മനക്കൽ ഗ്രാമം – 7 28

ഞാൻ പതുക്കെ ചായിപ്പിലോട്ട് നടന്നു.. നമ്മുടെ ആവശ്യമിനിയുമില്ലല്ലോ… അവരായി അവരുടെ പാടായി..

രജി : നീ എവിടെ പോകുവാ

ഞാൻ : അല്ല ഞാൻ ചായിപ്പിൽ കാണും എന്തെങ്കിലും ഉണ്ടേൽ എന്നെ വിളിച്ച മതി..

രജി : നീ ഒരു കോപ്പിലും പോകുന്നില്ല.. നീ ഇവിടെ ഇരി.. ഒരു കസേര ചുണ്ടി കാണിച്ചെന്നോട് പറഞ്ഞു..

ഞാൻ ആകപ്പാടെ ആശയക്കുഴപ്പത്തിലായി…. പ്രത്യകിച്ചു രജി, ഞാനിങ്ങനെ പുളച്ചു നടക്കുന്നത് ഇഷ്ടപ്പെടാത്തൊരു വ്യക്തിയാണ്.. നമ്മളെ ഒക്കെ അടിമകളെ പോലെ കാണുന്ന ആളാണ്.. ആ ആളാണ് എന്നോട് അവരോടു കൂടെ ഇരിക്കാൻ പറയുന്നത് …

ജയൻ : നീ ഇരുന്നോടാ..കുഴപ്പമില്ല.. ഇത് പഴയ കാലമൊന്നുമല്ലല്ലോ..

ഞാൻ സംശയത്തോട് ആ കസേരയിൽ ഇരുന്നു… എനിക്കൊരു വിശ്വാസ കുറവ്… ഇത് പഴയ കാലമൊന്നുമല്ല ഒത്തിരി മാറ്റങ്ങൾ അവിടെയുമിവിടെയും ഒക്കെ വരുന്നുണ്ട്.. പക്ഷെ ആൾക്കാർക്ക് മാറ്റമില്ലലോ… അവരിപ്പോഴും പഴയ ആചാരങ്ങൾ മുറുകെ പിടിച്ചിരിക്കുന്നവരാണ്…

അവർ 5 ഗ്ലാസ്സുകളിൽ മദ്യം ഒഴിച്ചു.. ഒരെണം എന്റെ നേർക്ക് നീട്ടി…

എനിക്കെന്ത് ചെയ്യണം എന്ന് ഒരെത്തും പിടിയുമില്ലായിരുന്നു… ഞാൻ മടിച്ചു നിൽക്കുന്നത് കണ്ട് രജി : നീ വാങ്ങിച്ചില്ലെങ്കിൽ ഞങ്ങൾ നിന്റെ അണ്ണാക്കിലേക്ക് ഇതെടുത്ത കമഴ്ത്തും..

ഞാൻ മനസില്ലാമനസോട് അത് വാങ്ങിച്ചു.. അവർ ചിയേർസ് പറഞ്ഞു സിപ് ചെയ്തു വെച്ചു…

ഞാൻ അത് കൈയിൽ പിടിച്ചു തിരുമ്മിക്കൊണ്ടിരിക്കുന്നത് കണ്ട്..

രജി : എടുത്തടിയാടാ… എന്നാക്രോശിച്ചു…

പേട്ടനായത് കൊണ്ട് ഞാൻ ഒറ്റവലിക്കകത്താക്കി…

ഞാൻ 3 4 പ്രാവശ്യം നാണുവാശാന്റെ വാറ്റ് അടിച്ചിട്ടുണ്ടെങ്കിലും.. ആദ്യമായിട്ടാണ് വിദേശ മദ്യമടിക്കുന്നത്… നാണുവാശാന്റ് വാറ്റിനെ ഞങ്ങൾ വിളിക്കുന്നത് തീവെട്ടി എന്നാണ്.. അതടിച്ചാൽ തി വിഴുങ്ങിയ പോലെയാണ്… അത് പോകുന്ന വഴി ഒരു തീഗോളം പോകുന്നത് പോലെ ഫീൽ ആകും.. ഇത് പക്ഷെ അങ്ങനെ പ്രെശ്നം ഒന്നുമില്ല..

ഞാൻ അടിച്ചപ്പോൾ എല്ലാവരും കൈ അടിച്ച പ്രോത്സാഹിപ്പിച്ചു… അവരും കുടിച്ചിട്ട് അടുത്ത റൌണ്ട് ഒഴിച്ച് വെച്ചു…

എന്റെ ജാളിയതാ മാറിയപ്പോ ഞാൻ അവരിൽ ഒരാളായി മാറി.. അല്ല മദ്യം എല്ലാവരെയും ഒരേ പോലെ ആക്കി എന്ന് പറയുന്നതാണ് ശെരി…

അവർ അവരുടെ കോളേജിലെ ഓരോരുത്തരെ കുറിച്ചും, അവരുടെ കളികളെ കുറിച്ചുമെല്ലാം പറയാൻ തുടങ്ങി… അതിന്റെ ഇടക്ക് ഗ്ലാസ് കാലിയാകുന്നതനുസരിച്ചു രജി നിറച്ചു വെയ്ക്കുന്നുമുണ്ട്… എനിക്കാണെങ്കിൽ ഒന്നും മനസിലായില്ലെങ്കിലും എല്ലാം മനസിലായത് പോലെ കാണിക്കുന്നുണ്ട്… അവർക്കൊരു മുഷിച്ചിൽ വേണ്ട..

പക്ഷെ ഞാൻ അറിയുന്നില്ല.. ഇവർ എനിക്കുള്ള വാരിക്കുഴി ഒരുക്കുവാണ് എന്ന്… എന്നെ പറ്റാക്കിട്ടു ശ്രീലക്ഷ്മിക്കോക്കെ ഇട്ടു കൊടുക്കാൻ ഉള്ള പരിപാടിയായിരുന്നു… അപ്പോൾ ഞാൻ ശാരീരികമായി തളരുമല്ലോ… പിന്നെ അവർക്കെന്തുവേണേലും എന്നെ ചെയാം.. ഞാൻ പ്രതികരിക്കില്ലല്ലോ..

ഞാൻ അവരുടെ കുടിയിരുന്നു ആ കുപ്പി അടിച്ചു തീർത്തു…

പക്ഷെ അവർ അറിഞ്ഞില്ല.. ഈ ഒരു കുപ്പികൊണ്ടൊന്നും ഞാൻ വീഴില്ല.. നാണുവാശാന്റെ തീവെട്ടി അടിച്ചിട്ട് വീണിട്ടില്ല.. പിന്നയല്ലേ ഈ വ്യാളി പോലെത്തെ സാധനം…

എനിക്ക് ഒന്ന് കിക്ക്‌ ആയി എന്നുള്ളത് നേരാണ്… പക്ഷെ റിലേ കട്ട് അവനുള്ള സാധനമൊന്നുമില്ല… അതിനിയും ഇത് പോലത്തെ 2 ബോട്ടിലെങ്കിലും വേണം…

എന്നെ മുപ്പിക്കാൻ എന്റെ കൂടെ അടിച്ച ജയനും റെജിയും വാൾ വെച്ചവിടെ കിടപ്പുണ്ട് … രാജന്റെ റിലേ കമ്പ്ലീറ്റ് പോയി, പിച്ചും പേയും പറഞ്ഞിരിപ്പുണ്ട്…സ്വയം എന്തൊക്കയോ പറയുകയും, കൈ വീശി അടിക്കുന്നൊക്കെയുണ്ട് .. പിന്നെ എന്തെങ്കിലും ബോധമുള്ളത് ജോർജിന് മാത്രമാണ്… അവസാനത്തെ പെഗ് ഞാനും ജോർജ്ഉം കുടി അടിച്ചു…

ഞങ്ങൾ വീണ്ടും അവിടെ തന്നെയിരുന്നു…ജോർജ്ഉം ഏകദേശം റിലേ പോകാറായി… കുറച്ചു കഴിഞ്ഞപ്പോൾ ശ്രീലക്ഷ്മിയും റോസിയും ആരെയും കാണാത്തത് കൊണ്ട് അങ്ങോട്ടേക്ക് വന്നു…

ശ്രീലക്ഷ്മി വന്നൊരോരുത്തരെയും വിളിച്ചു ആർക്കും ബോധമില്ല…

Leave a Reply

Your email address will not be published. Required fields are marked *