വഴി തെറ്റിയ കാമുകൻ – 2 5

ഓഹ്… സോറി… ഞാൻ സാറിനോട് പറയട്ടെ എന്നെ പുറത്ത് തന്നെ നിർത്തി ഡോർ അടച്ചുകൊണ്ട് അവൾ തിരികെ പോയി

അല്പം കഴിഞ്ഞതും മറ്റൊരു പെണ്ണ് വന്നു

എന്താ പേര് (തമിഴിൽ) ഷബീബ് മുഹമ്മദ്‌ നിങ്ങൾ തമിഴ് ആണോ അതേ…

അവൾ കയ്യിലേക്ക് നൂറ് റിയാൽ വെച്ച് തന്നു അത് ടാക്സി കാരന് കൊടുത്തു ബാക്കി വാങ്ങി ലഗേജ് എടുത്ത് വരുമ്പോ അവൾ ഗേറ്റിൽനിന്നും പുറത്തേക്ക് വന്നു പെട്ടിയുടെ കയറിൽ പിടിച്ചു ഞങ്ങൾ രണ്ടുപേരുംകൂടെ അതും എടുത്തോണ്ട് അകത്തേക്ക് കയറുന്നതിനിടയിൽ നിങ്ങൾ തമിഴ് നന്നായി സംസാരിക്കുന്നു എന്ന് പറഞ്ഞു കല്ല് വിരിച്ച മുറ്റവും പുല്ലുകൾക്കിടയിൽ നിൽക്കുന്ന ഈത്തപ്പന മരവും പോർച്ചിൽ കിടക്കുന്ന ജി വാഗനും ബി എം ഡബ്ല്യൂ സ്പോട്സ് കാറും

കൊട്ടാര സദൃശ്യമായ വീടും എല്ലാം പെട്ടി താഴെ വെച്ച് ഒരു മുറി കാണിച്ച്

അങ്ങോട്ട് ചെന്നോളൂ സാറ് ഇപ്പൊ വരും ശെരി

ഡോർ തുറന്നു അകത്തേക്ക് കയറി എ സി യുടെ തണുപ്പ് നിറഞ്ഞു നിൽക്കുന്ന വിശാലമായ ആ മുറിയുടെ നിലത്ത് കാർപെറ്റ് വിരിച്ചിരിക്കുന്നു ചുറ്റും നിരന്നിരിക്കുന്ന സോഫയും ടി പോയിയും തൂങ്ങി കിടക്കുന്ന ഫാൻസി ലൈറ്റും വളരെ മനോഹരമായിരുന്നു ആ മുറി. രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും ബാത്രൂംമും കുഞ്ഞു കൊലയുമുള്ള എന്റെ വീട് ഇതിന്റെ പാതി പോലും ഉണ്ടാവില്ലെന്ന് ഓർത്തു വാതിൽ തുറന്നുകൊണ്ട് ആറടിക്ക് അടുത്ത് ഉയരമുള്ള തടിയുള്ള വെള്ള വസ്ത്രധാരി കടന്നുവന്നു കൈ തന്നുകൊണ്ട്

അസ്സലാമു അലൈകും വ അലൈകും അസ്സലാം സുഖമാണോ… അൽഹംദുലില്ലാഹ് സുഖം… ടാക്സിക്ക് കൊടുത്തതിന്റെ ബാക്കി അയാൾക്ക് നേരെ നീട്ടി വെച്ചോളാൻ പറഞ്ഞു ഡ്രൈവിംഗ് അറിയാമല്ലോ അല്ലേ…

അറിയാം… ലഗേജ് എടുത്ത് മുറിയിൽ വെച്ചിട്ട് വാ…

പുറത്തിറങ്ങിയപ്പോ (ആ തമിഴ് പെണ്ണ് അവിടെ തന്നെ ഉണ്ട്)

അവൾ പെട്ടി എടുക്കാൻ സഹായിച്ചുകൊണ്ട് മുറി കാണിച്ചു ഒരു സിംഗിൾ കട്ടിലും മേശയും അയലും കഴിഞ്ഞാൽ നിന്ന് തിരിയാൻ സ്ഥലമില്ലാതിരുന്ന എട്ടേ ഒൻപത് മുറിയിൽ കഴിഞ്ഞിരുന്ന എനിക്ക് ടീവി, ഫ്രിഡ്ജ്, ഗ്യാസ് സ്റ്റൗ, ഡ്ബിൾ കോട്ട് കട്ടിൽ, എ സി എക്സർസൈസ് ചെയ്യാനുള്ള ഉപകരണങ്ങൾ അലമാര ടേബിൾ ബാത്ത് ടബ് അടക്കമുള്ള അറ്റാച്ഡ് ബാത്രൂം വാഷിങ് മെഷീൻ ഇതെല്ലാംകഴിഞ്ഞും വിശാലമായി ബാക്കി ഉള്ള സ്ഥലം എല്ലാം കണ്ട് സ്വപ്നലോകത്ത് എത്തിയപോലെ തോന്നി അയാൾ പറഞ്ഞതോർത്ത് ഷോൾടറിലെ ബാഗ് അഴിച്ചുവെച്ചുകൊണ്ട് അവളോടൊപ്പം പുറത്തേക്കിറങ്ങി

ഡോർ പൂട്ടി ചാവി എന്റെ കൈയിൽ തന്ന് പുഞ്ചിരിയോടെ “പോയിട്ട് വാ…” എന്ന് പറഞ്ഞു സന്തോഷത്തോടെ അയാളുടെ അടുത്തേക്ക് നടന്നു എന്നെ കണ്ട് സോഫയിൽ നിന്നുമെഴുനേറ്റ് പുറത്തേക്ക് വന്നു ലാൻഡ് ക്രൂസർ ലോക്ക് തുറന്നു

വണ്ടി എടുക്കാൻ പറഞ്ഞു ചാവി ചോദിച്ചപ്പോ വീണ്ടും കയറാൻ പറഞ്ഞു ഞാൻ ഡ്രൈവർ സീറ്റിലേക്കും അയാൾ കോ ഡ്രൈവർ സീറ്റിലേക്കും കയറി ന്യൂട്രലിൽ ഇടാൻ ഗിയറിൽ പിടിക്കാൻ നോക്കിയ ഞാൻ ഓട്ടോമാറ്റിക് ഗിയർ കണ്ട് ഞെട്ടി എന്തെങ്കിലും തെറ്റുണ്ടായാൽ ഇയാളെനെ ഇപ്പൊ തന്നെ പറഞ്ഞുവിടും എന്നത് കൊണ്ട് അയാളോട് സത്യം പറയാൻ ഞാൻ തീരുമാനിച്ചു

സർ… അയാളെനെ നോക്കി ഞാൻ ഇതുവരെ ഓട്ടോമാറ്റിക് വണ്ടി ഓടിടിച്ചിട്ടില്ല മാന്വൽ മാത്രമേ ഓടിച്ചിട്ടുള്ളു ആക്സിഡന്റ് ആവുമോ

ഇല്ല… എനിക്ക് ഇത് ഗിയർ ഇടാൻ അറിയില്ല എന്നെ ഒന്ന് കൂടെ നോക്കി സ്റ്റാർട്ട്‌ ചെയ്യാൻ പറഞ്ഞു

അയാളോട് ചാവി ചോദിച്ച എന്നെ ഒരിക്കൽ കൂടെ നോക്കി ക്ലച് ചവിട്ടി ബട്ടൻ ഞെക്കാൻ പറഞ്ഞ അയാളുടെ കണ്ണുകളിൽ ഇവൻ ഡ്രൈവർ തന്നെ ആണോ എന്ന ഭാവം ആയിരുന്നു സ്റ്റാർട്ട്‌ ചെയ്തു കഴിഞ്ഞു അയാൾ എനിക്ക് ഗിയർ ചേഞ്ച് ചെയ്യാൻ കാണിച്ചു തന്നു ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തു

എങ്ങോട്ടാണ് പോവേണ്ടത് അയാൾ വലത്തോട്ട് കൈ കാണിച്ചു

ഇടതുഭാഗത്തേക്ക് റിവേഴ്സ് എടുത് അയാൾ പറഞ്ഞ ഭാഗത്തേക്ക് വണ്ടി എടുത്തു അയാൾ പറയുന്ന വഴിയിലൂടെ മിനിമം സ്പീഡിൽ (60/70) പോയി കൊണ്ടിരുന്നു കുറച്ചധികം ദൂരം കഴിഞ്ഞ് (അയാൾ എന്നെ നോക്കി) വേഗം…

Leave a Reply

Your email address will not be published. Required fields are marked *