തളര്‍ന്ന് കിടക്കുന്ന കെട്ട്യോനെ അവര്‍ ശപിച്ചു. അങ്ങേര്‍ക്ക് ശത്രുക്കള്‍ മാത്രെ ഒള്ളു.. ഈ പരുവത്തിലുള്ള ഒരു പെണ്ണ് ഈ രാത്രീല് ഒറ്റക്ക് എവടെ എങ്കിലും പെട്ടാല്‍.. അതോര്‍ക്കാനെ വയ്യ… കര്‍ത്താവെ എന്റെ മോള്‍ക്കൊന്നും
പറ്റല്ലെ….. തരം കിട്ടിയാല്‍ കൊത്തിക്കൊണ്ട് പോകാന്‍ നോക്കി നിക്കണ കഴുകന്മാരാ ചുറ്റും..
കുറെ കഴിഞ്ഞ് ലാസാറേട്ടന്റെ തല കണ്ടപ്പഴാ എല്ലാരുടെം ശ്വാസം വീണത്.. പക്ഷെ അയാളൊറ്റക്കാണ്.. പൊന്നമ്മ നിലവിളിച്ച് പടിക്കലേക്കോടി…
‘എവിടെ ലാസ്സെറെ എന്റെ മോള്.. അവളെ കണ്ടില്ലെ”
അയാളൊന്ന് പരുങ്ങി.. വാക്കുകള്‍ കിട്ടുന്നില്ല.
‘അവള് സാധാരണ സമയത്ത് തന്നെ പോന്നൂന്നാ ടീച്ചറ് പറഞ്ഞത്… നിങ്ങള് വെഷമിക്കാണ്ടിരി..”
കൊച്ചു റാണിയെ അയാള്‍ വിളിച്ച് മാറ്റി നിര്‍ത്തി..
‘ഈ സമയത്ത് ചോദിക്കണത് ശരിയല്ലാന്നറ്യാം.. എന്നാലും… അവള്‍ക്ക് വല്ല പ്രേമോ മറ്റോ ഒള്ളതായിട്ടറിയൊ.. ഇപ്പഴത്തെ പിള്ളാരല്ലെ.. അങ്ങനെ വല്ല ചെക്കന്മാരുടേം കൂടെ…”
അങ്ങനത്തെ ഒരു പെണ്ണല്ല അനിയത്തി എന്ന് പറഞ്ഞെങ്കിലും അവളുടെ മനസ്സില്‍ ആ സംശയം ഉണ്ടായി.. ഈ കഷ്ടപ്പാടുകളില്‍ നിന്നും ഒരു മോചനം കൊതിച്ച് വല്ല ചെക്കന്മാരുടെം കൂടെ ഒളിച്ചോടിക്കാണുമൊ…. ഒരു പ്രേമത്തിന്റെ സൂചനയൊന്നും ഇത് വരെ അവള്‍ തന്നിട്ടില്ല.. വീട്ടില്‍ എല്ലാരും എല്ലാം തുറന്ന് പറയുന്ന രീതിയാണുള്ളത്… കൊച്ചുറാണി അകത്ത് പോയി.. റോസിയുടെ പഴയ പുസ്തകവും ബാഗും ഒക്കെ പരിശോധിച്ചു.. ഒരു തെളിവും കിട്ടിയില്ല. മറ്റു സഹോദരിമാര്‍ക്കും ഒന്നുമറിയില്ല.. തളര്‍ന്ന് കിടക്കുന്ന അമ്മയെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും….. അതേ സമയം ലിലി്‌ളക്കുട്ടിയുടെ മനസ്സില്‍ ഭാരം കൂടി.. വീട്ടിലെ കാര്യങ്ങള്‍ എല്ലാം ഒറ്റയടിക്ക് തകര്‍ന്ന് പോകുന്നല്ലൊ… ജീവിതത്തില്‍ വിലപിടിച്ചത് നഷ്ടമായ അന്ന് തന്നെ അനിയത്തിക്കും വല്ലതും പറ്റുമോ… ഒന്നും വരുത്തല്ലെ കര്‍ത്താവെ……തുടരും
