വൈഫൈ

വൈഫൈ

Wifi | Author : A G M

 


 

അലാറം മുഴങ്ങുന്ന ശബ്ദത്തോടെ അപ്പു അഥവാ അഭിഷേക് അവന്റെ ബെഡിൽ നിന്നും മെല്ലേ എഴുന്നേറ്റ്, പതിവുപോലെ ബാത്റൂമിൽ കയറി ബ്രഷ് എടുത്ത്, റൂമിൽ ചാർജിനു വച്ചിരിക്കുന്ന അവന്റെ ഫോൺ കൈക്കുള്ളിലാക്കി ഹാളിലേക്ക് നടക്കുന്ന വഴി അവൻ ആ സ്വിച്ച് ഓൺ ചെയ്തു. എന്നത്തേയും പോലെ അവൻ ഹാളിലെ സോഫയിൽ ഇരിക്കുമ്പോൾ തന്നെ അവന്റെ ഫോൺ “വൈഫൈ” ആയി കണക്ട് ആയിക്കഴിഞ്ഞിരുന്നു. അതോടെ ആവൻ സൈബർ ലോകത്തേക്ക് മുഴുകി കഴിഞ്ഞിരുന്നു.

എന്നത്തേയും പോലെ രാവിലെ എഴുന്നേൽക്കുക അടുക്കളയിലേക്ക് പ്രവേശിക്കുക എന്നെ കർമത്തിലേക്കു രാഖി കടന്നുകഴിഞ്ഞിരുന്നു. രാഖി ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകയാണ്. തന്റെ വീടിന്റെ തൊട്ടു മുകളിൽ ഉള്ള സ്കൂളിലെ തന്നെ അദ്ധ്യാപിക. ഭർത്താവ് അനന്തൻ അദ്ദേഹം ദുബായ് ഇൽ ഒരു ഷോപ്പിൽ വർക്ക്‌ ചെയ്യുന്നു.ഇനി ഉള്ളത് ഒരു മകൻ അപ്പു, തന്റെ ഡിഗ്രി ഒന്നാം വർഷം കടന്നു കഴിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷം തികയുന്നു.

കോവിഡ് ന് ശേഷം അവൻ അവളോട് മിണ്ടുന്നതു അവന്റെ ഏതേലും സാധനം കാണാതായാൽ മാത്രം ആണ്‌. അങ്ങനെ ഒരു വ്യക്തി അവിടെ ഉള്ളത് രാഖി ക്ക് പോലും സംശയം ആണ്‌. എന്തൊക്ക പറഞ്ഞാലും സേം എക്സാമിൽ എല്ലാം പാസ്സ് ആകുന്നുണ്ടല്ലോ, ഒരു മലയാളി വീട്ടമ്മക്ക് അതിൽ കൂടുതൽ എന്ത് വേണം തന്റെ മകനിൽ നിന്ന്? രാഖി അൽപ്പം വായാടി ആണ്‌ മാത്രം അല്ല ഒരു ചെറിയ തന്റേടിയും.

കോവിഡ് ടൈമിൽ ആദ്യമായി ഇന്റർനെറ്റ്‌ യുഗത്തിലേക്ക് കാലുവച്ച ആ യുവധി പൊതുവെ എല്ലാ വീട്ടമ്മമാരെയും പോലെ കുക്കിങ്ങും, പരദൂഷണ കഥകളും കണ്ട് അവളുടെ ഒഴിവു സമയം ചിലവാക്കുന്നു. ആൾക്ക് എപ്പോഴും സംസാരിക്കാൻ ഒരു കൂട്ടുവേണം ആർന്നു എപ്പോഴും, എന്നാൽ കോവിഡ് ന്റെ വരവ് അവളെ വീട്ടിൽ ഒതുക്കി, ഫോണിൽ തന്റെ നാത്തൂന്മാരെയും സഹോദരിമാരെയും വിളിച്ചു ഒരുപാട് സംസാരിക്കുമായിരുന്നു എങ്കിലും, കോവിഡ് ന്റെ അവസാനത്തോടെ എല്ലാവരും അവരവരുടെ ജോലിയിൽ തന്നെ തിരക്കിലായി.

രേഖ സ്കൂളിൽ പഠിപ്പിക്കാൻ പോകുന്നത് ഒരു പുതുതലമുറയെ വാർത്ത് എടുക്കാൻ ഉള്ള വെമ്പൽ കൊണ്ട് ഒന്നും അല്ലായിരുന്നു, അവൾക്കു സൊറ പറഞ്ഞ് ഇരിക്കാൻ കൂടെ ജോലി ചെയ്തിരുന്ന കുറച്ച് ടീചെര്മാരെ കിട്ടുമല്ലോ എന്ന ഉദ്ദേശത്തോട് കൂടി തന്നെ ആണ്‌.കുക്കിംഗ്‌ വീഡിയോസ് ഒക്കെ കാണുമെങ്കിലും രേഖ പ്രഭാത ഭക്ഷണമാത്രമേ ഉണ്ടാക്കിയിരുന്നുള്ളു, ഉച്ചക്കും രാത്രിയും ഉള്ള ഭക്ഷണം അവൾ സ്കൂളിൽ നിന്നു എടുക്കുമാർന്നു. അവധി ദിനങ്ങൾ മാത്രം തന്റെ പരീക്ഷണങ്ങൾ അവൾ നടുത്തുമായിരുന്നുള്ളു.

അങ്ങനെ ഒരു പതിവ് വർക്കിംഗ്‌ ഡേ.

അപ്പു രാവിലെ എഴുന്നേറ്റ് ബ്രെഷും ഫോണും എടുത്ത് സ്വിച്ച് ഓൺ ആക്കി മെല്ലേ ഹാളിൽ ഇരുന്ന് തന്റെ സ്റ്റോറി എത്രപേർ കണ്ട് എന്ന ഒരു വെമ്പലിൽ അവൻ അതിലേക്കു മിഴിച്ചിരുന്നു.

രേഖ കാപ്പി ഉണ്ടാക്കി, മേശപ്പുറത്തു വച്ചശേഷം എന്നത്തേയും പോലെ അവനെ അത് ഓർമിപ്പിച്ചു. ശേഷം തന്റെ തന്റെ അടുക്കള ജോലിയും തൂപ്പും തുടപ്പും കുളിയും കഴിഞ്ഞ് മെല്ലേ തന്റെ റൂമിലേക്ക്‌ പോയി, അതേ സമയം തന്റെ മകൻ ആ കാപ്പി കുടിക്കാൻ എത്തിയോ എന്നും അവൾ ശ്രെദ്ധിച്ചിരുന്നു.

സമയം അധികം അതിക്രമിച്ചു അപ്പു അപ്പോഴാണ് അത് ശ്രദ്ധിച്ചത് സമയം 8.30 ആയിരിക്കുന്നു സാധാരണ ഈ സമയം അവൻ ഡ്രസ്സ്‌ ഇട്ട് ഇറങ്ങേണ്ട സമയം ആണ് പക്ഷേ ഇപ്പോൾ താൻ തന്റെ പ്ലേറ്റ് ന് മുമ്പിൽ തന്നെ ആണ്‌. അവൻ വേഗം തന്റെ പ്രഭാത കർമ്മങ്ങൾ ചെയ്തു എല്ലാം വേഗം തട്ടി കൂട്ടി കോളേജിലേക്ക് പോയി. കോളേജിൽ എത്തിയ അവൻ അപ്പോഴാണ് അത് ഓർത്തത്‌ താൻ വൈഫൈ ഓഫ്‌ ചെയ്തിട്ടില്ലാരുന്നു.

രേഖ അപ്പോഴേക്കും സ്കൂളിൽ എത്തിയിരുന്നു.അവൾ ജോലിയിൽ ഏർപ്പെട്ടു.പതിവ് തെറ്റിച്ച് അന്ന് നല്ല മഴ പെയ്തു പോരാത്തതിന് നല്ല ഇടിയും. മഴ ഇടക്ക് ഒന്ന്‌ തോർന്നപ്പോ തന്നെ കുട്ടികളെ വിട്ടു. പക്ഷെ മഴ പിന്നെയും ശക്തമായി, വൈദുതി നിലച്ചു. പതിവിലും നേരത്തെ അവൾ വീട്ടിൽ എത്തി, അപ്പോഴാണ് അവൾ ഒരു കാര്യം ശ്രദ്ധിച്ചത് അപ്പുവിന്റെ മുറിയിൽ നിന്നു വെള്ളം ഒഴുകുന്നു, അവിടെ കേറി നോക്കിയ അവൾ ഞെട്ടി അവൻ ആ ജനലുകൾ അടച്ചിരുന്നില്ല അതേ തുടർന്നു ആ മഴവെള്ളം അവന്റെ ബെഡിലും അവിടുത്തെ ടേബിളിലും തറയിലും മുഴുവൻ നിറഞ്ഞിരുന്നു.

അപ്പു പക്ഷേ പതിവിലും താമസിച്ചായിരുന്നു വീട്ടിൽ എത്തിയത്.എന്നത്തേയും പോലെ തന്റെ റൂമിൽ ചെന്ന അവൻ തന്റെ ബെഡ് കാണാത്തതിനെ തുടർന്നു അമ്മയോട് തിരക്കി, ജനലുകൾ തുറന്ന് ഇട്ടിരുന്നത് കാരണം ആണ്‌ അത് സംഭവിച്ചതെന്ന് അവന് അപ്പോഴാണ് മനസിലായത്. ഹാ എന്തേലും ആകട്ടെ എന്ന രീതിയിൽ അവൻ സ്വിച്ച് ഓൺ ചെയ്ത് അവിടെ ഇരുന്ന് പക്ഷേ ആ ഫോണിൽ വൈഫൈ കണക്ട് ആവുന്നുണ്ടാർന്നില്ല. പെട്ടെന്ന് അത് തിരിച്ചറിഞ്ഞ അവന്റെ ഉള്ളിൽ ഒരു ആളൽ ഉണ്ടായി.

അവൻ അവന്റെ ജനലിന്റെ അടുത്തുള്ള വൈഫൈ മോഡത്തിന്റെ അടുത്തേക്ക് നടന്നു അത് നനഞ്ഞിരിക്കുന്നു, സാധാരണ കത്തേണ്ട ലൈറ്റുകൾ ഒന്നും കാത്തുന്നുണ്ടായിരുന്നില്ല.വൈഫൈ റേഞ്ച് കിട്ടാൻ വേണ്ടി ആയിരുന്നു അവൻ അതിനെ ജനിലിന്റെ അടുത്ത് തന്നെ സ്ഥാപിച്ചത് പക്ഷേ അത് അവന് തന്നെ വിനയായി. ഇനി എന്ത് ചെയ്യും എന്ന് അറിയാതെ അവൻ മെല്ലേ ആ മെത്തയില്ലാത്ത കട്ടിലിൽ മെല്ലേ കിടന്നു.

മിക്സിയുടെ ശബ്ദം കേട്ട് ആണ് അവൻ എഴുന്നേറ്റത്. നിരാശയോടെ തന്നെ അവൻ മെല്ലെ കിച്ച്നിലേക്ക് നടന്നു. അമ്മ ന്തോ ഉണ്ടാക്കാൻ ഉള്ള തന്ത്രപ്പാടിൽ ആണ്‌.മിക്സി നിലച്ചതും അവിടെ നിശബ്ദത നിറഞ്ഞു. തന്റെ വൈഫൈ അടിച്ചു പോയ കാര്യം അവൻ അമ്മയോട് പറഞ്ഞു.

പെട്ടെന്ന് ഉണ്ടായ ഒരു ശബ്ദത്തിൽ അമ്മ ഞെട്ടി തിരിഞ്ഞു.

അമ്മ :ശോ പേടിപ്പിച്ചല്ലോടാ..

അപ്പു :അഹ്.

അമ്മ :അല്ല ഇതാരാ, ഈ വഴിയൊക്കെ ഓർമ ഉണ്ടോ (ചിരിച്ചുകൊണ്ട് )

അപ്പു മുഖം താഴ്ത്തി

അമ്മ :എന്താ മോനെ എന്നെ അറിയോ? ഇപ്പൊ എന്ത് പറ്റി ഇവിടേയ്ക്ക് ഒക്കെ വരാൻ തോന്നിയെ?

അപ്പു :അമ്മ വൈഫൈ വെള്ളം വീണു കേടായി, ശെരി ആക്കാൻ ആളെ വിളിക്കണ്ടേ.

അമ്മ :(പൊട്ടി ചിരിച്ചു )ആണോടാ കണ്ണാ (ചിരിക്കുന്നു )

അവൾ അവളുടെ ജോലി തുടർന്നു.

അപ്പു :അമ്മ എനിക്ക് എന്റെ കൂട്ടുകാരെ വിളിക്കാൻ ഒക്കില്ല.

അമ്മ :സാരല്ലടാ, നാളെ ക്ലാസ്സ്‌ ഒന്നും ഇല്ലല്ലോ തൽക്കാലം മോൻ വെറുതെ ഇരുന്നോ.

അപ്പു :പ്ലീസ്‌ മാ.

അമ്മ :എന്തായാലും ഇന്ന് ഒന്നും നടക്കില്ല നീ പോയേ.

അപ്പു മെല്ലേ ഹാളിലേക്ക് വന്ന് tv വച്ചു, അതിൽ മെല്ലേ ചാനലുകൾ മാറ്റി മാറ്റി ഇരുന്നു.

അമ്മ :ഡാ 8 മണി ആവുമ്പോൾ എനിക്ക് തരണം.

അവൻ ഒന്നും മിണ്ടിയില്ല, അവൾ അവന്റെ കയ്യിൽ നിന്നും റിമോട്ട് വാങ്ങി സോഫയിൽ ഇരുന്ന് ഏതോ ഒരു ഹിന്ദി സീരിയൽ വച്ചു.

Leave a Reply

Your email address will not be published. Required fields are marked *