ലൈഫ് ഓഫ് വിഷ്ണു 2

 

അല്ല ഞാൻ എന്തിനാ ജോത്സ്യനെ തെറിപറയുന്നത്…ഇവിടെ വീട്ടുകാർക്ക് സ്വന്തം മക്കളെ വിശ്വാസം ഇല്ല പിന്നെയാണ് മറ്റുള്ളവർക്ക്.

 

ഞാൻ പിന്നെ ബാത്റൂമിലൊക്കെ പോയി.ഫ്രഷ് ആയി ഡ്രസ് മാറി വന്നു.കിടക്കയിൽ തന്നെ ഫോണും തോണ്ടി കാശി ഇരുകുന്നുണ്ടായിരുന്നുണ്ട്.

 

നി പോയില്ലേ..?

 

കാശി: എങ്ങോട്..പോവാൻ ആണ്.വീട്ടിലേക്ക് ഞാൻ എങ്ങും പോണില്ലാ.

 

വീട്ടിലോട്ടു അല്ല..കഴിക്കാൻ.അല്ലെങ്കിലും നിന്നെ ആരാടാ വീട്ടിൽ കയറ്റുന്നത്.

 

കാശി:കഴിക്കാൻ പോണെങ്കിലും ഹാളിലൂടെ വേണ്ടേ പോവാൻ.

 

അല്ല..നിനക്ക് ഞാൻ ഇതിലൂടെ കിച്ചനിലേക്ക് ഒരു സീക്രട്ട് വഴി ഉണ്ടാക്കി തരാം.

 

കാശി:അതൊന്നും വേണ്ട..നീയും കൂടി വാ.

 

ഞാൻ ഇനി നിനക്ക് ഊട്ടിയും കൂടി തരാടാ..

 

കാശി:അതെല്ലാ..താഴെ ഹാളിലെ സെറ്റിയിൽ അളിയൻ ഇരിപ്പുണ്ട്.

 

അതിനു ഞാൻ എന്ത് ചെയ്യണം.അല്ല നീയല്ലേ പറഞ്ഞേ അളിയൻ പാവം ആണെന്ന്.കയറി കൊടുക്ക് അണ്ണാക്കിലേക്ക്.ശവം വാ..

 

അങ്ങിനെ ഞാനും അവനും കൂടി കഴിക്കാൻ ആയി ചുവട്ടിലെക്ക് ചെന്നു.സംഗതി അവൻ്റെ അളിയൻ ആണ് എൻ്റെ തന്ത എങ്കിലും അവനെ രണ്ടായി മടക്കും അങ്ങേര്.ഹ പറഞ്ഞ കൂട്ടത്തിൽ ഇവൻ്റെ ജീവ ചരിത്രം പറയാൻ വിട്ട് പോയി.

ഇവൻ ആണ് കാശി എന്ന കാശിനാഥൻ.ഒരു കാശിനും കൊള്ളാത്ത എൻ്റെ മാമൻ.സംഗതി ഞങൾ മാമനും മരുമകനും ആണെങ്കിലും ഒന്നോ രണ്ടോ മാസത്തിൻ്റെ വ്യത്യസമേ ഞങൾ തമ്മിൽ ഉള്ളൂ.

എൻ്റെ മൂത്തശൻ്റെ അതായത് എൻ്റെ അമ്മയുടെ അച്ഛൻ്റെ അവസാനത്തെ ആവനാഴിയിലെ അസ്ത്രം ആണ് ദെ നിക്കണ മൊതല്.വ്യക്തമായി പറഞ്ഞാല് പന്ന കിളവൻ്റെ വയസാം കാലത്തെ അവസാന കണ്ടുപിടുത്തം.ഞാനും അവനും ഒപ്പം ആണ് പഠിച്ചതും വളർന്നതും.

എല്ലാത്തിനും ഒപ്പം ഉണ്ടാവും.ഇപ്പൊ എന്നെ പോലെ വേലയും കൂലിയും ഇല്ലാതെ ഇങ്ങനെ ജീവിക്കുന്നു.വീട്ടിൽ നിന്ന് ഇറക്കി വിട്ടതാണ്..അല്ലെങ്കിലും ഈ നാറിയെ ആരേലും വീട്ടിൽ കയറ്റോ.ഇവൻ എന്നൊക്കെ വീട്ടിൽ പോയിട്ടുണ്ടോ അന്നൊക്കെ എങ്ങനേലും ആ കിളവൻ്റെ പണം തൂക്കിയിരിക്കും.

അതുകൊണ്ട് എനിക്കും വീട്ടിൽ പുല്ല് വിലയാണ്.പുല്ല് വില എന്നൊക്കെ ആലംങ്കാരികമായി പറയുമെങ്കിലും പുല്ലിനൊക്കെ എന്നാ വിലയാ.. ആ വില പോലും എൻ്റെ വീക്ഷണ കോണകത്തിൽ എനിക്കോ ഇവനെയോ ഇല്ല.

 

അപ്പോഴാണ് സെറ്റിയിൽ കുട്ടുനെ കളിപ്പിച്ചു കൊണ്ടിരുന്ന അച്ഛൻ എന്നെയും അവനെയും കണ്ടത്.ഞാനൊന്നു പുള്ളിയെ നോക്കി പുള്ളി എന്നെയോന്ന് തറപ്പിച്ചു നോക്കി.ഒരുമാതിരി അടർകളത്തെ കണ്ട ദില്ലിയേപോലെ(night is dark🎶..).

 

പിന്നെ വലിയ ലുക്ക് ഒന്നും കൊടുത്തില്ല.മൂന്നു നേരം ചോറു കിട്ടുന്നത് തന്നെ സ്വർഗം.ഇനി നോക്കി അങ്ങേരെ വെറുതെ റോളക്സ് ആക്കണ്ടാ എന്ന് കരുതി.ഒരു കാലത്ത് എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട ആൾ എൻ്റെ അച്ഛൻ ആയിരുന്നു.

ഞാൻ മുമ്പ് പറഞ്ഞില്ലേ ഫൈറ്റ്,അതു കഴിഞ്ഞ് കുടുംബക്കാർ കാപ ചുമത്തിയതോടെ പുള്ളിക്ക് എന്നോടുള്ള ഇഷ്ടവും പോയി.അങ്ങനെ ലാലു അലക്സ് ആയിരുന്ന എൻ്റെ തന്ത ചാക്കോ മാഷ് ആയി.

ഇപ്പൊ ഞങൾ തമ്മിൽ വലിയ കണക്ഷൻ ഒന്നും ഇല്ല..വല്ലപ്പോഴും എന്നെ എന്തേലും പറയാൻ വേണ്ടി വായ തുറക്കും.ആദ്യമൊക്കെ ഓരോന്നു കേൾക്കുമ്പോ ഇറങ്ങിപ്പോയലോ എന്നൊക്കെ തോന്നിയിട്ടുണ്ട്.പിന്നെ തോന്നും വേണ്ട എന്ന്.അതിനു ഒരു കാരണമുണ്ട്.

 

മനസ്സ്:ഒന്നല്ല രണ്ടു കാരണം ഉണ്ട്.നിനക്കൊക്കെ ഒരായിരം കാരണം ഉണ്ടാവും അതൊക്കെ ഇവിടെ എന്തിനാടാ ഉവ്വേ പറയുന്നത്.

 

ഹ..താങ്ക്സ് ബഡി..ഒന്നല്ല രണ്ടു കാരണം ഉണ്ടൂ. മൈരൻ പറഞ്ഞത് പോലെ ആയിരമെണ്ണം ഉണ്ടാവും എന്നാലും പറയുന്നതിൽ വിരോധമോന്നും ഇല്ലല്ലോ.ഒന്ന്,ഞാൻ ഇമോഷണലി ട്രാപ്പ് ആയ ആളാണ്.

 

റൺവേ സിനിമയിലെ ഒരു ഡയലോഗ് ഇല്ലേ..”ഇതൊന്നും അത്ര പെട്ടന്ന് ഉപേക്ഷിക്കാൻ പറ്റില്ല..കൊറേ കമ്മിറ്റമെൻ്റ്സ് ഉണ്ട്,അതൊന്നും നിനക്ക് പറഞ്ഞ മനസിലാവില്ല” ..യേറെ കൊറേ ഇതൊക്കെ തന്നെയാണ് എൻ്റെ അവസ്ഥ.പിന്നെ രണ്ടാമത്തെ കാര്യം മൂന്നു നേരം ഫുഡ് കിട്ടുന്നുണ്ടല്ലോ..എന്നിരുന്നാലും സം ടൈംസ് ഇതാണ് നരകം😐.

Leave a Reply

Your email address will not be published. Required fields are marked *