റെബേക്ക മാത്തന്റെ ഗർഭം 15

 

“അതത്രേ ഉള്ളൂ രേണു”

 

ഞാൻ രേണുവിന്റെ മുഖം എന്നിലേക്ക്‌ അടുപ്പിച്ച് താടിയിൽ പതുക്കെ കടിച്ചു.

 

“പിന്നെണ്ടല്ലോ കണ്ണാ, നീ എന്റെ പുറത്തു തലോടി മുഖം കയ്യിലെടുത്തു മുഖത്ത് മുഴുവൻ ഉമ്മ വെക്കുമ്പോ ഉണ്ടല്ലോ ഐ ഫീൽ സോ സെറെൻ”

 

“ഓരോ അണുവിലും ഉമ്മ വെച്ച് എന്നെ വലിച്ചു ദേഹത്തേക്കിട്ട് നിൻ്റെ ഹൃദയമിടിപ്പിന്റെ ശബ്ദം കേട്ടു ഉറങ്ങുമ്പോൾ എന്താന്നറിയാത്ത ഒരു സമാധാനം തോന്നും മനസ്സില്”

 

 

“മച്ചാനെ എന്റെ മച്ചാനെ നിൻ വിരി മാറത്ത് മയങ്ങാൻ മോഹം എന്ന് പറഞ്ഞപോലെ അല്ലേ”?

 

 

“ മിക്കവാറും പെണ്ണുങ്ങൾക്ക്‌ അങ്ങനെത്തെ ആഗ്രഹം ഉണ്ടാവൂലെ? പ്രൊട്ടക്ഷൻ ചിരപുരാതന കാലം തൊട്ടേ സബ് കോൺഷ്യസിൽ ഉള്ള ഒരു കാര്യല്ലേ”?

 

 

“അതിന് രേണു ഇപ്പോ എന്നും എൻ്റെ നെഞ്ചത്ത് തന്നെയല്ലേ ഉറങ്ങുന്നേ. പിന്നെന്താ”?

 

 

“ഒന്നൂല്ല കണ്ണാ. ഞാനിങ്ങനെ ഓരോന്ന് ഓർത്തതാ. നിന്നെപ്പോലെത്തെ ചില ആളുകളുണ്ട് ഭൂമിയില്. മേയ് ബി യു ഡോൻ്റ് ലവ് ദെം റൈറ്റ് എവേ. ബട്ട് ഇറ്റ്സ് ഇനെവിറ്റബിൾ ദാറ്റ് യു വിൽ”

 

രേണു എൻ്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു നിർത്തി.

 

 

“പണ്ടൊക്കെ കാര്യങ്ങളൊക്കെ ഒറ്റക്ക് ചെയ്യുന്ന തൻ്റേടിയായ ഒരു സുന്ദരിയാ എൻ്റെ രേണു എന്നാ ഞാൻ വിചാരിച്ചെ. പിന്നെ മനസ്സിലായി ഉള്ളിൽ വലിയ സങ്കടം ഒളിപ്പിച്ച് തകർന്ന മനസ്സും ആയി നടക്കുന്ന ഒരാളാന്ന്”

 

 

“ഐ സോ ദാറ്റ് യു ആർ പെർഫെക്റ്റ് സൊ ഐ ലവ്ഡ് യു. ദെൻ ഐ സോ ദാറ്റ് യു ആർ നോട് സൊ പെർഫെക്റ്റ്. നൗ ഐ ലവ് യു ഈവൻ മോർ”

 

 

ഞാൻ ഒരു ബ്ലാങ്കറ്റ് വലിച്ചെടുത്തു എന്റെയും രേണുവിന്റെയും മേലെകൂടി പുതച്ചു.

 

 

 

ഒന്നൊന്നര ഒക്കെ ആയപ്പോൾ ഞാൻ ഉണർന്നു. രേണുവിനെ എടുത്തു വശത്തേക്ക് കിടത്തി.

 

മഴയില്ലാത്ത തെളിഞ്ഞ രാത്രിയാണ് ഇന്ന്. നല്ല നിലാവുണ്ട്. ഞാൻ എണീറ്റ് ചെന്ന് ജനാലകൾ തുറന്നിട്ടു. കുറച്ചു നേരം ദൂരെയുള്ള മലനിരകൾ നോക്കി നിന്നു. പ്രകൃതി മുഴുവൻ നിദ്രയിലാണ്ടിരിക്കുന്ന അർദ്ധരാത്രിയിലും ഓൺലൈനിൽ ഇരിക്കുന്നവരെ ഓർമിക്കാതിരിക്കാൻ കഴിഞ്ഞില്ല.

 

അലീന ഇപ്പൊ എന്തുചെയ്യുകയാവും? അവിടെ നേരം വെളുത്തിട്ടേ ഉണ്ടാവൂ. മലനിരകളിലാണ് ദൃഷ്ടിയെങ്കിലും മനസ്സ് അലീനയുടെ അടുത്ത് എത്തി.

 

“വന്നു കിടക്ക്‌ കണ്ണാ”

 

ഞാൻ ചെന്ന് കിടന്നു. മലർന്നു കിടന്ന എന്റെ മേലെ രേണു വീണ്ടും വലിഞ്ഞുകയറി.

 

തുറന്നിട്ട ജാലകങ്ങൾ ചന്ദ്ര കിരണങ്ങൾക്ക് രേണുവിന്റെ കോമള ഗാത്രത്തെ ചുംബിക്കുവാനുള്ള മാർഗ തടസ്സം നീക്കി. ശീതാംശുവിന്റെ താഡനം സഹിക്കാൻ വയ്യാതെ മോഹാലസ്യപ്പെടുന്ന ലോലഗാത്രികളുമുണ്ട് എന്ന ഓർമയിൽ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ ഞാൻ തല ഉയർത്തി രേണുവിനെ ഒന്ന് നോക്കി. തുടുത്ത വട്ട മുഖം നെഞ്ചിൽ ചെരിച്ചു വെച്ച് എന്റെ ഹൃദയത്തിന്റെ സംഗീതവും കേട്ട് ഉറങ്ങുകയാണ് രേണു. കട്ടിയുള്ള മുടി ഒരു പുതപ്പ് പോലെ ദേഹത്ത് പരന്നു കിടക്കുന്നതുകൊണ്ട് വേറെ പുതപ്പിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല. കുഞ്ഞുങ്ങളെ പോലെ ശാന്തമായി ഉറങ്ങുന്ന രേണുവിനെ നോക്കി കിടന്ന് ഞാൻ എപ്പോഴോ ഉറങ്ങി പോയി.

Leave a Reply

Your email address will not be published. Required fields are marked *