ഉപ്പ “ഹലോ”
ഞാൻ” ഉം”
കാര്യാ കാരണങ്ങൾ മോനായ എന്നോട് അവിടെയും ഇവിടെയും തട്ടാതെ പറഞ്ഞു. അവസാനം എന്നോട് നാട്ടിൽ പെട്ടന്ന് ചെല്ലാനും പറഞ്ഞു കൊണ്ട് സംസാരം നിർത്തി.
നടുക്കടലിൽ തുഴയില്ലാത്ത തോണിയിൽ ഒറ്റപ്പെട്ട അവസ്ഥ. കോൺക്രീറ്റ് കെട്ടിടങ്ങളിലെ ഇലക്ട്രിക് വിളക്കുകളെയും കടന്നു എന്റെ കണ്ണുകൾ ആകാശത്തേക്ക് നോക്കി പിറകോട്ട് കൈകളൂന്നി ഞാനിരുന്നു.
എന്തായാലും ഇതിനൊരു അവസാനം വേണംനാട്ടിൽ പോകാൻ തീരുമാനിച്ചു. അതിനു മുമ്പ് ഉപ്പാനോട് അവളെയും മോനെയും അവളുടെ വീട്ടിൽ കൊണ്ട് വിടാനുംഞാൻ പറഞ്ഞിരുന്നു. നാലുദിവസത്തിനു ശേഷം എമർജൻസി ലീവ് ശരിയാക്കി ഞാൻ നാട്ടിലേക്കു വിമാനം കയറി.
വീട്ടിലെത്തിയപ്പോൾ ശ്മാശാന മൂകത എന്റെ കെട്ടിച്ചു വിട്ട രണ്ട് പെങ്ങന്മാരും കുട്ടികളും
വന്നിട്ടുണ്ട് . എന്റെ വസ്ത്രങ്ങൾ മാത്രമായുള്ള വരവ് ആയതുകൊണ്ട് തന്നെ പെട്ടി പൊട്ടിക്കാനുള്ള തത്രപ്പാടില്ലാത്തതിനാൽ പെങ്ങന്മാരുടെ കുട്ടികൾ കളികളിൽ മുഴുകി . എന്റെ വരവറിഞ്ഞു ഉപ്പാന്റെ ജേഷ്ഠൻ റ്റ്രായിൻ ഹാജിയും , അയൽവാസിയും മഹല്ല് സെക്രട്ടറി യുമായ ഇസ്മായിൽ ഹാജിയും വീട്ടിൽ വന്നു ഉപ്പാനോട് ഏതെല്ലാമോ സംസാരിക്കുന്നുണ്ട്.
സുഹൃത്തുക്കളെ ഫേസ് ചെയ്യാനുള്ള മടി കാരണം ഞാൻ പുറത്തേക്കൊന്നും ഇറങ്ങിയില്ല. പുറത്തു കോലായിൽ (രായിൻ ഹാജി)മൂത്താപ്പ യും , ഇസ്മായിൽ ഹാജിയും , ഉപ്പയും സംസാരിക്കുന്നത് വാതിലിൽ ചാരി താടിക്കു കൈകൊടുത്തു കൊണ്ട് ഉമ്മ കേട്ട്നിൽക്കുന്നു. പിറകിലായി രണ്ട് പെങ്ങന്മാരും നിൽക്കുന്നു.
മൂത്താപ്പ:”ഞ്ഞി … ഓന്റെ നിലപാടെന്താ”..
ഉമ്മാനെ നോക്കികൊണ്ട് മൂത്താപ്പ വീണ്ടും
മൂത്താപ്പ : ” പാത്തൂ … ജി … ഓനെ ഇങ്ങാണ്ട് ബിളിച്ചാ..”
ഇളയ പെങ്ങൾ എന്നോട് മൂത്താപ്പ വിളിക്കുന്നുണ്ടെന്നു പറഞ്ഞു. ചുമ്മാ റൂമിൽ കിടന്ന് അവർ പറയുന്നത് എല്ലാം എനിക്ക് കേൾക്കാമായിരുന്നു.
ഞാൻ എഴുന്നേറ്റു അയഞ്ഞ ലുങ്കി മുറുക്കി എടുത്തു ഉമ്മറത്തേക്ക് ചെന്നു.
ചുമ്മാ ചുമരി ചാരി പുറത്തേക്കു നോക്കി നിന്നു.
മൂത്താപ്പ :”അപ്പൊ സലമേ ,..അനക്ക് കാര്യങ്ങളൊക്കെ അറിയാലോ? ഞ്ഞിപ്പോ ഞമ്മക്ക് ഇത് ശരിയാവൂല, വൈലത്തൂര് ( ലൈലയുടെ വീടിന്റെ സ്ഥല പേര്) കുഞ്ഞുമുട്ടിക്കനോട് ഇസ്മാഇലാജി കാര്യങ്ങളൊക്കെ പറഞ്ഞിക്കുണ് . നാളെ അസറിനേഷം അവടെ കുഞ്ഞിമുട്ടിക്കാടെ വെച്ചിട്ടൊരു മാധ്യസ്ഥം പറയാൻ ഉണ്ട്.
എത്രയായാലും ഏച്ചു കൂട്ടിയാ മൊയച്ചിരിക്കും . …. പിന്നെ അന്റെ പെങ്ങന്മാർക്കു അളിയന്മാർക്കും ഇതൊക്കെ ബല്ല്യ ക്ഷീണാണ്. അപ്പൊ നാളെ അസറിനഗട് പോണം മൂത്താപ്പ പറഞ്ഞു നിർത്തി.
തലയും കുലുക്കി ഞാൻ മുറ്റത്തേക്ക് ഇറങ്ങി വാർപ്പ് കഴിഞ്ഞു കിടക്കുന്ന പുതിയ വീട്ടിലേക്കു നടന്നു നീങ്ങി.
വാർപ്പ് പണിക്കരുടെ മുളയും പാലകകളും കടന്നു വീടിനകത്തു കയറി ഞാൻ കോണിപ്പടിയിൽ ഇരുന്നു. എന്റെ ജീവിതത്തിൽ ഒന്ന് ചെളി പുരണ്ടപ്പോൾ പറഞ്ഞ പണ്ടവും പണവും വാങ്ങി കെട്ടിയ അളിയന്മാർക്കും പെങ്ങന്മാർക്കും നാണക്കേടത്ത്രെ അപ്പൊ എനിക്കിതൊന്നും ഇല്ലേ? ചെയ്ത പാപങ്ങൾക്കുള്ള പ്രതിഫലം .
പിറ്റേന്ന് മൂന്ന് മണിയോടെ ഞങ്ങൾ വൈലത്തൂറുള്ള കുഞ്ഞിമുട്ടിക്കയുടെ വീട്ടിലെത്തി ലൈലയുടെ രണ്ട് ആങ്ങള മാരും ഉപ്പയും മറ്റു നാട്ടുപ്രമാണികളും ഉണ്ട്. കുഞ്ഞിമുട്ടിക്ക നാട്ടിലെ പ്രമാണിയും പള്ളിയുടെയും പഞ്ചയത്തിന്റെയും പ്രസിഡന്റാണ് . കുഞ്ഞിമുട്ടിക്കയുടെ വാക്കിന് മറുവാക്കില്ല. കുഞ്ഞിമുട്ടിക്കയുടെ വിശാല മായ മുറ്റത്തു വണ്ടി നിർത്തി വീട്ടിലേക്കു കയറി . പഴയ തറവാട് നീണ്ട വിശാല മായാ ഉമ്മറം . എല്ലാവരും ഇരുന്നു . ചര്ച്ച തുടങ്ങി. ബന്ധം ഒഴിയണം എന്ന് എന്റെ ഭാഗക്കാരുടെ ആവശ്യം കേട്ടപ്പോൾ ന്യായം എന്ന് തോന്നിയ കുഞ്ഞുമുട്ടിക്ക തീരുമാനം എടുത്തു.
കുഞ്ഞുമുട്ടിക്ക:” സംഭവം ഒക്കെ ന്യായാണ്. വേർപ്രിരിണെങ്കിൽ പിരിയാം. കല്യാണ സമയത്തു ഓന്ക്ക് സ്ത്രീധന മായികൊടുത്ത രണ്ട് ലക്ഷം ഉറുപ്പ്യയും 80പവൻ സ്വർണവും ഉണ്ട്. അതിൽ നിങ്ങള് (എന്റെ ഭാഗക്കാരെ നോക്കി) 60 പവനോളം എടുത്തുകുണ്. അത് തിരിച്ചു ഇവർക്ക് കൊടുക്കണം., മാത്രല്ല തെറ്റ് ചെക്കന്റെ അല്ലാത്തോണ്ട് അവന് നഷ്ട പരിഹാരംനിങ്ങളും കൊടുക്കണം(അവരെനോക്കി) . അതുകൊണ്ട് ഞാനൊരു തീരുമാനം പാറയാണ് . സ്ത്രീധന തുക 2 ലക്ഷം ഓൻ കൊടുക്കേണ്ട. പക്ഷെ 60 പവൻ സ്വർണം മടക്കി കൊടുക്കണം ഈ മാസം 30തിയ്യതിക്കുള്ളിൽ.
