എപ്പോഴാണ് ആ കാലമാടൻ തന്റെ ദേഹത്ത് നിന്ന് മാറിയത് എന്നവൾ അറിഞ്ഞില്ല്യ ആ കിടപ്പിൽ കിടന്ന് താൻ മയങ്ങിയതാണൊ, തന്റെ ,ബോധം പോയതാണൊ എന്നറിയില്ല്യ ദഹത്ത് തുണികളെല്ലാം ചുരുട്ടി കൂട്ടി
ഒരു വിധം എഴുന്നേറ്റു. ഡ്രസ്സ് സ് ഉടുത്തു പുറത്ത് കടന്നു് എങ്ങോട്ടില്ലാതെ നടന്നു. അപ്പോഴാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതു്
ഉച്ചക്കു് ആങ്ങളയുടെ വീട്ടിൽ നിന്നു് വന്ന നായരുടെ ഭാര്യ കതകിൽ തട്ടി വിളിച്ചു. കുറേ വിളിച്ചിട്ടും വാതിൽ തുറക്കുന്നില്ല്യ ഉള്ളിലെ ഭയം ഒതുക്കി അവർ തിരിച്ചു് പോയി ആങ്ങളയെ കൂട്ടി കൊണ്ടു് വന്നു. വാതിൽ തല്ലി പൊളിച്ച് അകത്ത് കടന്ന അവർ കണ്ടതു് ഓൺ ആയി ഇരിക്കുന്ന ടി വി യാണ് അതിൽ തിരമാല പോലെ വെളുത്ത സ്ക്രിൻ മേലാട്ടും കീഴോട്ടും ചലിക്കുന്നു. നായരെ അകത്തെവിടയും കണ്ടില്ല, എല്ലാ ഇടത്തു നോക്കി അവസാനം ബെഡ് റൂമിൽ എത്തിയ അവർ കണ്ടതു് ഫാനിൽ തൂങ്ങി നിൽക്കുന്ന നായരെയാണ്
