മന്ദാകിനി – 3 20

“അനു….. നിന്നെ എനിക്ക് വേണം അനു….”

സെറ കപ്പ്ബോർഡ് തുറന്ന് ഒരു ബ്ലാക്ക് സ്ട്രാപ്ലെസ്സ് ബ്രായും പാന്റിയും പുറത്തേക്ക് എടുത്തു, കട്ടിലിൽ വിടർത്തി ഇട്ടിരുന്ന ബ്ലാക്ക് സാറ്റിൻ ഡ്രസ്സ്‌ കൈയിലേക്ക് എടുക്കുമ്പോഴേക്കും ഫ്ലാറ്റിലെ കാളിങ് ബെൽ ശബ്‌ദിച്ചു

അവൾ വേഗം വസ്ത്രം മാറി,

കൂട്ടുകാരെ പ്രതീക്ഷിച്ച് സെറ വാതിൽ തുറക്കുമ്പഴേക്കും മിഥുനും ഒപ്പം സ്റ്റീവും, ഇരുവരുടെയും സുഹൃത്ത് അശ്വിനും അകത്തേക്ക് കയറി….അപ്രതീക്ഷിതമായി മൂവരെയും കണ്ടതിന്റെ ഞെട്ടൽ മാറിയതും സെറയുടെ മുഖത്ത് പുച്ഛം നിറഞ്ഞു….. അവൾ ഹാളിലെ സോഫയിൽ വശ്യമായി ഇരുന്ന് മിഥുനെ നോക്കി….

അവളുടെ മുഖത്തെ ഭാവത്തിൽ മിഥുൻ ഒന്ന് പതറി…. ഇവൾക്ക് പേടി എന്നൊരു സാധനം ഇല്ലേ….

“എന്താണ് തന്തയില്ലാത്തവന്മാരെ എന്റെ ഫ്ലാറ്റിൽ ഒരു സന്ദർശനം…..”

“ഡീീീ….”

മിഥുൻ അലറിയതും സെറയുടെ മുറിയുടെ ഭാഗത്തുനിന്നും ഒരു കുര കേട്ടു…. ആ ഭാഗത്തേക്ക് നോക്കിയതും മൂന്നുപേരും ഞെട്ടി….ഒരു കൂറ്റൻ നായ അവരെനോക്കി വീണ്ടും കുരച്ചു….

“റോട്ട്‌വൈലർ……”
അശ്വിന്റെ മുഖത്ത് ഭയം നിറഞ്ഞു

” ഒച്ച താഴ്ത്തി…. ”
സെറ ചിരിയോടെ കൈകൊണ്ട് ആംഗ്യം കാണിച്ചു
“ഇവിടെ എന്റെ ശബ്ദം അല്ലാതെ മറ്റൊരു ശബ്ദം ഉയരുന്നത് അവന് ഇഷ്ടമല്ല…..” സെറ പറഞ്ഞു

മിഥുൻ ഒന്നും മിണ്ടീല…..

“ആഹ് അതുപോട്ടെ… കോളേജിലെ ത്രിമൂർത്തികൾക്ക് എന്താ ഇവിടെ കാര്യം….. റേപ്പ് ചെയ്യാൻ വന്നതാണോ…. അത്രക്കും വലിയ മണ്ടൻ ആണ് നീയെന്ന് എനിക്ക് തോന്നുന്നില്ല….. ഇത് പേടിപ്പിക്കാൻ ആവും അല്ലെ….

പറയ് എന്തിനാ വന്നത്…..”

“കല്യാണം വിളിക്കാൻ…..”
മിഥുന്റെ ഉള്ളിൽ കുടിലത നിറഞ്ഞു…. അല്പനിമിഷം മുമ്പുവരെ അവളെയൊന്ന് ഭയപ്പെടുത്തി തന്റെ കാൽകീഴിൽ കൊണ്ടുവരണം എന്നൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ…..പക്ഷെ ഇങ്ങനെ ഒരു നായയെ ഇവിടെ പ്രതീക്ഷിച്ചില്ല….

“ആരുടെ കല്യാണം…..?”

“എന്റെയും അനാമിക ശ്രീധരന്റെയും വിവാഹം…. ആദ്യത്തെ ക്ഷണം നിനക്ക്… ഡേറ്റ് ഞാൻ പിന്നാലെ അറിയിക്കാം…..”

സെറ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു…… മിഥുന്റെ മുഖം തെളിഞ്ഞു……

അനാമിക ഉള്ളിലൊരു വാശി ആയതിന്റെ പ്രധാന കാരണം സെറ ആയിരുന്നു…. പലപ്പോഴും അവളെ ധൈര്യത്തോടെ തന്നിൽ നിന്നും അകറ്റി നിർത്തുന്നൊരു മതിൽ ആണ് സെറ എന്ന് തോന്നിയിട്ടുണ്ട്….അവളില്ലായിരുന്നെങ്കിൽ ഭയന്നിട്ടാണെങ്കിലും അനാമിക തന്നിലേക്ക് എത്തിപെട്ടേനെ
.
.
.
.
.

“മുകുന്ദൻ വിളിച്ചിരുന്നു…..കല്യാണം എത്രയും പെട്ടെന്ന് നടത്തണമെന്നാ അവര് പറയുന്നത്……”

“പെട്ടെന്ന് എന്ന് പറയുമ്പോ….?….”
ശ്രീധരൻ പറയുന്നത് കേട്ട് ലളിത ഭയന്നു

“വരുന്ന ഞായറാഴ്ച….”

“നിങ്ങൾക്ക് ഭ്രാന്താണോ….. അവൾ പഠിക്കുവല്ലേ, രണ്ടുദിവസം കഴിഞ്ഞാൽ ഫസ്റ്റ് സെമ് എക്സാം തുടങ്ങുവാ…. അതിന്റെ ഇടയിൽ കൂടെ….ആ ചെറുക്കനും പഠിക്കുകയല്ലേ…. ഒരു ജോലി പോലും…..”

“മതി….. “ലളിതയെ പൂർത്തിയാക്കാൻ സമ്മതിക്കാതെ ശ്രീധരൻ കൈ ഉയർത്തി…

“എന്റെ വീട്ടിൽ ജീവിക്കുമ്പോൾ ഞാൻ പറയുന്നത് അനുസരിച്ച് ജീവിക്കണം…. ഇട്ട് മൂടാനുള്ള പണം ഉണ്ട് അവർക്ക്…. അവൾക്കും അടുത്ത പത്ത് തലമുറക്കും ജീവിക്കാനുള്ളത് അവന്റെ കുടുംബത്ത് ഉണ്ട്….

ഈ വിവാഹം നടന്നാൽ എന്തോരം ലാഭം ആണെന്ന് അറിയോ എനിക്ക് ഉണ്ടാകാൻ പോകുന്നത്……”

അനാമികയും മിഥുനുമായുള്ള വിവാഹം നടന്നാൽ മുകുന്ദൻ തനിക്ക് നൽകാമെന്ന് വാക്ക് പറഞ്ഞ എയർപോർട്ടിന് അടുത്തുള്ള അമ്പത് ഏക്കർ തരിശ് ഭൂമി ആയിരുന്നു ബിസിനസ്സ് മാൻ ആയ ശ്രീധരന്റെ മനസ്സിൽ…..പണം കണ്ട് മഞ്ഞളിച്ച അയാളുടെ കണ്ണുകൾ ബന്ധങ്ങളെ കാണാൻ കൂട്ടാക്കിയില്ല

ഒരു ചുവരിന് അപ്പുറം എല്ലാം കേട്ടുകൊണ്ട് അനാമിക നിൽപ്പുണ്ടായിരുന്നു

തുടരും…..

Updated: March 13, 2025 — 10:19 pm

Leave a Reply

Your email address will not be published. Required fields are marked *