ഡെയറിലെ പരാജയം മൃതിയേക്കാൾ ഭയാനകമായത് കൊണ്ട് മനു ആ ഡെയറിനു സമ്മതിച്ചു.
മനു വീട്ടിൽ നിന്നും അച്ഛന്റെ ആക്ടിവ എടുത്ത് വീണ പറഞ്ഞ സ്ഥലത്ത് ചെന്നു. അവളുടെ വീട് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. അവിടെ ചെന്നു അവളുടെ വീടിന്റെ അടുത്തു സ്കൂട്ടർ വെച്ചു അവളുടെ വീടിന്റെ മതിൽ ചാടി കിടന്നു, എന്നിട്ടവളെ ഫോണിൽ വിളിച്ചു. ഫോൺ വിളി കേട്ടതും വീടിന്റെ മുകളിൽ നിന്നും ഒരു ജനൽ തുറന്ന് വീണ മനുവിനെ കൈ വീശി കാണിച്ചു. മനു തിരിച്ചു പോകാൻ വേണ്ടി മതിൽ ചാടിയത് കഷ്ടകാലത്തിന് അത് വഴി പോസ്റ്റർ ഒട്ടിക്കാൻ പോയ പാർട്ടിക്കാരുടെ മുൻപിലേക്കാണ്. അവർ കള്ളനാണ് എന്ന് വിചാരിച്ചു മനുവിനെ തടഞ്ഞു വെച്ചു.
നമ്മുടെ നാട്ടുകാരുടെ സ്ഥിരം സ്വഭാവത്തിന് ചോദ്യത്തിന് മുൻപേ അടിയും കഴിഞ്ഞിരുന്നു.മൂന്നാല് അടി കഴിഞ്ഞതിന് ശേഷമാണ് അവർ കാര്യങ്ങൾ തിരാക്കിയത്. അങ്ങനെ മനു പറഞ്ഞ നമ്പറിലേക്ക് ഫോൺ ചെയ്ത് രാജീവനെ അവിടേക്ക് വരുത്തിയതാണ്. രാജീവൻ ചുറ്റും നോക്കിയപ്പോൾ മനുവിന്റെ സ്കൂൾ ഫോട്ടോയിൽ കണ്ട് മുഖപരിചയം തോന്നിയ പെൺകുട്ടിയോട് ചോദിച്ചു.
“മോളാണോ വീണ.”
ആ പെൺകുട്ടി ഉം എന്ന് മൂളിയപ്പോൾ രാജീവൻ അവളോടായി.
“മനു പറഞ്ഞത് സത്യമാണോ, നിങ്ങളുടെ ഒരു ചെറിയ കുസൃതി ആണോ ഇത്രയും വലിയ പ്രശ്നമായത്.”
ഒരു വിതുമ്പൽ ആയിരുന്നു മറുപടി. “സോറി അങ്കിൾ. ഞാൻ ഇത്ര വലിയ പ്രശ്നം ആവും എന്ന് ഞാൻ വിചാരിച്ചില്ല.” ആ വിതുമ്പലിനിടയിലും വീണ പറഞ്ഞൊപ്പിച്ചു.
സാരമില്ല എന്ന് വീണയോട് പറഞ്ഞ രാജീവൻ അവിടെ കൂടിയ ആൾക്കാരോടായി ” ഇപ്പോൾ മനസ്സിലായിലെ പിള്ളേരുടെ വെറും ഒരു തമാശ കളിയാണ് എന്ന്.” എന്നിട്ട് അവിടെ നിന്നു വീണയുടെ അച്ഛനോടായി. “എന്റെ മകൻ കാണിച്ച ഈ തല തിരിഞ്ഞ കളി ഒരു പാട് വിഷമം ഉണ്ടാക്കി എന്ന് അറിയാം. ക്ഷമിക്കണം അതിന് എന്നെ എനിക്ക് പറയാൻ പറ്റുള്ളൂ.”
“അവർ തമ്മിൽ സെറ്റ് അപ്പാ. അവളെ പൂശി തിരിച്ചു വരുമ്പോൾ നമ്മൾ കണ്ടപ്പോൾ അവരുടെ ഒരു മൈര് കളി ആണെന്നും. ഇത് വിശ്വസിക്കാൻ നമ്മൾ എന്താ ഊമ്പന്മാർ ആണോ?” കൃമികടി കയറിയ ഏതോ സദാചാര വാദികളുടെ സംഭാഷണശകലങ്ങൾ അവരുടെ ചെവിയിൽ വീണു. അത് കേട്ടതും എന്റെ കുട്ടിയുടെ ജീവിതം നശിച്ചല്ലോ എന്ന ആത്മവിലാപത്തോടു കൂടി വീണയുടെ അച്ഛൻ മുഖം പൊത്തി അവിടെ ഇരുന്നു.
സ്കൂട്ടർ പിറ്റേന്നു ആരെയെങ്കിലും വിട്ടെടുപ്പിക്കാം എന്ന തീരുമാനത്തിൽ മനുവും രാജീവനും അവിടുന്ന് തിരിച്ചു. രാജീവൻ തിരിച്ചു വരുമ്പോൾ മുഴുവനും വീണയുടെ അച്ഛനെ പറ്റിയാണ് ആലോചിച്ചത്. ഒരച്ഛന്റെ ആത്മരോദനം അയാൾക്ക് മനസ്സിലാവുമായിരുന്നു. വീട്ടിൽ തിരിച്ചെത്തി അവർ സീതയെ കാര്യങ്ങൾ മുഴുവനും ഗ്രഹിപ്പിച്ചു. മനുവിന്റെ എടുത്തുചാട്ടത്തിൽ സീതക്ക് ദേഷ്യം വന്നെങ്കിലും അത് അടക്കാൻ രാജീവൻ അവളെ ഉപദേശിച്ചു.എല്ലാം കഴിഞ്ഞു രാവിലെ ആറ് മണി ആയപ്പോൾ അവർ ഉറങ്ങാൻ കിടന്നു മനു ഇനി പ്രശ്നങ്ങൾ ഒന്നും വേണ്ട എന്ന് വെച്ചു മൊബൈൽ സൈലന്റ് ആക്കി. രാജീവന് കിടന്നിട്ടും ഉറക്കം വന്നില്ല. അയാൾ തന്റെ മനസ്സിലുള്ളത് സീതാലക്ഷ്മിയോട് പറഞ്ഞു. സീത രാജീവനോട് തന്റെ സമ്മതം അറിയിച്ചതിനു ശേഷം ഒരു മറുചോദ്യം ചോദിച്ചു.
“നമ്മുക്ക് മനുവിന്റെ മനസ്സിൽ ഉള്ളതും അറിയേണ്ടേ.”
“അതും ശരിയാ. പക്ഷെ ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ കാര്യം ആണ് എന്നാലോചിക്കുമ്പോൾ…” രാജീവൻ അത് മുഴുമിപ്പിച്ചില്ല. എന്തായാലും പിറ്റേന്ന് മനു ആയി സംസാരിക്കാൻ തീരുമാനിച്ചു കൊണ്ടവർ ഉറക്കത്തിലേക്ക് കടന്നു.
പിറ്റേന്ന് മനു ആയി വീണയുടെ കല്യാണകാര്യം രാജീവൻ സംസാരിച്ചു. ദുർനടപ്പുക്കാരി പട്ടം ലഭിക്കും എന്നറിഞ്ഞിട്ടും അത്രയും ആൾക്കാരുടെ മുന്നിൽ വെച്ചു തന്റെ മാനവും ജീവനും രക്ഷിച്ച വീണയോട് മനുവിന് ചെറിയ പ്രേമം ഒക്കെ തോന്നി തുടങ്ങിയിരുന്നു. അത് കൊണ്ട് മനുവിന്റെ ഭാഗത്തു നിന്നും ഒരെതിർപ്പും ഉണ്ടായില്ല. പിന്നെ കാര്യങ്ങൾ എല്ലാം ശരവേഗത്തിൽ ആയിരുന്നു. രാജീവൻ വീണയുടെ അച്ഛനെ വിളിച്ചു സംസാരിച്ചു. കാര്യങ്ങൾ ഒരു കരക്ക് അടുക്കുന്നതിൽ അദ്ദേഹവും സന്തോഷിച്ചു. സ്കൂളിലെ പെൺകുട്ടികളുടെ ആരാധ്യ പുരുഷനായിരുന്ന മനു രാജീവ് തന്റെ ഭർത്താവ് ആയി വരുന്നു എന്നത് വീണക്ക് ഒരു സ്വപ്ന സൗഭാഗ്യം ആയിരുന്നു. തന്റെ മൂകാനുരാഗം സഫലം ആകുന്നതിൽ വീണയും സന്തോഷിച്ചു. ജാതക പൊരുത്തം നോക്കിയപ്പോൾ ഉത്തമത്തിൽ ചേർച്ചയും പാപഗ്രഹസാമ്യവും ഉണ്ട്. മൂന്ന് മാസം കഴിഞ്ഞുള്ള ഒരു മുഹൂർത്തത്തിൽ കല്യാണം നടത്താനും തീരുമാനമായി.
