റെബേക്ക മാത്തന്റെ ഗർഭം 15

 

“നൈറ്റ്‌ റൈഡ് ഒരു രസല്ലേ. പിന്നെ കടുവ എങ്ങാനും വന്നാ ഞങ്ങള് അതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിലെടുക്കും”

 

“നിനക്ക് കാടിനെ പറ്റി അറിയാത്തോണ്ടാ ഈ പറയുന്നേ. നിന്റെ ഫയർബ്ലേഡ് കയറുന്നേലും മുന്നേ കടുവ കടിച്ചോണ്ട് പോവും”

 

“അതല്ലടാ. പോയിട്ടു കാര്യണ്ട്”

 

“എന്താ ഇത്ര വലിയ അർജെന്റ് കാര്യം”?

 

“കുപ്പന്റെ അജ്ഞാത കാമുകി വന്നിട്ടുണ്ട്”

 

“എപ്പോ എത്തി”?

 

“കുറച്ചു നേരത്തെ. ഉമ്മച്ചി വിളിച്ചു പറഞ്ഞതാ”

 

“ഇയ്യ്‌ എന്തിനാ വിഷമിക്കുന്നെ കണ്ണാ? അതൊക്കെ കഴിഞ്ഞിട്ട് മൂന്നുകൊല്ലായില്ലേ. ഡോക്ടറ് അന്നെ അന്വേഷിച്ചു. അടുത്ത വ്യാഴാഴ്ച പോവും. അതിനു മുന്നേ ഒന്ന് പോയി കണ്ടോണ്ട്”

 

 

ഒരു രണ്ട് മണിക്കൂറിലേറെ ഞങ്ങൾ നൂറ്റാങ്കോൽ കളിച്ചും ഓരോന്ന് സംസാരിച്ചും സമയം കളഞ്ഞു. വേറെ ഒന്നും ചെയ്യാനില്ല. ഫോണിനൊന്നും വീട്ടിനുള്ളിൽ റേഞ്ചും ഇല്ല. അല്ലെങ്കിലും ഫോണൊക്കെ വരുന്നതിനു മുന്നേ പണ്ടുള്ളവർ ഇതൊക്കെ കളിച്ചിരുന്നു.

 

 

“കളിച്ചിരുന്ന്‌ സമയം പോയതറിഞ്ഞില്ല. ഒമ്പതര കഴിഞ്ഞെടാ”

 

“ മിസ്സേ ഞങ്ങൾ ഇറങ്ങിയാലോ. ഇപ്പൊ തന്നെ വൈകി”

 

ഷംസാദ് തിരിഞ്ഞ് രേണുവിനെ കൈ വീശി കാണിച്ചു.

 

“പിന്നെ മിസ്സേ ഈ ലോകത്ത് ആർക്കും തരാൻ പറ്റാത്ത ഒരു ഗിഫ്റ്റ് ഒരീസം ഞങ്ങള് മിസ്സിന് തരും ”

 

ചെറിയ ഒറ്റയടിപാതയിൽ വഴിയിൽ വിലങ്ങനെ വെള്ളം പോവാൻ ചാലുകളുള്ളതുകൊണ്ട് ഞാൻ ടോർച്ചും കൊണ്ട് കവുങ്ങിൻ തോട്ടം കഴിയുന്നത് വരെ ചെന്നു.

 

“ കണ്ണാ ആ നാറിയെ തട്ടാൻ ബുദ്ധിമുട്ടാണ്. എബിനും ടീമും അന്വേഷിച്ചു”

 

“ പിന്നെ എന്താ ചെയ്യാ ജംഷി”?

 

“ നല്ല തടിച്ചു കൊഴുത്ത പെരുച്ചാഴി ഇണ്ട് തൊടീല്. അതിനെ അങ്ങട്ട് പോക്കാടാ കണ്ണാ”

 

“നീ അത് ചെയ്യുന്ന് എനിക്ക് അറിയാം ഷംസു. വേൾഡ്സ് ബെസ്റ്റ് ഹാക്കർ എന്ത് പറഞ്ഞു”?

 

“കാണുമ്പോ അന്റെ കരണകുറ്റിക്കൊന്നു കൊടുക്കാൻ പറഞ്ഞു”

 

ഞാൻ ചിരിച്ചു തലകുലുക്കി.

 

“നിങ്ങളും അറിഞ്ഞൂലെ”

 

“ഞങ്ങളൊന്നും പറേണില്ല. ഇനിയിപ്പോ വല്ലവനും എന്തേലും പറഞ്ഞാ പറഞ്ഞവനെ ചാലിയാറിൽ താഴ്ത്തിക്കോ. ബാക്കി മാനുക്ക നോക്കിക്കോളും”

 

ഹോണ്ട ഫയർബ്ലേഡ് വളവു തിരിഞ്ഞ് ചീറിപ്പാഞ്ഞു പോയി.

 

 

രേണു സാധനങ്ങൾ അടുക്കി പെട്ടിയിലാക്കുകയാണ്.

 

“എന്താ കണ്ണാ മുഖത്തൊരു വിഷമം”?

 

“ഡോക്ടറ് വന്നിട്ടുണ്ട്”

 

“ആര് ജുമൈലത്തോ”?

 

രേണു എന്നെ കെട്ടിപിടിച്ചു പുറത്തു തലോടി ആശ്വസിപ്പിച്ചു. ഞാൻ കുപ്പനെ ഓർത്തു. എത്രയായാലും മറക്കാൻ പറ്റുന്നില്ലല്ലോ.

 

 

 

 

അത്താഴമൊക്കെ കഴിഞ്ഞ് രേണുവും ഞാനും ബെഡിൽ കിടക്കുകയാണ്.

 

“ഇന്ന് രാത്രീം കൂടിയേ ഇവിടെ ഉള്ളൂല്ലേ കണ്ണാ. നാളെ ഈ സമയത്തു നമ്മള് കുറ്റിക്കാട്ടൂരിലാകും. എത്ര പെട്ടന്നാ മൂന്നുമാസം കഴിഞ്ഞത്. നിന്റെ കൂടെ ആവുമ്പോ ഉണ്ടല്ലോ കണ്ണാ സമയത്തിന് ഭയങ്കര സ്പീഡാ”

 

 

“ചാരിയറ്റ് ഓഫ് ടൈംമും അതിന്റെ വേഗതയും. അതൊരു പ്രശ്നാണോ രേണു”?

 

“ഒരിക്കലുമല്ല. നീ എന്റെ കൂടെ രഥത്തിൽ ഉണ്ടെങ്കിൽ രഥം വേഗത്തിൽ സഞ്ചരിക്കുന്നതോ പതുക്കെ സഞ്ചരിക്കുന്നതോ സഞ്ചരിക്കാതെ നിശ്ചലമായി നിൽക്കുന്നതോ ഒന്നും എനിക്കൊരു പ്രശ്നമല്ല കണ്ണാ. നീ എന്റെ ഒപ്പം തേരിൽ ഉണ്ടായാൽ മാത്രം മതി”

 

“ഞാൻ തേരിൽ രേണുവിൻ്റെ അടുത്ത് ഇരിക്കുവല്ലേ”

 

“ഈ മൂന്നു മാസത്തിൽ രേണുവിൻ്റെ എന്തൊക്കെ ആഗ്രഹങ്ങളാ നടന്നത്”

 

“കാമുകിയുടെ ആഗ്രഹങ്ങൾ സാധിച്ചു തരേണ്ടത് കാമുകൻ്റെ ഉത്തരവാദിത്തമാണ്”

 

“ആണോ രേണു”?

 

“അതെ”

 

രേണു എൻ്റെ കവിളിൽ തലോടി.

 

“ഒരു മൂന്നു മാസം കൂടി ഉണ്ടായിരുന്നെങ്കിൽ…”

 

“ഉണ്ടായിരുന്നെങ്കിൽ നമ്മള് പിച്ചച്ചട്ടിയെടുക്കേണ്ടി വരും. ഇപ്പൊ തന്നെ പത്തായം കാലിയായി. വിതക്കാനുള്ളതും കൂടെ എടുത്തു അരിയാക്കണോ രേണു”?

 

 

“പത്തു തൊണ്ണൂറായിരത്തിനു ഡീസൽ അടിച്ചു. വയനാട്ടിൽ ഇനി കാണാത്ത ഒരു സ്ഥലോല്ല. വണ്ടി എണ്ണായിരം കിലോമീറ്ററെങ്ങാണ്ട് ഓടി. ഇനി സർവീസിന് കയറ്റിയാൽ മതി. രേണുവിന് ഡ്രസ്സ്‌ വാങ്ങി. ആഭരണം വാങ്ങി. പലവകയിൽ വേറേം ചിലവായി. അക്കൗണ്ട് കാലിയായി. ഇനി പൈസ വന്നിട്ട് വേണം”

 

“അത് പ്രേമം ആഘോഷിച്ച ചിലവില്ലേ? രണ്ട് മൂന്ന് കൊല്ലായിട്ട് എങ്ങട്ടും പോവാതെ വീട്ടിൽ തന്നെയായിരുന്നില്ലേ”?

 

“ശരിയാ രേണു. സൗന്ദര്യത്തിലും കാമ കലകളിലും രതിയെപ്പോലും പിന്നിലാക്കുന്ന ഒരു ലാവണ്യവതി കൂടെയുള്ളത് അറിയാൻ കുറച്ചു വൈകിപ്പോയി”

 

 

രേണു മൃദുലമായി തലോടികൊണ്ടിരുന്നു.

 

“എന്നാ ഉറങ്ങിയാലോ ? നാളെ പോണ്ടേ?”

 

“ഉറങ്ങാം രേണു”

 

രേണു ചെരിഞ്ഞ് എന്നെ കെട്ടിപിടിച്ചു തല നെഞ്ചിൽ പൂഴ്ത്തി.

 

“ഞാൻ സ്പേം ഡോണേറ്റ് ചെയ്തു”

 

“എന്താ കണ്ണാ”?

 

“രേണുവിന് കുട്ടികൾ ഉണ്ടാവില്ലല്ലോ. അപ്പൊ ഞാൻ ബീജം ഡൊണേറ്റ് ചെയ്യുന്നു, എനിക്ക് കുട്ടികളുണ്ടാവുന്നു എന്നറിഞ്ഞാൽ രേണുവിന് വിഷമാവില്ലേന്നു വിചാരിച്ചാ പറയാതിരുന്നത്”

 

“റോബിന് കുഞ്ഞുണ്ടാവില്ല. വണ്ടിയിടിച്ചപ്പോ താഴെ എവിടെയൊക്കെയോ ഡാമേജ് ആയെന്ന്. അതോണ്ട് റെബേക്ക സ്പേം ഡോണർ വഴി ഗർഭിണിയാവാൻ നോക്കുവാരുന്നു. ഐ വി എഫ് ക്ലിനിക്കിലെ ഡോണേർസിനെയൊന്നും അവർക്ക് പറ്റിയില്ല. റെബേക്കക്ക് മടി. വല്ല അണ്ടനും അടകോടനും ഒക്കെ ആണെങ്കിലോ പകുതി ക്രൊമോസോമിന്റെ ആള്. അങ്ങനെ പറ്റിയ ആളെ തിരയുമ്പോഴാ ഞാനവിടെ ചെല്ലുന്നത്. റെബേക്ക ഹാഫ് ക്രൊമോസോം ദാനമായി ചോദിച്ചപ്പോ ഞാൻ കൊടുത്തു”

 

“ഹോ ഒരു മഹാമനസ്ക്കൻ”

 

“കോട്ടയത്ത്‌ ഒരു ഹോസ്പിറ്റലിലേന്നു രേണു പ്രോസീജിയർ. ബെർത്ത്‌ഡേയ്ക്ക് ചെന്നപ്പോ സസ്സസ് ആയീന്ന് പറഞ്ഞു. പിന്നെ അങ്ങനെത്തെ കാഴ്ചകളൊക്കെ എനിക്ക് ഇഷ്ടമാണല്ലോന്നും പറഞ്ഞ് കുന്നിന്റെ മേലെ കൊണ്ടുപോയി”

 

“നിനക്ക് ഇഷ്ടമുള്ള കാഴ്ച എന്താന്ന് എനിക്കറിയാവുന്നതല്ലേ കണ്ണാ”

 

“രേണു അത് കാണേണ്ട കാഴ്ചയാണ്”

 

” ഏത് ? എന്റെ അമ്മിഞ്ഞ തുള്ളി കളിക്കുന്നതോ”?

 

“അല്ല രേണു. മിന്നാമിനുങ്ങുകൾ നിൽക്കുന്നത്. രേണുവിന് അല്ലെങ്കിലും ഈയിടെയായിട്ട് ആ ഒരു ചിന്തേയുള്ളൂ”

 

“നീ ഓരോന്ന് ചെയ്ത് എന്നെ ഇളക്കിയിട്ടല്ലേ”

 

 

” ഇളക്കുമ്പോ ഇളകാൻ പാകത്തിന് വന്നു നിന്നിട്ടല്ലേ? അപ്പോ ചുറ്റും ഇരുട്ട്. ചെടികൾക്കിടയിൽ ഒരു പ്രത്യേക പ്രകാശം. ശരിക്കും വല്ല മാടനോ ദേവിയുടെ സഞ്ചാരോ ഒക്കെയാണെന്നു വിചാരിച്ച് ആളുകൾ പേടിക്കുന്ന കാഴ്ചയാണ്. പക്ഷെ അടുത്ത് ചെന്നാലാണ്. മോസ്റ്റ്‌ മെസ്മെരൈസിംഗ് വ്യൂ. കണ്ണടിച്ചു പോവുന്ന പോലത്തെ കാഴ്ച. മരം മൊത്തം മിന്നാമിന്നി പൊതിഞ്ഞിട്ട് അതിന്റെ തടീം ഇലേം ഒന്നും കാണാനില്ല.”

Leave a Reply

Your email address will not be published. Required fields are marked *