വേണു, സോഷ്യൽ ആയി പെരുമാറണം, പക്ഷേ അതിരു കടന്നാൽ, കുറേ ജീവിതങ്ങൾ തകരും അത് മറക്കണ്ട.
അവനതൊന്നും ഒരു പ്രശ്നമായിരുന്നില്ല. എന്റെ ചേച്ചി, ഞാൻ ഇന്ന് വരെ ചേച്ചിയേ പോലെ ഒരാളെ കണ്ടിട്ടില്ല. എനിക്ക് ചേച്ചിയോട് സംസാരിക്കാ തിരിക്കാൻ വയ്യ. അത് ഇനി എന്ത് സംഭവിച്ചാലും.
ഇവനെ എങ്ങിനെ പിൻ തിരിക്കും എന്ന് എനിക്കറിയില്ലായിരുന്നു. വേണു, നിനക്ക് സത്യത്തിൽ എന്താണ് വേണ്ടത് . അത് തുറന്നു പറ.
എനിക്ക് എപ്പോഴും ചേച്ചിയുടെ അടുത്തിരിക്കണം, സംസാരിക്കണം. അത്ര തന്നെ. ഈ കൊശവനെ എങ്ങിനെ പറഞ്ഞു മനസിലാക്കണം എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല .
എങ്ങിനെ എന്നറിയില്ല. ഒരു വിധം അവനെ ഒരു വിധം പിൻ തിരിപ്പിച്ചു, ഞാൻ അവനെ അധികം ശ്രദ്ധിക്കാതായി. പക്ഷേ, വരാൻ വച്ചത് വഴിയിൽ തങ്ങില്ലല്ലൊ.
ഒരിക്കൽ ഞാനും സുരേഷേട്ടന്നും കൂടി അവർ താമസിക്കുന്ന വീട്ടിൽ പോയി. അവർ കുറേ ദിവസമായി വിളിക്കുന്നു. ഞങ്ങൾ അവിടെ എത്തിയ സമയത്ത് നാത്തുൻ മാത്രമെ അവിടെ ഉണ്ടായിരുന്നുള്ള ഞങ്ങൾ അറിയിക്കാതെയാണ് ചെന്നത് . വേണു എന്തോ ആവശ്യത്തിനായി പുറത്തു പോയിരുന്നു.
അയ്യോ, ഏട്ടനും ഏട്ടത്തിയമ്മയും പറയാതെ വന്നല്ലൊ. ഞാൻ ഒരു ടെസ്റ്റിനു പോവുകയാണു് . ഉച്ച കഴിയും തിരിച്ചു വരാൻ വേണുവേട്ടൻ എപ്പൊ വരും എന്നറിയില്ല . അതു വരെ നിങ്ങൾ ഇവിടെ ഇരിക്കു. അതും പറഞ്ഞ് അവൾ പുറത്തിറങ്ങാൻ തുടങ്ങി. അപ്പോൾ സുരേഷേട്ടൻ പറഞ്ഞു. എന്നാൽ ഒരു കാര്യം ചെയ്യ് , ഞാൻ നിന്നെ അവിടെ കൊണ്ട് വിടാം. നമ്മൾ ഉച്ചക്ക് വരുമ്പോഴേക്കും കഴിക്കാനുള്ളതെല്ലാം രജിനി തയാറാക്കി കൊള്ളും. അങ്ങിനെ സുരേഷേട്ടനും നാത്തുന്നും പോയി, ഞാൻ തനിച്ചായി. തുടരും …….
