ഫോട്ടോ സെഷൻ ആയതിനാൽ തന്നെ ഫുഡ് അടിച്ചു കുറ്റി തെറ്റിയ ഒരു കൂട്ടം ബന്ധുക്കളും മണവാളനും ജാൻസിയും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ എടുത്ത് എടുത്ത് സിജുവിന്റെ ചൂണ്ടുവിരൽ വയ്യാതെ ആയി…
സ്റ്റാൻലി കഴിഞ്ഞ രണ്ടു മണിക്കൂർ ആയി മ്യൂസിക് ടീമിന്റെ കൂടെ നിർത്താതെ ഗിറ്റാർ വായിച്ചു കൊണ്ട് ഇരിക്കുവായിരുന്നു… അപ്പോളാണ് ആ ആൾക്കൂട്ടത്തിനിടയിൽ അവൻ ആ കാഴ്ച്ച കണ്ടത്…
ഒരു ലൈറ്റ് ബ്ലൂ ചുരിദാറും ഇട്ടു വെളുത്തു മെലിഞ്ഞ ഒരു സുന്ദരിയെ…
സ്റ്റാൻലിയുടെ കണ്ണുകൾ അവളിൽ ഉടക്കി…
അവളുടെ മുഖം അവൻ നന്നായി ശ്രദ്ധിച്ചു…
വെളുത്ത മുഖത്ത് കരി വരച്ചു അതിർത്തി തീർത്ത കണ്ണുകൾ… ആ കണ്ണിനെ കൂടുതൽ ഭംഗി ആക്കുന്ന കൺപീലികൾ…
ത്രെഡ് ചെയ്തു ഷേപ്പ് ആക്കിയ പുരികങ്ങൾക്കു ഇടയിൽ പെട്ടുപോയതുപോലെ ഒരു കറുത്ത കുഞ്ഞി പൊട്ട്..
ഇളം പിങ്ക് നിറത്തിൽ ഉള്ള നേരിയ ലിപ്സ്റ്റിക് പുരട്ടിയ ചുണ്ടുകൾ…
ചിരിയിൽ വിരിയുന്ന നിരത്തി അടുക്കി വെച്ചത് പോലെ ഉള്ള പല്ലകൾ .
അവളുടെ മൂക്കിൽ കൊളുത്തി ഇട്ട മൂക്കുത്തി ചെറുതായി തിളങ്ങി… മുക്കിന്റെ ഇടത്തെ വശത്തതായി ഉള്ള മറുക് കൂടെ കണ്ടപ്പോൾ അവളുടെ മുഖത്തിന്റെ ഭംഗി വീണ്ടും കൂടിയത് പോലെ അവനു തോന്നി…
കാതിൽ തൂങ്ങി കിടന്ന പച്ച നിറത്തിലെ കുഞ്ഞു കുഞ്ഞു കല്ലുകൾ പിടിപ്പിച്ച ജിമ്മിക്കി കമ്മൽ അവളുടെ നടത്തതിനനുസരിച്ചു പതിയെ ആടി…
മുൻ വശതത്തേക്ക് ഇട്ട അവളുടെ മുടി ഇഴകൾ അവളുടെ ഇടത്തെ മറിനെ മറച്ചു…
അവളുടെ ചെറു പുഞ്ചിരിയിൽ ഒരു ഗ്രാം അരി കൊള്ളുന്ന ആ നുണ കുഴികൾ വായുടെ ഇരു വശത്തായും പ്രകടമായി…
“സുന്ദരി കണ്ണാൽ ഒരു സെയ്‌തി “….
പാട്ടുകാരനോടൊപ്പം സ്റ്റാൻലി അവളെ വിക്ഷിച്ചു കൊണ്ട് ഗിറ്റാർ വായന ശക്തമായി തുടർന്ന്…
പാട്ടിനൊപ്പം സ്റ്റേജിലേക്ക് നടന്നു കയറുന്ന ആ കൂടെ സുന്ദരിയെ കണ്ടപ്പോൾ സ്റ്റാൻലിക്ക് അവന്റെ അടിവയറ്റിൽ ഒരു ഐസ്കട്ട വീണു ഉരുക്കുന്ന പോലെ ഒരു തോന്നൽ ഉണ്ടായി….
സ്റ്റാൻലി ഇതിനു മുൻപ് കൊറേ പെൺകുട്ടികളെ ഇങ്ങനെ കണ്ടിട്ടുണ്ടെങ്കിലും.. എന്തുകൊണ്ടോ ആ സുന്ദരിയുടെ മുഖത്തു നിന്നും അവനു അവന്റെ കണ്ണുകളെ മാറ്റാൻ കഴിഞ്ഞില്ല..
… സ്റ്റാൻലി ആ കുട്ടിയെ തന്നെ നോക്കി ഗിറ്റാർ വായിക്കുകയാണ്…. ആ കുട്ടി സ്റ്റേജിൽ കയറി ജാൻസിക്കും മണവാളനും ചിരിച്ചുകൊണ്ട് കയ്യ് കൊടുത്തു കോൺഗ്രാറജൂലെഷൻസ് പറഞ്ഞു സുന്ദരിയുടെ ഒപ്പം സ്റ്റേജിൽ അവളുടെ അമ്മയും അനിയനും ഉണ്ടായിരുന്നു …സിജു ക്ഷീണിച്ച ചൂണ്ടു വിരൽ കൊണ്ട് ഇതെല്ലാം ക്യാമറയിൽ പകർത്തി
ജാൻസി ഇടക്ക് ഇടക്ക് സ്റ്റാലിയെ നോക്കുന്നുണ്ടായിരുന്നു…
സുന്ദരിയെ നോക്കികൊണ്ട് ഇരുന്ന സ്റ്റാൻലിയുടെ കണ്ണ് ഒരു നിമിഷം അറിയാതെ ജാൻസിയിലേക് പോയി… ജാൻസിയുടെ കണ്ണ് സ്റ്റാൻലിയിലേക്കും…. അവർ തമ്മിൽ ഒരു നിമിഷം നോക്കി നിന്നു…
പെട്ടെന്ന്നുണ്ടായ തമ്മിലെ നോട്ടത്തിൽ സ്റ്റാൻലി പോലും അറിയാതെ അവന്റെ കൈകൾ ഗിറ്റാർ വായന നിർത്തി…
ഗിറ്റാറിന്റെ പെട്ടന്നുള്ള നിശബ്ദതയെ ആ സ്റ്റേജിലും ഹാളിലും ഉണ്ടായിരുന്ന ചിലരെങ്കിലും ശ്രദ്ധിക്കാതെ ഇരുന്നില്ല….
(തുടരും)…..
