ഒന്ന് മതിയേനി.. പക്ഷെ ഇക്ക നിനക്കും എനിക്കും സപ്പെറേറ്റ് റൂം ആണ് ബുക്ക് ചെയ്തത്… നിന്നെ വിശ്വസം ഇല്ലാഞ്ഞിട്ട് ആയിരിക്കും…
പോടാ.. ഇക്കയുടെ അല്ലെ അനിയൻ.. അനിയനെ വിശ്വസം ഇല്ലാഞ്ഞിട്ടാവും…അവൾ ഉരുളക് ഉപ്പേരി പോലെ പെട്ടന്ന് മറുപടി തന്നു…
എന്റെ ബൈക്കിൽ പിറകിൽ ഇരിക്കുമ്പോൾ അവൾ എന്നെ ചേർന്നിരുന്നു കൊണ്ട് പറഞ്ഞു… എടാ.. എനിക്ക് പേടിയാ ഒറ്റക് നില്ക്കാൻ..
അയ്യേ.. വീട്ടിൽ ഒറ്റക്ക് തന്നെയല്ലേ കിടത്തം പിന്നെ എന്തുവാ പ്രശ്നം..
ഇത് അങ്ങനെ ആണോടാ.. നമുക്ക് അറിയാത്ത ഒരു സ്ഥലത്തു…
നീ പേടിക്കണ്ട.. നമുക്ക് വഴി ഉണ്ടാക്കാം… ഞാൻ അവളെ സമാധാനപെടുത്തി കൊണ്ട് പറഞ്ഞു..
ടൗണിൽ നിന്നും വരുമ്പോൾ കുറച്ചു സാധങ്ങളും പർച്ചേസ് ചെയ്തു..
പോകുവാനുള്ള ദിവസം പെട്ടന്ന് തന്നെ അടുത്തു..
രാത്രി പത്തു മണിക്കായിരുന്നു ഫ്ലൈറ്റ് ….
ഉമ്മയും ഉപ്പയും ബന്ധുക്കളും എന്റെ സുഹൃത്തുക്കളുമായി ഒരുപാട് പേർ യാത്ര അയക്കാൻ വന്നിരുന്നു…
മുഹ്സിന.. എന്റെ അരികിൽ നിന്നും ഒരിഞ്ചു പോലും മാറാതെ തന്നെ നിന്നിരുന്ന..
ബോഡിങ് പാസ്സ് എടുക്കുമ്പോഴും.. സെക്യൂരിറ്റി ചെക്കിങ് ചെയ്യുമ്പോയെല്ലാം അവൾ ഒരു ഭാര്യയെ പോലെ എന്നെ ചുറ്റി പറ്റി തന്നെ നിന്നു…
ഓരോ ചായ കുടിച്ചാലോ…
വേണോ.. ഇക്ക പറഞ്ഞിട്ടുണ്ട്.. ഇതിന്റെ ഉള്ളിൽ പുറത്ത് ഉള്ളതിന്റെ പത്തിരട്ടി പൈസ കൊടുക്കണമെന്ന്…
അയ്നെന്താ.. നിന്റെ ഇക്ക തന്നെ പൈസ തന്നിട്ടുണ്ടല്ലോ.. പിന്നെ ഇക്ക പ്രതേകം പറഞ്ഞിട്ടുണ്ട് എന്റെ പെണ്ണിനെ നല്ലത് പോലെ നോക്കണമെന്ന്..
പോടാ.. എന്നെ നോക്കാൻ ഇങ്ങട്ട് വാ.. നഖം കൊണ്ട് കയ്യിൽ അടയാളം വീഴ്ത്തി ആയിരുന്നു അവളുടെ മറുപടി…
ചായ കുടിച്ചു ഇരിക്കുമ്പോൾ തന്നെ ഫ്ലൈറ്റിൽ കയറുവാനുള്ള അന്നൗൺസ്‌മെന്റ് കേട്ടു.. വേഗത്തിൽ എഴുന്നേറ്റ് ഗേറ്റ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു…
ഇൻഡിക്കോ യുടെ ഫ്ലൈറ്റ് ഒരു ഗ്ലാസിന് അപ്പുറത്തായി ഞങ്ങൾക് പുറപ്പെടാനായി നിൽക്കുന്നുണ്ട്….
ടി പേടിയുണ്ടോ… മുഹ്‌സിനയുടെ കയ്യിലെ പിടുത്തം കുറച്ചു മുറുകിയപ്പോൾ ഞാൻ ചോദിച്ചു..
കുറച്ചു.. ആകാശത് കൂടേ പോകുന്ന സാധനമല്ലേ ഒരു സപ്പോർട്ട് പോലും ഇല്ലാതെ..
ആ.. ഇനി നിനക്ക് പോകുവാൻ ആകാശത് റോഡ് ഉണ്ടാക്കി തരുവാൻ പറയാം… അവളെ ഒന്ന് കളിയാക്കുവാൻ തന്നെ ആയിരുന്നു ഞാൻ പറഞ്ഞത്..
പോടാ..
എയർ ഹോസ്റ്റസ് ഞങ്ങളുടെ ബോഡിങ് പാസ്സ് വാങ്ങി ഞങ്ങൾക്കുള്ള സീറ്റ് കാണിച്ചു തന്നു..വളരെ കുറച്ചു പേര് മാത്രമേ ഫ്ലൈറ്റിലുള്ളു….
അവർ ആണേൽ ഒരുപാട് സീറ്റ് ഉള്ളത് കൊണ്ട് തന്നെ സ്വന്തം സീറ്റില്ലല്ലാതെ കുറെ മാറി ആയിരുന്നു ഇരിക്കുന്നത്…
ഫ്ലൈറ്റ് മെല്ലെ റൺവെ യിലേക്ക് നീങ്ങുവാൻ തുടങ്ങി… മുഹ്സിന എന്നെ മുറുകെ പിടിച്ചിട്ടുണ്ട് കൈകൾ എന്റെ കൈക്കുള്ളിലാക്കി ചേർത്ത് കൊണ്ട്..
ഇത് വരെ അവളോട് തോന്നുവാത്ത ഒരു വികാരം എന്റെ ഉള്ളിൽ പതിയെ നിറയുന്നത് പോലെ…
അവളുടെ ചുണ്ടുകൾ പതിയെ ചലിക്കുന്നുണ്ട്.. എന്തോ ചൊല്ലുവാണെന്ന് തോന്നുന്നു…
മുകളിലേക്ക് ഉയർന്നു കുറച്ചു ദൂരം പിന്നിട്ടപ്പോൾ തന്നെ ഫ്‌ളൈറ്റിനുള്ളിലെ വെളിച്ചം ഓഫ് ചെയ്തു.. ചെറിയ ഇരുട്ട് മാത്രമായി ഉള്ളിൽ…
നല്ലത് പോലെ തണുക്കുവാൻ തുടങ്ങിയിട്ടുണ്ട്.. പുതപ്പ് കിട്ടിയത് കൊണ്ട് തന്നെ അത് മെല്ലെ പൊതിഞ്ഞു ചേർത്ത് ഉറക്കത്തിനായി ഞാൻ കണ്ണുകൾ അടച്ചു..
ആ സമയവും എന്റെ കൈകൾക് ഉള്ളിലാണ് മുഹ്‌സിനയുടെ കൈകൾ…
അവൾ ഉറങ്ങുന്നില്ല എന്ന് തോന്നുന്നു..
എന്തെടി.. ഉറങ്ങുന്നില്ലേ…
ഹ്മ്മ് ഹ്മ്മ്.. മെല്ലെ തലയാട്ടി കൊണ്ടായിരിന്നു അവളുടെ മറുപടി…
ഉറക്കം വരുന്നില്ലേ..
ഇല്ല…
എന്ത് പറ്റി…
എന്തോ പേടി പോലെ…
അയ്യേ.. അത് ആദ്യമായിട്ട് ആയത് കൊണ്ടാവും..
പോടാ.. നീ അതിന് കുറെ പ്രാവശ്യം പോയിട്ടുണ്ടോ.. അത് പോട്ടെ നീയും ആദ്യമായിട്ടല്ലേ… അവൾ എന്റെ മുഖത് ചെറുതായി തട്ടി കൊണ്ട് ചോദിച്ചു..
അതിന് എനിക്ക് പേടി ഇല്ലല്ലോ… ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…
