മറിയാമ്മയുടെ മറുക് 11

 

എന്നിട്ടു ഓ അ പാവം പകൽഎന്നോ രാത്രി എന്നോ നോക്കാതെ തയ്യൽ മെഷീൻ ചവിട്ടി ഉണ്ടാക്കുന്ന പൈസയും പുള്ളി എടുത്തു കൊണ്ടുപോകും. ഇത് എല്ലാം നോക്കി നിൽക്കുന്ന മറിയാമ്മ തന്റെ കുഞ്ഞു പെങ്ങമാരെ എല്ലാം ചേർത്ത് പിടിച്ചു. തള്ള കോഴി കുഞ്ഞുകളെ നോക്കുന്നത് പോലെ ആണ് അവരെ നോക്കുന്നത്.

 

തന്റെ ഇ കഷ്ടപ്പാടിന്റെ ഇടയ്ക്ക്യും നല്ലതുപോലെ പഠിച്ചു ക്ലാസിലെ ഒന്നാമതായി നില്കും.

 

ഇന്നും അവള് എന്നും തരുന്ന പുഞ്ചിരി എനിക്കു തരും. എന്റെ കുഞ്ഞു ട്രൗസറിൽ അവൾക്ക് വേണ്ടി ഒരു മുട്ടായി അവൻ എപ്പോഴും കൊണ്ട് വരും എന്നാൽ അവനു അവളെ കാണുമ്പോൾ വെപ്രാളമാണ്.

 

എന്നും പൈപ്പിന്റ അടുത്ത് കൈകഴുകാൻ പോകുമ്പോൾ 10 യിൽ പഠിക്കുന്ന ചേട്ടൻമാർ പറയുന്നത് കേട്ടിട്ടുണ്ട്. ഇങ്ങനെ എല്ലാം തോന്നുന്നത് പ്രണയം ആണ് എന്ന്.

 

അപ്പൊ എനിക്ക് അവളോട്‌ പ്രണയം ആണ് എന്ന് കുഞ്ഞു വർക്കി പറഞ്ഞു കൊണ്ട് യിരുന്നു.

 

ഇതൊക്കെ ചോദിക്കാൻ അവനു കൂട്ടുകാർ ഒന്നും ഇല്ലാ. കാരണം അവന്റെ മുഷിഞ്ഞ ട്രൗസറും ഷർട്ടും കണ്ടാൽ ആരും അവനെ ഒപ്പം കൂട്ടാൻ നിൽക്കത്തില്ല.

 

എന്നാലും അവൻ എല്ലാരേയും നോക്കി ചിരിക്കും. ഒരു പരിപവം ഇല്ലാതെ അവൻ അവരെ നോക്കി ചിരിക്കും. എന്നാൽ തിരിച്ചു ഒരു വാക്ക് പോലും പറയില്ല അവര്. അത് കൊണ്ട് തന്നെ ക്ലാസ്സ്‌ന്റെ ഏറ്റവും പുറകിൽ ആണ് അവൻ ഇരിക്കുന്നത് തന്നെ.

 

സാർമാർ പോലും അവനോടു ഒന്നും ചോദിക്കില്ല. ഇതൊക്കെ ചെയുമ്പോൾ അവന്റെ പിഞ്ചുമനസ് വേദനിക്കുന്നത് ആരും കാണാറേ ഇല്ലാ.

 

അവൻ എന്നാലും ചിരിക്കും. മറിയാമ്മയെ കാണുന്നത് അവനു വലിയ സന്തോഷം നൽകുന്ന കാര്യം തന്നെ ആണ്. ഇന്നത്തെ ക്ലാസ്സ്‌ മാത്‍സ് ആയിരുന്നു.

 

 

അ ക്ലാസ്സിൽ ഒട്ടു മിക്ക പേർക്കും മാത്‍സ് പേടി ആണ്.എന്നാൽ വർക്കിക് നല്ല ഒരു കണക് മാഷ് ആവണം എന്ന് ആണ് ആഗ്രഹം.

 

രണ്ടു മുന്ന് മാസം മുൻപ്. പൗലോ മൊതലിയുടെ വീട്ടിൽ ടിവി മേടിച്ചപ്പോൾ കാണാൻ പോയിരുന്നു അവൻ.

 

അന്ന് ആണ് അവൻ ടിവി കാണുന്നത് നല്ല വലിയ പെട്ടി അതിൽ കൊറേ ആളുകൾയെ കാണാം. അവര് സിൽമാ നടൻമാർ ആ എന്ന് പൗലോ മുതലാളി പറയുന്നത്.

 

അവൻയും അത് ഇഷ്ടം ആണ്. അവൻ സ്കൂൾ വിട്ടാൽ നേരെ പൗലോ മുതലാളിയുടെ വീട്ടിൽ പോവും അവനു വീട്ടിൽ കേറാൻ അനുവാദം ഇല്ലാ. ജനൽ പാളിയിൽലൂടെ മാത്രം ആണ് അവൻ കണ്ടത്.

 

അങ്ങനെ ആണ് അവൻ സ്പടികം കാണുന്നത്. അതിലെ ചാക്കോ മാഷ്നെ അവനു ഇഷ്ടം ആയി. പുള്ളി പറഞ്ഞ വാക്ക് ആണ് അവന്റെ ബുക്ക്‌ന്റെ താളിൽ എഴുതിയിരിക്കുന്നത് ഭൂമിയുടെ സ്പന്ദനം കണക്ക്കിൽ ആണ് എന്ന്.

 

അങ്ങനെ മാത്‍സ് ക്ലാസ്സ്‌ അവനു ഭങ്കര ഇഷ്ടം ആയി എന്ന് വേണം എങ്കിൽ പറയാം. ഓരോ കണക്കും ചെയുമ്പോൾ അവന്റെ ആഗ്രഹം ലോകം അറിയപ്പെടുന്ന ഒരു മാത്തമാറ്റിഷൻ ആവണം എന്ന് ആണ്.

 

ഇന്നും പതിവ് പോലെ ബെൽ അപ്പുണ്ണി അടിച്ചു.രാവിൽലെ മുതല് ഉള്ള വിശപ്പ് മാറ്റാൻ അവൻ ഉച്ചകഞ്ഞി കൊടുക്കുന്ന സ്ഥലത്തിൽലേക്ക് അവനും ഓടി.

 

കഞ്ഞിയും പയറും വയറു നിറയെ കഴിക്കുമ്പോൾ അവൻ പോലും അറിയാതെ അവന്റെ കണ്ണിൽ നിന്നും കണ്ണീർ വന്നു കൊണ്ടേയിരുന്നു.

 

അച്ഛൻയും അമ്മയും പട്ടിണി ആണ് എന്ന് ഉള്ള ഓർമ്മ ആണ് അവനു ഉള്ളത്. അവന്റെ അപ്പുറത്ത് കഞ്ഞി കുടിക്കുവാരുന്നു മറിയാമ്മ.

 

പിന്നെയും കാലം കടന്നു പോയി. പതിയെ വർക്കിയും മറിയാമ്മയും മധുര 17 കഴിഞ്ഞു 18 ലേക്ക് പ്രവേശിച്ചു.

 

അപ്പോൾ ആണ് അവളുടെ അമ്മയുടെ ആത്മഹത്യയും നടക്കുന്നത്. അവളുടെ അച്ഛൻന്റെ എന്നും ഉള്ള അടി പേടിച്ചു ആയിരുന്നു അമ്മയുടെ മരണം. അ മരണം അവളെ വല്ലാതെ തളർത്തി.

 

അമ്മയുടെ ജോലി അവള് ചെയിതു കൊണ്ട്യിരുന്നു തന്റെ പെങ്ങന്മാർക് എങ്കിലും നല്ലത് പോലെ ജീവിക്കട്ടെ എന്ന് കരുതി അവള് അവളുടെ സ്വപനം എല്ലാം മറന്നു.

അങ്ങനെ ഇരിക് വെള്ളപൊക്കത്തിൽ അവന്റെ അമ്മയും അപ്പൻയും മരിക്കുന്നതുയും. അങ്ങനെ അവന്റെ സ്വപ്നവും നിലച്ചു.

Leave a Reply

Your email address will not be published. Required fields are marked *