രാത്രിഅടിപൊളി  

ചുണ്ടുകൾ പിൻവലിക്കാതെ തന്നെ ഞാൻ അവളോടായി ചോദിച്ചു

 

“” പിണക്കം മാറിയോ ന്റെ പെണ്ണിന്റെ…?? “”

 

 

അവിടെ അനക്കമില്ല പെണ്ണ് പിണക്കത്തിലാ..ചുണ്ടിലേക്ക് ഒഴുകി എത്തിയ എന്തോ ഒന്ന് നേർത്ത ഉപ്പുരുചിയെക്കുമ്പോൾ അവൾ കരഞ്ഞിരുന്നോ ന്ന് ഒരു നിമിഷം എന്നിലൂടെ പാഞ്ഞുപോയി..

 

 

 

 

 

 

“” പൊന്നെ… ടാ.. കണ്ണോറന്നേ…

തമാശ കളിക്കല്ലേ പെണ്ണെ..!!നിക്ക് ദേഷ്… ദേഷ്യം വരുവേ….

വാവേ ടാ… ഏട്ട..ന്റെ പൊന്ന്… പൊന്നല്ലേ കണ്ണൊറക്കെടാ ….

മോളെ .. !!അയ്യോ…. ദൈവമേ…. ഭ്രാന്ത് പിടിക്കണേ…

അമ്മേ……. അമ്മേ…. “”

 

 

 

 

ഞെട്ടിപിടഞ്ഞെണ്ണിറ്റ എന്റെ മുന്നിൽ കണ്ണുകൾ തുറന്ന് കിടക്കണ ന്റെ പെണ്ണ്.. ന്റെ ശരീരം തളർന്നു… ദൈവം ന്നേ കൈ വിടുവാണോ.. വേറൊന്നുമാകരുതേ ന്ന് ഞാൻ അകമുരുകി പ്രാർത്ഥിച്ചു.ന്റെ സമനില നശിക്കുന്നതായി തോന്നി എഴുന്നേറ്റ് ഓടണമെന്നുണ്ട് ന്നാൽ ശരീരം അതിന് അനുവദിക്കുന്നില്ല.. കണ്ണുകളിൽ മങ്ങൽ ഉളവായി തുടങ്ങിയപ്പോ മനസ്സിലായി ന്റെ കാണുകൾ നിറയുന്നുണ്ട് ന്ന്..

എന്തൊക്കെയോ ഞാൻ വിളിച്ചു പറഞ്ഞ്, അവളെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും കഴിയുനില്ല, നേർവീരമായി ല്ലാം നോക്കി നിൽക്കനെ കഴിഞ്ഞുള്ളു..

 

 

 

 

“” ഇതിനാണോ ഡാ.. നീ എന്നോട് ഇത്രയും നേരം മിണ്ടിയത്… ചിരിച്ചത്,, കുസൃതി കാട്ടിയത്…

ന്താ നീ പറഞ്ഞെ മരിക്കില്ലന്നോ… മരിച്ചാൽ ന്റെ ചെക്കൻ ഒറ്റക്കക്കുന്നോ…

ന്നിട്ട് ന്തിനാ പെണ്ണെ ഇപ്പൊ നീ പോയെ..!

ന്തിനാ ഈശ്വര ഇതിനെ നീ എടുത്തേ… വേറൊന്നും ഞാൻ ചോദിച്ചില്ലല്ലോ… ഉവ്വോ. ഇവളെ,,, ഇവളെമാത്രമല്ലേ ഞാൻ ചോദിച്ചുള്ളൂ..

ഇനിയരാ പെണ്ണെ ന്നേ വഴക്ക് പറയാ… ചെവിക്ക് പിടിക്കാ കുറുമ്പ് കാട്ടാ…

ഒന്ന് പറഞ്ഞിട്ടെങ്കിലും പോകാതിലായിരുന്നോടി നിനക്ക്.. അവസാനായി ചോദിച്ച ചുംബനം പോലും വാങ്ങാതെ പോകാൻ മാത്രം ന്താ നിനക്ക് ധൃതി … ഏഹ്ഹ്.. ന്നാ പോ… ന്നോട് ഒന്നും പറഞ്ഞിനി വന്നുപോകരുത്… “”

 

 

അടച്ചിട്ട മുറിയിൽ ആരൊക്കെയോ വന്നു നിറയുന്നത് അറിയുന്നുണ്ട്, മുന്നിൽ ജീവനില്ലാതെ കണ്ണ് തുറന്ന് കിടക്കുന്ന രാഖിയെ നോക്കി പിച്ചും പെയ്യും പറയുന്ന അഭിലാഷിനെ ഒരു നിമിഷം എല്ലാരും നോക്കി നിന്നു, കുടി നിന്നവരുടെ കണ്ണുകൾ എല്ലാം ഈറനണിയുന്നുണ്ടായിരുന്നു, അവനെ ഒന്ന് പിടിച്ച് മാറ്റാനോ ആസ്വാസിപ്പിക്കാനോ ആർക്കും കഴിയില്ല കാരണം, അവന്റെ മുന്നിൽ ജീവനില്ലാതെ കിടക്കുന്നത് അവന്റെ പാതിയാണ്.. കത്തിയാളുന്ന അഗ്നിക്ക് മുന്നിൽ അവന്റെ താലി യുടെ അവകാശിയായി അവനിലേക്ക് ചേക്കേറിയവളാണ്, ജീവൻ ഉള്ളടത്തോളം നീയെന്റെയാണെന്നും ഞാൻ നിന്റെയാണെന്നും ഈശ്വരനുമുന്നിൽ വാക്ക് കൊടുത്തവർ.. ഇന്ന് ആ ഈശ്വരൻ തന്നെ അവരെ തമ്മിൽ വേർപെടുത്തി., അത്രമേൽ മനോഹരമാകുന്നതൊന്നിനെയും ഒന്നിക്കാൻ ഈശ്വരൻ അനുവദിക്കില്ല…!!

 

കുടി നിന്നവർക്കടുത്തായി ഒരുവന്റെ കൈകളിൽ അവന്റെ ഏട്ടത്തിയുടെ ഡയറി ഉണ്ടായിരുന്നു മടക്കിവച്ച ഭാഗത്തു കൂടെ വിരലോടിച്ച അവന്റെ കണ്ണീർ ആ വാക്കുകളെയും പടർത്തി.. അതിങ്ങനെയായിരുന്നു.

 

 

 

“” വേദന കിനിഞ്ഞിറങ്ങും മുൻപേ… ജീവിതത്തിലെ മറക്കാനാവാത്ത ഓരോ നിമിഷവും ഇനിതിരിച്ചു കിട്ടില്ലെന്ന അറിവോടെ- ഓർത്തെടുക്കും മുൻപേ,

പെട്ടെന്നൊരു നിമിഷത്തിൽ മരിച്ചുപോകുക എന്നത് എത്ര മനോഹരമാണ്…

അടുത്ത ജന്മത്തിൽ നിനക്കായി ഞാൻ കാത്തിരിക്കും, മണ്ണിൽ അലിഞ്ഞാലും വീണ്ടും തളിർക്കുമെന്ന വാശിയോടെ…

എന്ന് ന്റെ ഏട്ടന്റെ മാത്രം

രേഖു….. 💔 “”

 

 

അവസാനിച്ചു……

വേടൻ ❤️❤️

 

Leave a Reply

Your email address will not be published. Required fields are marked *