ലിസ്സിക്ക് കൊടുത്ത പോളിസി – 2 1

‘നാട്ടുകാരു പറഞ്ഞത് രാജനും വിശ്വസിച്ചല്ലേ. സത്യം അറിയണ്ടേ.?’ അമ്മുക്കുട്ടി ചോദിച്ചു.

രാജന് നിന്നു.

‘ഇരിക്ക്.’ അമ്മുക്കുട്ടി പറഞ്ഞു. രാജന് ഇരുന്നു. അമ്മുക്കുട്ടി കഥ പറയാന് തുടങ്ങി. മഹാമനസ്കരുടെ കപടതയുടെയും ഭര്ത്താവ് നഷ്ടപ്പെട്ട ഒരു വിധവയുടെ കഷ്ടപ്പാടുകളുടെയും കഥയാണ് രാജന് കേട്ടത്. പലരുടെയും സഹായത്തിന്റെ പുറകില് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ചായക്കടയില് സ്ഥിരം പറ്റുപിടിക്കാരായവര് മറ്റു ചരക്കിനേ പ്രതീക്ഷിച്ചെത്തിയവരായിരുന്നു അതും ചക്കാത്തില്. അതു കിട്ടാതായപ്പോള് വിധം മാറി. പരദൂഷണം ഒരു വിനോദമാക്കി. ഇതെല്ലാം കേട്ട് സഹികെട്ട് മൂത്ത മകന് വീട്ടില് നിന്നും ഒളിച്ചോടിപ്പോയി. അധികാരത്തിരുന്നവര് നിയമപാലനത്തില് കണിശക്കാരായി. ചായക്കടയില് ബിസിനസ് കുറഞ്ഞു. ലോണ് തിരിച്ചടക്കാന് പോലും പറ്റില്ലെന്നായി. രണ്ടു പെണ്ണുങ്ങളും അമ്മുക്കുട്ടിയും. എങ്ങനെ പൊരുതാനാണ്.
‘അവരുടെ ഇംഗിതത്തിന് വഴങ്ങിയോലോ എന്ന് പല തവണ ആലോചിച്ചതാണ്.’ അമ്മുക്കുട്ടി പറഞ്ഞു. ‘കാശിന്റെ വിഷമങ്ങളെല്ലാം അതോടേ മാറിയേനെ.’

‘എന്നിട്ട്.’ രാജന് ചോദിച്ചു.

അപ്പോള് അമ്മുക്കുട്ടി ആ നാട്ടില് വരുന്നതിന് മുമ്പത്തെ വേറൊരു കഥ പറഞ്ഞു. അവരുടെ ഡ്രൈവര് ഭര്ത്താവ് ചെന്നിടപെടാത്ത വഴക്കും വയ്യാവേലിയും ഇല്ലായിരുന്നു അവരുടെ നാട്ടില്. പോലീസ് സ്റ്റേഷന് കേറിയിറങ്ങുന്നത് ഒരു സ്ഥിര ചടങ്ങായിരുന്നു. കൊടുക്കാന് കൈക്കുലി ഇല്ലാത്തവന് അവരാവശ്യപ്പെടുന്നത് കൊടുക്കും. മിക്കവാറും അവളായിരിക്കും കൊടുക്കപ്പെടുക. ഒരിക്കല് കൊടുത്തുപോയാല് മേടിക്കാന് ഇഷ്ടം പോലെ ആളായി. ഇന്സ്പെക്റ്ററും തഹസീല്ദാറും മുതല് ചില്ലറപ്പോലീസും പ്യൂണും വരെ കടപ്പാടുകളുടെയും നിയമത്തിന്റെയും ചിലങ്ങുവലകള് കെട്ടി.

അവസാനം മടുത്ത് അവള് ഒരു കുപ്പി വിഷം മേടിച്ചു ഭര്ത്താവിനോട് പറഞ്ഞു ഒരിക്കള് കൂടി എന്നെ ഇങ്ങനെ ബലികൊടുത്താല് ഞാനിതു കഴിക്കും. ഭര്ത്താവ് സമ്മതിച്ചു പക്ഷേ അങ്ങാര്
നിസ്സഹായനായിരുന്നു. നാട്ടുകാര് സമ്മതിക്കണ്ടേ. അവസാനം പുതിയൊരു ജീവിതം തുടങ്ങാനായി.നാടുവിട്ടു. അങ്ങനെയാണ് ഈ നാട്ടിലെത്തിയത്.

‘ഇനി ഇവിടെയും നാട്ടുകാരുടെ വെപ്പാട്ടിയാകുന്നതിലും ഭേദം മരിക്കുകയാണ്. ഒരു രാത്രി ഒരാളുടെ ബാദ്ധ്യത തീര്ത്താല് ആയിരം ബാദ്ധ്യതകള് അന്നു രാത്രി പൊട്ടിമുളക്കും’.
അമ്മുക്കുട്ടി പറഞ്ഞു നിര്ത്തി.

രാജന് എഴുന്നേറ്റു. കൊടുക്കാനായി കയ്യില് കരുതിയിരുന്ന കാശ് അമ്മുക്കുട്ടിയുടെ കയ്യില് വച്ചു അമര്ത്തിയിട്ട് പെട്ടെന്നിറങ്ങിപ്പോയി. കുറെ നാളത്തേക്ക് അമ്മുക്കുട്ടിയുടെ വീടിന്റെ മുമ്പില് കൂടിയുള്ള പോക്ക് നിര്ത്തി. പക്ഷേ അമ്മുക്കുട്ടി അവന്റെ ഹൃദയത്തില് നിന്നും മാഞ്ഞില്ല. അമ്മുക്കുട്ടിയുടെ പറഞ്ഞ ചരിത്രത്തില് നിന്നും ഒരു കാര്യം പിന്നീടവന് ബോദ്ധ്യമായി. അമ്മുക്കുട്ടി തന്റെ ശരീരം വില്ക്കാത്തത് ഏതോ പഴഞ്ചന് ധാര്മ്മികവിശ്വാസങ്ങള് കാരണമല്ല പക്ഷെ വളരെ പ്രായോഗികമായ കാരണങ്ങള് കൊണ്ടാണ്. ബാദ്ധ്യതകള് തീര്ക്കാനായി ആ പണി തുടങ്ങിയാല് നാട്ടുകാര് ബാദ്ധ്യത ചമഞ്ഞ് വെറുതെ തിന്നാനിറങ്ങും. അന്തസായി കാശുകൊടുക്കാന് തയ്യാറാണെങ്കില് അവളതിന് എതിരു പറയില്ല എന്നായിരുന്നു രാജന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *