വഴി തെറ്റിയ കാമുകൻ – 2 2

വണ്ടി എടുക്കാൻ പറഞ്ഞു ചാവി ചോദിച്ചപ്പോ വീണ്ടും കയറാൻ പറഞ്ഞു ഞാൻ ഡ്രൈവർ സീറ്റിലേക്കും അയാൾ കോ ഡ്രൈവർ സീറ്റിലേക്കും കയറി ന്യൂട്രലിൽ ഇടാൻ ഗിയറിൽ പിടിക്കാൻ നോക്കിയ ഞാൻ ഓട്ടോമാറ്റിക് ഗിയർ കണ്ട് ഞെട്ടി എന്തെങ്കിലും തെറ്റുണ്ടായാൽ ഇയാളെനെ ഇപ്പൊ തന്നെ പറഞ്ഞുവിടും എന്നത് കൊണ്ട് അയാളോട് സത്യം പറയാൻ ഞാൻ തീരുമാനിച്ചു

സർ… അയാളെനെ നോക്കി ഞാൻ ഇതുവരെ ഓട്ടോമാറ്റിക് വണ്ടി ഓടിടിച്ചിട്ടില്ല മാന്വൽ മാത്രമേ ഓടിച്ചിട്ടുള്ളു ആക്സിഡന്റ് ആവുമോ

ഇല്ല… എനിക്ക് ഇത് ഗിയർ ഇടാൻ അറിയില്ല എന്നെ ഒന്ന് കൂടെ നോക്കി സ്റ്റാർട്ട്‌ ചെയ്യാൻ പറഞ്ഞു

അയാളോട് ചാവി ചോദിച്ച എന്നെ ഒരിക്കൽ കൂടെ നോക്കി ക്ലച് ചവിട്ടി ബട്ടൻ ഞെക്കാൻ പറഞ്ഞ അയാളുടെ കണ്ണുകളിൽ ഇവൻ ഡ്രൈവർ തന്നെ ആണോ എന്ന ഭാവം ആയിരുന്നു സ്റ്റാർട്ട്‌ ചെയ്തു കഴിഞ്ഞു അയാൾ എനിക്ക് ഗിയർ ചേഞ്ച് ചെയ്യാൻ കാണിച്ചു തന്നു ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തു

എങ്ങോട്ടാണ് പോവേണ്ടത് അയാൾ വലത്തോട്ട് കൈ കാണിച്ചു

ഇടതുഭാഗത്തേക്ക് റിവേഴ്സ് എടുത് അയാൾ പറഞ്ഞ ഭാഗത്തേക്ക് വണ്ടി എടുത്തു അയാൾ പറയുന്ന വഴിയിലൂടെ മിനിമം സ്പീഡിൽ (60/70) പോയി കൊണ്ടിരുന്നു കുറച്ചധികം ദൂരം കഴിഞ്ഞ് (അയാൾ എന്നെ നോക്കി) വേഗം…

കാൽ ആക്സിലേറ്ററിൽ അമർന്നു മീറ്റർ നൂറ്റി അൻപത് താണ്ടുമ്പോഴും അയാളിൽ യാതൊരു വിത ഭയവും കണ്ടില്ല നീണ്ടു നിവർന്നു കിടക്കുന്ന റോഡിൽ ബ്രെക്കിൽ കാൽ തൊടാതെ പായുന്ന വണ്ടി ഇൻഡിക്കേറ്റർ ഇട്ട് (ആദ്യം ഒന്ന് രണ്ട് തവണ മാറി വൈപ്പർ ഇട്ടുപോയി ) പല വണ്ടികളെയും മറികടന്നു ക്യാമറ അടിഞ്ഞതും അയാളൊരു വിഷയമായി കണ്ടില്ല റോഡ് കാലിയായി തുടങ്ങി കുറഞ്ഞ വാഹനങ്ങൾ മാത്രം ഇത് സൗദി ബോർഡർ ആണ് ആ പാലത്തിൽ കയറി യു ടെൺ എടുത്തോ

പാലത്തിൽ നിന്നും ഇറങ്ങാനുള്ള വഴിയിലൂടെ കയറാൻ തുടങ്ങും മുൻപ് വിലക്കികൊണ്ട് അയാൾ ശെരിക്കുള്ള വഴി കാണിച്ചു തന്നു വേകത കുറച്ച് അകയറി ഇറങ്ങിയത് വന്നതിന് എതിരെ ഉള്ള റോഡിൽ അയാളെനോട് സ്പീഡിൽ പോവാൻ പറഞ്ഞു തിരികെ വരുമ്പോഴും ക്യാമറ അടിച്ചെങ്കിലും അയാളത് കാര്യമാക്കിയില്ല

നിനക്ക് കാർ സ്റ്റണ്ടിങ് ഇഷ്ടമാണോ അതേ… ചെയ്യാൻ അറിയുമോ കുറച്ചൊക്കെ ഒന്ന് സ്‌കിഡ് ചെയ്യിക്ക് റോഡിലോ ആ…

സീറ്റ്‌ ബെൽറ്റ്‌ (പറഞ്ഞുകൊണ്ട് ഞാനും സീറ്റ് ബെൽറ്റ്‌ വലിച്ചിട്ടു)

വണ്ടിയുടെ വേഗം കൂടി ഇടം കൈയിൽ കറങ്ങിയ സ്റ്റിയറിങ്ങിനൊപ്പം ഹാൻഡ് ബ്രേക്ക് മുകളിലേക്കുയർന്നു കറങ്ങി കൊണ്ട് വണ്ടി മുന്നോട്ട് നീങ്ങവേ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തുകൊണ്ട് സ്റ്റിയറിങ്ങ് ഒപോസിറ്റ് സൈഡിലേക്ക് വട്ടം കറങ്ങിയതിനൊപ്പം ഹാൻഡ് ബ്രേക്ക് വീണ്ടുമുയർന്നു എതിർ ദിശയിലേക്ക് കറങ്ങിയ വണ്ടി രണ്ടാം റൗണ്ട് പൂർത്തിയാക്കി ബ്രെക്കിൽ കാലമർന്നതിന്റെ ഫലമായി നിൽക്കുമ്പോ വണ്ടി പോർച്ചിലേക്ക് കയറാൻ പാകത്തിന് നേരെ ആയിരുന്നു വണ്ടി പോർച്ചിലേക്ക് കയറ്റി ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി

മാഷാ അല്ലാഹ്… നല്ല ഡ്രൈവിംഗ്…

ഞാൻ ദുബൈക് പോവുകയാണ് നാളെ മേടത്തോടൊപ്പം ഡ്രൈവിംഗ് സ്കൂളിൽ പോയാൽ മതി ശെരി താങ്ക്യൂ ഫോർ ദി ഡ്രൈവ് യുആർ വെൽക്കം

വിശ്രെമിച്ചോളൂ ഭക്ഷണം എന്താ വേണ്ടതെന്നു ജോലിക്കാരിയോട് പറഞ്ഞാൽ മതി ഫോണിൽ നോക്കി നമ്പർ പറഞ്ഞു തന്നു ഞാനത് സേവ് ചെയ്തു എന്റെ നമ്പർ അങ്ങേർക്ക് കൊടുത്ത് മുറിയെ ലക്ഷ്യമാക്കി നടന്നു

മുഹമ്മദ്‌… പിന്നിൽ നിന്നും വിളി കേട്ട് തിരികെ ചെന്നു കൈയിൽ ചുരുട്ടിപിടിച്ച റിയാൽ എനിക്ക് നേരെ നീട്ടി അതും വാങ്ങി താങ്ക്സും പറഞ്ഞു ഞാൻ മുറിയിലെത്തി ഡോർ ലോക്ക് ചെയ്തുകൊണ്ട് എ സി യുടെ സ്വിച് തപ്പി കണ്ടുപിടിച്ചു സ്വിച്ചിട്ടു എന്തെങ്കിലും തിന്നാൻ ഫ്രിഡ്ജിൽ കാണുമെന്നു കരുതി ഫ്രിഡ്ജ് തുറന്നെങ്കിലും കാലി കട്ടിലിലേക്ക് മലർന്നു കിടന്നു എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും വയറ് തന്തക്കും തള്ളക്കും താവഴിക്കും വരെ വിളിക്കാൻ തുടങ്ങി

അങ്ങേര് തന്ന നമ്പറിലേക്ക് വിളിക്കാൻ ഫോൺ എടുത്തതും ഡോറിൽ തട്ടുകേട്ട് ചെന്നു തുറന്നു കൈയിൽ രണ്ട് കവറുമായി ഒരു പെണ്ണ് അകത്തേക്ക് കയറി വിശക്കുന്നുണ്ടാവുമല്ലേ…

വെറുതെ ഒന്ന് ചിരിച്ചു തല്ക്കാലം ഫ്രൂട്സ് എന്തേലും കഴിക്ക് അപ്പോയെക്കും ഭക്ഷണം കൊണ്ടുത്തരാം ഒരു കയ്യിലെ കവർ അവൾ എനിക്ക് നേരെ നീട്ടി

അത് തുറന്ന് മുകളിലുണ്ടായിരുന്ന ആപ്പിൽ എടുത്തു കഴുകി വേഗം തിന്നാൻ തുടങ്ങിയത് കണ്ട് (ഒരു പത്രമെടുത്ത് കഴുകി വെള്ളം വെച്ചോണ്ട്)നല്ലോണം വിശന്നല്ലേ (ചിരിച്ചുകൊണ്ട്) മ്മ്…

(ബെഡിനരികിലെ ഫോൺ ചൂണ്ടി കൊണ്ട്)എന്തേലും ആവശ്യമുണ്ടെൽ അതെടുത്തു വിളിച്ചാൽ മതി, അല്ലെങ്കിൽ എന്റെ നമ്പറിലേക്ക് വിളിച്ചോ (അവൾ നമ്പർ പറഞ്ഞു) മ്മ്… (ഞാൻ നമ്പർ സേവ് ചെയ്തു)

ഇവിടെ തന്നെ ഇരിക്കണമെന്നില്ല കിച്ചനിലേക്കൊക്കെ വന്നോ മേഡം അങ്ങോട്ടൊന്നും വരില്ല. മ്മ്…

ചായയോ കാപ്പിയോ സുലൈമാനി മതി നാട്ടിലെവിടെയാ… കോഴിക്കോട്, ചേച്ചിയോ…

 

(ചിരിച്ചുകൊണ്ട്)ഹൊ സമാധാനം ഒന്ന് വാ തുറന്നല്ലോ ഞാൻ കൊച്ചിയിലാണ് എനിക്ക് പുതിയ ആൾക്കാരോട് പെട്ടന്ന് സംസാരിക്കാൻ വരില്ല സംസാരിച്ചു തുടങ്ങിയാൽ ഒത്തിരി സംസാരിക്കും

(നോക്കി ചിരിച്ചുകൊണ്ട്) പിനെ… ഈ ചേച്ചി വിളി വേണ്ട പേര് വിളിച്ചോ… എന്റെ പേര് ദിവ്യാ എന്നാ അത് ഞാൻ…

എനിക്കത്ര വയസൊന്നൂല്ല നീ ധൈര്യമായി വിളിച്ചോ എനിക്ക് ഇരുപത്തി രണ്ട് കഴിഞ്ഞേ ഉള്ളൂ വിശ്വാസം വരാത്തപോലെ എന്നെ നോക്കി സത്യമായിട്ടും…

എന്നാ ഞാൻ തന്നെയാ വലുത് എനിക്ക് ഇരുപത്തി ഏട്ടായി അരിച്ചെടുത്ത സുലൈമാനി എനിക്ക് നേരെ നീട്ടി (വാങ്ങി കുടിച്ചുകൊണ്ട്)ഇവിടെ എത്ര ജോലിക്കാരാ ആറു പേര് ഒരാൾ ആന്ത്ര ഒരാൾ തമിഴ് നാട് ഒരാൾ സുഡാൻ ഒരു ഇൻഡോനേഷ്യ ഒരു ഫിലിപ്പിനി പിനെ ഞാനും

എല്ലാ രാജ്യക്കാരുമുണ്ടല്ലോ മ്മ്… വീട്ടിലാരൊക്കെ ഉണ്ട്

മേടവും സാറും സാറ് മിക്കവാറും ബിസിനസ് ആവശ്യത്തിന് പോവും മാസത്തിൽ രണ്ടോ മൂന്നോ ദിവസമേ ഇവിടുണ്ടാവൂ ഇവിടെ മേഡം മാത്രമേ ഉണ്ടാവൂ മേഡം ശെരിക്കും സൗദി ആണ് മേടത്തിന് എന്താ ജോലി

ടീച്ചറാ… പിന്നേ എപ്പോഴും ഇതുപോലെ നീറ്റ് ആയി നടക്കണം മേഡത്തിനു വൃത്തി ഭയങ്കര നിർബന്ധമാണ് നിന്റെ നാട്ടുകാരൻ ഒരു വയസായ ഇക്ക ആയിരുന്നു ഇവിടെ ആൾക്ക് നാട്ടിൽ ഭാര്യക്ക് സുഖമില്ലാതെ നിർത്തി പോയപ്പോ ഒരു ബംഗാളി വന്നു പിറ്റേ ദിവസം മേഡം അവനെ ഒഴിവാക്കി എങ്ങനെയാ നല്ല ആൾക്കാരാണോ

നല്ല ആൾക്കാരാ ഒരു കുഴപ്പോമില്ല നല്ലോണം സഹായിക്കും പിനെ അതികം ജോലിയുമില്ല കപ്പ്‌ കഴുകി വെച്ചു

കിടക്കുന്നില്ലെങ്കിൽ കിച്ചനിലേക്ക് വന്നോ എല്ലാരേം പരിചയപെടുകയും ചെയ്യാം ഞാനൊന്ന് കുളിച്ചിട്ട് വരാം

Leave a Reply

Your email address will not be published. Required fields are marked *