വെള്ളിത്തിര – 1 92അടിപൊളി 

“ താങ്കളിരിക്ക്… അല്ലെന്ന് എനിക്കും താങ്കൾക്കുമറിയാം… പക്ഷേ അവരുടെ മുന്നിൽ എനിക്കത് കുറച്ചിലാണ്… “

ദേവദൂതൻ സെറ്റിയിലേക്ക് ചിരിച്ചു കൊണ്ട് ഇരുന്നു…

കബനീനാഥും എതിരെയുള്ള സെറ്റിയിലിരുന്നു…

“” ഞാനത് അവരോട് പറയുന്നൊന്നുമില്ല… സൈറ്റിലെ പരിചയം വെച്ച് നിങ്ങളെന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു…… ഞാനത് സന്തോഷത്തോടെ ഏറ്റെടുത്തു… “

ദേവദൂതൻ അയാളെ തന്നെ നോക്കി…

“ സ്മിതയും മന്ദൻരാജയും മുതലിങ്ങോട്ട് ഒടുവിൽ കുഴിമാടത്തിൽ ഡ്രാക്കുള വരെയുള്ള ശ്രേണിയിൽ നിന്നും നിങ്ങൾ എന്നെ തിരഞ്ഞെടുത്തത് എനിക്ക് അത്ഭുതമാണ്………. “

കബനീനാഥ് പറഞ്ഞു……

“ താങ്കളേക്കാൾ പതിൻമടങ്ങ് കഴിവുള്ള എഴുത്തുകാർ അവിടെ ഇല്ലാഞ്ഞിട്ടല്ല, എന്ന് എനിക്ക് നന്നായി അറിയാം… പക്ഷേ, ഞാൻ നിങ്ങളുടെ ഫാനാണ്… “

ദേവദൂതൻ പറഞ്ഞു…

“” അത് ഞാൻ ഒരേ കമന്റു തന്നെ പത്തുതവണ കണ്ടതിൽ നിന്നും മനസ്സിലാക്കിയതാണ്…”

കബനീനാഥ് ചിരിച്ചു…

“” അത് കുട്ടൻ ഇഫക്റ്റ്… കഥയോ കമന്റോ വായിച്ച് ചൂടോടെ മറുപടി കൊടുക്കാനുള്ള ഒരവസരം ഇപ്പോഴില്ലല്ലോ… “

ദേവദൂതൻ വായ പൊത്തി, പുറത്തേക്കു വന്ന കോട്ടുവായ അടക്കി…

“ ഞാൻ പറഞ്ഞ കഥ എഴുതാനല്ലേ , കബനിയ്ക്ക് പറ്റായ്ക… പക്ഷേ, താങ്കളെക്കൊണ്ട് എഴുതിപ്പിക്കണം എന്നൊരു വാശി എനിക്കും ഉണ്ടായിരുന്നു… കഥയല്ല, എന്തെങ്കിലും… “

ദേവദൂതൻ ചിരിച്ചു…

“ അപ്പോൾ ആ വാശിയാണ് നമ്മളെ ഇവിടെ എത്തിച്ചതെന്ന് ചുരുക്കം………. “

“” സംശയമെന്താ… ?””

“” താൻ പറഞ്ഞ ത്രഡ് ഞാൻ വിട്ടുകളഞ്ഞിട്ടൊന്നുമില്ലടോ.. ഞാൻ പറഞ്ഞല്ലോ, ട്വിസ്റ്റും സസ്പെൻസും പൊളിഞ്ഞാൽ പിന്നെ രഞ്ജിത്തോ രൺജി പണിക്കരോ പോലും എഴുതിയിട്ട് കാര്യമില്ല… “

“” അതറിഞ്ഞതു കൊണ്ടാണ് ഞാൻ പിന്നെ അടങ്ങിയിരുന്നത്……………”

ദേവദൂതൻ ചിരിച്ചു…

“” ഞാൻ കുറേ ആലോചിച്ചു… നിങ്ങളുടെയീ പേര്………. “

കബനീനാഥ് സെറ്റിയിലേക്കു ചാഞ്ഞു…

“ അതൊക്കെ ഒരു കഥയാ… “”

“ ചുരുക്കിയാൽ മതി… “

“ കുടുംബത്തിലേക്ക് ദേവദൂതനെപ്പോലെ വന്നു കയറി, എന്ന അർത്ഥത്തിലൊക്കെ ഇട്ട പേരാ… പക്ഷേ, കബനി നേരത്തെ പറഞ്ഞ എഴുത്തുകാരന്റെ പേരായിരുന്നു ഇടേണ്ടിയിരുന്നത്…””

ദേവദൂതൻ വേദനയോടെ മന്ദഹസിച്ചു…

“” കുടുംബത്ത് വെച്ചടി വെച്ചടി കയറ്റമായിരുന്നു… കടത്തിന്റെ കാര്യത്തിൽ.. അങ്ങനെ കറങ്ങിത്തിരിഞ്ഞ് ഈ ഫീൽഡിൽ വന്നുപെട്ടിട്ട് വർഷം കുറച്ചു കഴിഞ്ഞു… “

ദേവദൂതൻ തുടർന്നു…

പക്ഷേ, ശബ്ദത്തിന് മുൻപില്ലാതിരുന്ന മൂർച്ച കൈ വന്നിരുന്നു…

“ സോ………. അത്രയും എക്സ്പീരിയൻസ് വെച്ച് ഞാൻ ധൈര്യമായി പറയാം.. നിങ്ങളൊക്കെ ഫിക്ഷണൽ സ്റ്റോറികളല്ലേ എഴുതിത്തള്ളുന്നത്… ഇവിടെയതല്ല… “

കബനീനാഥ് ഒന്നു മുന്നോട്ടാഞ്ഞു…

“” ശരിക്കും പ്രേമവും പ്രതികാരവും കാമവും ഗുണ്ടായിസവുമൊക്കെ ഇവിടെ തന്നെയാണ്… നമ്മൾ സിനിമയിൽ കാണുന്നത് എത്രയോ ചെറുത്… “

കബനീനാഥിന്റെ കണ്ണുകൾ ഒന്നു കുറുകി…

“” നമ്മൾ കാണുന്ന വെള്ളി വെളിച്ചത്തിനപ്പുറം അനന്തമായ അന്ധകാരമുണ്ട് കബനീ… എല്ലാവരുമല്ല… ചിലർ… ചിലർ മാത്രം… “

കബനീനാഥ് തന്റെ കഷണ്ടിത്തലയിലൊന്നു തടവി…

“” ചിലത് സത്യം… ചിലത് മാത്രം സത്യം… ബാക്കി മാഡം പറയും… “

ദേവദൂതൻ കൈത്തലം മറച്ച് കോട്ടുവായിട്ടു…

“” അത് മാഡം പറഞ്ഞാലേ വ്യക്തതയും കൃത്യതയും വരൂ… “

ദേവദൂതൻ പതിയെ സെറ്റിയിൽ നിന്ന് ഉയർന്നു…

“ നിങ്ങൾ റെസ്റ്റ് എടുക്ക്… ഒരു രണ്ടു മണിക്കൂറെങ്കിലും എനിക്കും ഉറങ്ങണം…..”

ദേവദൂതൻ ക്ഷീണത്തോടെ പറഞ്ഞു…

“ ഓക്കേ………. “

കബനീനാഥ് ആലോചനയോടെ സെറ്റിയിലേക്കു ചാരി……….

“ പിന്നെ………. “

വാതിൽക്കലേക്ക് നടക്കുന്നതിനിടയിൽ ദേവദൂതൻ തിരിഞ്ഞു നിന്നു…

കബനി സെറ്റിയിൽ നിന്ന് നിവർന്നു…

“” എന്റെ ഒറിജിനൽ പേര് അതൊന്നുമല്ല… ഉറക്കം വരുന്നുണ്ട് , ആ കഥ ഞാൻ മൂഡൊള്ളപ്പോൾ പറയാം… “

ചിരിച്ചു കൊണ്ട് ദേവദൂതൻ വാതിൽ കടന്നു..

കബനി വീണ്ടും സെറ്റിയിലേക്കു ചാരി മിഴികളടച്ചു…….

 

അതേ ദിവസം;

8:50 AM

 

ഡോർ ബെൽ ശബ്ദിക്കുന്നതു കേട്ട് സെറ്റിയിലിരുന്ന് മയങ്ങിയ കബനീനാഥ് നടുങ്ങിയുണർന്നു…

Leave a Reply

Your email address will not be published. Required fields are marked *