അപ്പോഴേക്കും സമയം രാത്രി എട്ടു മണിയോടെ അടുത്തിരുന്നു… എന്റെ ഫോണ്‍ ഓൺ ചെയ്തപ്പോൾ തന്നെ അച്ഛൻ വിളിച്ചു, “”””നീ എവിടാ ഉള്ളത്…. ഏത് സ്റ്റേഷനില്‍ ആണ് നിങ്ങളെ അവർ കൊണ്ട് പോയത്…. അച്ഛൻ ഭയത്തില്‍ ചോദിച്ചു.. “”””” അപ്പോഴാണ് ഞാൻ ഓര്‍ത്തത് അയാൾ ഞങ്ങളെ മനപ്പൂര്‍വ്വം ഉപദ്രവിക്കാൻ വേണ്ടി വേറെ സ്ഥലത്ത് ആണ് കൊണ്ട് വിട്ടത് എന്ന്… “”” അച്ഛാ ഞങ്ങൾ ഇപ്പൊ കൊയിലാണ്ടി ബസ്റ്റാന്റ് അടുത്ത് ഉണ്ട് അജുവിന് ഒട്ടും വയ്യാ. “”” കൊറച്ച് വെള്ളം അവന് കൊടുത്തപ്പോ അവന്‍ അല്പം തല ഉയര്‍ത്തി നേരെ നിൽക്കാൻ ശ്രമിച്ചു.. അപ്പോൾ തന്നെ എന്റെ അച്ഛന്റെ കാർ വേഗത്തിൽ ഞങ്ങളുടെ മുന്നില്‍ നിർത്തി… “” എന്തെങ്കിലും പറ്റിയോ ഡാ മക്കളെ…. “””കാറിൽ നിന്ന് ചാടി ഇറങ്ങി എന്നെയും അജുവിനെയും വണ്ടിയില്‍ കയറ്റി…. “”” അച്ഛാ ഇവന്റെ അമ്മയും അനിയത്തിയും… “” “”” നിങ്ങള്‍ക്ക് ഇന്ന് തന്നെ ജാമ്യം കിട്ടുമെന്ന് പറഞ്ഞു അവരെ ഞാൻ രാജുവിന്റെ കൂടെ പറഞ്ഞു അയച്ചു…. “”” “” “ അവർ ഞങ്ങളെ വെറുതെ വിട്ട് അച്ഛാ… ട്രെയിനില്‍ നടന്ന പ്രശ്നത്തിലെ പ്രതിയെ കോഴിക്കോട് നിന്നും പൊലീസ് പിടികൂടി അത് കൊണ്ട് ഞങ്ങളെ വിട്ടത്, അയാൾ തന്നെ കുറ്റം സമ്മതിച്ചു… “”” “”ഞാൻ കുറച്ച് നേരത്തെ അറിഞ്ഞിരുന്നു, നിങ്ങളെ പിടിച്ച ഉടൻ ഞാൻ നമ്മുടെ ഷറഫുദീന്‍ എ സി പ്പി വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു അദ്ദേഹം നടത്തിയ പരിശോധനയില്‍ ആണ് നിന്നെ ഇപ്പൊ അവർ വിട്ടയച്ചത്… അവർ നിന്നെ തല്ലിയോടാ… “”” ഞാൻ ഒന്ന് പതറി പോയി എന്നിട്ട് ഇല്ലെന്ന് കള്ളം പറഞ്ഞു… “”” ആട്ടെ ട്രെയിനില്‍ വെച്ച് നിന്നെ തല്ലിയ ആരെങ്കിലും ഓര്‍മ ഉണ്ടോ… “”” ഒരു പെങ്കൊച്ചിന മാത്രം ഓര്‍മ ഉണ്ടെന്ന് അച്ഛനോട് പറയാം എനിക്ക് മടി തോന്നി, ഞാൻ വീണ്ടും കള്ളം പറഞ്ഞു…. “” “അജു മോനെ നീ ഒക്കെ അല്ലെ, നമുക്ക് ഭക്ഷണം എന്തെങ്കിലും കഴിക്കാം…. “”” “” “”വേണ്ട അങ്കിൾ നമ്മുക്ക് വേഗം വീട്ടില്‍ പോകാം “” അവനെ വീട്ടില്‍ ഇറക്കി ഞങ്ങൾ നേരെ എന്റെ വീട്ടിലേക്ക് വന്നു… എന്നെയും കാത്തു എന്റെ അമ്മ അവിടെ പുറത്ത് ഉണ്ടായിരുന്നു,,, എന്നെ കണ്ടപാടെ അമ്മ ഓടിവന്നു കെട്ടിപിടിച്ചു കുറെ കരഞ്ഞു.. കുറെ ചുംബനം നല്‍കി… എന്റെ ലക്ഷ്മി നീ അവനെ ഒന്ന് റസ്റ്റ് എടുക്കാന്‍ വിടൂ…. അവന് ആകെ ക്ഷീണിച്ച് പോയിട്ടുണ്ട്..
എന്നെ അമ്മ അകത്ത് കയറ്റി ശേഷം ചൂട് വെള്ളം കൊണ്ട് വന്ന് മേല്‍ മുഴുവന്‍ തുണികൊണ്ട് പിഴിഞ്ഞ് ചൂട് പിടിച്ചു തന്നു.. അതിന്റെ കൂടെ മേല്‍ കഴുകി വൃത്തിയാക്കി…. അല്പ നിമിഷം കൊണ്ട് വീണ്ടും വന്നു കൈയില്‍ ഒരു പാത്രത്തില്‍ കഞ്ഞി ഉണ്ടായിരുന്നു, ഞാൻ എത്ര വേണ്ടന്ന് പറഞ്ഞിട്ടും അമ്മ എന്നെ കൊണ്ട് മുഴുവന്‍ കുടിപ്പിച്ചു….. അതിനു ശേഷം എന്റെ അരികില്‍ വന്നു ഇരുന്ന് നീര് വന്ന മുഖം നോക്കി വീണ്ടും കരഞ്ഞു….. വിവരങ്ങള്‍ അറിഞ്ഞ ഉടന്‍ എന്റെ ചേച്ചിമാരും ഓടിയെത്തി അന്ന് രാത്രി മൊത്തം വീട്ടില്‍ കരച്ചില്‍ ആയിരുന്നു….. അവരുടെ കുട്ടികൾ ഉറങ്ങുക ആയിരുന്നു,.. എന്റെ എല്ലാ ചേച്ചിമാരും അവരുടെ വീടും ങ്ങളുടെ വീടിന്റെ അടുത്ത് തന്നെ വേണം എന്ന് നിര്‍ബന്ധം പിടിച്ചത് കൊണ്ട് അച്ഛന്‍ എല്ലാവർക്കും 5 KM ഉള്ളില്‍ തന്നെ വീട് വെക്കാന്‍ തുടങ്ങി, അതിൽ , പണി കഴിഞ്ഞത് ഒരാളുടെ മാത്രം ആണ്….. ബാകി പണി എപ്പോഴും നടക്കുന്നു…. (രേവതിയും രേണുകയും ഇരട്ട സഹോദരിമാര്‍ ആണ്). ഷാഹിദ് ഇക്ക ഇപ്പൊ ബിസിനസ്സ് ആവശ്യത്തിന് പുറത്ത് പോയത് കൊണ്ട് രേവതി രാത്രി എന്റെ കൂടെ കിടക്കാന്‍ വാശി പിടിച്ചു.. രേണുകയുടെ ഭർത്താവ് സിദ്ധാര്‍ത്ഥന്‍ ട്രിവാന്‍ഡ്രം ആയതിനാൽ അവളും എന്റെ കൂടെ കിടക്കും മെന്ന് വാശി പിടിച്ചു…. ഇവരുടെ അഞ്ച്, ആറ് പ്രായം ഉള്ള കുട്ടികള്‍ പാർവതിയുടെ കൂടെ കിടത്തുവാൻ അവർ ആവശ്യപ്പെട്ടു , പാർവതി അത് തന്റെ ഭർത്താവിനെ ഏല്പിച്ചു കൂടെ 4 വയസ്സുള്ള അവളുടെ കുഞ്ഞിനെയും,,,, അങ്ങനെ അമ്മ വന്നു നോക്കുമ്പോ മൂന്ന് പെങ്ങന്മാരുടെ കൂടെ നടുക്ക് ഞാൻ കിടക്കുകയായിരുന്നു….
