റു.

വിജയ്… ഈ മുറി നമുക്ക് മുനിയമ്മയ്ക്കായി നൽകാം നീ എൻറെ മുറിയിൽ വന്നു കിടന്നു കൊള്ളുക. ഒരു താൽക്കാലിക അറേഞ്ച് മെൻറ് എന്ന നിലയിൽ ഇത് നമുക്ക് ഒന്ന് പരീക്ഷിച്ചു നോക്കാം. ജെയ ടീച്ചർ പറഞ്ഞു. ശരി അമ്മേ… അവന് അതിൽ എതിർപ്പ് ഒന്നും തോന്നിയില്ല. അമ്മയുടെ മുറിയിൽ ഒരു കട്ടിലെ ഉള്ളൂ എങ്കിലും അത് രണ്ടുപേർക്ക് കിടക്കാൻ പാകത്തിൽ വലിയ കട്ടിലാണ്.

പിന്നെ തൻറെ സ്വകാര്യതയ്ക്ക് കുറച്ച് ഭംഗം വരും പക്ഷേ എന്ത് ചെയ്യാം അത് അഡ്ജസ്റ്റ് ചെയ്തേ പറ്റുകയുള്ളൂ. വിജയ് ദേവ് അവൻറെ ഫോണും ചാർജറും എടുത്തുകൊണ്ട് അമ്മയുടെ മുറിയിലേക്ക് പോയി.

ജെയ ടീച്ചർ മുനിയമ്മയെ വിജയ് ദേവിന്റെ മുറിയിലേക്ക് വിളിച്ചു വിജയദേവിന്റെ കട്ടിലിലെ ബെഡ്ഷീറ്റും തലയിണ ഉറകളും ഒക്കെ കഴുകാനായി മാറ്റിയശേഷം ടീച്ചർ പുതിയ ബെഡ്ഷീറ്റും തലയിണ കവറും മുനിയമ്മയ്ക്ക് കൈമാറി മുനിഅമ്മയോട് ആ മുറിയിൽ കിടന്നുകൊള്ളാൻ പറഞ്ഞു. വിജയ് എന്നോടൊപ്പം തൻറെ മുറിയിൽ കിടന്നു കൊള്ളും എന്ന് അറിയിച്ചു.

മുറി ഒന്നാകെ നോക്കിയ മുനിയമ്മയും ആ മുറിയിൽ കിടന്നു കൊള്ളാം എന്ന് സമ്മതിച്ചു.

അങ്ങിനെ രാത്രി വന്നെത്തി.

ഭയത്തിന്റെ നാലാം യാമം തുടരും….

Leave a Reply

Your email address will not be published. Required fields are marked *