വാടകയ്ക്കൊരു ഹൃദയം

തുണ്ട് കഥകള്‍  – വാടകയ്ക്കൊരു ഹൃദയം

പുതിയ താമസ-സ്ഥലത്തിനെക്കുറിച്ചു ഉടമസ്ഥന് ഇത്രയേ പറയാനുള്ളൂ…..

“നാലു പേര്‍ പോകുന്ന സ്ഥലമാണ്‌;വൃത്തി വേണം-പുറത്തും,അകത്തും”

“താക്കോല്‍ കളയരുത് കൈയില്‍ തന്നെ കരുതണം”

“കണക്കില്‍ ഞാന്‍ മോശമല്ല:വാടക കാര്യത്തില്‍ പ്രേതെകിച്ചും”

ഈ മുന്ന് കാര്യങ്ങളും ഞാന്‍ പ്രതേകം ശ്രദ്ധിക്കും. കാരണം ആവിശ്യം എന്റെതാണ്. ഒരു സമ്പൂര്ണാ നോവല്‍ എഴുതാനുള്ള മിനുക്ക്‌ പണികളുമായി.പുതിയ വീട് അനേഷണം തുടങ്ങിട്ട് നാളേറെയായി. ഒടുവില്‍ ഇവിടെ. ഏതാണ്ട് കഥയൊക്കെ ഉള്ളിലുണ്ട്.പക്ഷെ എഴുതുനനമെങ്കില്‍ ഉള്ളിലെ കലാകാരന്‍ ഉണരണം കാമുകന്‍ ഉണരണം കാമനകള്‍ ഉണരണം…..

“സാറിന്റെ കഥയുടെ പേരെന്താണ്-“

എല്ലാം ഉറച്ചു താക്കോല്‍ കൈയില്‍ വരുമ്പോഴാണ് അയ്യാള്‍ ഇതാദ്യം ചോദിക്കുന്നത്

പറയാനൊരു പേര് പോലും മനസിലില്ല എന്നയ്യള്‍ക്ക് മനസിലാവണ്ടേ

എന്നാലും കഥയുടെ അറ്റത് നിന്ന് തന്നെ പേര് ചുണ്ടി എടുത്തു “വാടകയിക്കൊരു ഹൃദയം”

വെറുതെ ഒന്ന് ചിരിച്ചിട്ട് ആ മുഖം അവിടെന്നു മറഞ്ഞു. ഒരു ഒന്നാം തിയതി വരെ ഓര്‍ക്കാന്‍ ആ മുഖം മതി.

ഞാനും വീടും തനിച്ചായി!!!

ആ അപകഷത ബോധം എന്നെ കട്ടിലിലേക്ക് മറിച്ചിട്ടു,

പിന്നെ അവളിലെക്കും………

മൊബൈലില്‍ ചറപറ missed callകള്‍!!!

കഥയുടെ കാര്യം തിരക്കാന്‍ ഇനി പ്രസാധകന്‍ ചാണ്ടിച്ചന്‍ ഇനിയെന്നും വിളിച്ചുകൊണ്ടിരിക്കും അതൊരു തലവേദന !!!

പിന്നെ എവിടേയോ പരാതി പോലെ അവളുടെ missed callകളും

വീട് കാണാന്‍ പോകുമ്പോള്‍ അവളും വരുമെന്ന് അന്നൊരിക്കല്‍ നെഞ്ചിനോട് ചേര്‍ന്ന് നിന്നവള്‍ പറഞ്ഞതാണ്‌

വേണ്ടയെന്നു ഞാനാണ് പറഞ്ഞത്. ആരെന്നു പറഞ്ഞാണ് ഞാന്‍ നിന്നെ അവര്‍ക്ക് പരിജയപ്പെടുത്തുക
കാമുകിയെന്നോ ആരാധകയെന്നോ അതോ ഞാനറിയാത്ത ആരുടെയോ ഭാര്യെന്നോ… നമുക്കിടയില്‍ അതിര്‍ത്തികള്‍ ഞാന്‍ സ്വയം ചുണ്ടി കാണിച്ചു തുടങ്ങിയതായി എനിക്ക് തോന്നി. അതിന്‍റെ പരാതി വേണം ആദ്യം തിരക്കാന്‍!!

ഒരു CALL ബട്ടന് അപ്പുറത്ത് അവളുടെ ശബ്ദം എനിക്ക് കേള്‍ക്കാം ആ ശ്വസം എനിക്ക് ശ്രവിക്കാം ആ നെഞ്ചിലെ ചുടു എനിക്ക് തിരിച്ചയിറിയാം.അതിങ്ങനെ ശരിരം ആകെ പടര്‍ന്നിറങ്ങുകയാണ്.

ചെവിയില്‍ ഫോണ്‍ വെച്ച് അവളെ വിളിക്കുമ്പോഴും അവള്‍ ഈ കട്ടിലില്‍ എന്നോടപ്പം ഉണ്ടെന്നു തോന്നി. ആ കണ്ണുകള്‍ നോക്കി എനിക്ക് ഒന്നേ ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളു

‘വരുന്നോ ഇന്നിവിടെ’

ആ കണ്ണുകള്‍ പുര്‍ണ്ണ സമ്മതത്തോടെ പുഞ്ചിരിക്കുന്നതായി എനിക്ക് തോന്നി

മനസ് കൊണ്ടും ശരിരം കൊണ്ടും അവള്‍ എന്നില്‍ എത്തിയതും അന്നാ നിമിക്ഷ നേരം കൊണ്ടായിരുന്നു

അന്നായിരുന്നു university കലോത്സവത്തിന് എനിക്ക് വിധികര്‍ത്താവായി ഇരിക്കേണ്ടി വന്നത്… ശല്യം!! ഇനി കുറെ പിള്ളേരെയും അമ്മമാരുടെയും പ്രാക്ക് കേള്‍ക്കണം. ആ ഇരിപ്പിള്‍ എട്ടുപത്തു കഥക്ക് മാര്‍ക്കിട്ടു നിക്കുമ്പോഴാണ് ഒരു വിളി വന്നത്.

“നമസ്കാരം സാര്‍…. ഞാനിവരുടെ ടീച്ചര്‍ ആണ്.” കുറെ പിള്ളേരെ ചുണ്ടി കാണിച്ചു അവള്‍ തുടര്‍ന്നു.റ്റ്അവര്‍ക്ക് സാറിനെ കാണണം എന്നും അടുത്താല്‍ കോളേജ് പരിപാടിക്ക് ക്ഷണിക്കാനും പ്ലാന്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഞാന്‍ കുട്ടിക്കൊണ്ട് വന്നതാണ്‌, സാറിന്റെ ഒരുപാട് വര്‍ക്ക്‌ ഞാന്‍ വായിച്ചിട്ടുണ്ട്. സാര്‍ മാര്‍ക്ക്‌ ഇട്ടുകൊണ്ടിരിക്കുന്നത് ഇവളുടെ കഥയാണ്!!! അടുത്ത നിന്ന പെന്‍ കുട്ടിയോടെന്ന പോലെ പറഞ്ഞു

‘പേരെന്താ?’ -:ഞാന്‍ ചോദിച്ചു

‘അശ്വതി’ആ കുട്ടിയുടെ മറുപടി

കുട്ടിയുടെ പേരല്ല ടീച്ചര്‍കുട്ടിയുടെ പേരെന്താ?

അവള്‍ അര്‍ദ്ധഗര്ധമായി പുഞ്ചിരിച്ചു
മഞ്ജരി!!

മഞ്ജരിക്കാണോ എന്‍റെ കഥകള്‍ ഇഷ്ട്ടമായത്?

.

. എനിക്ക് മാത്രമല്ല വായിച്ചവര്‍ക്ക് എല്ലാം !! അല്‍പ്പം ബോള്‍ഡ് ആയി ആണ് ആ മറുപടി പറഞ്ഞത്

സാര്‍ എന്ന് വിളിക്കാന്‍ എനിക്ക് പ്രായം അധികം ഒന്നുമില്ലല്ലോ…

.

.

അതല്ല സാര്‍ കോളേജ് എല്ലാവരും പരസ്പരം വിളിക്കുന്നത്‌ കൊണ്ട് നാവില്‍ വന്നതാ…

എന്നാല്‍ മഞ്ജരി ടീച്ചര്‍ പോയിക്കോ നമുക്ക് ഇതു കഴിഞ്ഞു കാണാം!!!

മത്സരം കഴിഞ്ഞു അശ്വതിക്ക് തന്നെ ഒന്നാം സമ്മാനം കൊടുത്ത് പുറത്തു വരുമ്പോള്‍ ടീച്ചറും പരിപാരങ്ങളും അവിടെ തന്നെ ഉണ്ട്

നന്ദിയുണ്ട് മാഷെ…. ജയിപ്പിച്ചതിനു…. അശ്വതിയുടെ വക നന്ദിപറച്ചില്‍

“അതൊന്നും വേണ്ട കുട്ടി. താന്‍ നന്നായി എഴുതിയത് കൊണ്ട് തന്നെ ജയിപ്പിച്ചതാണ്”

പരസ്പരം പുഞ്ചിരി പറഞ്ഞു അവര്‍ പിരിഞ്ഞു പോകുമ്പോള്‍ മഞ്ജരി എന്നെ നോക്കുന്നുണ്ടായിരുന്നു.അവളുടെ കണ്ണുകള്‍ക്കിടയില്‍ ഒരു സമുദ്രം നിറക്കാനുള്ള ദാഹം അലയടിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *