മലയാളം കമ്പികഥ – മാദക റാണി – 1 6

മലയാളം കമ്പികഥ – മാദക റാണി – 1

ബിസിനസ്കാരനായ റോയ് കോശി എറണാകുളത്തു വന്നപ്പോഴാണ് ഡാഡിയുടെ
സുഹൃത്തും കോടീശ്വരനുമായ കൈമളുടെ ഓഫീസില്‍ കയറിയത് ….കൈമള്‍
അങ്കിളുമായി സംസാരിച്ചു ഇരികുമ്പോള്‍ ആണ് കാബിനിലേക്ക്‌ കയറി വന്ന
അവളെയവന്‍ ആദ്യമായി കണ്ടത്……ആദ്യം ശ്രദ്ധിച്ചത് അവളുടെ കഥ പറയുന്ന ആ
കരിനീല മിഴികളായിരുന്നു …..നല്ല ആത്മവിശ്വാസം തുടിക്കുന്ന ഓമനത്തമുള്ള മുഖം
.അങ്കിളിനെ ഒരു ഫയല്‍ ഒപ്പിടീച്ച ശേഷം നടന്നകന്ന അവളെ പിന്തുടര്‍ന്ന് റോയിയുടെ
കണ്ണുകള്‍ പോവുന്നതു കണ്ട കൈമള്‍ പറഞ്ഞു.
…എടാ …എടാ കൊച്ചു കഴുവേറി …..അതൊരു പാവം കൊച്ചാ ..നിന്‍റെ തരികിട
വേലകള്‍ ഒന്നും അതിനോട് വേണ്ട ….ഇവിടെ ജോയിന്‍ ചെയ്തിട്ട് രണ്ടു മാസമേ
ആയിട്ടുള്ളൂ….വെരി എഫിഷിയന്റ്റ് ആന്‍ഡ്‌ ഹാര്‍ഡ് വര്‍ക്കിംഗ്‌ ഗേള്‍ ..
അങ്ങിനെയല്ല അങ്കിള്‍ ……എനിക്കവളെ ഒന്ന് പരിച്ചയപെട്ടാല്‍ കൊള്ളാമെന്നുണ്ട് .
റോയിയെയും അവന്റെ തന്ത റിട്ടയേര്‍ഡ്‌ SP കോശിയെയും നന്നായി
അറിയാവുന്ന കൈമള്‍ പറഞ്ഞു എടാ റോയ്.. ….ഞാന്‍ പറഞ്ഞില്ലേ നീ വിചാരിക്കുന്ന
ടൈപ്പ് അല്ല അവള്‍ .. നിന്‍റെ തന്ത കോശി കഴുവേറിട മോന്‍ ഒരിക്കല്‍ വിളിച്ചപ്പോള്‍
നിന്നെ എത്രയും വേഗം പെണ്ണ് കെട്ടിക്കണമെന്നു പറഞ്ഞിരുന്നു…..ഈ പെണ്ണുങ്ങളുടെ
പുറകെ നടക്കാതെ നീ .പോയൊരു പെണ്ണ് കെട്ടെടാ …..
അങ്കിള്‍ പ്ലീസ്….അതിനോന്നുമല്ല….ട്രസ്റ്റ്‌ മീ …അവളെ ഒന്ന് ഇന്ട്രോടയൂസ് ചെയ്തു താ…
…കൊള്ളാവുന്ന കാര്യമാണെങ്കില്‍ നമ്മുക്ക് ആലോചിക്കാം അങ്കിള്‍ ..
ആര്‍ യൂ സീരിയസ് ? എങ്കില്‍ ഞാനവളെ വിളിപ്പിക്കാം ..
കൈമള്‍ അവളെ കാബിനിലേക്ക്‌ വിളിപ്പിച്ചിട്ടു പറഞ്ഞു ..നിമ്മി …..ഇത് മിസ്റ്റര്‍ റോയ്
കോശി …നമ്മുടെ പുതിയ പ്രോഡക്റ്റുകളില്‍ റോയിക്ക് താത്പര്യമുണ്ട് …എന്നിട്ട്
റോയിയോടു പറഞ്ഞു….
പ്ലീസ് ഗോ വിത്ത്‌ ഹേര്‍ …….ഷീ വില്‍ ബ്രീഫ് ദി തിങ്ങ്സ്‌ .
നിമ്മി അവനെയും കൂടി അവളുടെ കാബിനില്‍ എത്തിയിട്ട് അവരുടെ പ്രോഡക്റ്റ്
കളെ കുറിച്ച് വാചാലയായി…..റോയിയാവട്ടെ അവളുടെ കണ്ണുകളും മുഖത്ത്
മിന്നിമറയുന്ന ഭാവങ്ങളും നോക്കിയിരുന്നു പോയി…സംസാരത്തിനിടയില്‍ റോയിയെ
നോക്കിയ നിമ്മി കണ്ടത് അവളെ തന്നെ നോക്കിയിരിക്കുന്ന
അവനെയാണ്‌…അവളൊന്നു വല്ലാതായി ….
ഹലോ ….എക്സ്ക്യൂസ് മി…’
റോയ് അല്പം ചമ്മലോടെ മുഖമുയര്‍ത്തി ..
ഇനിയെന്തെങ്കിലും അറിയാനുണ്ടോ ? അവള്‍ ചോദിച്ചു …
എസ് ..റോയ് അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു ………എനിക്കൊരു ജീവിതം
തരാമോ ?
നിമ്മിയോന്നു ഞെട്ടി…..വാട്ട്‌ ?
വെന്‍ ഐ സൈഡ് ഐ റിയലി മീന്‍ ഇറ്റ്‌ ……നിമ്മിക്ക് എനിക്കൊരു ജീവിതം തരാന്‍
കഴിയുമോ? വില്‍ യൂ മാരി മീ ?
അവളുടെ തുടുത്ത മുഖം ദേഷ്യം കൊണ്ട് ഒന്നൂടെ ചുവന്നു തുടുത്തു …..അല്പം
പരിഹാസഭാവത്തില്‍ അവള്‍ പറഞ്ഞു…
സോറി …ഞങ്ങള്‍ ആ പ്രോഡക്റ്റ് ഇവിടെ വില്‍ക്കുന്നില്ല .
റോയി ചിരിച്ചു കൊണ്ട് വീണ്ടും കാണാം എന്ന് പറഞ്ഞു പുറത്തേക്കു പോയി ..
നിമ്മി ആകെ അമ്പരന്നു പോയി…..ജീവിതത്തില്‍ പൂവാലന്മാര്‍ ഒത്തിരി പുറകെ
നടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാള്‍ തന്നെ പ്രോപോസ് ചെയ്യുന്നത്….അവന്‍റെ
കുസൃതി നിറഞ്ഞ മുഖവും നിഷ്കളങ്ങമായ കണ്ണുകളും ആരെയും വശീകരിക്കുന്ന
ചിരിയും എല്ലാം ഒരു നിമിഷം അവളുടെ മനസ്സിലൂടെ മിന്നി മറഞ്ഞുവെങ്കിലും
വീണ്ടും ജോലിയില്‍ മുഴുകിയപ്പോള്‍ അവളതെല്ലാം മറന്നു .
വൈകുന്നേരം ബസ്‌ കയറാന്‍ നടന്ന അവളുടെ മുന്നില്‍ കാര്‍ നിര്‍ത്തി ഇറങ്ങിയ
റോയിയെ കണ്ടപ്പോള്‍ അവള്‍ ഒന്ന് പകച്ചു ..
റോയി അവളുടെ അടുത്ത് ചെന്ന് പറഞ്ഞു …നിമ്മി പ്ലീസ്….എനിക്ക് കുറച്ചു കാര്യങ്ങള്‍
പറയാനുണ്ട്‌…..ഒരു കോഫി കുടിച്ചു തീരുന്ന സമയം…അത്രയേ ഞാന്‍
ചോദിക്കുന്നുള്ളൂ.
അവള്‍ പറഞ്ഞു…സോറി…..

കോഫി കുടിച്ചോ വഴിയില്‍ നിന്നോ എനിക്കൊന്നും
സംസാരിക്കാനില്ല
ഇല്ലെങ്കില്‍ കൈമള്‍ അങ്കിളിന്റെ കയ്യില്‍ നിന്നും നിമ്മിയുടെ അഡ്രെസ്സ് ഞാന്‍
വാങ്ങിയിട്ടുണ്ട്…..ഞാന്‍ വീട്ടില്‍ വന്നു സംസാരിക്കാം ..അവന്‍ വളരെ ബോള്‍ഡ് ആയി
പറഞ്ഞു .
നിമ്മി അമ്പരന്നു പോയി…അവന്റെ മുഖം കണ്ടപ്പോള്‍ അവന്‍ വീട്ടിലേക്ക് വരുമെന്ന്
അവള്‍ക്കു തോന്നി ….അവള്‍ പറഞ്ഞു……ഓക്കേ…ഒരു കോഫീ കുടിക്കുന്ന
സമയം…അത് കഴിഞ്ഞാല്‍ ഞാന്‍ പോവും .
അവനവളെയും കൊണ്ട് അടുത്തുള്ള കോഫീ ഹൌസില്‍ കയറി കോഫീ ഓര്‍ഡര്‍
ചെയ്തു..
രണ്ടു കോഫീ ….അതിലൊന്ന്….വെട്ടി തിളയ്ക്കുന്ന ചൂടില്‍ വേണം….
അവളതു കേട്ട് അവനെ മുഖമുയര്‍ത്തി നോക്കി .
അവന്‍ പറഞു….നിമ്മി…..അധികം സമയം അനുവദിച്ചിട്ടില്ലാത്തതു കൊണ്ട് വളച്ചു
കെട്ടില്ലാതെ കാര്യം പറയാം…
ജീവിതത്തില്‍ ആദ്യമായാണ് ഒരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ തന്നെ ഇതാണെന്റെ
പെണ്ണ് എന്ന തോന്നല്‍ ഉണ്ടായത്…….നിമ്മിക്ക് സമ്മതമാണെങ്കില്‍ ഞാന്‍ ഡാഡിയെയും
കൂട്ടി സണ്‍‌ഡേ വീട്ടില്‍ വരാം . ഞങ്ങള്‍ അവിടെ വരെ വന്നിട്ട് നിമ്മി നോ എന്ന്
പറയുന്നത് കേള്‍ക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ടാണ് ഇവിടെ വെച്ച് കാര്യം
പറഞ്ഞത് .
നിമ്മി ആകെ പരവശയായി ….ഏതു പെണ്ണും കണ്ടാല്‍ ഇഷ്ടപെടുന്ന സുന്ദരനായ ഒരു
ചെറുപ്പക്കാരന്‍ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നു……അതും വളരെ സ്ട്രയിറ്റ്
ആയി …അവള്‍ ഒന്നാലോചിച്ചു പറഞ്ഞു..
ഒരു വിവാഹം ഇപ്പോള്‍ എന്റെ മനസ്സിലില്ല .അപ്പച്ചന്‍ മരിച്ച ശേഷം ഒത്തിരി
കഷ്ടപാടുകള്‍ അനുഭവിച്ചാണ് അമ്മ എന്നെയും അനിയത്തിയെയും വളര്‍ത്തിയത്.
സ്വന്തം വീട് വരെ പണയപ്പെടുത്തിയാണ്‌ അമ്മ എന്നെ പഠിപ്പിച്ചത് ….ഇപ്പോള്‍ ഈ
ജോലി കിട്ടിയതിനു ശേഷമാണ് അല്പമെങ്കിലും സന്തോഷം അമ്മയുടെ മുഖത്ത് കണ്ടത്
….ഒത്തിരി ഉത്തരവാദിത്യങ്ങള്‍ എന്റെ തലയിലുണ്ട് …..അനിയത്തിയുടെ പഠിപ്പ് ,
അവളുടെ ഭാവി ….അതാണിപ്പോള്‍ എന്റെ ലക്‌ഷ്യം . അതൊക്കെ കഴിഞ്ഞേ എനിക്ക്
എന്നെക്കുറിച്ച് ചിന്തിക്കാന്‍ കഴിയൂ…സോ പ്ലീസ് ..ഇനിയെന്നെ ഇതു പറഞ്ഞു
ബുദ്ധിമുട്ടിക്കരുത് …………..ജീവിതത്തില്‍ ഒന്ന് നിവര്‍ന്നു നില്‍ക്കാനുള്ള ശ്രമത്തിലാണ്
ഞങ്ങള്‍ …….ഉടനെയൊരു വിവാഹം ഒരു കുടുംബം….അങ്ങിനെയൊന്നും ഇപ്പോള്‍
എന്റെ സ്വപ്നങ്ങളില്‍ ഇല്ല……. താങ്ക്സ് ഫോര്‍ ദി കോഫീ .
നിമ്മി നടന്നു നീങ്ങിയപ്പോള്‍ റോയി ഇതികര്‍ത്തവ്യഥാമൂഢനായി അവിടെ
തന്നെയിരുന്നു പോയി .
പിന്നീടുള്ള ദിവസങ്ങളില്‍ റോയിയെ കാണാഞ്ഞപ്പോള്‍ നിമ്മി
ആശ്വസിച്ചു….അതോഴിഞ്ഞു പോയല്ലോ എന്നോര്‍ത്ത്…..കൂടെത്തന്നെ എന്തോ
അസ്വസ്ഥതയും ..
പക്ഷെ ഞായരാഴ്ച ഉച്ചക്ക് മുന്നേ അവളുടെ വീടിനു മുന്നില്‍ ഒരു കാര്‍ വന്നു
നില്‍ക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോള്‍ ചിരിച്ചോണ്ട് കയറി വരുന്ന റോയിയെയും
അവന്റെ ഡാഡിഎന്ന് തോന്നിക്കുന്ന ഒരാളെയും കണ്ടപ്പോള്‍ നിമ്മിയുടെ നെഞ്ചിടിച്ചു
പോയി…..അവളകത്തെക്ക് ഓടിച്ചെന്നു അമ്മയെ വിളിച്ചു …..
പരിചയമില്ലാത്ത രണ്ടു പേരെ കണ്ടു സൂസ്സമ്മ ഒന്ന് അമ്പരന്നെങ്കിലും അവരെ
അകത്തേക്ക് ക്ഷണിച്ചു …
കോശിച്ചായന്‍ സ്വയം പരിചയപെടുത്തിയ ശേഷം കാര്യങ്ങള്‍ വിശദമായി
പറഞ്ഞപ്പോള്‍ സൂസ്സമ്മ പകച്ചു പോയി …
അവര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ എല്ലാം പറഞ്ഞപ്പോള്‍ ഇടയ്ക്കു കയറി റോയി ഒരു
പാക്കറ്റ് അവര്‍ക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു…..
ഇത് പണയംവെച്ച ഈ വീടിന്‍റെ പ്രമാണമാണ് …ബാങ്ക് മാനേജര്‍ എന്‍റെ ബന്ധുവായത്
കൊണ്ട് എന്‍റെ കയ്യില്‍ തന്നു വിട്ടതാണ് . അവന്‍ തുടര്‍ന് പറഞ്ഞു …..അമ്മ കല്യാണ
ചിലവിന്റെ കാര്യമൊന്നും അറിയണ്ട…. അനിയത്തിയുടെ പഠിപ്പും ഞങ്ങള്‍ ഏറ്റു
….നിമ്മിയുടെ അമ്മയും അനിയത്തിയും എനിക്കും അതുപോലെ തന്നെയായിരിക്കും .
നിമ്മിയും സൂസ്സമ്മയും ഒന്നും വിശ്വസിക്കാന്‍ അവാതതുപോലെ നിന്നുപോയി…
നിമ്മി എല്ലാര്‍ക്കും ചായയുമായി വന്നപ്പോള്‍ കോശിച്ചായന്‍ അവളെ ആപാദചൂടം
നോക്കി……വെറുതെയല്ല ഇവന്‍ ഇവളെ കെട്ടണമെന്ന് വാശിപിടിച്ചത്‌ …അതി സുന്ദരി
തന്നെ .കൊള്ളാം അവനു നന്നായി ചേരും ….

Updated: March 22, 2017 — 4:55 pm

Leave a Reply

Your email address will not be published. Required fields are marked *