മൂന്നാമത്തെ ജീവിതം – 1 Like

ഒരു ടോർച്ചിൻറെ ഫ്ലാഷ് ലൈറ്റ് മുഖത്തേക്ക് അടിച്ചു. അനിൽ മുഖം കൈ കൊണ്ടു മറച്ചു.

എന്താടാ ഇവിടെ കാര്യം?

ടോർച്ചിനു പിന്നിൽ നിന്നും കനത്തിലുള്ള ചോദ്യം.

മൂത്രം ഒഴിക്കാൻ…

പറഞ്ഞു തീരുന്നതിനു മുൻപേ ആരോ കഴുത്തിൽ കുത്തി പിടിച്ചു. ടോർച്ചിൻറെ വെളിച്ചത്തിൽ മഞ്ഞളിച്ച കണ്ണുകളിൽ പോലീസിൻറെ കാക്കി വേഷം മുന്നിൽ തെളിഞ്ഞു.

മൂത്രം ഒഴിക്കാനോ അതോ മറ്റേ പരുപാടിക്കോ?

പോലീസ് വിരട്ടി.

വേറെ എന്ത് പരുപാടി? മൂത്രം ഒഴിക്കാൻ തന്നെയാ സാറേ…

അനിൽ പതറാതെ പറഞ്ഞു.

എന്താ നിൻറെ പേര്? എവിടുന്നു വരുന്നു?

പോലീസ് ചോദ്യം അല്പം മയത്തിലായി.

അനിൽ… ബാംഗ്ലൂർ നിന്ന് വന്നതാ.

കൈയിൽ ചുരുട്ടി പിടിച്ചിരുന്ന ബസ്സ് ടിക്കറ്റ് പോലിസിനെ കാണിച്ചു.

മൂത്രപ്പുര ഉള്ളപ്പോൾ നിനക്ക് ഇ ബസിൻറെ ഇടക്ക് തന്നെ മുള്ളണം അല്ലേ? എനിക്ക് ഇവനെ കണ്ടിട്ട് അത്ര വിശ്വാസം വരുന്നില്ല സാറേ…

കൂടെ ഉള്ള പോലീസ്കാരൻ പറഞ്ഞു.

അയ്യോ… ഞാൻ മൂത്രപ്പുരയിൽ പോയതാ. വളരെ വൃത്തികേടായി കിടക്കുന്നു. അത് കൊണ്ടാ ഇറങ്ങി പോന്നത്. പുറത്തു ഇരുട്ടിൽ എവിടെങ്കിലും മുള്ളാമെന്നു കരുതി.

ഓഹോ… എങ്കിൽ നീ പറഞ്ഞത് സത്യമാണോ എന്ന് ഞങ്ങൾ നോക്കട്ടെ. കൂടെ വാ…

പോലീസ്‌കാരൻ കൈത്തണ്ടയിൽ ബലമായി പിടിച്ചു മൂത്രപ്പുര ലക്ഷ്യമാക്കി നടന്നു.
കാവൽക്കാരൻ വാ തുറന്നു വെച്ച് കൂർക്കം വലിക്കുകയാണ്. പോലീസ് ലാത്തി കൊണ്ട് അയാളുടെ താടിയിൽ തട്ടി ഉണർത്തി. പോലീസിനെ കണ്ടയാൾ ചാടി എഴുന്നേറ്റു.

എന്താ സാറേ?

ഇവൻ ഇവിടെ മൂത്രമൊഴിക്കാൻ വന്നായിരുന്നു?

കാവൽക്കാരൻ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി മദ്യ ലഹരിയിലായിരുന്ന അയാൾക്കു അനിലിൻറെ മുഖം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും വന്നിരുന്നു എന്ന് മറുപടി നൽകി.

ഹമ്… നീ എങ്കിൽ ഉറങ്ങിക്കോ…

പോലീസ് ലാത്തി കൊണ്ട് മേശയിൽ തട്ടി കൊണ്ട് പറഞ്ഞു.

ഡോ… താൻ ഇവിടെ എങ്ങാനും മുള്ളിട്ടു പോവാൻ നോക്ക്. രാത്രി ആയി കഴിഞ്ഞാൽ കുറെ ഫ്ലുട്ടുകൾ ഇറങ്ങും. ഒറ്റക്കു ഇരുട്ടിൻറെ മറവിലെങ്ങാനും കിട്ടിയാൽ പിന്നെ നിൻറെ ചോര ഊറ്റിയിട്ടേ വിടു. ഞങ്ങൾ തിരികെ സ്റ്റേഷനിലേക്ക് പോവുകയാണ്. മനസ്സിലായോ പറഞ്ഞത്?

മനസിലായി സാർ…

പോലീസുകാർ തമ്മിൽ തമ്മിൽ എന്തോ പിറു പിറുത്തു കൊണ്ട് നടന്നകന്നു.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *