വാത്സല്ല്യലഹരി 30അടിപൊളി 

ഇവന് ചെറിയ കരളുവീക്കമുണ്ട്. സാരമില്ലടാ.. വൈദ്യരെന്റെ തോളത്തു കൈവെച്ചു. ഈ ക്ഷീണമൊക്കെ അതുകൊണ്ടാണ്..

ആ അംബികേ! ഇന്നു പറിച്ച പച്ചമരുന്നുകളെല്ലാം അരച്ചു കുഴമ്പു പരുവത്തിലാക്കി അടച്ചുവെക്കണം. ഒരാഴ്ച്ചത്തേക്കൊണ്ട്. എന്നും കാലത്ത് ജലപാനത്തിനു മുൻപ് രണ്ടുസ്പൂൺ മരുന്ന് പാലിൽ കലക്കി ഇവനെക്കൊണ്ടു സേവിപ്പിക്കണം. പിന്നെ കുളി കഴിഞ്ഞാൽ തന്ന ഒണക്കമരുന്ന് വെള്ളം കൂട്ടിയരച്ച് വയറ്റിൽ പെരട്ടണം. പിന്നെ പഥ്യം നോക്കണം. മാംസാഹാരം, എണ്ണ, ഉപ്പ്, മധുരം… എല്ലാം വർജ്ജിക്കണം. പാലോ തേങ്ങ ചെരവിയ കഞ്ഞിയോ, വല്ല ആവിയാഹാരമോ മറ്റോ മതി. ഞാൻ പറയണ വരെ.

എണ്ണ, തേച്ചുകുളിക്കാനാണോ വൈദ്യരേ? അപ്പച്ചിയാരാഞ്ഞു.

ആ… അതു വേണം. എന്നാൽ വെറും തേച്ചുകുളി പോരാ. ഇവന്റെ മേലു മുഴുവനും എണ്ണ ചൂടാക്കി തിരുമ്മിപ്പിടിപ്പിക്കണം. എന്നിട്ട് ഒരു മണിക്കൂറെങ്കിലും എണ്ണ നന്നായി മേത്തു പിടിക്കണം. പിന്നെ ഇളം ചൂടുവെള്ളത്തിൽ കുളിപ്പിക്കണം. എന്താ പറ്റില്ലേ?വൈദ്യരെന്നെയൊന്നു നോക്കി. ഞാൻ തലകുലുക്കി. എനിക്ക് വൈദ്യരോട് ചെറിയൊരു പേടി തോന്നിയിരുന്നു.

ആ നീയോ അല്ലേല് ആ ഗോമതിപ്പെണ്ണോ ചെയ്താ മതി. അമർത്തിത്തിരുമ്മണം. വൈദ്യർ അപ്പച്ചിയോടു പറഞ്ഞു. ശരി വൈദ്യരേ. അപ്പച്ചി തലകുലുക്കി.

പിന്നെ എണ്ണപെരട്ടി തിരുമ്മുമ്പോൾ നൂൽബന്ധം പാടില്ല, ഇവന്. കുളികഴിഞ്ഞ് തോർത്തരുത്. നല്ലോണം ഒണങ്ങീട്ടു തുണിയുടുത്താ മതി. എന്താടോ പറ്റില്ലേ? വൈദ്യരെന്നെ ഒന്നൂടെ നോക്കി. തലകുലുക്കി സമ്മതിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ.

പിന്നെ വൈദ്യർ അപ്പച്ചിയെ മാറ്റി നിർത്തി എന്തോ പറഞ്ഞു. ഒരു ശിങ്കിടിയെ വിളിച്ച് അപ്പച്ചി നീട്ടിയ സംഖ്യ വാങ്ങാൻ വൈദ്യർ കല്പിച്ചു.

തിരികെ റിക്ഷയിലിരുന്നപ്പോൾ ഇത്തിരി ക്ഷീണം തോന്നി. മെല്ലെയപ്പച്ചീടെ തോളത്തു ചാരിക്കിടന്നു. അപ്പച്ചിയെന്റെ മുടിയിലൂടെ വിരലുകളോട്ടി. പാവം അപ്പി. മോനൂ രണ്ടാഴ്ച! മോനൂനെ ഞാൻ കുട്ടപ്പനാക്കും! നീ പാര്. അപ്പച്ചി ചിരിച്ചു.

ഇന്ന് നീ കൊറച്ചൂടി വിശ്രമിക്ക്. ചികിത്സ തൊടങ്ങാനക്കൊണ്ട് നാളെ നല്ല ദിവസമാണ്. വൈദ്യര് പറഞ്ഞതാണ്. അപ്പച്ചി എന്നെ കനം കുറഞ്ഞ വിരി പുതപ്പിച്ചു.

അന്നത്തെ ദിവസം മുഴുവനും മയക്കത്തിന്റേയും ഉണർവ്വിന്റേയും ഇടനാഴികളിലലഞ്ഞു. ഇടയ്ക്കെണീറ്റപ്പോൾ ഇഡ്ഡലിയും ചമ്മന്തിയും പിന്നെ അത്താഴം പൊടിയരിക്കഞ്ഞിയും… പിന്നെയും തളർന്നുറങ്ങി. അത്രയ്ക്ക് ക്ഷീണമായിരുന്നു.

ജീവിതത്തിൽ മായാത്ത മുദ്രകൾ പതിപ്പിച്ച സംഭവപരമ്പരകൾ അടുത്ത ദിവസങ്ങളിലാണ് എഴുന്നള്ളിയത്.

കാലത്തേ അപ്പച്ചി വിളിച്ചെണീപ്പിച്ചു. ഉറക്കപ്പിച്ചിൽ ചെന്ന് കണ്ണുംപൂട്ടി ഉമിക്കരിയുടെ പരുപരുപ്പനുഭവിച്ച് പല്ലുതേപ്പു കഴിച്ചു. അപ്പച്ചി അടുത്തു നിന്നു തിളപ്പിച്ചാറിച്ച വെള്ളം കൊണ്ടു കുലുക്കുഴിച്ചു.

ഉം? എന്തുപറ്റി? എന്റെ നോട്ടം കണ്ടിട്ട് അപ്പച്ചി ചോദിച്ചു. ഇന്നുപ്പില്ലേ? എന്റെ ചോദ്യം. അപ്പച്ചി ചിരിച്ചു. എന്തരാണ് മോനൂ? വൈദ്യര് പറഞ്ഞത് കേട്ടില്ലേ? മരുന്നു കഴിയണവരെ പഥ്യം നോക്കണം. ഉപ്പ് പറ്റില്ല…

ഞാനാലോചിച്ചു…ഏതായാലും ഉപ്പും മുളകുമില്ലാത്ത ഭക്ഷണം… അതിനോട് പൊരുത്തപ്പെടണം. നനഞ്ഞിറങ്ങി. ഇനി കുളിച്ചു കേറണം.

നീ വാടാ മോനേ. അപ്പച്ചി അകത്തേക്ക് നടന്നു. നീയിത്തിരി വിശ്രമിക്ക്. ഞാൻ ഉമ്മറപ്പടിയിൽ ചാരിയിരുന്നു. പിന്നെ മെല്ലെയൊന്നു മയങ്ങി… ഇത്തിരി കഴിഞ്ഞപ്പോൾ ബിന്ദുച്ചേച്ചി വന്നുണർത്തി. വാടാ കുട്ടാ. ആ കിട്ടൻ വന്നു തേങ്ങയിടുന്നൊണ്ട്. മൂന്നാലു കരിക്കിടാൻ പറയാം. കരളിനു നല്ലതാ.

ഇവിടെ അപ്പച്ചിയുടെ വീടിന്റേയും ചുറ്റുപാടുകളുടേയും ഒരേകദേശരൂപം തരാം. വീടിരിക്കുന്നത് വിശാലമായ തെങ്ങിൻ തോപ്പിന്റെ ഒരു കോണിലാണ്. പൊറകിൽ ഇത്തിരി ദൂരത്ത് പുഴയൊഴുകുന്നു. പുരയിടത്തിന്റെ അതിരിൽ മുള്ളുവേലി വലിച്ചു കെട്ടിയിട്ടുണ്ട്. വീടാണെങ്കിൽ ഓടിട്ട അടച്ചുറപ്പുള്ള ഒരെടുപ്പ്. നാലുകെട്ടൊന്നുമല്ലെങ്കിലും ഒരു നടുമുറ്റവും ചുറ്റിലും വരാന്തയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *