വിഷ്ണു : അപ്പോ നീ അവൻ്റെ അനിയത്തിയെ ഇപ്പൊ നോക്കുന്നത് അവനോട് പ്രതികാരം ചെയ്യാൻ ആണോ.
ശരത് : തുടക്കം അത് തന്നെ ആയിരുന്നു എൻ്റെ പ്ലാൻ. പക്ഷേ അവൾ ഒരു പാവമാ. എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. മായ പോയതിന് ശേഷം അനുവാണ് എന്നെ സ്നേഹം എന്താണ് എന്ന് പഠിപ്പിച്ചത്. അവളെ എനിക്ക് ചതിക്കാൻ കഴിയില്ല ഡാ.
വിഷ്ണു : എന്നാലും അവന് ഒരു പണി കൊടുക്കണം അളിയാ.. എന്തെങ്കിലും ഒരു പണി
ശരത് : അവന് കൊടുക്കാൻ ഇപ്പൊ എൻ്റെ കയ്യിൽ ഒരു കിണം കാച്ചിയ പണി ഉണ്ട് അളിയാ.. അത് ഞാൻ പിന്നെ കൊടുക്കാ എന്ന കരുതിയത്.
ഇപ്പൊ അവൻ തന്നെ തുടങ്ങിയ സ്ഥിതിക്ക് അത് ഇനി നീട്ടി വെക്കുന്നില്ല.
വിഷ്ണു : എന്താ പ്ലാൻ.. എന്നോട് പറയടാ.
ശരത് : പ്ലാൻ ഒക്കെ ഉണ്ട്. എല്ലാം പറയാം ഞാൻ
വിഷ്ണു : എന്നാലും എന്നോട് പറ സസ്പെൻസ് ഇടല്ലേ.
ശരത് : അത് വഴിയെ നിനക് മൺസിലവും. ടൗണിൽ ഏതടാ നല്ല ഒരു ഹോട്ടൽ
വിഷ്ണു : ഹോട്ടലോ.. എന്തിന്
ശരത് : മുംബൈയിൽ നിന്ന് എൻ്റെ കുറച്ച് ഫ്രണ്ട്സ് വരും അവർക്ക് തങ്ങാൻ ആണ്.
വിഷ്ണു : മുംബൈ ഫ്രണ്ട്സോ. നി അവനെ അവരെ കൊണ്ട് തല്ലികാൻ ആണോ..
അതിന് ആണെങ്കിൽ ഇവിടെ തന്നെ നല്ല ആളുകൾ ഉണ്ട് വെറുതെ മുംബൈയിൽ നിന്ന് എന്തിനാ
ശരത് : തല്ലാൻ ഒന്നും അല്ലടാ.. ഇത് അതുക്കും മേലെ.
വിഷ്ണു : അപ്പോ കൊല്ലാനോ… എടാ അത് വേണോ.
ശരത് : തല്ലാനും കൊല്ലാനും ഒന്നുമല്ല.. നി പറഞ്ഞത് ഒന്ന് ചെയ്യ് നല്ല ഒരു റൂം നോക്കി ബുക്ക് ചെയ്യ്.
വിഷ്ണു : എപ്പോഴത്തേക്ക്.?
ശരത് : അത് ഞാൻ പറയാം. അവർ വരുമ്പോ നി തന്നെ അവർ പിക് ചെയ്ത് റൂമിൽ കൊണ്ട് പോണം.
വിഷ്ണു : ഞാനോ.. അപ്പോ നീ വരില്ലേ.
ശരത് : ഇല്ല എനിക്ക് അപ്പോ വരാൻ പറ്റില്ല.. എനിക്ക് വേറെ ഒന്ന് ചെയ്ത് തീർക്കാൻ ഉണ്ട്.
വിഷ്ണു : എടാ എനിക്ക് അതിന് ഹിന്ദി ഒന്നും അറിയില്ല..
ശരത് : അതൊന്നും സീൻ ഇല്ല നീ എൻ്റെ ഫ്രണ്ട് ആണ് എന്ന് മാത്രം പറഞ്ഞാൽ മതി ബാക്കി ഒക്കെ അവർക്ക് അറിയാം നിൻ്റെ കൂടെ വന്നോളും
വിഷ്ണു : ശെരി എന്നാൽ. നി എപ്പോഴാ വെച്ചാ പറ.
(5 ദിവസത്തിന് ശേഷം )
ശരത് ഫോൺ എടുത്ത് വിഷ്ണുവിനെ വിളിക്കുന്നു.
ശരത് : അളിയാ മറ്റെ മുംബൈ പിള്ളേർ ഉച്ചയ്ക്ക് എത്തും. റൂം റെഡി അല്ലെ അവർക്ക്.
വിഷ്ണു : അത് ഒക്കെ റെഡി ആണ് ഒന്ന് വിളിച്ച് പറഞ്ഞാൽ ഓകെ ആവും. അവർ എങ്ങനെയാ വരുന്നത്.
ശരത് : ട്രെയിനിലാ.. അവർ മൂന്ന് പേർ ഉണ്ടാവും നി കാർ എടുത്തോ.
വിഷ്ണു : എനിക്ക് എങ്ങനെ അവരെ മനസ്സിലാവും.
ശരത് : നി റെയിൽവേ സ്റ്റേഷന് പുറത്തുള്ള ബേക്കറിയിൽ നിന്നാൽ മതി അവർ അങ്ങോട്ട് വന്നോളും. പിന്നെ മൂന്ന് ഹിന്ദിക്കാരെ കണ്ടാൽ നിനക്ക് തിരിച്ചറിയില്ലേ ഡാ..
വിഷ്ണു : ഹാ… ശെരി. എടാ പ്ലാൻ എന്താ നീ പറഞ്ഞില്ല ഇതുവരെ.
ശരത് : എടാ അതൊക്കെ ഉണ്ട് നി ഇത് ഒന്ന് സെറ്റ് ആക്ക്.. എടാ പിന്നെ ഒരു മൂന്ന് ഫുള്ളും വാങ്ങിച്ചോ.
വിഷ്ണു : എന്താടാ അവന്മാർ അടിച്ച് കിടക്കാൻ വേണ്ടി വന്നതാണോ.
ശരത് : ഇതുവരെ വന്നിട്ട് അവർ എൻജോയ് ആയിട്ട് വേണ്ടേ ഡാ പോവാൻ
വിഷ്ണു : മ്മ് ശെരി
വിഷ്ണു ബേക്കറിയുടെ ഫ്രെൻ്റിൽ ശരത് പറഞ്ഞത് പ്രകാരം പോയി അവരെ കാത്തു നിന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ മൂന്ന് ഹിന്ദിക്കാർ വിഷ്ണുവിൻ്റെ നേരെ വന്നു.
ഹിന്ദിക്കാരൻ : (ഹിന്ദിയിൽ) ശരത്തിൻ്റെ കൂട്ടുകാരൻ അല്ലേ.
ശരത് എന്ന കേട്ടപ്പോൾ തന്നെ അവർ തന്നെയാണ് എന്ന് വിഷ്ണുവിന് പിടികിട്ടി.
വിഷ്ണു : യാ. യാ..
വിഷ്ണു വേഗം ഒരു ടാക്സി വിളിച്ച് അവരെ അതിൽ കയറ്റി നേരെ ഹോട്ടലിൽ എത്തി. റൂം തുറന്നു കൊടുത്ത് അവരെ അവിടെ ഇരുത്തി. ശേഷം കുപ്പി കൊണ്ട് വന്ന് അവർക്ക് കൊടുത്തു. കിട്ടിയ പാടെ അവർ അടി തുടങ്ങി. വിഷ്ണു ആ ഗ്യാപ്പിൽ ഫോൺ എടുത്ത് ശരത്തിനെ വിളിച്ചു.
(ഫോണിൽ)
ശരത് : പറയടാ അവർ എത്തിയില്ലേ..
വിഷ്ണു : എത്തി.. എത്തി.. കുപ്പി പൊട്ടിച്ച് അടിയും തുടങ്ങി.
ശരത് : ഹാ. ഓകെ ഓകെ.. നി കൂടെ തന്നെ നിന്നു.. അവർ ചോദിക്കുന്നത് വാങ്ങി കൊടുക്ക് പൈസ ഞാൻ അയക്കാം.
