ശലഭം – 4

” ഇങ്ങനെ തിടുക്കം കൂട്ടേണ്ട ആവശ്യമില്ല. അവൾ രാവിലെ ഒൻപത് മണിക്കാണ് വീട്ടിൽ നിന്നിറങ്ങുക. നടന്നാണ് കോളജിലേക്ക് വരാറുള്ളത്. ”
“അത് ശരി നമ്മുടെ പണി വളരെ എളുപ്പമാണല്ലേ ” ആഹ്ലാദപൂർവ്വം മിഥുൻ ചോദിച്ചു
“അതേ പോരാരാത്തതിന് അവൾ തനിച്ചും. എല്ലാം നിനക്ക് അനുകൂലമാണ് മിഥുനേ”സേവ്യാർ അവനോട് പറഞ്ഞു.
” അത് നന്നായി , അപ്പോൾ നാളെ രാവിലെ തന്നെ നിങ്ങളെത്തി നിങ്ങളുടെ പണി എടുക്ക് നാളെ അവൾ വൈകി വരുന്ന കാര്യം ഞാനേറ്റു.
“ഡൺ ” സേവ്യാർ തള്ളവിരൽ ഉയർത്തിക്കൊണ്ട് പറഞ്ഞു.
“നാളെ കാണാം ” മിഥുൻ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
“ഒകെ ” കൈകൾ വീശിക്കൊണ്ട് ജയനും സേവ്യാറും മറുപടി നൽകി.
മിഥുൻ തന്റെ ബുള്ളറ്റിൽ കയറി ഓടിച്ചു പോയി. ഒരു മാത്ര കണ്ണിമ ചിമ്മാതെ അവരത് നോക്കി നിന്നു.
* * *
രാത്രി ഏറെ വൈകിയാണ് അലി വീട്ടിലെത്തിയത്.ഇന്നത്തെ ദിവസം ഒരു സ്വപ്നം പോലെയാണ് അവന് അനുഭവപ്പെട്ടത്. ഒരു പാട് പേർ നെഞ്ചിലേറ്റിയ ഒരു ഗായകന്റെ കൂടെ സ്വപ്നതുല്യമായ ഒരു യാത്ര. അതിന്റെ ഹാങ്ഓവറിൽ അലി കിടക്കയിലേക്ക് വീഴുകയായിരുന്നു. അലി ആദ്യമായി തന്റെ ജോലിയെ പ്രണയിച്ചു തുടങ്ങി.
രാവിലത്തേക്കുള്ള അലാറം സെറ്റ് ചെയ്ത് അലി പതിയെ ഉറക്കത്തിലാഴ്ന്നു.
* * *
ഷഹാന രാവിലെ നേരത്തെ എഴുന്നേറ്റ് പഠനം തുടങ്ങി. എട്ടു മണിയായപ്പോൾ അവൾ, തന്നെകാത്തിരിക്കുന്ന അപകടങ്ങളറിയാതെ, കോളേജിൽ പോവാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

തുടരും…………

Leave a Reply

Your email address will not be published. Required fields are marked *