വർഷങ്ങൾക്ക് ശേഷം – 1അടിപൊളി  

പെട്ടന്ന് അപ്രതീക്ഷിതമായി അഞ്ജു ഒന്നു തിരിഞ്ഞു നോക്കി. അതു പ്രതീക്ഷിച്ചിട്ടില്ലാത്തത് കൊണ്ട് തന്നെ റോഷന് പെട്ടന്ന് കണ്ണുകൾ മാറ്റാനും കഴിഞ്ഞില്ല. ഒരു നിമിഷം ഇരുവരുടെയും കണ്ണുകൾ പരസ്പരം കൂട്ടിമുട്ടി. ആ നിമിഷത്തിൽ റോഷനും ആകെ എന്താ ചെയ്യേണ്ടെന്നു അറിയാതെ നിന്നുപോയി. പക്ഷെ റോഷനെ കണ്ട അവൾ ഒരു ചിരി ചിരിച്ചുകൊണ്ട് വീണ്ടും തിരിഞ്ഞു നടക്കുകയാണ് ചെയ്തത്. തന്റെ കണ്ണുകൾ അവളെ കൊത്തിവലിച്ചത് അവൾ ശ്രെദ്ധിച്ചു കാണുമോ..? ഏയ്.. ഇല്ല.. അവൻ സ്വയം സമാധാനിച്ചു. അല്ല ഇനി അറിഞ്ഞുകൊണ്ട് ചിരിച്ചതാണോ..? ആവോ.. എന്തായാലും ഇത്തരം ചിന്തകൾ ഇനി വരാതെ ശ്രെദ്ധിക്കണമെന്ന് അവൻ മനസ്സിലോർത്തു.

മൊത്തം ആകെ ഉത്സവബഹളമാണ്. കുപ്പിവളകളും കളിപ്പാട്ടങ്ങളും വിൽക്കുന്ന കച്ചവടക്കാർ, ഐസ് ക്രീം പോലുള്ള ഭക്ഷണ സാധനങ്ങൾ വിൽക്കുന്നവർ. ആനയുടെ അടുത്ത് വട്ടം പിടിച്ചു നിൽക്കുന്ന കുട്ടികൾ. അകത്ത് പ്രാർത്ഥനയോടെ പലയിടങ്ങളിലായി നിരന്നിരിക്കുന്ന പ്രായമായ സ്ത്രീകൾ. ഇതിനിടയിൽ കണ്ണിന്നു കുളിരേക്കാൻ അണിഞ്ഞൊരുങ്ങി ഉത്സവപ്പറമ്പിലൂടെ നടന്നു നീങ്ങുന്ന സുന്ദരിമാരായ പെൺകുട്ടികൾ. എപ്പഴോ അച്ചുവിനേയും കൂട്ടി വിമൽ കുപ്പിയെടുക്കാൻ ഇറങ്ങി. കുപ്പി റോഷൻ കൊണ്ടുവന്നിട്ടുണ്ടെന്നു പറഞ്ഞെങ്കിലും കൂടിയ കുപ്പി ആറാട്ടിന്റെ അന്ന് പൊട്ടിച്ചാ മതിയെന്നു അച്ചു നിർബന്ധം പിടിച്ചു. പിന്നെ റോഷനും കൂടുതലൊന്നും പറയാൻ പോയില്ല.

വെറുതെ കളിപ്പാട്ടകടയുടെ അരികിൽ നിൽക്കുമ്പോഴാണ് പുറകിൽ നിന്നും ഒരു വിളി വന്നത്. “എന്താ കട വല്ലതും വാങ്ങാൻ ഉദ്ദേശമുണ്ടോ..?”

നോക്കിയപ്പോൾ അഞ്ജുവാണ്. കയ്യിൽ ഒരു കൈകുഞ്ഞും. കൂടെ ഏകദേശം 38 വയസ്സ് തോന്നിക്കുന്ന മറ്റൊരു സ്ത്രീയും.

“എന്തേ എനിക്ക് കളിപ്പാട്ടം വാങ്ങാൻ പാടില്ലെന്നുണ്ടോ..?” റോഷൻ തിരിച്ചടിച്ചു.

“പിന്നെന്താ.. എന്നാ ടോയ്സും വാങ്ങി ഇവന്റെ കൂടെ ഇരുന്നു കളിച്ചോ.. അതാണല്ലോ പ്രായം..!” അഞ്ജുവിന്റെ പറച്ചിലിൽ കൂടെയുള്ള സ്ത്രീയും ചിരിച്ചു. ആ ചിരിയിൽ റോഷനും കൂട്ടുചേർന്നു.

“ഇത് ആരുടെ മോനാ..?”

“അമലേച്ചീടെ… വിമലേട്ടന്റെ ചേച്ചി..” അഞ്ചു പറഞ്ഞു.

കൂടെ ആ സ്ത്രീ ഉള്ളതുകൊണ്ടാണ് അഞ്ചു വിമലേട്ടൻ എന്ന് അഭിസംബോധന ചെയ്തത് മനസ്സിലായ റോഷൻ അവളെ നോക്കി ഒരു കള്ളത്തരം കണ്ടുപിടിച്ചതുപോലെ ഒരു ചിരി ചിരിച്ചു. ചിരിയുടെ അർത്ഥം മനസ്സിലാക്കിയ അഞ്ചു ആ സ്ത്രീ കാണാതെ അവനെ നോക്കി ഒന്നു കണ്ണിറുക്കിക്കൊണ്ട്, കൂടെയുള്ള സ്ത്രീക്ക് റോഷനെ പരിചയപ്പെടുത്തി.

“ഇത് റോഷൻ. വിമലേട്ടന്റെ കൂട്ടുകാരനാ..”

“ഇവനെയാണോ നീ എനിക്ക് പരിചയപ്പെടുത്തുന്നത്..! നമ്മടെ മങ്ങോട്ടെ ചിത്ര ചേച്ചീടെ മോനല്ലേ, എനിക്കറിയാം. ചെറുപ്പത്തിൽ ഞങ്ങൾ എല്ലാരും ഒരുമിച്ചായിരുന്നില്ലേ…”

ചേച്ചിയുടെ പറച്ചിൽ കേട്ടു റോഷൻ അത്ഭുതത്തോടെ ആ മുഖത്തേക്ക് ഒന്നു ശ്രെദ്ധിച്ചു നോക്കി. ഇരുനിറമാർന്ന വട്ട മുഖം, കാച്ചിയ എണ്ണയിൽ ഒതുങ്ങിയിരിക്കുന്ന മുടികെട്ട്, ആരെയും കൊതിപ്പിക്കും വിധം അഴകൊത്ത ചുണ്ടുകൾ, നെറ്റിയിൽ ചന്ദനകുറിയുടെ നടുവിലായി ചാർത്തിയിരിക്കുന്ന ചെറിയ കുങ്കുമപൊട്ട്.

“രേഷ്മ ചേച്ചി” റോഷൻ അറിയാതെ പറഞ്ഞു.

“ആഹാ ഓർമ്മയുണ്ടല്ലോ..!” രേഷ്മചേച്ചി അതിയായ സന്തോഷത്തോടെ പറഞ്ഞു.

“ചേച്ചിക്ക് സുഖമല്ലേ..?” അവൻ ഏതോ ലോകത്തെന്ന പോലെ ചോദിച്ചു.

“സുഖമാടാ.. നിനക്കോ?” ചേച്ചിയുടെ തിരിച്ചുള്ള ചോദ്യത്തിൽ അതിയായ വത്സല്യം നിറഞ്ഞിരുന്നു.

“ഉം…” അവൻ മൂളി.

“അഞ്ജൂനറിയോ… പണ്ടിവൻ വല്യ വഴക്കാളിയായിരുന്നു. എന്റെ ട്യൂഷൻ ക്ലാസ്സിൽ ഏറ്റവും കൂടുതൽ കുരുത്തക്കേട് കാണിക്കുന്നതും ഇവൻ തന്നെ.”

രേഷ്മ ചേച്ചിയുടെ പറച്ചില് കേട്ടു അഞ്ജൂ റോഷനെ ഒന്നു പാളി നോക്കി. പക്ഷെ ചേച്ചിയുടെ ആ പറച്ചിൽ റോഷനെ സത്യത്തിൽ സന്തോഷിപ്പിക്കുകയാണ് ചെയ്തത്.

“ഇപ്പഴും അങ്ങനെയൊക്കെ തന്നെയാണോടാ?” രേഷ്മ ചേച്ചി തമാശരൂപേണ റോഷനോടായി ചോദിച്ചു.

“അതൊക്കെ പണ്ടല്ലേ ചേച്ചി… ഇപ്പോ ഞാൻ നല്ല കുട്ടിയാ…”

“ഉം… ഒരു നല്ല കുട്ടി..!” അഞ്ജു റോഷൻ മാത്രം കേൾക്കാൻ പാകത്തിന് കളിയാക്കി പറഞ്ഞു.

റോഷൻ ചിരിച്ചെങ്കിലും ആ പറഞ്ഞതിനു വേറെ എന്തെങ്കിലും അർത്ഥം ഉണ്ടോ എന്നും അവനു തോന്നി.

“എന്നാ ഞാൻ പോട്ടെ, ചെന്നിട്ടു വേണം ചേട്ടന് ഭക്ഷണം കൊടുക്കാൻ” രേഷ്മ ചേച്ചി നടക്കാൻ ഒരുങ്ങിക്കൊണ്ട് പറഞ്ഞു.

“അല്ല.. ചേച്ചി വണ്ടിയെടുത്തോ..” അഞ്ജു സ്കൂട്ടറിന്റെ കീ നീട്ടിക്കൊണ്ടു പറഞ്ഞു.

“അതു വേണ്ടെടി. കൊണ്ടായാ വണ്ടി പിന്നെ കൊണ്ടുത്തരാൻ വീണ്ടും വരേണ്ടി വരും. ഞാൻ നടന്നോളാം.”

“അത്ര ദൂരം നടക്കാൻ പോവാ… ചേച്ചിടെ വീട് ഇപ്പഴും ആ പുഴയുടെ അവിടെ തന്നല്ലേ..?” റോഷൻ കളിയാക്കി ചോദിച്ചു.

“ആഹാ.. വീടൊക്കെ ഇപ്പഴും നല്ല ഓർമ്മയുണ്ടല്ലോ..!”

“അതു എന്തു ചോദ്യാ ചേച്ചി… ഒരു കാലത്ത് സ്ഥിരം വന്നുകൊണ്ടിരുന്നതല്ലേ…” റോഷൻ രേഷ്മ ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി മൊഴിഞ്ഞു. കളിയാക്കിയാണ് പറഞ്ഞത് എങ്കിലും അവന് ഇപ്പഴും തന്റെ വീടും പരിസരവും ഒക്കെ ഓർമ്മയുണ്ടെന്നു അറിഞ്ഞതിൽ രേഷ്മ ഉള്ളിൽ സന്തോഷിച്ചു.

“അതന്നാ ഞാനും പറഞ്ഞേ റോഷാ… കേക്കണ്ടേ.. ഒരു കാര്യം ചെയ്യ്, റോഷൻ ചേച്ചീനെ ഒന്നാക്കിയിട്ടു വാ”

“അതിനെന്താ..” റോഷൻ താക്കോലിനായി കൈ നീട്ടി.

അഞ്ജു താക്കോൽ നൽകി. അതു വാങ്ങവേ, അറിയാതെ എങ്കിലും അവളുടെ നനുത്ത കൈവിരലുകളിൽ അവന്റെ കൈ മുത്തമിട്ടു. താക്കോൽ വാങ്ങിക്കൊണ്ട് റോഷൻ അവളെ ഒന്നു നോക്കി. എന്തോ തിരിച്ചറിഞ്ഞതുപോലെ അഞ്ജുവും അവനെ നോക്കി വശ്യമായ ഒന്നു ചിരിച്ചു.

“പോകാം ചേച്ചി..” റോഷൻ പെട്ടന്ന് തന്നെ നോട്ടം മാറ്റി രേഷ്മ ചേച്ചിയോടായി പറഞ്ഞു.

സെൽഫ് ഇല്ലാത്തതുകൊണ്ട് രണ്ടു മൂന്നു വട്ടം കിക്കർ അടിച്ചതിനു ശേഷമാണ് സ്കൂട്ടർ സ്റ്റാർട്ട് ആയതു.

“കേറിക്കോട്ടെ..?” രേഷ്മ ചേച്ചി മെല്ലെ ചോദിച്ചു.

അവൻ സമ്മതം മൂളിയതും അവന്റെ തോളിൽ പിടിച്ചുകൊണ്ടു, രേഷ്മ മെല്ലെ സീറ്റിൽ തന്റെ നിതംബം ഉറപ്പിച്ചു. സ്കൂട്ടർ മുന്നോട്ടു നീങ്ങിയതും ചേച്ചിയുടെ തിങ്ങിനിന്ന മുൻവശം അവന്റെ മുതുകിൽ പതിച്ചു. അതിന്റെ ചൂടറിഞ്ഞ സുഖത്തിൽ അവൻ കണ്ണാടിയിലൂടെ ചേച്ചിയുടെ മുഖത്തെക്ക് ഒന്നു നോക്കി. ഒരു വശ്യത തുളുമ്പുന്ന മുഖഭാവത്തോടെ അവനെ നോക്കി രേഷ്മ ഒന്നു പിരികമുയർത്തി. ചേച്ചിയുടെ പ്രതികരണം കണ്ട അവൻ കൂടുതൽ സന്തോഷത്തോടെ സ്കൂട്ടറിന്റെ ആക്സിലേറ്റർ ഒന്നുകൂടെ മുറുക്കി.

വഴി രേഷ്മ ചേച്ചി പറഞ്ഞു കൊടുക്കാതെ തന്നെ റോഷൻ കൃത്യമായ വളവുകളിൽ തിരിച്ചു. ഓർമ്മകൾ മസ്സിൽ മെമ്മറിയായി പ്രവർത്തിക്കുന്നത്തിന്റെ അത്ഭുതം. ഇരു വശങ്ങളിലും നെല്പാടങ്ങളുള്ള മനോഹരമായ വഴിയിലൂടെ രേഷ്മ ചേച്ചിയേയും പിന്നിലിരുത്തിയുള്ള ആ യാത്ര പെട്ടന്ന് അവന്റെ ഉള്ളിലെ വർഷങ്ങൾക്ക് മുൻപുള്ള ഏതെക്കെയോ ഓർമ്മകളെ തഴുകി വിളിച്ചു. വീശി അടിക്കുന്ന കാറ്റിനൊപ്പം അവന്റെ മനസ്സും ആ കാലഘട്ടത്തേക്ക് കൂപ്പുകുത്തി. ____________________________________