വെള്ളിത്തിര – 1 91അടിപൊളി 

വെള്ളിത്തിര 1

Vellithira Part 1 | Author : Kabaninath


 

“” ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്… മരിച്ചു പോയവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് യാദൃശ്ചികം മാത്രം… “

 

എറണാകുളം സെൻട്രൽ:

 

പുലർച്ചെ 4:30

 

പ്ലാറ്റ്ഫോമിലൂടെ ചുമലിൽ ബാഗും തൂക്കി നരച്ച ജീൻസിന്റെ ഷർട്ടും പാന്റും ധരിച്ച്, ഇടത്തേക്കാലിൽ ചെറിയ മുടന്തുള്ള ഒരാൾ എൻട്രൻസിലേക്കു പതിയെ നടന്നു വരുന്നത് റോഡിൽ നിന്നും ദേവദൂതൻ കണ്ടു…

പുറത്തേക്കുള്ള ജനസഞ്ചയത്തിൽ പെടാതെ ഒരു വശം ചേർന്നാണ് അയാൾ നടന്നിരുന്നത്…

ഫ്ലെ ഓവറിനു മുകളിലെ വിളക്കു കാലിലെ പ്രകാശമടിച്ച് ആഗതന്റെ നെറ്റി കയറിയ ശിരസ്സ് മിന്നിത്തിളങ്ങുന്നത് ദേവദൂതൻ ശ്രദ്ധിച്ചു…

വലിയ ഇരുമ്പുപൈപ്പിന്റെ അഴിയടിച്ച , എൻട്രൻസ് ഗേയ്റ്റിനു മുന്നിലേക്ക് അയാൾ വന്നു നിന്നു…

ഷർട്ടിന്റെ പോക്കറ്റിൽ നിന്നും അയാൾ ഫോണെടുത്ത് , അല്പസമയത്തിനുള്ളിൽ ദേവദൂതന്റെ കയ്യിലിരുന്ന ഫോൺ മുരണ്ടു…

ദേവദൂതൻ കയ്യിലിരുന്ന ഫോണിലേക്കു നോക്കി…

KABANI CALLING….

ആളെ തിരിച്ചറിഞ്ഞതും ദേവദൂതൻ എൻട്രൻസിനടുത്തേക്ക് അല്പം വേഗത്തിൽ നടന്നു ചെന്നു…

“” ഞാനാണ് ദേവദൂതൻ ……””

ദേവദൂതൻ ആഗതന് തന്നെ പരിചയപ്പെടുത്തി……….

കബനീനാഥ് അയാൾക്കൊരു പുഞ്ചിരി മടക്കി…

“” കാർ പുറത്തുണ്ട്……………”

ദേവദൂതൻ പറഞ്ഞു….

ദേവദൂതനു പിന്നാലെ കബനീനാഥും പുറത്തു കിടന്ന കാറിനടുത്ത് എത്തിയതും ഡ്രൈവർ കാർ സ്റ്റാർട്ടാക്കിയിരുന്നു…

ട്രാക്കിൽ കിടന്നിരുന്ന ഓട്ടോറിക്ഷകൾ ഓരോന്നായി സെക്കന്റുകൾക്കുള്ളിൽ സ്റ്റാർട്ടായിത്തുടങ്ങി..

ദേവദൂതനും കബനീനാഥിനൊപ്പം പിൻസീറ്റിലേക്കാണ് കയറിയത്…

“” യാത്ര എങ്ങനെ…….?””

കാർ റോഡിലേക്കു കയറിയതും ദേവദൂതൻ ചോദിച്ചു…

“” സുഖം……….”

ഒറ്റ വാക്കിൽ കബനി മറുപടി കൊടുത്തു…

“ മാഡം കുറച്ചു കഴിയും എത്തുമ്പോൾ… കബനി ഒന്നു ഫ്രഷായി ഉറങ്ങിയെഴുന്നേൽക്കുമ്പോൾ എത്തിയിരിക്കും……….”

“” കുഴപ്പമില്ല… …. “

കബനീനാഥ് സീറ്റിലേക്ക് പുറം ചാരി…..

“” ഫ്ലാറ്റ് കലൂരാണ്… അവിടെ വെച്ച് മീറ്റ് ചെയ്യാമെന്നാണ് മാഡം പറഞ്ഞത്… “”

ദേവദൂതൻ ഒന്നിളകിയിരുന്നു…

കബനീനാഥ് അതിനു മറുപടി പറഞ്ഞില്ല…

റോഡിൽ വാഹനങ്ങൾ കുറവായിരുന്നു…

ഭാരം വലിച്ചു പോകുന്ന ട്രക്കുകളായിരുന്നു ഏറെയും…

ഫ്ലാറ്റിനു മുന്നിൽ കാർ വന്നു നിന്നു…

സെക്യൂരിറ്റി ഗേയ്റ്റു തുറന്നതും ഡ്രൈവർ കാർ അകത്തേക്ക് കയറ്റി… ….

ദേവദൂതനാണ് ആദ്യം ഡോർ തുറന്നു പുറത്തിറങ്ങിയത്…

മറുവശത്തുകൂടി കബനീനാഥും ഇറങ്ങി..

ലിഫ്റ്റിനു നേരെ ദേവദൂതൻ പതിയെ നടന്നതും കബനീനാഥും അയാൾക്കു പിന്നിലെത്തി…

“ മാഡത്തിന്റെ ഫ്ലാറ്റ് തന്നെയാണ്… വർഷം കുറേയായി…… “

ലീഫ്റ്റിറങ്ങി , മുറിയുടെ നേർക്ക് നടക്കുന്നതിനിടയിൽ ദേവദൂതൻ പറഞ്ഞു.

“ ഇവിടെ എല്ലാത്തിലും താമസക്കാരൊന്നുമില്ല……”

അയാൾക്കൊപ്പമെത്താൻ കബനീനാഥിന് അല്പം ബുദ്ധിമുട്ടേണ്ടി വന്നു…

“ താങ്കളെത്രകാലമായി മാഡത്തിന്റെ കൂടെ… ?””

കബനീനാഥ് ചോദിച്ചു…

“ കൃത്യമായിട്ട് ഓർമ്മയൊന്നുമില്ല…… “

പാന്റ്സിന്റെ കീശയിൽ കിടന്ന ചാവിയെടുത്ത് ദേവദൂതൻ വാതിൽ തുറക്കുന്നതിനിടയിൽ പറഞ്ഞു…

കബനീനാഥും അയാൾക്കു പിന്നാലെ മുറിക്കകത്തേക്ക് കയറി..

“” ടേക്ക് റെസ്റ്റ്…”

കബനീനാഥ് അയാളെ ഒന്നു സൂക്ഷിച്ചു നോക്കി…

അൻപതിനു മുകളിൽ പ്രായമുള്ളയാൾ…

താടിയും മുടിയും മുക്കാൽ ഭാഗത്തോളം നരച്ചിരിക്കുന്നു…

ആറടിയോളം ഉയരവുമുണ്ട്…

കബനീനാഥ് ഹാളിലാകമാനം ഒന്നു നോക്കി…

ചെറിയ ഹാളായിരുന്നു…

ഒരു വശത്തു തന്നെ രണ്ടു മുറികൾ…

അഭിമുഖമായിക്കിടക്കുന്ന രണ്ട് ചെറിയ സോഫകൾ…

അതിനിടയിൽ ഒരു ടീപോയ്……….

രണ്ടു കുഷ്യൻ കസേരകൾ……

ഒരു ചെറിയ ടേബിൾ…

“” നമ്മൾ തമ്മിലുള്ള പരിചയമൊന്നും മാഡത്തിനോട് പറയണ്ട… അല്ലെങ്കിലും ചോദിക്കില്ല… “

ദേവദൂതൻ പറഞ്ഞു…

“” അതത്ര മോശം പ്ലാറ്റ്ഫോം ഒന്നും അല്ലല്ലോ ദേവൻ സാറേ………. “

കബനി ഒന്നു ചിരിച്ചു..

“ താങ്കളിരിക്ക്… അല്ലെന്ന് എനിക്കും താങ്കൾക്കുമറിയാം… പക്ഷേ അവരുടെ മുന്നിൽ എനിക്കത് കുറച്ചിലാണ്… “

ദേവദൂതൻ സെറ്റിയിലേക്ക് ചിരിച്ചു കൊണ്ട് ഇരുന്നു…

കബനീനാഥും എതിരെയുള്ള സെറ്റിയിലിരുന്നു…

“” ഞാനത് അവരോട് പറയുന്നൊന്നുമില്ല… സൈറ്റിലെ പരിചയം വെച്ച് നിങ്ങളെന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു…… ഞാനത് സന്തോഷത്തോടെ ഏറ്റെടുത്തു… “

ദേവദൂതൻ അയാളെ തന്നെ നോക്കി…

“ സ്മിതയും മന്ദൻരാജയും മുതലിങ്ങോട്ട് ഒടുവിൽ കുഴിമാടത്തിൽ ഡ്രാക്കുള വരെയുള്ള ശ്രേണിയിൽ നിന്നും നിങ്ങൾ എന്നെ തിരഞ്ഞെടുത്തത് എനിക്ക് അത്ഭുതമാണ്………. “

കബനീനാഥ് പറഞ്ഞു……

“ താങ്കളേക്കാൾ പതിൻമടങ്ങ് കഴിവുള്ള എഴുത്തുകാർ അവിടെ ഇല്ലാഞ്ഞിട്ടല്ല, എന്ന് എനിക്ക് നന്നായി അറിയാം… പക്ഷേ, ഞാൻ നിങ്ങളുടെ ഫാനാണ്… “

ദേവദൂതൻ പറഞ്ഞു…

“” അത് ഞാൻ ഒരേ കമന്റു തന്നെ പത്തുതവണ കണ്ടതിൽ നിന്നും മനസ്സിലാക്കിയതാണ്…”

കബനീനാഥ് ചിരിച്ചു…

“” അത് കുട്ടൻ ഇഫക്റ്റ്… കഥയോ കമന്റോ വായിച്ച് ചൂടോടെ മറുപടി കൊടുക്കാനുള്ള ഒരവസരം ഇപ്പോഴില്ലല്ലോ… “

ദേവദൂതൻ വായ പൊത്തി, പുറത്തേക്കു വന്ന കോട്ടുവായ അടക്കി…

“ ഞാൻ പറഞ്ഞ കഥ എഴുതാനല്ലേ , കബനിയ്ക്ക് പറ്റായ്ക… പക്ഷേ, താങ്കളെക്കൊണ്ട് എഴുതിപ്പിക്കണം എന്നൊരു വാശി എനിക്കും ഉണ്ടായിരുന്നു… കഥയല്ല, എന്തെങ്കിലും… “

ദേവദൂതൻ ചിരിച്ചു…

“ അപ്പോൾ ആ വാശിയാണ് നമ്മളെ ഇവിടെ എത്തിച്ചതെന്ന് ചുരുക്കം………. “

“” സംശയമെന്താ… ?””

“” താൻ പറഞ്ഞ ത്രഡ് ഞാൻ വിട്ടുകളഞ്ഞിട്ടൊന്നുമില്ലടോ.. ഞാൻ പറഞ്ഞല്ലോ, ട്വിസ്റ്റും സസ്പെൻസും പൊളിഞ്ഞാൽ പിന്നെ രഞ്ജിത്തോ രൺജി പണിക്കരോ പോലും എഴുതിയിട്ട് കാര്യമില്ല… “

“” അതറിഞ്ഞതു കൊണ്ടാണ് ഞാൻ പിന്നെ അടങ്ങിയിരുന്നത്……………”

ദേവദൂതൻ ചിരിച്ചു…

“” ഞാൻ കുറേ ആലോചിച്ചു… നിങ്ങളുടെയീ പേര്………. “

കബനീനാഥ് സെറ്റിയിലേക്കു ചാഞ്ഞു…

“ അതൊക്കെ ഒരു കഥയാ… “”

“ ചുരുക്കിയാൽ മതി… “

“ കുടുംബത്തിലേക്ക് ദേവദൂതനെപ്പോലെ വന്നു കയറി, എന്ന അർത്ഥത്തിലൊക്കെ ഇട്ട പേരാ… പക്ഷേ, കബനി നേരത്തെ പറഞ്ഞ എഴുത്തുകാരന്റെ പേരായിരുന്നു ഇടേണ്ടിയിരുന്നത്…””

ദേവദൂതൻ വേദനയോടെ മന്ദഹസിച്ചു…

“” കുടുംബത്ത് വെച്ചടി വെച്ചടി കയറ്റമായിരുന്നു… കടത്തിന്റെ കാര്യത്തിൽ.. അങ്ങനെ കറങ്ങിത്തിരിഞ്ഞ് ഈ ഫീൽഡിൽ വന്നുപെട്ടിട്ട് വർഷം കുറച്ചു കഴിഞ്ഞു… “

ദേവദൂതൻ തുടർന്നു…

പക്ഷേ, ശബ്ദത്തിന് മുൻപില്ലാതിരുന്ന മൂർച്ച കൈ വന്നിരുന്നു…

“ സോ………. അത്രയും എക്സ്പീരിയൻസ് വെച്ച് ഞാൻ ധൈര്യമായി പറയാം.. നിങ്ങളൊക്കെ ഫിക്ഷണൽ സ്റ്റോറികളല്ലേ എഴുതിത്തള്ളുന്നത്… ഇവിടെയതല്ല… “

Leave a Reply

Your email address will not be published. Required fields are marked *