മണിവത്തൂരിന്റെ സ്നേഹരാഗങ്ങള്‍

അത് കണ്ടപ്പോളെക്കും നന്ദൂട്ടനെയും ചിന്നുവിന്റെയും മനസിൽ ആ പുളിയൻ മാങ്ങയുടെ പുളി ഓർത്തപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു
മുളകുപൊടിയിലും ഉപ്പിലും മുങ്ങി കിടക്കുന്ന ആ പുളിയൻ മാങ്ങ നന്ദൂട്ട൯ കയ്യിൽ എടുത്തു
അത് വായിലേക്കു കൊണ്ടുവന്നപ്പോളേക്കും ആ മാങ്ങയുടെ വാസന കൂടെ അടിച്ചപ്പോ വായിൽ വെള്ളം കുമു കുമാ ന്നു അങ്ങോട്ടു ഒഴുകി
അവൻ അത് വായിലാക്കി.
ശ് ………………………………പുളി ഭയങ്കര പുളി ,,,,ഒപ്പം എരിവും ഉപ്പും ,,,,,,,,,,,,അവന്റെ പല്ലുവരെ പുളിച്ചു പോയി
അവൻ അത് കടിച്ചു പറിച്ചു തിന്നു ,,,,,ആഹാ എന്ത് രസമാ…………………ന്റമ്മായെ ,,,,,,,,,,,,,,അവൻ ജാനകി അമ്മായിയോട് പറഞ്ഞു .
ചിന്നു രണ്ടെണ്ണം കഴിചു നിർത്തി ..
കുഞ്ഞുവും അധികം കഴിച്ചില്ല
പക്ഷെ അമ്മുവും നന്ദൂട്ടനും മത്സരിച്ചാണ് കഴിച്ചുകൊണ്ടിരുന്നത്
ആഹാ ,,,,,,,,,,,,,,,,,ദാ ഇതാണ് മാങ്ങ ,,,എന്തൊരു പുളി …………….
അവൻ കൈ അടിച്ചു ,,,,,,,,,,,,,,,,,,,
അങ്ങനെ മാങ്ങ തീറ്റ അവസാനിച്ചു
നന്ദൂട്ട അപ്പച്ചീടുന്നു ഇന്ന് വല്ലതും കിട്ടിയോ ? മീര ചോദിച്ചു
എനിക്കോ ,,,,,,,,,,,,,,,,,,എയ് …………….ഞാൻ നല്ല മിടുക്കൻ അല്ലെ
അതുകേട്ടു ചിന്നു പൊട്ടി ചിരി തുടങ്ങി
അപ്പൊ മീരക്ക് എന്തോ മണത്തു ……….
ചിന്നു പറ …ഇന്ന് എന്തോ നടന്നു കാണണം ……..
ഇന്നേ അമ്മുവേച്ചി കുഞെട്ടനു അമ്മയുടെ കയ്യിൽ നിന്നും പുളിവാറിന് അടി കിട്ടി
ആണോ ,,,,,,,,,,,,,,അതുകേട്ടതോടെ മീരയുടെ മുഖം തെളിഞ്ഞു , കുഞ്ഞു കുടുകൂടെ ചിരിക്കാൻ തുടങ്ങി
കാര്യം എന്താ ? മീര തിരക്കി
അതെ കുഞ്ഞേട്ടൻ തുണിയില്ലാതെ നമ്മുടെ കുളത്തിൽ നീരാടിയിട്ടു ..
അയ്യേ ………………………………………….ഒരേ സമയം മീരയും കുഞ്ഞുവും പറഞ്ഞു ജാനകി അമ്മായി താടിക്കു കൈ കൊടുത്തു ,,,അത് കേട്ട്
നന്ദൂട്ടന്റെ മുഖം ലജ്ജകൊണ്ട് വിവ൪ണ്ണമായി
അടി കൊണ്ട് ഓടിയപ്പോ തോർത്ത് പോലും അഴിഞ്ഞുപോയി ,,അമ്മേനെ പേടിച്ചു
എന്നിട്ടു ഷഡി മാത്രം ഇട്ടു കൊക്കോ മരത്തിൽ കയറി ഇരിക്കുക ആയിരുന്നു, കപീഷ് കൊരങ്ങന്‍ ഇരിക്കണ പോലെ
എന്നിട്ടു ‘അമ്മ താഴെ ഇറക്കി.ഷഡി ഇട്ടുള്ള കുഞ്ഞേട്ടന്റെ ഓട്ടം നല്ല രസം ആയിരുന്നു കാണാൻ
അയ്യേ ………………നിനക്കു നാണമില്ലെടാ ,,,,,,,,,,,മീര ചോദിച്ചു.
അതിനു നീ മുറിയിൽ ഇരുന്നു പഠിക്കലായിരുന്നോ ചിന്നൂ…… അവൻ ചോദിച്ചു
ബഹളം കേട്ട് ഞാൻ മുകളിൽ കയറി നോക്കിയായിരുന്നു അപ്പോളാ കണ്ടത്
അയ്യേ ……………………………………………….എല്ലാരും അവനെ നോക്കി പറഞ്ഞു
നന്ദൂട്ട൯ നാണിച്ചു തല താഴ്ത്തി
എന്നാലും നന്ദൂട്ട ,,,നിനക്കു ഇത്രേം പ്രായമായില്ലേ ,,എന്നിട്ടാണോ ഈ കളിക്ക് നിന്നതു
ജാനകി അമ്മായി ചോദിച്ചു
മരങ്ങോടൻ ………………..മീര അവനെ നോക്കി പറഞ്ഞു
ഒന്ന് പോ അമ്മുവേച്ചി …………….
ഡീ കാന്താരി ,,നിനക്കു ഞാൻ വെച്ചിട്ട്ണ്ടു ട്ടാ ,,,,,,,,,,,നീ വീട്ടിലേക്ക് വാ …..
ഉവ്വ നീ വീട്ടിൽ ചെന്ന ഇപ്പോ കപ്പല് മറിക്കും ,,ഒന്ന് പോടാ ചേറുക്കാ ………………..മീര അവനെ കളിയാക്കി ,
ശോ …എന്നാലും കുഞ്ഞേട്ടൻ ആ ഓടുന്ന കാഴ്ച മനസ്സിൽ ഓർക്കുമ്പോ അയ്യേ ,,,,,,,,,,,,,,,,,,കുഞ്ഞു ചിരിച്ചു കൊണ്ട് പറഞ്ഞു
ഡീ ,,,,,,,,,,,നിർത്തികെ ,,,,,,,,,,,,,,നന്ദൂട്ട൯ പറഞ്ഞു ………..
അതോടെ അവൾ നിർത്തി
അമ്മായി ,,,,,,,,,,,,,,,,,,,,അവൻ ജാനകിയെ വിളിച്ചു
ചോറെടുക്കു അമ്മായി ,,,,,,,,,,,,,,,,
ഹാ,,,,,ഇപോ എടുക്കാം നന്ദൂട്ട ,,,,,,,,,,,,,പപ്പടം കൂടെ കാച്ചട്ടെ ………….എന്നും പറഞ്ഞു അവർ വേഗം അടുക്കളയിലേക് പോയി എന്നെ കളിയാക്കിയ എല്ലാത്തിനും ഞാൻ വെച്ചിട്ടുണ്ട് …ഹമ് ,,,,,,,,,,,,
അവൻ എല്ലാരേയും ഭീഷണി പെടുത്തി
എന്നാലും കുട്ടേട്ടൻ ചന്തിയും തിരുമ്മി നടന്നു വരുന്ന സീൻ …………….നിങ്ങൾക് ഒക്കെ മിസ് ആയി
ചിന്നു അതൊക്കെ ഓർത്തു കുടു കൂടെ ചിരിച്ചു ..
<<<<<<<O>>>>>>>

അപ്പോളേക്കും ഭക്ഷണം ഒക്കെ തയാറായി.
ജാനകി അമ്മായിയും മീരയും കൊണ്ട് വന്നു തിണ്ണയിൽ കൊണ്ട് വന്നു വെച്ചു.
ജാനകി അമ്മായി അമ്മാമക്ക് കൊടുത്തിട്ടു കഴിച്ചോളാ൦ എന്ന് പറഞ്ഞു.
അവർ താഴെ ഇരുന്നു നാല് പേരും
വലിയ കുഴികൾ ഉള്ള പത്രങ്ങൾ ആയിരുന്നു കറികൾ ഒക്കെ ഒഴിക്കാൻ ഉള്ള .
നല്ല ചെമ്പാവരി ചോറു വിളമ്പി.
ഒപ്പ൦ ചെചീര തോരനും ചക്കക്കുരു മാങ്ങഇട്ട കറിയും കൊണ്ടാട്ടം മുളക് വറുത്തതും പിന്നെ ചോറിനു മേലെ പുളിശ്ശേരിയും ഒഴിച്ചു.
അമ്മായെ ആ കടുമാങ്ങ ഇല്ലേ ,,,
ആ ഉണ്ടല്ലോ നന്ദൂട്ട
എന്നിട്ടാണോ ഇങ്ങു എടുക്കെന്നെ …അമ്മായിടെ സ്‌പെഷ്യൽ അല്ലെ കാടുമാങ്ങ
അതുകേട്ടു അവർ ചിരിച്ചു കൊണ്ട് എഴുന്നേറ്റു പോയി കടുമാങ്ങാ ഇട്ട ഭരണി കൊണ്ട് വന്നു
എന്നിട്ടു തുറണ് ഒരു കുഞ്ഞു തവി കൊണ്ട് ഇളക്കി ചിന്നുവിനും മീരക്കും പിന്നെ നന്ദൂട്ടനും കൊടുത്തു.

നല്ലെണ്ണയിൽ ഉപ്പിൽ മുങ്ങി ചുവന്നു തുടുത്തു മുളക് കടുക് അരപ്പിനെ കെട്ടി പുണർന്നു ചുളുങ്ങി ചുരുങ്ങി ധ്യാന നിരതരായി കിടക്കുന്ന ചോന നിറഞ നാട്ടുമാവിൻ കണ്ണിമാങാ കൂട്ടങ്ങൾ… നന്ദൂട്ടനു പാത്രത്തിൽ രണ്ടു കണ്ണിമാങ്ങയും പിന്നെ ചുവന്നു തുടുത്ത നലെണ്ണയിൽ മുങ്ങിയ അരപ്പും കൂടെ ഇട്ടു കൊടുത്ത്.
അവൻ അത് വിരലിൽ തോണ്ടി നാവിൽ ഒന്ന് അമർത്തി കണ്ണടച്ച് ഇരുന്നു ,
അത് അവന്റെ നാവിന്റെ രസമുകുളങ്ങളിലേക്ക് പടയോട്ടം തുടങ്ങി
ന്റെ അമ്മായെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,പൊളിച്ചു …………………………..
പിന്നെ അവർ ഭക്ഷണം ആരംഭിച്ചു
ഇടയ്ക്കു അമ്മായി അവിടത്തെ കാന്താരി മുളകും കൂടെ കൊണ്ട് വന്നു ഒപ്പം ആട്ടിയ വെളിച്ചെണ്ണയും
ആഹാ ………വേറെ എന്ത് വേണം ചെമ്പാവരി ചോറിൽ ആ കാന്താരി മുളക് ഇട്ടു ഞെരടി വെളിച്ചെണ്ണ കൂടെ ഒഴിച്ച് കുറചു ഉപ്പു കൂടെ ചേർതു, ആ വെളിച്ചെണ്ണയുടെയും കാന്താരി പൊട്ടിയതിന്റെയും സുഗന്ധം ആകെ വ്യാപിച്ചു ,,ഒരു ഉരുള ചോറ് അവൻ വായിലേക്ക് വെച്ച് ,,,,,,,,,,,,,,,,,,
അമ്മായെ ……………….ഒന്നും പറയാൻ ഇല്ല ………………..എന്തോരു രുചിയാ
വെളിച്ചെണ്ണയില്‍ പൊരിച്ചെടുത്ത കൊണ്ടാട്ടം മുളക് പൊട്ടിച് ചെമ്പാവരി ചോറില്‍ കുഴച്ചു വായില്‍ വെച്ചപ്പോ രുചി ഒന്നുകൂടെ കൂടി.
പുളിശ്ശേരിയുടെ പുളി രസത്തോടൊപ്പം നാവിൽ പുളിയും എരിവും പടർത്തി ചക്കക്കുരുവിട്ട മാങ്ങ കറി , അതി രുചികരം ഒപ്പ൦ അനുസാരി ആയി ചീര തോരനും ,,,
എല്ലാത്തിനോടു൦ കൂടെ പപ്പടം പൊരിച്ചതും.,,,,
അതിനിടയില്‍ രുചി വര്‍ധിപ്പിച്ചു കടുമാങ്ങയുടെ കഷ്ണവും
ഒപ്പം നല്ല ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും നാരകത്തിലയും ഞെരടി ഉണ്ടാക്കിയ കൊഴുത്ത സംഭാരവും ……
അതോടോപ്പം കുടിക്കാന്‍ രാമച്ച വേര് ഇട്ടു തിളപ്പിച്ച സുഗന്ധം വമിക്കുന്ന വെള്ളവും
നാവറിഞ്ഞു രുചിയറിഞ്ഞു മനസു നിറഞ്ഞു അവരെല്ലാവരും ചിരി കളികളോടെ സ്നേഹം പങ്കു വെച്ച് ഭക്ഷണം കഴിച്ചു
പിന്നീട് ജാനകി അമ്മായി അമ്മാമക്ക് ഭക്ഷണം കൊടുക്കുവാൻ ആയി മുറിയിലേക്ക് പോയി
സമയ൦ രണ്ടു മണി ആയി , ഓരോന്നൊക്കെ പറഞ്ഞു ചിരിച്ചു ഒടുവിൽ നന്ദൂട്ടനും ചിന്നുവും അവിടെ നിന്ന് ഇറങ്ങി വൈകിട്ട് കാവിൽ കാണാം എന്ന് പറഞ്ഞു……………..
അവർ ആങ്ങളയും പെങ്ങളും കൂടെ സൈക്കിളിൽ കയറി അവിടെ നിന്നും തിരിച്ചു ,
സമയം പോലെ തുടരാം )
ഒരു പരീക്ഷണം ആണ്
ഇഷ്ടപെട്ടാല്‍ വെറുതെ വായിച്ചു പോകാതെ ഒരു അഭിപ്രായം പറഞ്ഞു പോകുമല്ലോ ….
ഒരു സന്തോഷത്തിനു ……………….
സസ്നേഹ൦
ഒരു പ്രാന്തന്‍
ഹര്‍ഷn

Leave a Reply

Your email address will not be published. Required fields are marked *