വെള്ളിനക്ഷത്രം 19

 

എല്ലാ പ്രതീക്ഷയായും ശെരിവച്ചു ആ പ്രകാശം തമ്മിൽ കൂട്ടി മുട്ടി…

 

അതിന്റെ ഫലമായി അതിഭയങ്കരം ആയ സ്ഫോടനം അവിടെ ഉയർന്നു. ഒരു വലിയ പ്രകാശ ഗോളം അവിടെ രൂപപ്പെട്ടു. അതിന്റെ ശക്തിയിൽ അവിടെ ആകെ കണ്ണിനെ തുളക്കും പോലെ പ്രകാശം ഉയർന്നു . എങ്ങും പൊടിഞ്ഞ ഉൽക്ക കല്ലുകളും പ്രകാശവും അവിടെ പരന്നു..

 

പതിയെ ആ ചുറ്റും ഉള്ള ഉൽക്ക കക്ഷണങ്ങൾക്ക് പതിയെ ചലനമാറ്റം സംഭവിക്കാൻ തുടങ്ങി അവയെല്ലാം ആ പ്രകാശത്തെ ലക്ഷ്യം ആക്കി നീങ്ങി…

 

ആ പ്രകാശം ചുറ്റും ഉള്ളതിനെ എല്ലാം പ്രകാശത്തിന്റെ ഉള്ളിലേക്ക് ആഗിരണം ചെയ്ത് കൊണ്ട് ഇരുന്നു… എല്ലാം ആഗിരണം ചെയ്ത ശേഷം വീണ്ടും വലിയ പ്രകാശം ആയി മാറി.. ഒരു നക്ഷത്രം എന്ന പോലെ രൂപപ്പെട്ടു…

 

അവിടെ പുതിയ ഒരു നക്ഷത്ര വലയം രൂപപ്പെട്ടു… നടുവിൽ വലിയ ഗോളവും ചുറ്റിനും രണ്ടു നക്ഷത്രം മാത്രം ഉള്ള ഒരു ചെറിയ വലയം …

 

അതിൽ രണ്ടു ഭ്രമണ പദം..അതിന്റെ നടുവിൽ ഉൽക്കകൾ കൊണ്ട് രൂപപെട്ട ഒരു ഗോളം… പകുതി പ്രകാശവും മറു പകുതി അന്ധകാരവും നിറഞ്ഞ ഗോളം.. ഭ്രമണ പദത്തിൽ നക്ഷത്രം രണ്ടും എതിർ ദിശയിൽ ആണ് സ്ഥിതി ചെയ്യുന്നു…

 

ആ രണ്ടു നക്ഷത്രവും ആ വലിയ ഗോളത്തെ നടുവിൽ ആക്കി തങ്ങളുടെ ഭ്രമണ പദം വഴി പതിയെ ചലിക്കാൻ തുടങ്ങി….

 

******** ******* ******** *********

 

ചന്ദ്രോത് തറവാട് :

 

പെട്ടന്ന് ജനാർത്ഥനൻ ഞെട്ടി എഴുനേറ്റു… അയാൾക്ക് ആകെ വെപ്രാളം പോലെ ആയി.

 

അയാൾ ചുറ്റും നോക്കി അടുത്ത് ഉണ്ടായിരുന്ന വെള്ളം നിറച്ച് വച്ചിരുന്ന മണ് കൂജയിൽ നിന്നും വെള്ളം എടുത്ത് കുടിച്ചു..

 

അയാളുടെ മനസ് ആകെ ഭാരം എടുത്ത് വെച്ച പോലെ ആയി…

 

അയാൾ പേടിയോടെ അയാളുടെ മാലയിൽ കൈ മുറുക്കി.അയാൾ ആകെ വിയർത്തിരുന്നു. എന്തൊ പേടി അയാളെ കാർന്നു തിന്നുകൊണ്ട് ഇരുന്നു….

 

” ഞാൻ എന്താണ് ഈ കണ്ടത് എന്റെ ദേവ്യെ…വീണ്ടും എല്ലാം തുടങ്ങും എന്നാണോ”?..

 

” വീണ്ടും അത് നടന്നാൽ നമ്മുടെ കുലം തന്നെ നശിക്കും..ഇല്ലാ ആപത്തിൽ നിന്നും ഞങ്ങളെ കാക്കണേ അമ്മേ…”

 

അയാൾ തൊഴു കയ്യോടെ റൂമിനു ഉള്ളിൽ ഉണ്ടായിരുന്ന ദേവിയുടെ ചിത്രത്തിൽ നോക്കി പറഞ്ഞു..

 

അയാൾക്ക് അപ്പോഴും മനസിന് ആകെ ഒരു വല്ലായ്മ പോലെ. ആകെ തെറ്റ് സംഭവിച്ചിരിക്കുന്നു എന്ന് ആരോ ഉള്ളിൽ നിന്നും പറയും പോലെ.

 

ചിന്തകളെ മുറിച്ചു അപ്പോഴേക്കും ക്ലോക്കിൽ അഞ്ചരക്ക് ഉള്ള അലാറം അടിച്ചു..

 

ഭാരിച്ച മനസുമായി അയാൾ പ്രാർത്ഥിച്ചു എഴുനേറ്റു.. തന്റെ പ്രഭാത കർമങ്ങൾക്ക് ആയി കുളക്കരയിലേക്ക് നീങ്ങി..

 

വാർദ്ധയക്യ കാലം ആയിട്ടും അയാളുടെ കരുത് എടുത്ത് പറയേണ്ട ഒന്നാണ്.. പല അയോദ്ധന കർമങ്ങൾ വശം ഉള്ള ഒരാൾ കൂടിയാണ് ജാനാർദ്ദനൻ. ചന്ദ്രോത് തറവാടിന്റെ മൂത്ത കാരണവർ.

 

അയാൾ കുളിക്കാൻ ആയി തറവാടിൻ്റെ കിഴക്കേ ദിക്കിൽ സ്ഥിതി ചെയ്യുന്ന കുള കരയിൽ എത്തി.

 

കിഴക്കു ചെറുതായി വെളുത്തിട്ടുണ്ട്. അങ്ങു ദൂരെ ദേവി ക്ഷേത്രത്തിൽ നിന്നും പാട്ടു കേൾക്കുണ്ട്.. അയാൾ മന്ത്രങ്ങൾ ജപിച്ചു അയാൾ കുളത്തിലേക്കു നോക്കി. അയാൾ സ്ഥബ്ധനായി പോയി.

 

കുളം ആകെ കലങ്ങി മറിഞ്ഞു കിടക്കുന്നു.മാത്രവും അല്ല കുളത്തിന് പകുതിയോളം വെള്ളം കുറഞ്ഞിട്ടുണ്ട്. ജലം പകുതിയും ഉൾ വലിഞ്ഞിട്ടുണ്ട്.

 

അയാള് ആകെ മരവിച്ചു പോയി…അയാൾക്ക് ആകെ വെപ്രാളം ആവാൻ തുടങ്ങീ….

 

വേനൽ കാലത്തു പോലും വറ്റാത്ത ഈ കുളത്തിന് ഈ മഴക്കാലത്തു ഇത് എങ്ങനെ സംഭവിച്ചു..

 

പെട്ടന്ന് അയാൾക്ക് സ്വപനത്തിലെ കാര്യങ്ങൾ ഓരോന്നായി മനസിലേക്ക് വന്നു. അയാളുടെ പേടിയ അത് ഇരട്ടിച്ചു….

 

അയാൾ നെഞ്ചിൽ കൈ വച്ചു അവിടെ ഇരുന്നു പോയി..

 

ശത്രുവിന്റെ മുന്നിൽ പോയി നെഞ്ചുറപ്പോടെ നിൽക്കുന്ന ജനാർദ്ദന വർമ്മ ആകെ തകർന്നു.. അയാൾ തന്റെ ഗുരു പകർന്നു തന്ന ചിരിത്ര കഥകൾ അയാളുടെ മുന്നിലേക്ക് ഒരു ചിത്രം പോലെ ഓടി… അനർത്ഥം അത് സംഭവിക്കാൻ പോകുന്നു….

Leave a Reply

Your email address will not be published. Required fields are marked *