വേശ്യയെ പ്രണയിച്ചവൻ

എന്തോ തനിക്കൊപ്പം കുറച്ച് മണിക്കുറുകൾ മാത്രം കൂടെ കഴിഞ്ഞവൾ എന്റെ ഹൃദയതിൻ തുടിപ്പായി മാറി.. അവളെ നഷ്ടം ആകുന്നത് ചിന്തിക്കാൻ സാധിക്കുന്നില്ല എനിക്ക് ഒരിക്കൽ കൂടെ ഞാൻ അവളോട്‌ ആവശ്യപ്പെട്ടു…

“ചാരു…. “

“എന്തോ…. മാഷേ എന്താണ് മുഖത്ത് ഒരു വിഷമം ? “

” ചാരു.. നിനക്ക് എന്നെ വിട്ട് പോകാതിരുന്നൂടെ? ഇനിയുള്ള കാലം എനിക്കൊപ്പം ജീവിച്ചൂടെ നിനക്ക്? “

അതിനു ഉത്തരം എന്റെ കാതിലാണ് അവൾ പറഞ്ഞത്..

” മാഷേ വേശ്യ എത്ര വേഷങ്ങൾ മാറിയാലും അവൾ എന്നും വേശ്യ തന്നെ ആണ്. . “

“ചാരു.. “

“മാഷേ ഇനിയും നമ്മൾ തമ്മിൽ കണ്ടുമുട്ടുമോ എന്ന് അറിയില്ല .. എങ്കിലും എന്റെ മരണം വരെയും ഞാൻ മറക്കില്ല ഈ നല്ല നിമിഷങ്ങൾ എനിക്ക് സമ്മാനിച്ച എന്റെ മാഷിനെ….. പോട്ടെ ഞാൻ…..”

ഇത്രയും പറഞ്ഞ് എന്റെ നെറുകയിൽ അമർത്തി ചുംബിച്ചു അവൾ എന്റെ അരികിൽ നിന്നും നടന്നു നീങ്ങി.. എന്നിൽ നിന്നും അകന്നുപോകുന്ന അവളെ നിസഹായനായി നോക്കി നിൽക്കാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ… അവൾ എന്നിൽ നിന്നും അകലും വരെയും മിഴിചിമ്മാതെ ഞാൻ അവളെത്തന്നെ നോക്കിനിന്നു….. എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് അറിയുന്നുണ്ട് എങ്കിലും കണ്ണുകളെ നിയന്ത്രിക്കാൻ എനിക്ക് സാധിച്ചില്ല…

പിന്നീട് ഒരിക്കൽ പോലും ഞാൻ അവളെ കണ്ടിട്ടില്ല.. ഞാൻ അറിഞ്ഞിരുന്നു അവൾക്ക് എന്നോട് ഇഷ്ടം ആയിരുന്നു എന്ന് സത്യം.. പക്ഷേ എന്തോ അവൾ തുറന്നു പറയാൻ മടിച്ചത് മറ്റുള്ളവർ എന്നെ പഴിക്കും എന്ന് ഓർത്താണ് എന്നും എനിക്കറിയാം… എന്റെ മരണം വരെയും ചാരുനെ മറക്കാൻ എനിക്ക് സാധിക്കില്ല…

ഇന്നും അവളുടെ വാക്കുകൾ ഒക്കെയും ഒരു നൊമ്പരമായ് എന്നിൽ നിലകൊള്ളുന്നു… എങ്കിലും ഇന്നും ഞാൻ കേൾക്കാറുണ്ട് അവൾ എനിക്കായ് പാടിയ ആ വരികളും, അവൾക്കൊപ്പം ചിലവിട്ട നല്ല കുറച്ച് നിമിഷങ്ങളും….. ഇപ്പോഴും എന്റെ കാതുകളിൽ കേൾക്കുന്നത് അവൾ എനിക്കായ് പാടിയ പാട്ടിലെ അവസാ വരികൾ ആണ്…

“ഈറന്മേഘക്കുളിരിൽ വാടീ ആമ്പലും…..
വാർത്തിങ്കൾ മായും പരിഭവത്താൽ…..
പിരിയരുതിനിയും പ്രിയസഖി നീ…..
മറയരുതിനിയും പ്രാണനിൽ നീ….”

Leave a Reply

Your email address will not be published. Required fields are marked *