ആ സുഖത്തിൽ അപ്പോൾ തന്നെ ഒരെണ്ണം അങ്ങെടുക്കും ,
പിന്നെയാവും കുളിയും ഭക്ഷണം കഴിക്കലുമൊക്കെ.
അങ്ങനെ കുട്ടികളുണ്ടാവാത്ത വിഷമവും പേറി ജീവിക്കുന്നതിനിടയിലാ എൻ്റെ പ്രിയ സുഹൃത്ത് ഗോപി ഒരു ദിവസം ഒരു ദിവ്യനെ പറ്റി പറഞ്ഞത് ,
മെഡിക്കൽ ശാസ്ത്രം പോലും കൈവിട്ട ഒരു പാട് പേർ അവിടെ പോയി ഫല സമാപ്തി കിട്ടിയ കഥകൾ ,
പൊതുവെ ദൈവ വിശ്വാസമൊക്കെ കുറവായിരുന്ന ഞാൻ അതു കേട്ടിട്ട് അതിന് വലിയ പ്രസക്തി ഒന്നും കൊടുത്തില്ല ,
എന്നാൽ പിന്നീട് മാതു വിൻ്റെ നിർബന്ധത്തിന് വഴങ്ങി ഞാൻ സമ്മതിച്ചു,
അവസാനത്തെ ഒരു കച്ചിത്തുരുമ്പ് എന്ന നിലയിൽ ഞാനും മാതുവും, പിന്നെ ഗോപിയും കൂടി ഒരു ദിവസം ആ ദിവ്യൻ്റ ആശ്രമത്തിലേയ്ക്ക് പോകാൻ തീരുമാനിച്ചു ,
വീട്ടിൽ നിന്നും 50 കിലോമീറ്ററിൽ കൂടുതലുണ്ട് ആ അശ്രമം , അതു കൊണ്ട് തന്നെ ഞങ്ങൾ മൂന്ന് പേരുള്ളതിനാൽ ബൈക്ക് എടുക്കാതെ ബസിലാ പോയത് ,
ബസിറങ്ങിയാലും വീണ്ടും പോകണം ഒരു കിലോമീറ്റർ ,
ഞങ്ങൾ ഒരു ഓട്ടോ എടുത്ത് ആശ്രമത്തിലേയ്ക്ക് വിട്ടു , പോകുന്ന വഴി ഓട്ടോക്കാരനും പറഞ്ഞു ആ ദിവ്യൻ്റ മഹത്വത്തെപ്പറ്റി , ഒത്തിരി സ്ഥലങ്ങളിൽ നിന്നും ഒരു പാട് പേർ ഇവിടെ വരാറുണ്ടെന്നും, എല്ലാർക്കും ഫലം കിട്ടാറുണ്ടെന്നും ഒക്കെ കേട്ടപ്പോൾ എനിക്കും ചെറിയ രീതിയിൽ ഒരു ശുഭാപ്തി വിശ്വാസമൊക്കെ വന്നു ,
പക്ഷേ അവിടെ എത്തിയ ഞങ്ങൾക്ക് നിരാശ ഉണ്ടാവുന്ന ഒരു വാർത്ത കേൾക്കാൻ കഴിഞ്ഞു ,
ദിവ്യൻ ആശ്രമത്തിലില്ല , നാളയേ വരൂ എന്ന് ,
നമ്മളാരും വിളിച്ചന്വേഷിക്കാതെ വന്നതും തെറ്റായിപ്പോയി ,
എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കുമ്പോൾ ആശ്രമത്തിലെ തന്നെ ഒരാൾ വന്ന് ഞങ്ങളോട് വിവരങ്ങൾ തിരക്കി ,
ഞങ്ങളെല്ലാ കാര്യങ്ങളും അദ്ദേഹത്തോട് വിവരിച്ചു ,
വിഷമിക്കാനൊന്നുമില്ലാ….. , എന്നും
ദൂരെ നിന്നും ഇവിടെ വരുന്നവർക്ക് താമസിക്കാൻ രണ്ടോ മൂന്നോ ഗസ്റ്റ് റൂമുകൾ ഇവിടെ ഉണ്ടന്നും , അതിൽ ഒന്ന് അദ്ദേഹം ശരിയാക്കി തരമെന്നും പറഞ്ഞു ,
അങ്ങനെ ആണങ്കിൽ പിറ്റേന്ന് രാവിലെ തന്നെ ഇവിടത്തെ സ്വാമിയെ ദർശിച്ച് മടങ്ങാമെന്നും കരുതി ,
ഞങ്ങളെ അദ്ദേഹം ആശ്രമത്തിൻ്റെ തന്നെ മതിൽ കെട്ടിനകത്തുള്ള ഗസ്റ്റ് റൂമിലേയ്ക്ക് കൊണ്ടുപോയി ,
റൂം തുറന്നു തന്നു , ഒരു ടബിൾ കട്ടിൽ മാത്രമേ ഉള്ളൂ റൂമിൽ , ഗോപി പറഞ്ഞു ഞാൻ വേണമെങ്കിൽ തിരികെ മടങ്ങിപോയേക്കാം എന്ന് ,
നിങ്ങൾക്ക് രണ്ട് പേർക്കും കിടക്കാനുള്ള സ്ഥലമല്ലേ ഉള്ളൂ എന്നും ,
ഞാൻ പറഞ്ഞു അതു സാരമില്ലാ ഗോപീ …. നമുക്ക് ഇവിടെ അഡ്ജസ്റ്റ് ചെയ്ത് താമസിക്കാം, നാളെ ഒന്നിച്ച് തിരികെ പോയാൽ മതീന്ന് ,
കാരണം എനിക്കിവിടെ ഒറ്റയ്ക്ക് നിൽക്കാനും ഒരു മടി ,
ഒന്നാമതേ പരിചയമില്ലാത്ത സ്ഥലം,
ഇതൊക്കെ കേട്ടു നിന്ന ആശ്രമത്തിലെ ആൾ പറഞ്ഞു, സാരമില്ല ഒരാൾക്കു കൂടി കിടക്കാൻ ഒരു പുൽപായ കൂടി തരാമെന്ന്,
പിന്നെ ഇവിടെ മാംസാഹരമോ , മദ്യപാനം സിഗരറ്റ് വലി ഒന്നും പാടില്ലാ ,
ഭക്ഷണം ആശ്രമത്തിൽ തന്നെ തരുമെന്നും പറഞ്ഞ് അദ്ദേഹം പോയി ഒരു പുൽപാ എടുത്തു കൊണ്ടു തന്നു ,
പുൽപ്പായും വിരിച്ച് ഞാനും ഗോപിയും കൂടി ആ പുൽപായിൽ ഇരുന്നു , മാതു കട്ടിലിലും ഇരുന്നു,
ഇപ്പോ നേരം വൈകി വരുന്നതേ ഉള്ളൂ
ആ സമയം ഗോപി ഇടുപ്പിൽ സൂക്ഷിച്ചിരുന്ന ഒരു പയ്ൻ്റിൻ്റെ കുപ്പി എടുത്ത് നിലത്തു വച്ചു ,ഏതായാലും ഇന്നു മുഴുവൻ ഇവിടെ താമസിക്കണം നമുക്ക് ഓരോന്ന് അടിച്ചു കൊണ്ടിരിക്കാമെന്നു പറഞ്ഞു ,
ആ സമയം മാതു ഇതു കണ്ടിട്ട് , അയ്യോ ഇവിടെ ഇതൊന്നും പാടില്ലാന്ന് അദ്ദേഹം പറഞ്ഞത് കേട്ടില്ലായിരുന്നോ ?
അതൊന്നും സാരമില്ലാ മാതൂ….. നമ്മൾ റൂമിനകത്തല്ലേ ഇരിക്കുന്നത് , വാതിൽ തുറക്കാതിരുന്നാൽ മതി ,
ഇതും ഞാൻ പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ റൂമിലിരുന്ന രണ്ട് ഗ്ലാസിലായി ഗോപി രണ്ട് പെഗ് ഒഴിച്ചു കഴിഞ്ഞു ,
പിന്നെ ഒന്നും നോക്കിയില്ല, എടുത്ത് ഒറ്റയടിയ്ക്ക് അത് അകത്താക്കി ,
കുറച്ച് കഴിഞ്ഞ് ഒന്നും കൂടി ഒഴിച്ച് കഴിച്ചു കഴിഞ്ഞപ്പോൾ പുറത്ത് വാതിലിൽ ആരോ വന്ന് തട്ടി വിളിച്ചു ,
