വർഷങ്ങൾക്ക് ശേഷം – 1 1അടിപൊളി  

വെറുതെ കളിപ്പാട്ടകടയുടെ അരികിൽ നിൽക്കുമ്പോഴാണ് പുറകിൽ നിന്നും ഒരു വിളി വന്നത്. “എന്താ കട വല്ലതും വാങ്ങാൻ ഉദ്ദേശമുണ്ടോ..?”

നോക്കിയപ്പോൾ അഞ്ജുവാണ്. കയ്യിൽ ഒരു കൈകുഞ്ഞും. കൂടെ ഏകദേശം 38 വയസ്സ് തോന്നിക്കുന്ന മറ്റൊരു സ്ത്രീയും.

“എന്തേ എനിക്ക് കളിപ്പാട്ടം വാങ്ങാൻ പാടില്ലെന്നുണ്ടോ..?” റോഷൻ തിരിച്ചടിച്ചു.

“പിന്നെന്താ.. എന്നാ ടോയ്സും വാങ്ങി ഇവന്റെ കൂടെ ഇരുന്നു കളിച്ചോ.. അതാണല്ലോ പ്രായം..!” അഞ്ജുവിന്റെ പറച്ചിലിൽ കൂടെയുള്ള സ്ത്രീയും ചിരിച്ചു. ആ ചിരിയിൽ റോഷനും കൂട്ടുചേർന്നു.

“ഇത് ആരുടെ മോനാ..?”

“അമലേച്ചീടെ… വിമലേട്ടന്റെ ചേച്ചി..” അഞ്ചു പറഞ്ഞു.

കൂടെ ആ സ്ത്രീ ഉള്ളതുകൊണ്ടാണ് അഞ്ചു വിമലേട്ടൻ എന്ന് അഭിസംബോധന ചെയ്തത് മനസ്സിലായ റോഷൻ അവളെ നോക്കി ഒരു കള്ളത്തരം കണ്ടുപിടിച്ചതുപോലെ ഒരു ചിരി ചിരിച്ചു. ചിരിയുടെ അർത്ഥം മനസ്സിലാക്കിയ അഞ്ചു ആ സ്ത്രീ കാണാതെ അവനെ നോക്കി ഒന്നു കണ്ണിറുക്കിക്കൊണ്ട്, കൂടെയുള്ള സ്ത്രീക്ക് റോഷനെ പരിചയപ്പെടുത്തി.

“ഇത് റോഷൻ. വിമലേട്ടന്റെ കൂട്ടുകാരനാ..”

“ഇവനെയാണോ നീ എനിക്ക് പരിചയപ്പെടുത്തുന്നത്..! നമ്മടെ മങ്ങോട്ടെ ചിത്ര ചേച്ചീടെ മോനല്ലേ, എനിക്കറിയാം. ചെറുപ്പത്തിൽ ഞങ്ങൾ എല്ലാരും ഒരുമിച്ചായിരുന്നില്ലേ…”

ചേച്ചിയുടെ പറച്ചിൽ കേട്ടു റോഷൻ അത്ഭുതത്തോടെ ആ മുഖത്തേക്ക് ഒന്നു ശ്രെദ്ധിച്ചു നോക്കി. ഇരുനിറമാർന്ന വട്ട മുഖം, കാച്ചിയ എണ്ണയിൽ ഒതുങ്ങിയിരിക്കുന്ന മുടികെട്ട്, ആരെയും കൊതിപ്പിക്കും വിധം അഴകൊത്ത ചുണ്ടുകൾ, നെറ്റിയിൽ ചന്ദനകുറിയുടെ നടുവിലായി ചാർത്തിയിരിക്കുന്ന ചെറിയ കുങ്കുമപൊട്ട്.

“രേഷ്മ ചേച്ചി” റോഷൻ അറിയാതെ പറഞ്ഞു.

“ആഹാ ഓർമ്മയുണ്ടല്ലോ..!” രേഷ്മചേച്ചി അതിയായ സന്തോഷത്തോടെ പറഞ്ഞു.

“ചേച്ചിക്ക് സുഖമല്ലേ..?” അവൻ ഏതോ ലോകത്തെന്ന പോലെ ചോദിച്ചു.

“സുഖമാടാ.. നിനക്കോ?” ചേച്ചിയുടെ തിരിച്ചുള്ള ചോദ്യത്തിൽ അതിയായ വത്സല്യം നിറഞ്ഞിരുന്നു.

“ഉം…” അവൻ മൂളി.

“അഞ്ജൂനറിയോ… പണ്ടിവൻ വല്യ വഴക്കാളിയായിരുന്നു. എന്റെ ട്യൂഷൻ ക്ലാസ്സിൽ ഏറ്റവും കൂടുതൽ കുരുത്തക്കേട് കാണിക്കുന്നതും ഇവൻ തന്നെ.”

രേഷ്മ ചേച്ചിയുടെ പറച്ചില് കേട്ടു അഞ്ജൂ റോഷനെ ഒന്നു പാളി നോക്കി. പക്ഷെ ചേച്ചിയുടെ ആ പറച്ചിൽ റോഷനെ സത്യത്തിൽ സന്തോഷിപ്പിക്കുകയാണ് ചെയ്തത്.

“ഇപ്പഴും അങ്ങനെയൊക്കെ തന്നെയാണോടാ?” രേഷ്മ ചേച്ചി തമാശരൂപേണ റോഷനോടായി ചോദിച്ചു.

“അതൊക്കെ പണ്ടല്ലേ ചേച്ചി… ഇപ്പോ ഞാൻ നല്ല കുട്ടിയാ…”

“ഉം… ഒരു നല്ല കുട്ടി..!” അഞ്ജു റോഷൻ മാത്രം കേൾക്കാൻ പാകത്തിന് കളിയാക്കി പറഞ്ഞു.

റോഷൻ ചിരിച്ചെങ്കിലും ആ പറഞ്ഞതിനു വേറെ എന്തെങ്കിലും അർത്ഥം ഉണ്ടോ എന്നും അവനു തോന്നി.

“എന്നാ ഞാൻ പോട്ടെ, ചെന്നിട്ടു വേണം ചേട്ടന് ഭക്ഷണം കൊടുക്കാൻ” രേഷ്മ ചേച്ചി നടക്കാൻ ഒരുങ്ങിക്കൊണ്ട് പറഞ്ഞു.

“അല്ല.. ചേച്ചി വണ്ടിയെടുത്തോ..” അഞ്ജു സ്കൂട്ടറിന്റെ കീ നീട്ടിക്കൊണ്ടു പറഞ്ഞു.

“അതു വേണ്ടെടി. കൊണ്ടായാ വണ്ടി പിന്നെ കൊണ്ടുത്തരാൻ വീണ്ടും വരേണ്ടി വരും. ഞാൻ നടന്നോളാം.”

“അത്ര ദൂരം നടക്കാൻ പോവാ… ചേച്ചിടെ വീട് ഇപ്പഴും ആ പുഴയുടെ അവിടെ തന്നല്ലേ..?” റോഷൻ കളിയാക്കി ചോദിച്ചു.

“ആഹാ.. വീടൊക്കെ ഇപ്പഴും നല്ല ഓർമ്മയുണ്ടല്ലോ..!”

“അതു എന്തു ചോദ്യാ ചേച്ചി… ഒരു കാലത്ത് സ്ഥിരം വന്നുകൊണ്ടിരുന്നതല്ലേ…” റോഷൻ രേഷ്മ ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി മൊഴിഞ്ഞു. കളിയാക്കിയാണ് പറഞ്ഞത് എങ്കിലും അവന് ഇപ്പഴും തന്റെ വീടും പരിസരവും ഒക്കെ ഓർമ്മയുണ്ടെന്നു അറിഞ്ഞതിൽ രേഷ്മ ഉള്ളിൽ സന്തോഷിച്ചു.

“അതന്നാ ഞാനും പറഞ്ഞേ റോഷാ… കേക്കണ്ടേ.. ഒരു കാര്യം ചെയ്യ്, റോഷൻ ചേച്ചീനെ ഒന്നാക്കിയിട്ടു വാ”

“അതിനെന്താ..” റോഷൻ താക്കോലിനായി കൈ നീട്ടി.

അഞ്ജു താക്കോൽ നൽകി. അതു വാങ്ങവേ, അറിയാതെ എങ്കിലും അവളുടെ നനുത്ത കൈവിരലുകളിൽ അവന്റെ കൈ മുത്തമിട്ടു. താക്കോൽ വാങ്ങിക്കൊണ്ട് റോഷൻ അവളെ ഒന്നു നോക്കി. എന്തോ തിരിച്ചറിഞ്ഞതുപോലെ അഞ്ജുവും അവനെ നോക്കി വശ്യമായ ഒന്നു ചിരിച്ചു.