മൈ ഗ്രേറ്റ്‌ ഫക്കർ – 1

ബോയ് കട്ടും   സ്ലീവലസ്   ബ്ലൗസും    ലിപ് സ്റ്റിക്കിന്റെ   അധി പ്രസരവും    അവരെ   കാഴ്ച്ച വസ്തുക്കൾ    ആക്കിയിട്ടുണ്ട്..

ഇരുപത്തഞ്ചിനും   മുപ്പതിനും   ഇടയിൽ   എവിടെയോ   പ്രായം  തോന്നിക്കുന്ന    ചെറുപ്പക്കാരൻ… ഒപ്പം   രണ്ടു   പ്രായം   ചെന്നവരും    അക്കൂട്ടത്തിൽ    ഉണ്ടായിരുന്നു…

ആ   കൊച്ചു വീട്ടിലേക്കുള്ള    വരവ്    കണ്ടു,  വീട്ടുകാർ     ഒരു   നിമിഷം     അമ്പരന്ന്    നിന്നു…

” ആരാ… മനസ്സിലായില്ല…? ”

ലാസർ    ഭവ്യതയോടെ     ചോദിച്ചു….

” ഞങ്ങൾ    തൃശ്ശൂരിന്ന്   വരുവാ… പെണ്ണ്  കാണാൻ… ”

കൂട്ടത്തിൽ   പ്രായത്തിൽ   മൂത്ത   ആൾ   പറഞ്ഞു…

” നിങ്ങൾക്ക്   തെറ്റിയതാവും… ”

ലാസർ   പറഞ്ഞു…

” ഇത്    ചീനി വിളയിൽ   അല്ലെ? ”

” അതേ… ”

” ലാസർ….? ”

” ഹമ്… അതേ… ”

” എങ്കിൽ   ഞങ്ങൾക്ക്   തെറ്റിയിട്ടില്ല… മകൾ    സോഫിയ..? ”

അതും    ശരിയായപ്പോൾ  അടുത്ത   വീട്ടിൽ   നിന്നു കൂടി, കസേര    പെറുക്കി   നിരത്തി…

” ഇനി   കാര്യം  പറയാം… ഒരു   കല്യാണ    ആൽബത്തിൽ    കുട്ടിയെ   കണ്ട്   അന്വേഷിച്ചു    വരുവാണ്… ഒത്തിരി   ഞങ്ങൾ   ചുറ്റി… അല്ലായിരുന്നുവെങ്കിൽ    രണ്ടു   മണിക്കൂർ   നേരത്തെ    എത്തിയേനെ… ”

കൂട്ടത്തിൽ   ഒരാൾ   പറഞ്ഞു…

” ഇത്രയും   ദയനീയമാവും   സ്ഥിതി   എന്ന്  ചിന്തിച്ചതെ ഇല്ല… ”

എന്ന  ചിന്തയായിരുന്നു,  വന്നതിൽ    ഏറെ പേർക്കും…

” ഇവൻ, റെജി.. ബാംഗ്ളൂരുവിൽ   ഒരു   സ്ഥാപനത്തിന്റെ   മാനേജിങ്   ഡയറക്ടർ   ആണ്… ഇവന്   നിങ്ങളുടെ    മകളെ    ചോദിച്ചു  വന്നതാണ്… ഞങ്ങൾ  പൊന്നു പോലെ  നോക്കാം.. ”

മുതിർന്ന     ആൾ   ചെക്കനെ   പരിചയപ്പെടുത്തി,  പറഞ്ഞു..

” ഞങ്ങൾക്ക്   ഈ  കാണുന്നത് ഒക്കെയെ   ഉള്ളു.. ”

ലാസർ   പറഞ്ഞു

ഒരു കൂട്ടർ   പെണ്ണ്  ചോദിച്ചു  വന്നതറിഞ്ഞ    അടുത്തുള്ള   ബന്ധുക്കൾ     ഒക്കെ    ഇതിനകം    എത്തിയിരുന്നു..

” നിങ്ങൾ   മറ്റൊന്നും   ആലോചിച്ചു     തല    പുണ്ണാക്കണ്ട… നിങ്ങളുടെ    സ്ഥിതി    എല്ലാം   അറിഞ്ഞു  തന്നെയാ   ഞങ്ങൾ   വന്നത്… നിങ്ങളുടെ   ബുദ്ധിമുട്ട്  ഞങ്ങൾക്ക്   അറിയാം… നിങ്ങളുടെ  പേരിൽ    ടൗണിൽ   വീടും   സ്ഥലവും  ഞങ്ങൾ   നോക്കി  വില പറഞ്ഞു   ഉറപ്പിച്ചിട്ടുണ്ട്… നിങ്ങൾ   സമ്മതിച്ചു   എന്നറിയിച്ചാൽ,  നാളെ   നിങ്ങളുടെ   പേരിൽ   രജിസ്റ്റർ  ചെയ്യാം… കൂടാതെ   കല്യാണത്തിന്   അത്യാവശ്യം  ചിലവിടാൻ    നിങ്ങൾക്ക്     വേണ്ടി   ബാങ്കിൽ   നിക്ഷേപിക്കും… വേറൊരു   രീതിയിൽ   കാണണ്ട…. മോളെ   ഞങ്ങക്ക്    വല്ലാതെ    ഇഷ്ടായി…. അത് കൊണ്ടാണ്… “

മുതിർന്ന     ആൾ   കാര്യം   വിശദമായി    പറഞ്ഞു…

” നിങ്ങൾ… ആലോചിച്ചു  മറുപടി  പറഞ്ഞാൽ   മതി… മറുപടിക്കായി    ഞങ്ങൾ   വെയിറ്റ്  ചെയ്യാം… ”

വന്നവർ    പറഞ്ഞു..

വേണ്ടപ്പെട്ടവർ   അകത്തു   ഒത്തു കൂടി..

” നമുക്ക്   പറ്റിയ  ബന്ധമല്ല.. ”

” കൊല്ലും  കൊലയ്ക്കു  പോലും  പോരുന്ന  കൂട്ടരാണെന്ന്  തോനുന്നു… ഒപ്പം  വിട്ടാൽ  മോളെ  പിന്നെ  നോക്കണ്ട… ഗ്യാസ് കുറ്റി   പൊട്ടി തെറിച്ചു   എന്നൊക്കെ  കേൾക്കാറില്ലേ…? ”

” വന്നു കയറിയ    മഹാലഷ്മിയെ   പുറംകാല്   കൊണ്ട്   തട്ടി കളയല്ലേ…… ”

” അവിടെയൊക്കെ  നമുക്ക്  കേറി ചെല്ലാൻ   പോലും  ഒക്കുകേല.. ”

എതിരായും    അനുകൂലമായും     വാദ പ്രതി വാദങ്ങൾ   അരങ്ങു  തകർത്തതല്ലാതെ    തീരുമാനം  നീണ്ടു…

ഇത്രയും  സൗഭാഗ്യം    വന്നു ചേരുന്നതിൽ    ലാസർക്ക്   ഉള്ളു കൊണ്ട്   സന്തോഷം   ആയിരുന്നു..

” നിങ്ങൾ   ഇങ്ങനെ   എങ്ങും എത്താതെ     എങ്ങനെയാ…. ഒരു  കാര്യം  ചെയ്യൂ… പെണ്ണല്ലേ   അവിടെ  കഴിയേണ്ടത്…? അവളുടെ   അഭിപ്രായം   അറിഞ്ഞു,   അത് പോലെ   ചെയ്യൂ.. ”

പ്രയോഗികമായ     ഒരു  നിർദേശം   വന്നപ്പോൾ,  എല്ലാർക്കും   അത്   സമ്മതമായി…

അവർ   സോഫിയയെ   വിളിച്ചു…

” ഇവിടെ   പറഞ്ഞത്  മോളും  കേട്ടല്ലോ..? മോളെന്ത്   പറയുന്നു..? മോൾക്ക്   സമ്മതമാണോ..? ”

” എനിക്ക്   സമ്മതമാണ്… കുടുംബത്തിന്റെ   ഭാവി  കൂടി    നോക്കണ്ടേ…? ”

പിന്നെ,   താമസം    ഉണ്ടായില്ല..

” അവന്   ലീവ്  കുറവാണ്… രണ്ടാഴ്ചയെ  ഉള്ളു. അളവു   തന്നാൽ   വസ്ത്രം,  ആഭരണങ്ങൾ,  എല്ലാം   വിവാഹത്തിന്   രണ്ടു  ദിവസം  മുമ്പ്  ഇവിടെ  എത്തിക്കും.. ഓഡിറ്റോറിയം,  ഭക്ഷണം, എല്ലാം   ഞങ്ങൾ   അറേഞ്ച്   ചെയ്യും… നാളെ  ഉത്തരവാദപ്പെട്ടവർ   രജിസ്റ്റർ  ഓഫീസിൽ   എത്തണം,  രജിസ്റ്റർ   ചെയ്യാൻ.. ”

അവർ   മടങ്ങി…

സോഫിയക്ക്   ലഭിച്ച   സൗഭാഗ്യമായി     പിന്നെ    അവിടെ    നടന്ന     ചർച്ച  മുഴുവൻ…

തുടരും

Leave a Reply

Your email address will not be published. Required fields are marked *