മിസ് ശാന്തയായി ചോദിച്ചു. [ മിസ് ശാന്ത ആയതല്ല , ശാന്തം !]
ഞാൻ ;”മിസ് അത്..ഇവാൻ കാലിൽ ചവിട്ടിയപ്പോ “
ഞാൻ ശ്യാമിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു .
മഞ്ജു ;”ഓ..നിങ്ങള് ഗ്രാജൂേഷൻ സ്റ്റുഡന്റസ് അല്ലെ കുട്ട്യോളെ , എന്നിട്ട് ഈ കുട്ടിക്കളി മാറിയിട്ടില്ലേ”
സ്വല്പം ശബ്ദം ഉയർത്തി ക്ളിപ്പിൽ മഞ്ജു മിസ് പറഞ്ഞു. ഞാനും ശ്യാമും ജാള്യതയോടെ തല താഴ്ത്തി നിന്നു. ഇതൊക്കെ ഇത്ര സീനാക്കാനുണ്ടോ മിസ്സെ..എന്ന് ഞാൻ മനസിൽ ചോദിക്കാതിരുന്നില്ല.
ഞാൻ ;”സോറി മിസ്…”
ഞാൻ പറഞ്ഞു തുടങ്ങിയതും മിസ് കൈകൊണ്ട് തടഞ്ഞു ഒന്നും പറയണ്ട എന്ന് ഭാവിച്ചു .
മഞ്ജു ;”ഇറ്റ്സ് ഇനഫ് ..പ്ലീസ് ഗെറ്റ് ഔട്ട് “
പുറത്തേക്കുള്ള വഴി കാണിച്ചു കൊണ്ട് മഞ്ജു ടീച്ചർ പറഞ്ഞു. ഞാൻ അത്തരം സാഹചര്യങ്ങളിൽ നല്ല ദേഷ്യക്കാരൻ ആണ് .പിന്നെ ഞാനൊന്നും പറയാൻ നിന്നില്ല. സ്വല്പം ദേഷ്യത്തിൽ ഡെസ്ക് തട്ടി നീക്കി.
അതിന്റെ ശബ്ദം ആ ക്‌ളാസ് മുറിയിൽ മുഴങ്ങി.
ഞാൻ ടീചെർനു സമീപത്തു കൂടെ പുറത്തേക്കിറങ്ങി നടന്നു.
മഞ്ജു ;”യു ടൂ , ഞാൻ ക്‌ളാസ് തുടങ്ങുമ്പോ പറഞ്ഞതാണ് ഡിസ്റ്റർബ് ചെയ്യരുതെന്ന് “
ഇരിക്കാൻ തുടങ്ങിയ ശ്യാമിനോടും മഞ്ജു ടീച്ചർ പുറത്തു പോകാൻ ആവശ്യപ്പെട്ടു. എനിക്കതൊരു ആശ്വാസം ആയി. ഭാഗ്യത്തിന് ഞാൻ ഒറ്റപ്പെട്ടില്ല. അവൻ വീണ്ടും എണീറ്റു. പിള്ളേരൊക്കെ അതുകണ്ട ചിരിച്ചു. ആ ചിരിക്കിടയിലൂടെ ഒരു വളിഞ്ഞ ചിരിയുമായി അവനും പുറത്തേക്കിറങ്ങി.
ഞാൻ ആണ് ആദ്യം വരാന്തയിലെത്തിയത് . അപ്പുറത്തെ ക്‌ളാസ്സിലെ പെണ്കുട്ടികളൊക്കെ നോക്കുന്നുണ്ട്. ശേ ..നാണക്കേടായി..ഞാൻ ചുവരിൽ കൈമുഷ്ടി ചുരുട്ടി ഇടിച്ചുകൊണ്ട് മനസ്സിലോർത്തു.
അപ്പോഴേക്കും ശ്യാം അങ്ങോട്ടേക്കെത്തി. ഞാനവനെ കണ്ടതും അവന്റെ വയറിനിട്ടൊരു കുത്തു കുത്തി ,
ശ്യാം ;”ആഹ്…നിനക്കെന്താ പന്നി പ്രാന്തായ ?”
അവൻ വയറു തടവിക്കൊണ്ട് എന്നെ നോക്കി
ഞാൻ ;”നീ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട “
ഞാൻ തല ചൊരിഞ്ഞു കൊണ്ട് അകത്തേക്ക് നോക്കി. മിസ് വീണ്ടും ബുക്ക് എടുത്തു പഠിപ്പിക്കുന്നുണ്ട് .പുറത്തോട്ടൊരു മൈൻഡും ഇല്ല.
ശ്യാം എന്റെ അരികിലേക്ക് ചേർന്ന് ചുവരിൽ ചാരി നിന്നു.
ശ്യാം ;”അളിയാ ചൂടാവല്ലേ..ഇത് ഇടക്കിടക്ക് ഉണ്ടാവുന്നതല്ലേ , നമ്മളാദ്യം ആയിട്ടാണോ ഈ നിൽപ് നിൽക്കുന്നെ “
അവൻ കളിയായി പറഞ്ഞു.
ഞാൻ ;”എന്നാലും മൈരേ ആ പെണ്ണിന്റെ മുന്പില് വീണ്ടും നാണകെടുത്തിയപ്പോ നിനക്കു സമാധാനമായല്ലോ ?
ഞാൻ അരിശത്തോടെ പറഞ്ഞു.
അപ്പോഴേക്കും പ്രിൻസി വരാന്തയിലൂടെ കടന്നു വരുന്നുണ്ട്. ഹമീദ് ചുള്ളിക്കൽ ! ഞങ്ങളുടെ പ്രിൻസിപ്പൽ ആണ് . ഞാനകളുടെ അടുത്തെത്തി ഒന്ന് അടിമുടി നോക്കി….
“എന്താടോ ഇത് എപ്പോഴും കാണാമല്ലോ ഇങ്ങനെ “
പുള്ളി ഞങ്ങളെ ഇടക്കു ഇങ്ങനെ കാണാറുള്ളതുകൊണ്ട് അതിൽ വലിയ അത്ഭുതമൊന്നും പ്രകടിപ്പിച്ചില്ല. ഞങ്ങൾ കണ്ണിറുക്കി കാണിച്ചു കൊണ്ട് പുള്ളി പോകാൻ കാത്തിരുന്നു.
ശ്യാം ;”സോറി സർ..ഇനി ഇണ്ടാവില്ല “
പ്രിൻസി ;”മ്മ്….”
ഒന്നമർത്തി മൂളികൊണ്ട് അങ്ങേരു പോയി.
ശ്യാം ;”അല്ല നെ ഏതു പെണ്ണിന്റെ കാര്യമാ പറഞ്ഞത്..എനിക്കത്ര കത്തിയില്ല “
ശ്യാം എന്റെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു.
ഞാൻ ;”അവള് തന്നെ..മിസ് “
ശ്യാം ;”അയ്യാ..അവള് നിനക്ക് പെണ്ണാ ?’
അവൻ എന്നെ വിശ്വാസം വരാതെ നോക്കി.
ഞാൻ ;”പിന്നെ അത് തള്ളയാണോ മൈരേ ?”
ഞാൻ ശബ്ദം താഴ്ത്തികൊണ്ട് ചോദിച്ചു.
ശ്യാം ;”മ്മ്…അപ്പൊ മിസ്സിന്റെ അടുത്ത് നാണം കെട്ടതാണ് നിന്റെ പ്രെശ്നം “
അവൻ തലകുലുക്കികൊണ്ട് ചോദിച്ചു.
ഞാൻ ;”ആ അത് തന്ന പ്രെശ്നം…ചെ.”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.
പിന്നെ ആ പിരീഡ് കഴിയും വരെ വൈറ്റ് ചെയ്തു . പിരീഡ് കഴിഞ്ഞു പോകാൻ നേരം മഞ്ജു മിസ് ഞങ്ങളുടെ അടുത്ത് വന്നു. ഞങ്ങൾ ഭയഭക്തി ബഹുമാനത്തോടെ അറ്റെൻഷനിൽ നിന്നു..
മഞ്ജു ;”മ്മ്..ഇനി റിപ്പീറ്റ് ചെയ്യരുത് കേട്ടല്ലോ “
ശ്യാമിന്റെ മുഖത്ത് നോക്കിയാണ് മിസ് സംസാരിച്ചത്.
