മലയാളം കമ്പികഥ – ഭാഗ്യദേവത – 2
ങാ…. അപ്പൊ.. ഞാൻ അവളെപ്പറ്റി വിശദമായി ഒന്നും പറഞ്ഞില്ല…. വായനക്കാരുടെ മനസ്സിലും ചിലപ്പോൾ ആശങ്കകൾ ജനിച്ചേയ്ക്കാം…
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഹിസ്റ്ററി മാത്രം മുഴുവൻ പറയുമ്പോൾ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ, ഒരുതരം ബോറഡിപ്പിക്കുന്ന പരിപാടി ആയിപ്പോകും എന്നോർത്താണ് , ഇത് ഇടയ്ക്കിടെ വച്ചു കാച്ചുന്നത്
യഥാർത്ഥത്തിൽ എന്റെ കൂടപ്പിറപ്പ്,…അഥവാ ചേച്ചി എന്നൊക്കെ ഞാൻ നാഴികക്ക് നൂറു വട്ടം വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, എന്റെ അച്ഛന്റെ മൂത്ത ജേഷ്ടന്റെ സീമന്തപുത്രിയാണ് ഈ കാണുന്ന കഥാപാത്രം. എന്ന് വച്ചാൽ (cousin.) പണ്ട് കാലത്തു വീട്ടിലെ കഷ്ടപ്പാടുകളിൽ നിന്നും കുടുംബത്തെ രക്ഷിക്കാനായിട്ട്, ജോലി തേടി നാടുവിട്ടു, ബോംബെക്ക് (ഇന്നത്തെ മുംബൈ) പോയ കുടുംബം സ്നേഹിയാണ്, രാജൻ “വലിയച്ഛൻ,” നല്ല വിദ്യാ സമ്പന്നനും, സുമുഖനുമായ പുള്ളി, നല്ലൊരു കമ്പനിയിൽ ജോലി കിട്ടി, മാന്യമായ ജോലിക്ക് മാന്യമായ ശമ്പളം…. ജോലി ചെയ്യുന്ന കമ്പനിയിലെ MDയുമായി വല്യച്ഛൻ വളരെ പെട്ടെന്ന് തന്നെ വളരെ അടുത്ത സുഹൃത്തുക്കളായി. ആ സഹാർദ്ദത്തിന്റെ പേരിൽ എംഡി യുടെ കൂടെ അദ്ദേഹത്തിന്റെ വീട്ടിലെ ഒരു നിത്യ സന്ദർശകനായി പുള്ളി…. അങ്ങനെ ഈ MD. തലേക്കെട്ട് കാരൻ ” മനീന്ദർ “സിങ്ന്റെ മകളായ “നവ്‌നീത് കൗർ” എന്ന പക്കാ പഞ്ചാബിച്ചിയുമായി, കൊടിയ പ്രേമത്തിലായി. അവസാനം പുള്ളിക്കാരിയെ അടിച്ചുമാറ്റി കൊണ്ടുപോയി കല്യാണം കഴിച്ചു.. ഭീഷണി ഭയന്ന്, കുറെ കാലം ഒളിവിൽ താമസിച്ചു… ബോംബെയിൽ തന്നെ ഒളിവിലായത് കൊണ്ട് ഞങ്ങളുടെ തറവാട്ടിലൊന്നും ഈ വിശേഷം ആർക്കുമറിയില്ലായിരുന്നു…
വെറും ഒന്നരവർഷം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു, അവരുടെ ദാമ്പത്യത്തിന്. ആ ദാമ്പത്യവല്ലരിയിലെ കുഞ്ഞിക്കാലാണ്, “എന്റെ ചേച്ചി”….
അങ്ങനെ, മതം മാറി കല്യാണം കഴിച്ചതിന്റെ പേരിൽ അവരുടെ വീട്ടുകാർക്ക് ആ കൗർ നോട് മുഴുത്ത പകയായി,… ശത്രുതയായി (സിക്ക് മതം ഏറെക്കുറെ അങ്ങനെയാണ്..).
ആണുങ്ങൾക്ക് വീറും, വാശിയും, ഉയരവും, കായിക ബലവുമൊക്കെ ഉണ്ട് പക്ഷെ.. തലയ്ക്കകത്ത് ആൾത്താമസമില്ല… അതാണ് ഏറ്റവും വലിയ ഒരു സവിശേഷത എന്നത് ഒരു വലിയ യാഥാർഥ്യമാണ്… അവസാനം അവരുടെ വീട്ടുകാർ കുറെ കാലത്തിനു ശേഷം, ഇവരെ രണ്ടു പേരെയും കണ്ടുപിടിച്ചു. വല്ല്യഛന്റെ മുന്നിൽ വച്ച് തന്നെ അവർ, അവരെ (നവ്‌നീത് കൗർ) പിടിച്ചു കൊണ്ടുപോയി. ഇങ്ങേരെ അവർ കൊന്നില്ല എന്നേയുള്ളു, ഒരുപാട് തല്ലുകയും, ഉപദ്രവിക്കുകയും ചെയ്തു. പിന്നെ ഇങ്ങേരുടെ നേർക്ക്, ഒരു വധഭീഷണിയും മുഴക്കീട്ടാണ് അവര് പോയതത്രേ.
പാവം തന്റെ ഭാര്യയെ തിരികെ തരണമെന്ന് അപേക്ഷിച്ചുകൊണ്ട് വീണ്ടും പുള്ളി ആ വീട്ടിൽ പോയി കെഞ്ചി ചോദിച്ചുവെങ്കിലും, ആ നവ്നീത് കൗർ നെ കാണികാണാൻ അനുവദിച്ചില്ല എന്ന് മാത്രമല്ല ഇങ്ങേരെ വീടിന്റെ പരിസരത്ത് പോകാൻ പോലും അവരുടെ ആളുകൾ സമ്മതിച്ചില്ല, എന്നാണറിനത്…. പിന്നെ, ഇനിയും ഈക്കാര്യം ചോദിച്ചു കൊണ്ട് അങ്ങോട്ട് പോയാൽ തന്റെ കുഞ്ഞിനെ കൂടി പിടിച്ചു വാങ്ങുമെന്നായി ഭീഷണി… അത്രയും കൂടി ആയപ്പോൾ, അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് മനസിലാക്കിയ പുള്ളിക്കാരൻ തന്റെ കുഞ്ഞിനേയും എടുത്തു രായ്ക്ക് രാമാനം സ്ഥലം വിട്ടു. എത്രയും പെട്ടെന്ന് നാട് പിടിച്ചു… ആ കാലത്ത്, ഞങ്ങളുടെ തറവാട്ടിലെ ആദ്യത്തെ കല്യാണം, എന്റെ അച്ഛനമ്മമാരുടെതായിരുന്നു… തറവാട്ടിലെ, പുതുപെണ്ണായിരുന്ന, എന്റെ അമ്മയുടെ കൈകളിലാണ്, അങ്ങേര് ആ കുഞ്ഞിനെ ഏൽപ്പിച്ചത്…. കല്ല്യാണം കഴിഞ്ഞു ഒരു മാസം പോലും തികഞ്ഞിട്ടില്ലാത്ത എന്റെ അമ്മയാണ് പിന്നീട് അവളെ സ്വന്തം മകളെ പോലെ അല്ല അതിലും ഉപരിയായി വളർത്തിയത്… അതു കൊണ്ട് തന്നെ.. അമ്മക്ക് അന്നും, ഇന്നും, എന്നും അവളെ കഴിഞ്ഞേയുള്ളൂ ഞാൻ…. ഇനിയൊരു കുഞ്ഞ് വേണ്ട എന്നായിരുന്നു അമ്മയുടെ തീരുമാനം. അച്ഛന്റെ നിർബന്ധം കൊണ്ട് മാത്രം ജനിച്ചു പോയതാണ് ഞാൻ എന്നാണ് അമ്മ പലപ്പോഴും പറയറ്…..
ഹും… എന്താല്ലേ… ? മ്മ്‌ടെ കാര്യം… അന്നും ഇന്നും ഇനി മുമ്പോട്ടും ഗോവിന്ദ…… എന്ന് കരുതി അമ്മയ്ക്ക് എന്നോട് തീരെ സ്നേഹമില്ല എന്നല്ല അർത്ഥം.
എന്റെ അച്ഛനെ പഠിപ്പിച്ചു താഹസിൽധാർ ആക്കിയതിന്റെ പൂർണ്ണ ക്രെഡിറ്റും പുള്ളിക്കാണ്….. പക്ഷെ, പറഞ്ഞിട്ടെന്തു കാര്യം… മുൻപേ നല്ല വെള്ളത്തിന്റ ആശാനായിരുന്ന വല്യച്ഛൻ,. തന്റെ ഭാര്യയും കൂടി നഷ്ട്ടപ്പെട്ട സങ്കടത്താൽ 24 മണിക്കൂർ “വെള്ളമടി” തന്നെ ആയിരുന്നു. കുറച്ചു കാലം രോഗ ശയ്യയിലായിരുന്നു (ലിവർ സിറോസിസ്) രോഗം മുൻകൂട്ടി അറിഞ്ഞിട്ടും പുള്ളി ആരോടും പറഞ്ഞില്ല. എല്ലാവരും അറിയുമ്പോഴേക്കും വളരെ വൈകി പോയി , ചികിൽസിക്കാൻ പുള്ളി വിസമ്മതിച്ചതിനാൽ, താമസിയാതെ മരണപ്പെട്ടു, എന്നാണറിവ്. ഒരു തരത്തിൽ അതൊരു ആത്മഹത്യ തന്നെ. ഞാൻ പുള്ളിയെ കണ്ടിട്ടില്ല. ഞാൻ ജനിക്കും മുന്നേ അങ്ങേര് തട്ടിപ്പോയി.
അങ്ങിനെ, ഞങ്ങളുടെ കുടുംബത്തിൽ വന്ന്പെട്ട, ആ പഞ്ചാബി വിത്താണ് ഈ കണ്മണി… “രേഷം” അതാണ് അവളുടെ മാതാപിതാക്കൾ കൊടുത്ത യഥാർത്ഥ പേര്. മലയാളീകരിച്ച, വീട്ടിലെ വിളിപ്പേര് “രേഷ്മ” ശരിക്കും ഈ “രേഷംചേച്ചിയുടെ” അമ്മ നവനീത് കൗർ, അതീവ സുന്ദരി ആയിരുന്നെന്നാ എന്റെ അമ്മ പറഞ്ഞുകേട്ടത്. ഫോട്ടോയിൽ കണ്ട അറിവായിരിക്കാം.. അതിന്റെ 95% പകർപ്പ് തന്നെയാ ഈ മകളും…… ആ പഞ്ചാബി സുന്ദരിയുടെ ആകാരവടിവോടുകൂടി ഈ “പഞ്ചാബിമലയാളി” സുന്ദരി ഇന്നും നമ്മോടുകൂടെയുണ്ട്. എന്റെ സ്വന്തം പുന്നാര ചേച്ചി ആയിട്ട്…… എന്റെ അമ്മയിൽ കൂടി കിട്ടിയതിന്റെ ഒരു നൂറ് മടങ്ങ സ്നേഹവും വാത്സല്യവും എനിക്ക് കിട്ടിയത് ചേച്ചിയിൽ നിന്നാണ്….
