മഞ്ജുവിന് മാത്രം സ്വന്തം – 3

സമയം പുലര്‍ച്ചെ മൂന്ന് മണി…… ആദിയെയും കാത്തു വിമാനത്താവളത്തില്‍ നില്‍ക്കുകയാണ് ദേവനും ലക്ഷ്മിയും കൂടെ ഷാഹിദിക്കയും രേവതിയും അവരുടെ കാറുമായിട്ടാണ് വന്നത്… “””എന്താ അച്ഛാ അവർ ഇത്രയും ലേറ്റ് ആവുന്നത് “ “”” അത് മോളെ അവര്‍ക്ക് അവരുടെ ബാഗ് കിട്ടാൻ സമയം എടുത്ത് കാണും….. “”” അമ്മക്ക് കുടിക്കാന്‍ ചായയോ വെള്ളമോ വേണോ??? “”””വേണ്ട മോനെ എനിക്ക് എന്റെ മോനെ ഒന്ന് കണ്ടാ മതി “”” “”””ലക്ഷ്മി…… നീ ഒന്ന് നോക്കിയേ അതാരാ വരുന്നത്……. “”” “” “” കൂട്ട…… അമ്മേടെ പൊന്നേ……… “” ലക്ഷ്മീ ഓടിപ്പോയി അവനെ കെട്ടിപിടിച്ചു ദേഹത്ത് എല്ലാം ഉമ്മകൾ കൊണ്ട്‌ മൂടി… കാറിൽ കയറുന്നത് വരെ എന്നെ എന്റെ അമ്മ മുറുകെ പിടിച്ചിരുന്നു ഇനി എന്നെ എങ്ങോട്ടും വിടില്ല എന്ന മട്ടില്‍….. “” “എന്റെ ലക്ഷ്മി അവനെ നീ ഒന്ന് വിട് അവന്‍ ഒന്ന് സ്വസ്ഥമായി ഇരിക്കട്ടെ…… “”” “””ദേ മനുഷ്യ എത്ര നാളത്തെ കാത്തിരിപ്പിന് ശേഷമാണ് എന്റെ കുട്ടിയെ ഞാൻ കാണുന്നത്…. ഒന്ന് ഉറങ്ങിയിട്ടില്ല ഇത് വരെ….. എന്റെ കുട്ടീന ഇനി ഒരിക്കലും ഞാൻ പിരിഞ്ഞ് ഇരിക്കില്ല… “”” കണ്ണില്‍ നിന്ന് വന്ന തുരു തുരാ… കണ്ണുനീർ തുടച്ച് കൊണ്ട്‌ ലക്ഷ്മി പറഞ്ഞു…. “”” സാരമില്ല അച്ഛാ എന്റെ അമ്മേടെ ഈ ചൂട് ഞാൻ എത്ര മിസ്സ് ചെയ്തന്നേ… “”” അമ്മേടെ മുഖം ഉയർത്തി ചുംബിച്ച് കൊണ്ട്‌ ഞാൻ പറഞ്ഞു…… പകല്‍ 6 മണി ആവുമ്പോഴേക്കും ഞങ്ങൾ വീട്ടില്‍ എത്തി…… യാത്ര ക്ഷീണം ഉള്ളത്‌ കൊണ്ട്‌ ഞാൻ വേഗം തന്നെ ഉറങ്ങി പോയി… ഞാൻ ഉറങ്ങുമ്പോള്‍ ആരൊക്കെ എന്നെ കെട്ടിപിടിച്ചു കരയുന്നതും….. എന്നെ ഉമ്മ വെക്കുന്നതും ഒരു മിന്നായം പോലെ ഞാൻ കണ്ടു….. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ അമ്മ വിളിക്കുന്നത് വരെ ഞാൻ അതേ ഉറക്കമായിരുന്നു…. വളരേ കാലങ്ങൾക്ക് ശേഷം ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു എല്ലാവരും നല്ല സന്തോഷത്തോടെ അത് ആസ്വദിച്ചു …… വൈകിട്ട് ഒന്ന് പുറത്ത്‌ ഇറങ്ങാന്‍ നോക്കിയേ എന്നെ അമ്മ തടഞ്ഞു…. ഒറ്റക്ക് പോകേണ്ട സിദ്ധാര്‍ത്ഥന്റെ കൂടെ പോ…..അങ്ങനെ അളിയന്റെ കൂടെ ഞാൻ മാഹി പാലത്തിലൂടെ പോകുമ്പോ….. എന്റെ കണ്ണ് നിന്ന് താനെ വെള്ളം വരാൻ തുടങ്ങി…. എനിക്ക് തല പൊട്ടുന്ന വേദന വരാൻ തുടങ്ങി……. അജു വിന്റെ മുഖമാണ് ഞാന്‍ കാണുന്നത്…. എന്റെ ഈ പരാക്രമം കണ്ടു അളിയന്‍ പെട്ടെന്ന് തന്നെ വണ്ടി അവിടുന്ന് മാറ്റി എനിക്ക് കുടിക്കാന്‍ വെള്ളം നല്‍കി……. “”നിനക്ക് എന്തെങ്കിലും ഓര്‍മ വന്നോ??? “” ചേട്ടൻ എന്നെ നോക്കി അല്പം പരിഭ്രമത്തോടെ ചോദിച്ചു “””അജു അവന്‍….. അവന് എന്തൊ ആപത്ത് വന്നത് പോലെ…… എന്റെ മനസ്സ് എന്നോട് അത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു….. “”” “””ചേട്ടാ എന്നോട് പറ എന്താ പറ്റിയത് എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തല്ലേ ചേട്ടാ…. എന്താ അവന് പറ്റിയത്…. “”” അദേഹം ഒരു ഡോക്ടർ രോഗിയോട് എങ്ങനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാകുന്നു അതേ രീതിയില്‍ തന്നെ എല്ലാം എന്നോട് പറഞ്ഞു….. അത് കേട്ടത് മുതൽ എന്റെ കൈയും കാലും വിറകൊണ്ടു, എനിക്ക് വല്ലാത്ത തലകറക്കം പോലെ…. പെട്ടെന്ന് ഞാന്‍ ചേട്ടന്റെ ദേഹത്ത് വീണു…. കണ്ണ് തുറന്നപ്പോള്‍ ഞാൻ എന്റെ വീട്ടിലാണ് എല്ലാവരും എന്റെ അടുത്ത് തന്നെ ഉണ്ട്… ചേട്ടനെ ചേച്ചി വഴക്ക് പറയുന്നത് ഞാൻ കേട്ടു…. “”” ചേച്ചി ചേട്ടനെ ഇനി ഒന്നും പറയേണ്ട… ഇത്രയും നാള്‍ നിങ്ങൾ എല്ലാവരും എന്നെ പറ്റിക്കുകയായിരുന്നു അല്ലെ??? “”” “” “എനിക്ക് ഇപ്പൊ തന്നെ അവന്റെ അമ്മയെ കാണണം എന്നെ ഇപ്പൊ തന്നെ കൊണ്ട്‌ പോകൂ… “”” എന്റെ വാശിക്ക് മുന്നില്‍ ആരും എതിരല്ല എല്ലാവരും എന്റെ കൂടെ അജു അമ്മയുടെ വീട്ടില്‍ പോയി….. എന്നെ കണ്ട പാടെ അവന്‍റെ പെങ്ങള്‍ ഓടി വന്ന് കെട്ടിപിടിച്ചു……. “”””എങ്ങനെയാ മോളെ ഈ ചേട്ടനോട് നിനക്ക് ക്ഷമിക്കാൻ തോന്നുന്നത് ഞാ……….””” അവൾ എന്റെ വായ പൊത്തി.. “”” ചേട്ടന്‍ ഒരു തെറ്റും ചെയ്തില്ല ഞാനും എന്ന് നിങ്ങൾ രണ്ട് ആളെയും തെറ്റ് ധരിച്ചു, എന്നോട് അറിയാതെ എന്റെ ചേട്ടനെ ഞാൻ കുറ്റപ്പെടുത്തി…… ആ പാവത്തിന്.. അത് സഹിച്ച് കാണില്ല അതാ ചേട്ടനെ എതിർകാതെ അവനും ആ ദിവസം അങ്ങനെ തീരുമാനിച്ചത്‌…… “”” അതും പറഞ്ഞു അവൾ എന്നെ മുറുക്കി കെട്ടിപ്പിടിച്ച് ആര്‍ത്തു കരഞ്ഞു…. ഞങ്ങളെ കണ്ടിട്ട് എന്റെ വീട്ടുകാരും അവന്റെ അമ്മയും കൂടെ കരഞ്ഞു…….. “””എന്റെ ഏട്ടന് ഇപ്പൊ ഒരു കുഴപ്പവും ഇല്ലല്ലോ എനിക്ക് അത് മതി……………”” എന്നെയും കൂട്ടി അവൾ വീട്ടില്‍ കയറി എനിക്ക് കഴിക്കാൻ വേണ്ടി അവൾ പലതും ഉണ്ടാക്കി കൊണ്ട്‌ വന്നു…. അന്ന് രാത്രി വൈകിയാണ് ഞാൻ അവിടുന്ന് എന്റെ വീട്ടില്‍ വന്നത്….. വന്നത് മുതൽ എനിക്ക് എന്തോ ഒരു ആശ്വാസം പോലെ തോന്നി….. അതിന്റെ ശേഷം ഞാൻ പിന്നെ വണ്ടി ഞാൻ ഓടിച്ചിട്ടില്ല… ഡ്രൈവിങ് സീറ്റ് ഇരുന്നാല്‍ എന്റെ കൈ വിറകും, തല ചുറ്റും കണ്ണില്‍ ഇരുട്ട് കേറും.. ഞാൻ പിന്നെ ആ ശ്രമം അവിടെ ഉപേക്ഷിച്ചു…..

അങനെ ഇരിക്കെ ഒരു ദിവസം അച്ഛൻ എന്നോട് വീട്ടില്‍ ചടഞ്ഞ് ഇരിക്കണ്ട നമുക്ക് ഒരു കല്യാണത്തിന് പോകാം…..ഞാൻ വരുന്നില്ല എന്ന് പറഞ്ഞിട്ടും അച്ഛൻ എന്നെ നിര്‍ബന്ധം പൂര്‍വ്വം കൂടെ കൂട്ടി ……… അന്ന് ഞങ്ങൾ വീട്ടില്‍ നിന്ന് തിരിച്ചത് മുതൽ എന്റെ മനസ്സ് എന്നോട് തുടരെ തുടരെ പറഞ്ഞുകൊണ്ടിരുന്നു എന്തോ ആപത്ത് സംഭവിക്കാന്‍ പോകുന്നു…… ഞാൻ ആ തെണ്ടിയുടെ വാക്കിന് ഇപ്പൊ വല്യ കാര്യം കൊടുക്കാറില്ല….. അമ്മയുടെ സന്തോഷം അതാണ് എനിക്ക് ഇപ്പൊ വലുത് എന്ന നിലയില്‍ ഞാൻ അവരുടെ കൂടെ പോയി…… ഇന്ന് അച്ഛന്റെ കാര്യപ്പെട്ട സുഹൃത്തിന്റെ മകളുടെ വിവാഹമാണ് ഏതോ അമ്പലത്തില്‍ വെച്ചാണ് താലികെട്ട്….. കൊറേ നാളുകള്‍ക്ക് ശേഷം ഒരു കല്യാണം കൂടാം എന്ന് ഞാനും വിചാരിച്ചു…. അവിടെ എത്തിയപ്പോ എനിക്ക് കുറെ ആളുകളെ കാണാന്‍ കഴിഞ്ഞു അച്ഛൻ എല്ലാവരെയും എനിക്ക് പരാജയപ്പെടുത്തി… ഞങ്ങൾ തിരുവളളൂർ മഹാ ശിവക്ഷേത്രത്തില്‍ ആണ് പോയത് അവിടെ പൂജാരി അയാളുടെ പണികള്‍ തകൃതിയായി നടക്കുകയാണ്…. ഞാൻ അവിടെയുള്ള മരത്തിന്റെ ചുറ്റം കെട്ടിയ സിമന്റ് തറയില്‍ ഇരുന്നു…. അപ്പോഴാണ് ഞാൻ വധുവിന്റെ പേര് വായിക്കുന്നത്… മഞ്ജുള വേഡ് അര്‍ജുന്‍….. “”” ഇത്‌ ഒരു ചേര്‍ച്ച ഇല്ലല്ലോ””” ഞാൻ മനസ്സിൽ പറഞ്ഞത് സ്വല്പം ഒച്ച കൂടി പോയി… “” “” മോന്‍ പറഞ്ഞത് ശെരിയാ ഈ വിവാഹത്തിന് എല്ലാരും എതിരാണ് ഞങ്ങൾ കുടുംബക്കാര്‍ എല്ലാരും എതിരാണ്.. “”” ഒരു പ്രായം ചെന്ന ഒരു മനുഷ്യന്‍ എന്നോട് പറഞ്ഞു “”” അത് എന്താ അച്ഛാചാ അങ്ങനെ പറയാൻ കാരണം… “”” “””ജാതക പ്രകാരം അവള്‍ക്ക് പൂര്‍ണ ചന്ദ്രനില്‍ ജനിച്ച ഒരു രോഹിണി നാളില്‍ ഉള്ള ഭർത്താവിനെ പറ്റൂ, അതും ഈ മുഹൂര്‍ത്തത്തില്‍ തന്നെ, ഈ മുഹൂര്‍ത്തം കഴിഞ്ഞാല്‍ ഈ കുട്ടിക്ക് പിന്നെ മംഗല്യ ഭാഗ്യം ഉണ്ടാവില്ല അത് കൂടാതെ അവളുടെ അച്ഛന് മരണം വരെ സംഭവിക്കാം എന്നാണ് പണിക്കര്‍ പറഞ്ഞത്, ഇവിടെ ഈ കല്യാണം നടക്കില്ല!!! രോഹിണി നാളില്‍ പിറന്നൻ ഒഴികെ അവളെ ആര്‍ക്കും വിവാഹം ചെയ്യാൻ പറ്റില്ല…. “”””. “””” ഇതൊക്കെ ഈ കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ, അച്ഛന്‍ വേറെ ആരോടെങ്കിലും ഇത് പറ.. “”” “””””മോനെ അത് മാത്രം അല്ല ഞങ്ങൾ ഇഷ്ടപ്പെടാത്തത് ഈ ചെറുക്കന്‍ നമ്മുടെ പെണ്ണും പ്രണയിച്ചതാണ്, അവളുടെ വാശിക്ക് ആണ് ഈ കല്യാണം പോലും… ഈശ്വരന്‍ എന്റെ അനൂപിനെ(അനു അച്ഛൻ) രക്ഷിക്കട്ടെ “””” “” “” മുഹൂര്‍ത്തത്തിന് സമയം ആയി പെണ്ണും ചെറുക്കാനും മണ്ഡപത്തില്‍ വരുക… “”” “” “” അന്നേരം ആണ് ഞാൻ അവളെ ശ്രദ്ധിക്കുന്നത് അതേ ഇത് അവൾ തന്നെ……….. എന്റെ അജുവിനെ എനിക്ക് നഷ്ടപ്പെടാൻ ഇവള്‍ മാത്രമാണ് കാരണം.. “”” ദേഷ്യം എന്റെ സിരകളിൽ കൂടെ ഉയർന്ന് വന്നു എന്നെ വെറും ഒരു പെണ്‍ പിടിയനാക്കിയത്, എന്റെ ആഗ്രഹം എന്റെ ജീവിതം എന്റെ അജു….. എന്റെ ഉള്ളില്‍ നിന്നും നീറി വന്നു.. ഞങ്ങളുടെ ജീവിതം നശിപ്പിച്ചിട്ട് അവൾ അങ്ങനെ സന്തോഷത്തില്‍ ജീവിക്കുന്നത് കാണാന്‍ എനിക്ക് പറ്റില്ല….. ഞാൻ അവളെ തന്നെ നോക്കുന്നത് എന്റെ അമ്മ എന്നെ ശ്രദ്ധിച്ചു നോക്കുമ്പോ കണ്ടായിരുന്നു… അപ്പോൾ തന്നെ അമ്മ അച്ഛനെ വിളിച്ച് “” “ദേ മനുഷ്യ ഇത് പോലത്തെ ഒരു കുട്ടി നമ്മുടെ ആദിക്കും വേണ്ടെ, എന്ത് ഐശ്വര്യം ആണ് ആ കൊച്ചിനെ കാണാന്‍… “”” “” “” എന്നാ ഞാൻ അനൂപിനോട് ചോദിക്കട്ടെ ഇവിടെ അങ്ങനെ ആരെങ്കിലും ഉണ്ടോയെന്ന്…. “””” അച്ഛന്റെ ഉത്തരം കേട്ട് അമ്മക്ക് വളരെ സന്തോഷം തോന്നി…. എനിക്ക് അവിടെ അങ്ങനെ നിൽക്കാൻ പറ്റിയില്ല ഞാൻ അതിന്റെ പുറകില്‍ പോയി നിന്നു എന്റെ ദേഷ്യം ഞാൻ ആ ചുമരിനോട് തീര്‍ത്തു… വരൻ എവിടെ….. പൂജാരി ചോദിച്ചു അപ്പോഴാണ് എന്റെ മുന്നില്‍ കൂടി അന്ന് എന്നെ തല്ലിയ അവനെ ഞാൻ കണ്ടത് അവന്‍ ഒരു പുക എടുത്ത് വേഗം തന്നെ മണ്ഡപത്തില്‍ കേറി അവന്റെ പുറകെ എന്നെ തല്ലിയ ബാകി 3 പേരെയും, ഞാൻ പിടിച്ചു എന്ന് പറഞ്ഞ ആ രണ്ടു പെണ്‍കുട്ടികളെയും ഞാൻ അവിടെ കണ്ടു….. അത് എന്റെ സമനില തെറ്റിക്കുന്നത് പോലെയായി. എനിക്ക് തല ചുറ്റണ പോലെ തോന്നി…. ഞാൻ ആ മരത്തിന്റെ അവിടെ വീണ്ടും പോയിരുന്നു…… ഇനി താലികെട്ടിക്കോ…. പൂജാരി പറഞ്ഞു… മേളം തുടങ്ങി….. നിര്‍ത്തുക…… ഈ കല്യാണ നിര്‍ത്തുക… എല്ലാവരും തിരിഞ്ഞു നോക്കി… ഒരു സ്ത്രീയും കുട്ടിയും പിന്നെ കുറച്ച് പോലീസ് അധികാരികളും കല്യാണ വേദിയില്‍ പോയിട്ട് വരന്റെ കൈ പിടിച്ചു ഇപ്രകാരം പറഞ്ഞു… ഈ നില്‍ക്കുന്ന അര്‍ജുന്‍ ഒരു തട്ടിപ്പ് കാരനാണ് ഇവന്‍ വലിയ കുടുംബത്തിൽ പിറന്ന സ്ത്രീകളെ സ്നേഹം നടിച്ച് അവരുടെ പണം കൈക്കലാക്കി മുങ്ങുന്ന ഒരു പിടികിട്ടാ പുള്ളിയാണ്.. ഈ കുട്ടി ഇവന്റെ പിടിയില്‍ പെട്ട് രക്ഷപ്പെട്ടത് കൊണ്ട്‌ മാത്രം ഇവനെ ഇങനെ ഞങ്ങൾക്ക് പിടിക്കാൻ പറ്റീ. നിങ്ങൾ എല്ലാവരും ഞങ്ങളോട് ക്ഷമിക്കണം…അവൾ അപ്പോൾ തന്നെ അവന്റെ കരണത്ത് നോക്കി ഒരെണ്ണം പൊട്ടിച്ചു…… . ശേഷം അവനെ അവര്‍ കൈക്ക് വിലങ്ങു വെച്ച് കൊണ്ട്‌ പോയി……..