ഞാൻ ആൽബിയെ ബാത്‌റൂമിലേക്ക് തള്ളി വിട്ടു. സാർ മാഡത്തിൻ്റെ സാരിയും താലിമാലയും എടുത്തതിൽ ചീത്ത പറയാത്തത് എനിക്ക് പ്രതീക്ഷ ഉളവാക്കി.
ഈ സമയം ബാത്‌റൂമിൽ ആൽബിയുടെ മനസും ഹൃദയവും തമ്മിൽ ഒരു പോരാട്ടം നടക്കുക ആയിരുന്നു.
“നിനക്ക് കിട്ടാതെ പോയ സ്നേഹം ആണ് അവൾ തരുന്നത്. അത് നീ ഉപയോഗിക്കണം.”
“അപ്പൊ സ്നേഹയോ. അവളാണ് എൻ്റെ ഭാര്യ..”
“അവളോ ഭാര്യ? ഇവൾ ചെയ്യുന്നപ്പോലെ അവൾ ചെയ്തിട്ടുണ്ടോ. ഇല്ല! അവൾക്ക് നിന്നെ അത്രക്കും ഇഷ്ടമാണെങ്കിൽ ഇത്രയും നാളായിട്ട് വിളിച്ചോ? ഇല്ല..”
“നീ ഇനി ഇവളെ ഭാര്യ ആയി സങ്കൽപ്പിച്ച് നല്ല രീതിയിൽ ജീവിക്കുക..” അവൻ്റെ മനസും ഹൃദയവും ഒരുമിച്ചു പറഞ്ഞു.
ആൽബി കുളിച്ചു വന്നപ്പോൾ ഒരു തീരുമാനം ഇടുത്തു. ഇനി ഇതാണ് എൻ്റെ കുടുംബം.
ഈ സമയം ഫെസ്റ്റി മോന് ഫുഡ് കൊണ്ടുക്കുകയിരുന്നു.
ഫെസ്റ്റി: മോൻ എന്നെ ‘അമ്മ’ എന്ന് വിളിക്കോ?
അപ്പോൾ ആൽബി ഇത് കേട്ടുകൊണ്ട് വന്നു.
“അച്ഛാ, ഞാൻ ‘ആയി’ യെ അമ്മ എന്ന് വിളിച്ചോട്ടെ?
ആൽബി: മോന് ഇഷ്ടമാണെങ്കിൽ വിളിച്ചോ.
സാറിന് തന്നോട് ഇഷ്ട്ടം തോന്നി തുടങ്ങി എന്ന് മനസിലായി. ഞാൻ സാറിന് ഭക്ഷണം വിളമ്പിയപ്പോൾ ഞങ്ങൾ തൊട്ടുരുമ്മിയിട്ടാണ് നിന്നത്. അത് സാറിനും ഇഷ്ടപ്പെട്ടു തുടങ്ങി.
അങ്ങനെ സർ പോവാൻ നേരം മോന് ഉമ്മ വച്ച് പോയപ്പോൾ,
“അമ്മക്ക് ഉമ്മ കൊണ്ടുക്കുന്നില്ലേ?”
സാറിന് ഇത് കേട്ടപ്പോൾ ഏതോ പോലെ എന്നെ നോക്കി പോയി. സർ വൈകിട്ട് വന്നപ്പോൾ ഞാൻ തോളിൽ നിന്ന് ബാഗ് എടുക്കുന്നതിന് മുൻപ് സർ എനിക്ക് ബാഗ് തന്നു. അത് ഞാൻ റൂമിൽ കൊണ്ട് വച്ചു.
സർ മോനും ആയി കളിക്കുന്നത് ഞാൻ നോക്കിയിരുന്നു. അപ്പോൾ ഒക്കെ സാറും എന്നെ നോക്കുണ്ടായിരുന്നു.
പെട്ടെന്ന് ഫോൺ ബെൽ അടിച്ചു. മാഡം ആയിരുന്നു. ഞാൻ വേഗം ഫോൺ എടുത്തു അടുക്കളയിൽ പോയി.
“ഹലോ ഫെസ്റ്റി, എങ്ങനെ പോകുന്നു ജോലി ഒക്കെ?”
“നന്നായി പോകുന്നു മാഡം.”
“ആൽബിയും മോനും എങ്ങനെ ഇരിക്കുന്നു? സുഖം അല്ലെ അവർക്ക്? മോന് ഒന്ന് ഫോൺ കൊണ്ടുക്കോ? ആൽബിയെ വിളിച്ചിട്ട് കിട്ടുന്നില്ല.”
ഞാൻ നോക്കുമ്പോൾ സാറിൻ്റെ ഫോൺ മേശയിൽ ഇരിക്കുന്നു. ഇപ്പോൾ മാഡത്തിൻ്റെ ഫോൺ കൊടുത്താൽ എൻ്റെ ലക്ഷ്യത്തിലേക്ക് ഒരു തടസ്സം ആവും എന്ന് മനസിലായി.
ഫെസ്റ്റി: സർ കുളിക്കാണ്. മോൻ ആണെങ്കിൽ കളിച്ചു ക്ഷീണിച്ചു കിടന്നുറങ്ങി.
മാഡം കുറച്ചു കഴിഞ്ഞിട്ട് വിളിക്ക്.
സ്നേഹ: പറ്റില്ല. ഫെസ്റ്റി, ഇപ്പൊ തന്നെ ബ്രേക്കിൽ ആണ് ഞാൻ വിളിക്കുന്നത്.
അങ്ങനെ ഫോൺ വച്ചു.
ആൽബി: ആരാ വിളിച്ചത്?
“മാഡം ആണ്.”
“എന്നിട്ട് എന്തെ ഫോൺ തരാഞ്ഞേ?
“മാഡം തിരക്കിൽ ആണെന്ന് പറഞ്ഞു. ബിസിനസ് നല്ല രീതിയിൽ പോകുന്നു എന്ന് പറഞ്ഞു.”
“അവൾക്ക് എന്നോട് കുറച്ചു നേരം സംസാരിക്കാൻ സമയമില്ല. അവൾക്ക് വേണ്ടെങ്കിൽ വേണ്ട.”
“സാറിന് സംസാരിക്കാൻ ആണെങ്കിൽ ഞാൻ ഉണ്ട്. സർ എന്നോട് ഒരു ഭാര്യയോട് പോലെ പെരുമാറിയാൽ മതി.”
“അങ്ങനെ ആണെങ്കിൽ നീ ഭാര്യ ചെയ്യുന്ന എല്ലാ കാര്യവും ചെയ്യണം” ഒരു കള്ള ചിരിയോടെ സർ പറഞ്ഞു.
“എനിക്ക് സമ്മതം ആണ്” അതും പറഞ്ഞു ഞാൻ പോയി.
പിറ്റേന്ന് സർ ഓഫീസിലേക്ക് പോവുന്നില്ല എന്ന് പറഞ്ഞു.
“ഇന്ന് നമുക്ക് കറങ്ങാൻ പോവാം.”
മോൻ സന്തോഷത്തോടെ തുള്ളിചാടി.
“ഫെസ്റ്റി, നീയും വന്നോ.”
ഞാൻ എങ്ങനെ പോവും, നല്ല സാരി ഇല്ല. അപ്പോൾ ആണ് മാഡത്തിൻ്റെ കുറച്ചു സാരീ സർ തന്നത്.
ഞാൻ മാഡത്തിൻ്റെ സാരിയും താലിമാലയും ഇട്ടു. സാറിൻ്റെ കൂടെ ആദ്യമായി പോകുന്നത് കൊണ്ട് നെറ്റിയിൽ സിന്ദൂരം തൊട്ട് കണ്ണാടിയിൽ നോക്കിയപ്പോൾ ഞാൻ തന്നെ ഞെട്ടി. ഇപ്പോൾ എന്നെ കണ്ടാൽ മാഡത്തിനേക്കാൾ സുന്ദരി ആയ പോലെയുണ്ട്.
ഞാൻ റൂമിൽ നിന്ന് ഇറങ്ങി വന്നതും സർ എന്നെ അടിമുടി നോക്കി. നല്ല ഭംഗി ഉണ്ടെന്ന് പറഞ്ഞു.
ഞാൻ മോനെയും എടുത്തു കാറിൻ്റെ ബാക്കിൽ കയറി.
അങ്ങനെ പല സ്ഥലങ്ങളും കണ്ടു. അവിടെ ഞങ്ങൾ ഭാര്യഭർത്താവ് പോലെ അഭിനയിച്ചു.
അങ്ങനെ മോന് പാർക്കിൽ പോണം എന്ന് വാശി പിടിച്ചു. ഞങ്ങൾ തൊട്ട് അടുത്തുള്ള പാർക്കിൽ കളിച്ചു കൊണ്ടിരിക്കുന്നപ്പോൾ സാറിൻ്റെ കൂടെ ആരോ സംസാരിക്കുന്നത് കണ്ടു.
