വധു is a ദേവത – 28 25

മഹി ആന്റി : ഒന്നൂല്ലാ

അമ്മ : വിട് സാരൂല്ല

മഹി ആന്റി : എനിക്ക് വെഷമം കാണില്ലേ ഡീ ഞാൻ എങ്ങനെ

പപ്പ : ഹാ ഇതൊക്കെ ഒരു sportsman spirit ല് എടുത്താ മതി…

അങ്കിൾ : എടൊ തനിക്ക് ഇതിന്റെ വല്ല കാര്യം ഒണ്ടോ

ഞാൻ : ഒരു ഗ്യാപ് നല്ലതാ അങ്കിളെ അല്ലെ…

അമ്മ എന്നെ തന്നെ നോക്കി ഇരുന്നു…

.
.
അടുത്ത ദിവസം കാലത്ത് തന്നെ എല്ലാരും വന്നു…

> 12:22

പപ്പ : 🥹

ഞാൻ : എന്തോന്ന്

പപ്പ : സത്യം പറയാലോ Drama ആണേലും എന്തോ ഈ പെട്ടി ഒക്കെ കണ്ടിട്ട് ഒരു മാതിരി

ഞാൻ : ചുമ്മാ 😂

നന്ദൻ : പോവാ അപ്പൊ

ഞാൻ : ആഹ്..

ഞാൻ നേരെ പോയി അങ്കിളിന്റെ കാല് തൊട്ടു

അങ്കിൾ : അയ്യോ വേണ്ട വേണ്ട… 😊 പോയിട്ട് വാ… ചതി ആണ് ഇഷ്ട്ടം ഇല്ല എന്നാലും നന്നായി പോയിട്ട് പെട്ടെന്ന് വാ… 😊

മഹി ആന്റി തൂണില് ചാരി ഒരു നിപ്പാ…

ഞാൻ : മാഡം

മഹി ആന്റി : വരരുത് അടുത്ത് വരണ്ട എനിക്ക് നിന്നെ കാണണ്ട നന്നായി വരും പൊക്കോ….

അമ്മ : ഡീ ഒന്ന് നോക്കടി 🥹

മഹി ആന്റി : ഞാൻ ആരാ പണിക്കാരി അല്ലെ

ഞാൻ : പെണങ്ങല്ലെ മുത്തേ

മഹി ആന്റി മെല്ലെ തിരിഞ്ഞ് നോക്കി

എനിക്ക് തിക്ക് മുട്ട് പോലെ ഡാ പോവല്ലേ മോനെ… പ്ലീസ് രണ്ട് കൊല്ലം ഞാൻ

ആന്റി തേങ്ങി തേങ്ങി കരയാൻ തൊടങ്ങി

കരയല്ലേ ടൈം ആയി ഞാൻ എറങാ….

ആന്റി എന്റെ കവിള് പിടിച്ച് അമർത്തി ഉമ്മ വച്ചു…

ഞാൻ അവരെ ചേർത്ത് പിടിച്ച് ഒന്ന് പൊക്കി

മഹി ആന്റി : അയ്യോ എന്റെ കൊച്ച് കരയുന്നു… കണ്ടോ അവന് പോണ്ട പോവല്ലേ മോനെ നീ

ഞാൻ : അയ്യേ വിട്ടെ വിട്ടേ ഞാൻ പോട്ടെ… ടൈം ആയി

ഞാൻ അമ്മടെ അടുത്തേക്ക് പോയി നിന്നു

അമ്മ : പൈസ ഒക്കെ ഒണ്ടല്ലോ…

ഞാൻ : ആഹ് 😁

അമ്മ : നോക്കി പോണം

മഹി ആന്റി : എടി പ്രാന്തി പോണ്ട പറ ഡീ 😨

അമ്മ : ചുമ്മാ ഇരി… വാ

അമ്മ എന്നെ ചേർത്ത് പിടിച്ച് ആ നിപ്പ് നിന്നു…

അമ്മ : please 🥹

ഞാൻ ഇല്ലെന്ന് തല ആട്ടി…

ആ രങ്കം ഒക്കെ കണ്ട് The Great Ramanadhan തരിച്ച് നിപ്പാണ്

പപ്പാ, ഞാൻ അടുത്ത് പോയി ഒന്ന് വിളിച്ചു…

പപ്പ : ആഹ്… ആഹ്…

ഞാൻ : ഞാൻ പോവാ

പപ്പ : ആഹ് പോയിട്ട് വാ… ശെരി…

പപ്പ എന്നെ പിടിച്ച് മാറി വന്നു

പപ്പ : പരിപാടി ഒക്കെ കഴിഞ്ഞ് പെട്ടെന്ന് വാ…

ഞാൻ : ആഹ്.. എന്തോന്ന് വൈബ് ഇനി തിരിച്ച് വന്നാ അടിച്ച് കൊല്ലോ എല്ലാരും

പപ്പ : ഏയ്‌… 😏

ഞാൻ : ചിരിക്കല്ലേ

പപ്പ : ഇല്ലെന്ന്… ഇതാ നല്ലത്… പോയി പണി എടുത്ത് പത്ത് കാശ് ഇണ്ടാക്കടാ ചെക്കാ…

ഞാൻ : ഓ 😝

പപ്പ : ശെരി ശെരി ടൈം ആയില്ലേ എത്തീട്ട് വിളിക്ക് അമ്മേ എനിക്ക് നിന്റെ കാര്യം ഓർക്കാൻ ഒന്നും ടൈം കാണില്ല… 😏 അപ്പൊ ശെരി

പപ്പ എനിക്ക് കൈ തന്നു…

ഞാൻ പോയി കാറില് കേറി

പപ്പ : 👀🙂 😌

ഞാൻ : പൈസ അയച്ച് തരാ

പപ്പ : 🙂

സൂര്യ വണ്ടി മുന്നോട്ട് എടുത്തു

നന്ദൻ : എന്തോന്ന് ഡാ ഇത്

ഞാൻ : നമ്മള് മാസ് അല്ലെ bro

സൂര്യ : ഇനി എങ്ങോട്ടാ

ഞാൻ : നായികയേ കണ്ട് യാത്ര പറയുന്നു airport അത് കഴിഞ്ഞ് നാലരക്ക് പോയി റൂം എടുത്ത് ഓരോ ബീർ…

നന്ദൻ : എടാ ദുഷ്ട്ടാ ഇവടെ എല്ലാരേം കരയിച്ചിട്ട്

ഞാൻ : അത് സീൻ ഇല്ല പപ്പ കൊറച്ച് കഴിഞ്ഞ് പറഞ്ഞോളും

ഞാനും നന്ദനും സൂര്യനും കൂടെ ശ്രീടെ വീട്ടില് പോയി

അവടെ കുട്ടു, ശ്രീ, അമ്മു മാത്രം ആണ് ഒള്ളത്

ശ്രീ : വന്നല്ലോ, 😌 എപ്പഴാ

ഞാൻ : രണ്ട് മണിക്ക്…

ശ്രീ : എന്നാലും എന്തിനാ ഡാ നീ പോണേ

കുട്ടു എറങ്ങി വന്നു

ഞാൻ : എന്താ ഡാ മൈന്റ് ആക്ക്

കുട്ടു : പോണ്ട ചേട്ടാ 🥹

അവൻ ഒരു മാതിരി ആയി…

ഞാൻ : ഹാ രണ്ട് കൊല്ലം അല്ലെ ഇപ്പൊ ശെരി ആവും

അമ്മു മെല്ലെ വെളിയില് വന്നു…

ഞാൻ : ആഹ് വന്നല്ലോ ജോക്കർ… 😊 ഹലോ അറിയോ

അമ്മു മെല്ലെ തല പൊക്കി നോക്കി

ഞാൻ : എന്തൊരു പുച്ഛം.. ദേ പോവാ ഇനി കൊറച്ച് കാലം കാണില്ല…

അമ്മു : 😏

ശ്രീ : ഡാ എല്ലാരും വാ അവര് സംസാരിക്കട്ടെ

ഞാൻ : thanks

ഞാൻ എണീറ്റ് അമ്മൂന്റെ അടുത്തേക്ക് പോയി

അമ്മു പിന്നിലെക്ക് നീങ്ങി പോയി

ഞാൻ : ഓ സോറി 🖐️

അമ്മു : എപ്പഴാ ഫ്‌ളൈറ്റ്

ഞാൻ : ഏഹ്

അമ്മു : വണ്ടി

ഞാൻ : രണ്ട് മണിക്ക്

അമ്മു : എന്ന് വരും

ഞാൻ : 2026

അമ്മു : 😨

ഞാൻ : 😊

അമ്മു : അത്രെ ഉള്ളോ 😏

Leave a Reply

Your email address will not be published. Required fields are marked *