ഞാൻ സ്കൂട്ടറിന്റെ പിന്നിലേക്ക് ഒന്ന് തിരിഞ്ഞു ന്നോക്കിപോയി കുറച്ചു സമയത്തിന് ശേഷം ഞങ്ങൾ ഞങ്ങളുടെ വീടിനടുത്തുള്ള കവലയിലെത്തി എന്നെ അവിടെ ഇറക്കി സുമേഷ് അവന്റെ വീട്ടിലേക്ക് പോയി ഞങ്ങളുടെ കവലയിൽ ഒരു ഈച്ച പോലും ഇല്ലായിരുന്നു എല്ലാവരും അവരവരുടെ വീട്ടിലെത്തിയിരുന്നു ഞാൻമാത്രം അവിടെ കുറച്ചു ന്നേരം ആകടത്തിണ്ണയിലിരിന്നു കുറച്ചുകഴിഞ്ഞപ്പോൾ ഒരു കാർ വരുന്ന ശബ്ദ്ദം കേട്ട ഞാൻ ആ കടത്തിണ്ണയുടെ മറവിൽ ഒളിച്ചു കുറച്ചുകഴിഞ്ഞപ്പോൾ ഒരു കാർ വന്ന് ഞങ്ങളുടെ കവലയിൽ നിന്നു ഒരു രണ്ടുമിനിട്ടു നിന്ന കാർ അവിടെനിന്നും പോയി ആ കാർ പോയിക്കഴിഞ്ഞപ്പോഴാണ് എന്റെ ശ്വാസം ന്നേരെ വീണത് ഞാൻ എണിറ്റു മെല്ലേ മാഞ്ചിറ അമ്പലത്തിന്റെ അടുത്തുകൂടി പാടത്തേക്കിറഞ്ഞി എന്റെ വീട് ലക്ഷ്യമാക്കി നടന്നു അഞ്ചു മിനിറ്റുള്ളിൽ നടന്നെത്തുന്ന എന്റെ വീട്ടിലേക്ക് ഒരുപാട് ദൂരം നടക്കാനുള്ളതുപോലെ തോന്നി കുരാകൂരിരുട്ടിനെ കിറിമുറിച്ചുകൊണ്ട് ഒരു വെളിച്ചം എന്റെ അടുത്തേയ്ക്കു വന്നുകൊണ്ടിരിക്കുന്നു എന്റെ നടക്കലിന്റെ സ്പീഡ് കൂടിക്കൂടി വന്നു ഭയത്തിന്റെ തീനാമ്പുകളിൽ
നിന്നും രക്ഷപെടാൻ ഞാൻ ഓടുകയായിരുന്നു പിന്നെ ഒന്നിനെയും പേടിയില്ലാത്ത ഞാൻ ഓടുന്നു എന്നോർത്തപ്പോൾ എനിക്ക് ലജ്ജ തോന്നി എത്രവലിയ കളരിക്കാരനാണെങ്കിലും ഒരാൾ കൊല്ലാൻ പിന്നാലെ ഉണ്ട് എന്നുള്ള സത്യം മനസ്സിലാക്കിയാൽ പിന്നെ കളം ചവിട്ടി കയറാനൊന്നും നിൽക്കില്ല ഓടും അതുറപ്പാ ഞാൻ ഇതെല്ലാം പറഞ്ഞു എന്റെ മനസ്സിനെ സമാധാനിപിച്ചു അപ്പോയെക്കും ഞാൻ വീട് എത്തി വീടിന്റെ പടി കടക്കുമ്പോൾ
എന്റെ പിന്നിലായി തെങ്ങോല വീണു ഞാൻ പേടിച്ചു വേഗം വീട്ടിലേക്ക് കയറി ഉറങ്ങാൻ കഴിയുന്നില്ല ആരാണ് കൂശ്മാണ്ഡം എന്ന് എന്റെ മനസ്സിൽ കിടന്നു അകെ പുകയാൻ തുടങ്ങി അതിനിടയിൽ എപ്പോയോ ഞാൻ ഉറങ്ങിപ്പോയി രാവിലെ എണീറ്റത് ഷുമേഷ് വന്നു വിളിച്ചിട്ടായിരിന്നു ഇപ്പോൾ സമയം ഒരുമണി കഴിഞ്ഞിരിക്കുന്നു ഉച്ച ആയിരിക്കുന്നു
ഞാൻ വേഗം പോയി കുളിച്ചു ഭക്ഷണം കഴിച്ചു സുമേഷിനു കൂടെ പുറത്തേക്കിറങ്ങി കുറച്ചു ദൂരം നാടെന്നപ്പോൾ സുമേഷ് പറഞ്ഞു എട ഇന്നലത്തെ ന്നമ്മൾ അയാൾ മരിച്ചു കിടക്കുന്നത് കണ്ടില്ലേ അത് ആത്മഹത്യ യാണെന്ന് അവൻ ന്യൂസ്‌പേപ്പർ എന്റെ ന്നേരെ നീട്ടി ഞാൻ അതിലേക്ക് സൂക്ഷിച്ചു നോക്കി ആൽത്തറയിൽ കൂട്ടുകാരനെ കൊന്ന സുഹൃത് ആത്മഹത്യ ചെയ്തു ഫോട്ടോ അടക്കം കൊടുത്തിരിക്കുന്നു ഞങ്ങൾ ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു ന്നോക്കി കൂശ്മാണ്ഡം എന്നെഴുതിവച്ച കല്ല് ഫോട്ടത്തിൽ കാണുന്നുണ്ടെങ്കിലും ആ പേര് മായിച്ചു കളഞ്ഞിരിക്കുന്നു …പെട്ടന്ന് എന്റെ മൗനത്തെ മുറിച്ചു കൊണ്ട് സുമേഷ് പറഞ്ഞു അത് പോലീസിന്റ പണിയാകും ….
എന്തെങ്കിലും ആവട്ടെ നമ്മൾ ഇതാരോടും പറയണ്ട നീ വണ്ടി എടുക്ക് നമുക്ക് തിരൂർ വരെ ഒന്നുപോണം … നമ്മൾ ചമ്രവട്ടം പാലത്തിലൂടെ പോകുന്നോ അല്ല കുട്ടായിക്ക് ചെങ്ങാടം കടക്കുന്നു നമുക്കു ചെങ്ങാടത്തിൽ കോട്ടായിക്ക് കടക്കാം ഞങ്ങൾ ബൈക്കിൽ പൊന്നാനി ലക്ഷ്യമാക്കി വിട്ടു ഒരു 45മിനിട്ടിന് കൊണ്ട് പൊന്നാനിയിലെത്തി അപ്പോൾ ഞാൻ അവനോട് പറഞ്ഞു നമുടെ അവിടെനിന്ന് വെറും അരമണിക്കൂർ കൊണ്ട് എവിടെയെത്തും നീ 45മിനിറ്റെടുത്തു ….കുണ്ടും കുഴിയല്ലേ സുരേഷേ നമുക്ക് ചെങ്ങാടത്തിന്റെ അങ്ങോട്ടുപോകാം…….. ഞങ്ങൾ ചെല്ലുമ്പോൾ തിരക്ക് കുറവായിരുന്നു ചമ്രവട്ടം പാലം വന്നതുകൊണ്ട് ഇതിൽ തിരക്ക് കമ്മിയായി ഞ്ഞങ്ങൾ ടിക്കറ്റെടുത്തു ബൈക്അടയ്ക്കാം ചങ്ങാടത്തിൽ കയറ്റി ഭാരതപ്പുഴ കടലിൽ അലിഞ്ഞു ചേരുന്ന കാഴ്ച ഒന്ന് കാണേണ്ടതുതന്നെയാ ഞങ്ങൾ പുഴ കടലിനോട് ചേരുന്ന സെന്ററിൽ എത്തി ഞങ്ങാടം ഒന്നാഞ്ഞുലഞ്ഞു എന്റെ ഉള്ളിലൂടെ ഒരുമിന്നൽ മിന്നി എന്റെ മാത്രമല്ല അതിൽ ഉണ്ടായിരുന്നവരുടെയും അവസ്ഥ ഇതൊക്കെത്തന്നെ ചങ്ങാടം അക്കരെ എത്തി ഞങ്ങൾ ബൈക്ക് അതിന്റെ ഉളിൽനിന്നുതന്നെ
പുറത്തേക് ഓടിച്ചുപോയി തിരൂർ ലക്ഷ്യമാക്കി ന്നിങ്ങി മുക്കാ മണിക്കൂർ കൊണ്ട് തിരൂർ ബസ്സ് സ്റ്റാന്റിലെത്തി അവിടെ പുറത്തു ബൈക് വച്ചതിനു ശേഷം ഞങ്ങൾ മാർക്കറ്റിലേക്ക് നടന്നു നാലുമണി ആയത്തുകാരണം മാർക്കറ്റിൽ നല്ലതിരക്കായിരുന്നു ഞങ്ങൾ അവിടെ മുബൈയിൽ കടകളിൽ കയറിയിറങ്ങി nokia യയുടെ പുതിയമോഡൽ എഡ്ജ് ഗോൾഡ്‌കളർ മുബൈയിൽ എടുത്തു പരിശോധിച്ചു ഫിംഗ്ഗർ പ്രിന്റ് vr കാമറ കാർബോർഡ് വെർച്യുൽ റിയാലിറ്റി ഫ്ലാസ്പ്ലെയേർ എല്ലാം അടങ്ങിയ ബാക് രണ്ടുകാമറയുണ്ടായിരുന്ന ഫോൺ വാങ്ങി ഒരു vrകാർഡ്ബോർഡ് ബോക്സും വാങ്ങി തിരിച്ചു വണ്ടിയുടെ അടുത്തേക്ക് മടങ്ങി വണ്ടിയെടുത്തു ഞങ്ങൾ കോട്ടക്കൽ റോഡിനു കുറച്ചുദൂരം പോയി വലത്തോട് ഉള്ള റോഡിന് തിരിഞ്ഞു കുറേ ദൂരം പോയി അപ്പോയേക്കും സമയം ആറുമണി യായിരുന്നു ഞങ്ങൾ പോയികൊണ്ടിരിക്കുന്ന റോഡ് അവസാനിച്ചു പിന്നെ ഇടത്തോട്ട് പാടത്തുകൂടെ മണ്ണ് ഇട്ട റോഡായിരിന്നു ഞങ്ങൾ ആ റോഡിന് കുറച്ചു ദൂരം പോയപ്പോൾ പാടത്തു ചെക്കന്മാർ പന്ത്കളിക്കുന്നതുകണ്ടു അതിനടുത്തെത്തിയപ്പോൾ കുറെ ആളുകൾ പന്തുകളി കാണുന്നുണ്ട് അതൊരു ടുർണ മെന്റിന്റെ ഫെയിനൽ മാച്ചായിരുന്നു ഞങ്ങൾ അവിടെ കളികണ്ടു നിന്നു രണ്ടുടീമുകളും ഓരോ ഗോൾ വീതം അടിച്ചു ന്നല്ല പൊട്ടാപൊട്ടി കളിയായിരുന്നു
