മിന്നു ചേച്ചി ഒരു മഴക്കാലം – 1

മിന്നു ചേച്ചി ഒരു മഴക്കാലം – 1

Minnuchechi Oru Mazhakkalam | Author : Edward

 


 

മറക്കാൻ ആവാത്ത ഒരു ബാല്യം

എന്റെ ബാല്യം പഴമ നിറഞ്ഞ ഒരുപാട് ഓർമ്മകൾ കൊണ്ട് സമ്പന്നം ആണ്. അതുകൊണ്ട് തന്നെ ഈ കഥയിൽ പറയാൻ പോകുന്നത് അതുപോലെ ഒരു കാലത്തു തികച്ചും അവിചാരിതമായ ഒരു സംഭവം

ഞാൻ കൃഷ്ണ.

എന്റെ നാട് ഇടുക്കി ആണ്.അൽപ്പം ഉൾപ്രദേശം സ്ഥലം ഏറ്റത്തോട്

പഴയ കാലം ഞാൻ പ്ലസ് ടു കഴിഞ്ഞു. ബി എ. മലയാളം കോഴ്സ് ഗവണ്മെന്റ് കോളേജ്ൽ പഠിക്കാൻ ചേർന്നു (സ്ഥലം പറയാൻ ബുദ്ധിമുട്ട് ഉണ്ട് ക്ഷമിക്കുക ).

രണ്ടായിരത്തി നാല് വർഷം ആണ് കഥ നടക്കുന്നത്

ഇവിടെ മലനിരകൾ ആയതിനാൽ അന്നു വഴി സൗകര്യം വളരെ കുറച്ചു മാത്രം ഉള്ള സമയം. ഞങ്ങൾ ആവശ്യ സാധനങ്ങൾ വാങ്ങാൻ പോയിരുന്നത് വളരെ ദൂരം നടനാണ് പോയ്‌ വന്നുകൊണ്ടിരിക്കുന്നു.

എന്റെ വീട്ടിൽ നിന്നും ഒരു കുറുക്കു വഴി അത് അര കിലോമീറ്റർ ഓളം ഇറക്കമാണ്. പോകും വഴി ഒരു വീടുണ്ട്. അത് മിന്നു ചേച്ചിയുടെ വീടായിരുന്ന. അവിടുന്ന് പോയാൽ ഒരു പുഴ ഉണ്ട്. വെയിൽ സമയം ഇറങ്ങി നടക്കാം മഴ സമയം പോകാൻ ആയി ഞങ്ങൾ കുറച്ചു നാട്ടുകാർ ചേർന്ന് ഒരു പാലം ഇട്ടിട്ടുണ്ട്. വെറും മൂന്നു മരത്തടി വെട്ടി ആണ് നിർമാണം.

അതിലൂടെ മഴ സമയം പോകുവാൻ വളരെ ബുദ്ധിമുട്ട് ഉണ്ട്. പ്രതേകിച്ചു കുട്ടികളും സ്ത്രീകളും പോകാൻ ഭയം ആയിരുന്നു അവിടെ. കാരണം വെള്ളം പാറയിലൂടെ കുത്തി തെറിച്ചു ആണ് വരുന്നത്.

പാലം കടന്നാൽ വീണ്ടും ഒരു ചെറിയ വഴി ഉണ്ട് അത് രണ്ടു അതിരുകൾ ആണ് അതുകൊണ്ട് അവിടെ മാത്രം നാല് അടിയോളം ആഴമുള്ള വഴി.

കൂടാതെ പല കാട്ടുമൃഗം. പന്നി, കേഴ ആട്, മുള്ളൻ പന്നി, കൂരാൻ, കാട്ടു മുയൽ, അതുപോലെ ഒരുപാട് മൃഗങ്ങളും പക്ഷികളും ഒക്കെ ഉള്ള സ്ഥലം ആണ്.

ആ വഴി ഏകദേശം ഒന്നര കിലോമീറ്റർ നടന്നാൽ മാത്രം ഒരു മണ്ണ്റോഡ് ഉണ്ട്. അതിലൂടെ ഒരു നാല് കിലോമീറ്റർ നടന്നാൽ സിറ്റിയിൽ ചെല്ലും. ആറു കിലോമീറ്റർ നടനാണ് ഞങ്ങൾ പോയിരുന്നത്. വാഹനങ്ങൾ വളരെ കുറവാണ്. അവിടെ നിന്നും മുപ്പത് കിലോമീറ്റർ ദൂരെ ആണ് കോളേജ്. രാവിലെയും വൈകിട്ടും ഒരു ബസ് ഉണ്ട് അതിലാണ് ഞാൻ പഠിക്കാൻ പോയിരുന്നത്.

ആ കാലത്തു സാദാരണ പെൺകുട്ടികളോട് മിണ്ടാൻ ഞങ്ങൾക്ക് ഇന്നത്തെ പിള്ളേരുടെ അത്രയും ഒന്നും ധൈര്യം ഇല്ല. വല്ലപ്പോഴും മാത്രം മിണ്ടും. അതും അത്യാവശ്യം ആണെങ്കിൽ.

എന്റെ അയൽവക്കത്തു ഉള്ള എന്നേക്കാൾ രണ്ട് വയസിനു മൂത്തതാണ് മിന്നു ചേച്ചി. ചേച്ചിക്ക് ഇപ്പോൾ ഇരുപത്തി ഒന്ന് വയസ് ആയി. എനിക്കു പത്തൊൻപത്. കോളേജ് തുടങ്ങി മൂന്നു ദിവസം കഴിഞ്ഞു മിന്നു ചേച്ചിയുടെ അച്ഛൻ വീട്ടിൽ വന്നു വൈകുന്നേരം എന്നെ കാണാൻ ആണ് വന്നത്. മിന്നു ചേച്ചിക്ക് ഞാൻ പഠിക്കുന്ന അതെ കോളേജിൽ അഡ്മിഷൻ കിട്ടിയെന്നു പറയാനാണ് വന്നത്.

ചേച്ചി പക്ഷെ ബി എ. ഹിസ്റ്ററി ആയിരുന്നു. രാവിലെ പോകുമ്പോ രണ്ടാളും ഒരുമിച്ചു പോയ്‌ ഒരുമിച്ചു വരാൻ പറഞ്ഞു എന്നെ എല്പിച്ചു.

ഞാൻ ചേച്ചിയെ കണ്ടിട്ട് മാത്രെ ഉള്ളു സംസാരിക്കാറില്ല. അതിന് ഒരു കാരണം ഉണ്ട്. വീട്ടിൽ അമ്മ തയ്യൽ ഉണ്ട്. ചേച്ചിയുടെ ചുരിദാർ വണ്ണം കുറക്കാൻ വന്നപ്പോൾ ചേച്ചി ബാത്‌റൂമിൽ ഡ്രസ്സ്‌ അളവ് കറക്റ്റ് ആണോ എന്ന് ഇട്ടുനോക്കുകയാരുന്നു അപ്പോൾ ഞാൻ വാതിൽ തുറന്നു അകത്തു കയറി. ബാത്‌റൂമിൽ കതകിനു ചേച്ചി കുറ്റി ഇടാതെ ആണ് നിന്നത്. ചേച്ചി വെറും ബ്രായും പാവാടയും ഇട്ടു എന്നെ നോക്കി പെട്ടെന്ന് തുണി എടുത്തു മറച്ചു കൊണ്ട് പുറത്തു ഇറങ്ങി. ഞാൻ എന്തോ ഷോക്ക് അടിച്ച പോലെ നിന്നു. അതിൽ പിന്നെ ചേച്ചി എന്നോട് മിണ്ടിട്ടില്ല. പിന്നെ ഇന്നു ഞങ്ങൾ ഒരുമിച്ചു പോകണം എന്ന് ഓർത്തപ്പോൾ ഒരു ആവേശം

ജൂലൈ മാസം ആയത്കൊണ്ട് മഴക്കാലം. പുഴയിൽ അത്യാവശ്യം വെള്ളം ഉണ്ട്.

ഞാൻ ചെന്നതും ചേച്ചി എന്നെ നോക്കി മുറ്റത്തു കുട പിടിച്ചു നിൽക്കുകയാരുന്നു.

എന്നെ കണ്ടതും സന്തോഷത്തിൽ നല്ല ഐശ്വര്യം ഉള്ള ഒരു ചിരി സമ്മാനിച്ചു. എന്റെ അടുത്ത് വന്നു. ഞാൻ അപ്പോൾ പോകാം എന്ന് പറഞ്ഞു ചേച്ചി കുടയും കൊണ്ട് മുമ്പിൽ നടന്നു. ഞാൻ പിന്നിലും.

മിന്നു ചേച്ചി നല്ല ഉയരം ഉള്ള പെണ്ണാണ്. കണ്ണിന് നല്ല തിളക്കം ഉണ്ട്. കൺപീലികൾ സാധാരണയിലും നീണ്ടു വളർന്നു നിൽക്കുന്നു കണ്ണടക്കുമ്പോൾ പീലികൾ നല്ലത് പോലെ കാണാം. അത് ആരെയും പെട്ടെന്ന് ചേച്ചിയിലേക് ആകർഷിക്കുന്ന തിളക്കം ഉണ്ട്. അതുകൊണ്ട് ഒരു അഞ്ചു സെക്കന്റ്‌ കൂടുതൽ ഞാൻ നോക്കാറില്ല. ചേച്ചി എന്നെ നോക്കുമ്പോൾ എന്റെ ശരീരം വിറക്കും. അത് എന്താണ് എന്ന് അറിയില്ല. ചേച്ചിക്ക് ഇരുനിറം ആണ്. എന്നാലും ചിരിച്ചാൽ ഐശ്വര്യം ഉള്ള മുഖം നല്ല ഭംഗി ഉള്ള ഒരു സുന്ദരി കുട്ടി

ഞങൾ അങ്ങനെ നടന്നു പുഴയുടെ അടുത്ത് എത്തി. ചേച്ചി പാലത്തിന്റെ അടുത്ത് ചെന്ന് എന്നെ നോക്കി. ഞാനും നോക്കി. രാവിലെ മഴ പെയ്ത കൊണ്ട് പാലം തെന്നി കിടക്കുന്നു. എനിക്കു കാര്യം മനസിലായി ചേച്ചി പേടിച്ചാണ് നിൽക്കുന്നത് എന്ന്.

ഞാൻ പറഞ്ഞു ” മിന്നു ചേച്ചി നടക്കു പോകണ്ടേ

മിന്നു : പാലത്തിൽ കേറാൻ ഒരു പേടി

ചേച്ചി കുനിഞ്ഞു ചെരുപ്പ് ഊരി കയ്യിൽ പിടിച്ചു. കുട മാടക്കി എന്നോട് പറഞ്ഞു” ഒന്ന് എന്നെ കടത്തി വിടുമോ ”

ഞാൻ : ശെരി

അപ്പോൾ ചേച്ചി എന്നെ നോക്കി എന്റെ കൈ പിടിച്ചു. ഞാൻ ഒന്ന് വിറച്ചു. കാരണം അന്നത്തെ ജനറേഷൻ ഒരു പെൺകുട്ടി എന്താണ് എന്ന് ഒന്നും അറിയില്ല.

എന്റെ ശ്വാസം വേഗത്തിൽ ആയി. ഞാൻ അപ്പോൾ ചേച്ചിയുടെ കൈ പിടിച്ചു പാലം കടന്നു പോയ്‌.

നടന്നു പോയ്‌ ഒരേ ബസിൽ പോയ്‌. വന്നു കുറച്ചു നാളുകൾ കഴിഞ്ഞു. ചേച്ചി എന്നോട് നല്ല കൂട്ടായ് കോളേജ് വിശേഷം വീട്ടിലെ വിശേഷം എല്ലാം പങ്ക് വയ്ക്കും. പിന്നെ പതുക്കെ ചേച്ചി എന്റെ തോളിലും ശരീരത്തും ഒക്കെ തൊടാനും പിടിക്കാനും ഉള്ള സ്വാതന്ത്ര്യം ആയി. തിരിച്ചും അങ്ങനെ ആയി. എന്നാലും ഞങ്ങള്ക്ക് ഇടയിൽ നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു.

ഇത് ചേച്ചിയുടെ വീട്ടിലും എന്റെ വീട്ടിലും അറിയാമായിരുന്നു. പിന്നെ എന്തെങ്കിലും പറഞ്ഞു ഞാൻ ചേച്ചിയെ കളിയാക്കും അപ്പോൾ ചേച്ചി എന്നെ തല്ലും. ഇതൊക്കെ അങ്ങനെ പോയ്‌.

പിന്നീട് വെയിൽ കാലം വന്നു. അന്നൊരു ഞായർ ആയിരുന്നു. ഞാൻ ആറ്റിൽ ചൂണ്ട ഇടാൻ പോകാൻ പ്ലാൻ ചെയ്തു. ഒരു കൈ ചൂണ്ടയും മണ്ണിരയും കൊണ്ട് പോകുന്നു വഴി പുറകിൽ നിന്നു മിന്നു ചേച്ചി വിളിച്ചു.

” ടാ ഏങ്ങോട്ട പോകുന്നെ ”

ഞാൻ : ചുമ്മാ ചൂണ്ട ഇടാൻ.

മിന്നു : നിക്ക് ഞാനും വരുന്നു. കുറച്ചു അലക്കാൻ ഉണ്ട്

ഞാൻ : എന്ന പെട്ടെന്ന് വാ ചേച്ചി

ഞാൻ കാത്തു നിന്നു. വെയിൽ ആയാൽ ഞങ്ങൾ എല്ലാം ആറ്റിൽ ആണ് കുളിയും അലക്കും. ചേച്ചി വന്നു ഞങ്ങൾ ഒരുമിച്ചു ആറ്റിൽ പോയ്‌. അവിടെ ചേച്ചി ഒരു ഭാഗത്ത്‌ തുണി അലക്കി കൊണ്ട് നിന്നു. ഞാൻ ചൂണ്ട ഇട്ടു.

Leave a Reply

Your email address will not be published. Required fields are marked *