മാന്ത്രിക തകിട് – 3

“ശരിക്കും നമ്മുടെ കാവിൽ ദൈവികത അല്ല…!! അവിടെ കുടികൊള്ളുന്നത് പൈശാചീകത ആണ്….” കണ്ണിലും നെഞ്ചിലും ആളി വന്ന ഭയത്തെ അടക്കി നിർത്തി അശ്വതി പറഞ്ഞു… അവളുടെ മാറിടം ഉയർന്നു താഴ്ന്നു…

“നീ എന്താ പറയുന്നേ…? പിന്നെ എന്തിനാ അവിടെ നിങ്ങൾ വിളക്ക് വെക്കുന്നതും പൂജ നടത്തുന്നതും ഒക്കെ….? ” കല്ല്യാണിയുടെ കണ്ണിൽ തന്നോളം ആഗാംശ…

“പ്രീതി പെടുത്താൻ.…..!!”

“പ്രീതിപ്പെടുത്താനോ ..? ആരെ.?”

അശ്വതി പതുക്കെ വിജനത നോക്കി മുന്നോട്ടു നടന്നു….എന്നിട്ടു പയ്യെ പറഞ്ഞു….

“ഏകദേശം 300 വർഷങ്ങൾക്കു മുൻപ്……………………..”

****അന്ന് ദേവിപുരം ഇങ്ങനെ ഒന്നും അല്ല .. ഇന്ന് കാണുന്ന വയൽ നിരപ്പുകളെക്കാൾ അന്ന് ഇവിടെ കാടുകൾ ആയിരുന്നു… റെയിൽവേ സ്റ്റേഷൻ ഇല്ലായിരുന്നു… ചയക്കടകളോ ഒന്നും തന്നെ ഇല്ലായിരുന്നു…. എന്നാൽ പതിവിലും പ്രൗഢിയോടെ ഒന്നു മാത്രം ഉണ്ടായിരുന്നു, ‘പുല്ലൂർമന’…
മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ അന്ന് ഈ നാട് ദേവിപുരം അല്ലായിരുന്നു… പുല്ലൂർ ആയിരുന്നു…

നാട്ടിലെ പ്രധാന പ്രമാണിയും നാട്ടുകാരുടെ കൺ കണ്ട ദൈവവും ആയിരുന്നു പുല്ലൂർ മനക്കലെ ദത്തൻ തിരുമേനി…

ആഭിചാര കർമ്മങ്ങൾക്കും താന്ത്രിക പ്രയോഗങ്ങൾക്കും ആഗ്രകന്യൻ ആയിരുന്നു അദ്ദേഹം…

നാട്ടിൽ ആർക്കു എന്തു പ്രശ്നമുണ്ടായാലും പരിഹാരം തിരുമേനിയുടെ പക്കൽ ഉണ്ടാവും….

ശിപ്ര കോപിയും ശിപ്ര പ്രസാധിയും ഉഗ്ര പ്രമാണിയും ആയിരുന്നു ദത്തൻ തിരുമേനി…

അദ്ദേഹത്തിന് എതിരായി പ്രവർത്തിച്ചാൽ പിന്നീട് അയാളെ ജീവനോടെ കാണില്ല എന്നതരിയുന്ന നാട്ടുകാർ അദ്ദേഹത്തെ എതിർക്കാറില്ലായിരുന്നു…

ആഭിചാര കർമ്മങ്ങളും മറ്റും ആണ് പ്രധാന പണി എന്നുണ്ടെങ്കിലും ദത്തൻ തിരുമേനി നാടിനു പ്രിയപ്പെട്ടവൻ ആയിരുന്നു….

അദ്ദേഹത്തിന് ഒരു ഭാര്യയും മകളും ഉണ്ടായിരുന്നു….. കാണാൻ അതി സുന്ദരി ആയിരുന്നു തിരുമേനിയുടെ ഭാര്യ , പേര് ലക്ഷ്മി… എപ്പോളും സെറ്റമുണ്ട് മാത്രം ഉടുക്കുന്ന അവർ കാഴ്ചക്കും ലക്ഷ്മി ആയിരുന്നു…

ദത്തൻ തിരുമേനിയുടെ മകളെപ്പറ്റി പറയാൻ ആണെങ്കിൽ വർണിക്കാൻ വാക്കുകൾ കിട്ടാതെ കുഴഞ്ഞു പോവും….. വാലിട്ടെഴുത്തിയ കണ്ണുകൾ… ചോര തുടിക്കുന്ന ചുണ്ടുകൾ, മുല്ലമൊട്ടുപോലുള്ള പല്ലുകൾ…. അവൾ ചിരിച്ചാൽ ശരിക്കും മുത്തുചിതറുമയിരുന്നു…

20 വയസു മാത്രം പ്രായമുള്ള അവൾ മഹാ കുറുമ്പി ആയിരുന്നു… പാലപ്പൂവിന്റെ നിറമായിരുന്നു അവൾക്കു….

“കല്ലൂ നേരം സന്ധ്യ ആവാനായി ബാക്കി പിന്നെ പറയാം ഈ നേരത്തൊന്നും ഇവിടെ നിക്കാൻ പാടില്യ…” അശ്വതി കഥ നിർത്തി കല്ലുവിനെ വിളിച്ചു…

മായലോഗത്തുനിന്നും ഞെട്ടി ഉണർന്ന കല്ല്യാണി.. “അച്ചൂ എനിക്ക് ബാക്കി കൂടി കേൾക്കണം പറ…”

“കല്ലു ഞാൻ പറഞ്ഞില്ലേ പറയാം നിൽക്കു… ഇപ്പൊ നമുക്ക് പോവാം…” അശ്വതി ധൃതി കൂട്ടി….

“ശരി എങ്കിൽ ആ കുട്ടീടെ പേരെങ്കിലും പറ….” കല്ല്യാണി ചോദിച്ചു..

ഒരു ചിരിയോടെ അശ്വതി പറഞ്ഞു…

“അത് പറയാം അതിനു മുൻപ് മറ്റൊന്ന് പറയാം… ഈ കഥയൊക്കെ പറയുമ്പോ ‘അമ്മ പറയും ഈ കുട്ടിക്ക് നമ്മുടെ കല്ല്യാണിയുടെ ചായ ആണെന്നു…”

കല്ല്യാണിയുടെ കണ്ണുകൾ ഒരു നിമിഷം വിടർന്നു…”അതിനു ആന്റി ആ കുട്ടിയെ കണ്ടിട്ടുണ്ടോ..?”

“ചിത്രത്തിൽ കണ്ടതാടി…”

“ശരി നീ പേരു പറ…” കല്ല്യാണി തിടുക്കം കൂട്ടി….

ഒരു നെടുവീർപ്പിനൊടുവിൽ അശ്വതി പറഞ്ഞു….

“ദേവി…. ശ്രീ ദേവി……”

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *