റെബേക്ക മാത്തന്റെ ഗർഭം 15

 

വീണ്ടും രേണു ഓരോന്ന് ആലോചിക്കാൻ തുടങ്ങി. അത് മനസിലായ ഞാൻ അകത്ത് പോയി ഒരു ബ്ലാക്ക് അനാർക്കലിയും ലോഷനും എടുത്ത് വന്നു. ലോഷൻ ഞാൻ നക്കിയിടത്തു മുഴുവൻ പുരട്ടി ഉഴിഞ്ഞു.

 

“എന്തിനാ കണ്ണാ ഇപ്പൊ അത് തേക്കുന്നേ”

 

“ഇവിടെ ഇരുന്നാൽ രേണു ആവശ്യം ഇല്ലാത്തത് ആലോചിച്ച് വിഷമിക്കും. നമുക്കേ ബത്തേരിയിൽ ഒന്ന് പോയിട്ട് വരാം”

 

വണ്ടി ബത്തേരിയിലേക്ക് ഓടികൊണ്ടിരിക്കുകയാണ്.

 

“എന്തൊക്കെയാ രേണുവിന്റെ മനസിലുള്ള കല്യാണ സങ്കല്പങ്ങള്”?

 

“ഒരു കല്യാണം തകർന്നില്ലേ കണ്ണാ. ഇനിയെന്ത് സങ്കൽപം”

 

“എന്നാലും പറ രേണു”

 

“സാധാരണ കല്യാണം. കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്ന ചെറുക്കനും പെണ്ണും മാത്രം മതി”

 

“ചടങ്ങുകൾക്ക് ഒരു നമ്പൂതിരി വേണ്ടേ രേണു”?

 

“അതൊക്കെ അനാവശ്യമാണ് കണ്ണാ. നാഗങ്ങളുടെ രീതിയിൽ മതി. ഒരു ഒഴിഞ്ഞ ശിവക്ഷേത്രത്തിലോ അല്ലെങ്കിൽ വനദുർഗയുടെ കാവിലോ വെച്ച് പുലർച്ചെ ഒരു താലിയെടുത്തു ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ കഴുത്തിൽ ചാർത്തുന്നു. അത്രേയുള്ളൂ”

 

“ഗാന്ധർവ വിവാഹാണല്ലോ രേണുവിന് ഇഷ്ടം. അതെന്താ അങ്ങനെ”?

 

“ബന്ധുക്കൾ. ഒരു കല്യാണത്തിൽ ഒരുപാടു പേര് തലയിടാനുണ്ടാവും. പലരുടേം കല്യാണം നടക്കാത്തതിന്റെ കാരണോം അതെന്നെയാണ്. നമ്മളെ അലനും അയനയും കണ്ടില്ലേ”

 

“അതായതു പെണ്ണുങ്ങൾക്ക്‌ അവര്ക്കിഷ്ടമുള്ള ഭർത്താക്കാക്കന്മാരെ കിട്ടുന്നില്ലെന്ന്. അച്ഛനാണെന്നും കാരണവരാണെന്നും പറഞ്ഞു ചിലവന്മാർ ചാടിവീണു നിർബന്ധിച്ചു കണ്ടവന്മാരെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നൂന്ന്. അല്ലേ രേണൂ” ?

 

“അങ്ങനെ ഞാൻ ഉദ്ദേശിച്ചില്ല. നീയെന്തിനാ എഴുതാപ്പുറം വായിക്കുന്നത്”?

 

“ഞാൻ എഴുതിയ പുറം തന്നെയാ രേണു വായിച്ചത്”

 

“പ്രേമം ധൈര്യമുള്ളവർക്ക് പറഞ്ഞിട്ടുള്ളതാ കണ്ണാ. ശരീരത്തിന്റെ വലിപ്പമല്ല, മനസിന്‌ ധൈര്യം വേണം. അല്ലാത്തവരു അവരെ പോലെ നടക്കേയുള്ളൂ”

 

“രേണുവിന് എന്നെ ഭർത്താവായി വേണം എന്നല്ലേ ആഗ്രഹം”

 

“അത് നിനക്കറിയാവുന്നതല്ലേ”

 

“ഞാൻ രേണുവിന് ഒരു താലി വാങ്ങി കെട്ടി തരട്ടെ? കല്പറ്റയിലെ ഉമാ മഹേശ്വര ക്ഷേത്രത്തിൽ വെച്ച് ആരും അറിയാതെ കല്യാണം കഴിക്കാം രേണു”

 

“വേണ്ട കണ്ണാ”

 

“പ്രശ്നാരി പറഞ്ഞോണ്ടാണോ”?

 

രേണു സീറ്റിൽ ചാരിയിരുന്ന് എന്റെ മുഖത്ത് നോക്കി കുറച്ചു നേരം മിണ്ടാതിരുന്നു. ശേഷം പറഞ്ഞു തുടങ്ങി.

 

“നോക്ക് കണ്ണാ. ഇതിപ്പോ വേറെ ആരേലും ആണ് ഇങ്ങനെ പറഞ്ഞത് ന്നുണ്ടെങ്കിൽ പറയാനുള്ളത് പറഞ്ഞു ഇനി എന്തെങ്കിലും ആയിക്കോട്ടെന്ന് ഞാൻ വിചാരിക്കേ ഉള്ളൂ. പക്ഷെ നീ അങ്ങനെ ആരെങ്കിലും അല്ല കണ്ണാ. അതാ കാരണം. നിനക്കെന്തേലും പറ്റുന്നത് ഈവൻ ഡിസ്‌റ്റന്റ് പോസ്സിബിലിറ്റി പോലും എനിക്ക് സഹിക്കാൻ പറ്റില്ല. അതോണ്ടാ”

 

“പിന്നെന്താ ചെയ്യാ”?

 

“താലി കേട്ടാതേം ഒരുമിച്ചു ജീവിക്കാലോ”

 

“അപ്പോ താലി വേണ്ടേ”?

 

“വേണം. മരിക്കുന്നേന് മുന്നേ കെട്ടിത്തന്നാൽ മതി”

 

“എന്താ രേണു ഇങ്ങനെ”?

 

“നിന്നോടുള്ള പ്രേമം കൊണ്ട്. വേറെന്തു കാരണാ ഉള്ളത്”

 

ഞങ്ങൾ മാർക്കറ്റിൽ സാധനങ്ങൾ അന്വേഷിച്ച് അലയുകയാണ്.

 

“മറ്റന്നാളു പോവില്ലേ കണ്ണാ. കുറച്ചു സാധനങ്ങൾ മതി. കുറെ വിഭവങ്ങളൊന്നും വേണ്ട. ഇതെന്നെ നിന്റെ ആഗ്രഹത്തിന് സമ്മതിച്ചതാ”

 

പച്ചക്കറി വാങ്ങി ഞങ്ങൾ ജ്വല്ലറിയിൽ കയറി. രേണുവിന് അരഞ്ഞാണം വാങ്ങി. മുത്തുകളുള്ള വെള്ളി പാദസരവും എടുത്തു.

 

“താലി വാങ്ങുന്നില്ലേ കണ്ണാ”?

 

ഞാൻ ഒരു താലിമാല എടുത്തു.

 

“ഇതെങ്ങനെണ്ട് രേണു”?

 

“നിനക്കിഷ്ടമുള്ളത് മതി കണ്ണാ”

 

ആഭരണങ്ങൾ വാങ്ങി ബില്ലുമടച്ച് ജ്വല്ലറിയിൽ നിന്നിറങ്ങി.

 

“എന്നാ ഇനി വീട്ടിൽ പോവാം”

 

“പോവാം”

 

ജംഗ്ഷനിലെ സിഗ്നലിൽ നിർത്തിയിരിക്കുകയാണ് വണ്ടി. രേണു എന്തോ ആലോചനയിലാണ്.

 

“ഞാൻ രേണുവിനോട് ഒരു കാര്യം ചോദിക്കട്ടെ”?

 

“ചോദിച്ചോ കണ്ണാ”

 

“പ്രേമിച്ചാ മാത്രം പോരാ. പ്രേമിക്കപെടുന്നുണ്ട്ന്നു മറ്റേ ആൾക്കും തോന്നണ്ടേ”?

 

“ വേണം”

 

“രേണുവിനെ ഞാൻ എങ്ങനെയാ പ്രേമിക്കണ്ടേ? ചോദ്യം മനസിലായോ”?

 

“ മനസിലായി. നോക്ക് കണ്ണാ, ഞാൻ ചെറുപ്പം തൊട്ടേ ഒറ്റക്കായിരുന്നു. എന്നും ബുക്കുകളായിരുന്നു കൂട്ട്. അയാം എ ലോൺലി ആൻഡ് ടോർച്ചേർഡ് സോൾ. സ്കൂൾ ലൈഫോ കോളേജ് ലൈഫോ ഒന്നും എനിക്കുണ്ടായിട്ടേ ഇല്ല. അങ്ങനെത്തെ കാലം പോലും ഓർമയിലില്ല. അക്കാദമിക്സിൽ ആയിരുന്നു ശ്രദ്ധ മുഴുവൻ”

 

“ ഹൈസ്കൂൾ പ്രണയം പോലെ ഞാൻ രേണുവിനെ പ്രേമിക്കണന്നല്ലേ”?

 

“പോര. എല്ലാത്തരം പ്രണയവും വേണം. ഞാൻ ജീവനോടെ ഉണ്ടായിരുന്നതും എന്നാൽ ജീവിക്കാത്തതുമായ കാലം മുഴുവൻ നിന്റെ കൂടെ വീണ്ടും ജീവിക്കണം. ഓരോ ദിവസവും പുതിയ അനുഭവങ്ങൾ വേണം”

 

“ ചെയ്തത് ആവർത്തിക്കാതെ പുതിയ പുതിയ അനുഭവങ്ങൾ വേണന്ന് അല്ലേ? ബുദ്ധിമുട്ടാണ്. എന്നാലും ചെയ്യാവുന്നതേ ഉള്ളൂ”

 

“ താങ്ക് യൂ കണ്ണാ”

 

“രേണുവിന് എങ്ങനെയാണോ ആഗ്രഹം അതുപോലെ ഞാൻ രേണുവിനെ പ്രേമിക്കും. ജസ്റ്റ്‌ ദി വേ യു വാണ്ട്‌ മി ടു ലവ് യു ആസ് ലോങ്ങ്‌ ആസ് യൂ വാണ്ട്‌ മി ടു ലവ് യൂ”

 

രേണു എന്റെ തോളത്തേക്ക് ചാഞ്ഞു. വണ്ടി ജംഗ്ഷൻ കഴിഞ്ഞ് നേന്മേനിയിലേക്ക് തിരിഞ്ഞു.

 

ഞങ്ങൾ വീട്ടിലെത്തി. സാധനങ്ങൾ എടുത്ത് വെച്ച് തിണ്ണയിൽ ഇരുന്നു.

 

“രേണുവാണോ എന്റെ ഭട്ടി”?

 

“ഞാൻ ഭട്ടി ആയാൽ നീ വിക്രമാദിത്യനാവണ്ടേ”?

 

“രേണുവിന് പിന്നെ എന്താ ആവണ്ടേ”?

 

“എനിക്ക് ഒരു രാജ്ഞി ആവണം”

 

“രേണു രാജ്ഞിയാവണേൽ ഞാൻ രാജാവാകണ്ടേ”?

 

“വേണം കണ്ണാ”

 

“എന്നാ ഞാനേ രേണുവിന് വേണ്ടി ഒരു രാജാവാകാൻ പറ്റുമോന്നു നോക്കട്ടെ”

 

ഞാൻ പോയി ഒരു പാത്രം സംഭാരം എടുത്തു വന്നു. കുറേ രേണുവും കുടിച്ചു. ഉച്ചക്ക് ശേഷം അങ്ങാടിയിൽ അലഞ്ഞിട്ട് നല്ല ക്ഷീണം.

 

ഇറയത്തെ ഉത്തരത്തിൽ ഒരു കുരുവി കൂട്‌ കൂട്ടി മുട്ടയിട്ടിട്ടുണ്ട്. രേണു എന്നും കുരുവി കുഞ്ഞുങ്ങൾ വിരിഞ്ഞോന്ന് നോക്കും. എന്നും നോക്കി ശല്യം ചെയ്‌താൽ മുട്ടയും പെറുക്കി കുരുവി എങ്ങോട്ടേലും പോകും എന്ന് പറഞ്ഞ് ഞാൻ രേണുവിനെ ഇട്ട് ചാടിക്കും.

 

കുരുവി കൂട് നോക്കുന്ന രേണുവിനെ ഞാൻ നോക്കിയിരുന്നു.

 

“എന്താ കണ്ണാ”?

 

“രേണുവിനെ പോലത്തെ ഒരു മോളു വേണം. സോഫ്റ്റ്‌വെയർ അപ്ഡേറ്റ് വേർഷൻ ഇറക്കുന്ന പോലെ. രേണുവിന്റെ പോലെയുള്ള ഒരു അപ്ഡേറ്റഡ് വേർഷൻ. എ ഡെഫിനിറ്റ് ഇമ്പ്രൂവ്മെന്റ് ഓവർ ദെ ഒറിജിനൽ”

Leave a Reply

Your email address will not be published. Required fields are marked *