ശ്രീദേവി – 2 1

“ഹ… അവൾ പറഞ്ഞിരുന്നു ഞാൻ മറന്നതാണ്”
ആന്റിയോട് ഒരു കള്ളവും പറഞ്ഞു ഞാൻ വണ്ടിയും എടുത്തു കോളേജിൽ പോയി
കോളേജിൽ എത്തിയിട്ടും ഞാൻ മൂഡ്ഓഫ് ആയി ഇരിക്കുന്നത് കണ്ട് ഫ്രണ്ട്സ് എന്നോട് വന്ന് എന്താണ് കാര്യം എന്ന് ചോദിച്ചെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല
പിന്നെ പിറ്റേന്ന് മുതൽ കോളേജിൽ പോകാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും വീട്ടിലിരുന്നിട്ട് എന്ത് കാണിക്കാനാണെന്ന് കരുതി മനസ്സില്ല മനസ്സ്സോടെ പോയി
അവൾ എന്നെ കണ്ടാൽ ഞാൻ അവളോട് വല്ല തെറ്റും ചെയ്തു എന്ന ഭാവത്തിൽ ആയിരുന്നു അവളുടെ പെരുമാറ്റം എന്നെ കണ്ടാൽ അപ്പോൾ അവൾ തിരിഞ്ഞു നടക്കുമായിരിന്നു

ഒരു ദിവസം ഞാൻ അവളോട് സോറി പറയാൻ വേണ്ടി അവളുടെ അടുത്തോട്ടു പോയി എന്നെ കണ്ടപ്പോൾ അവൾ തിരിച്ചു ക്ലാസ്സിലേക്ക് പോകാൻ ഒരുങ്ങി

“ശ്രീ ഒന്ന് നിന്നെ എനിക്ക് സംസാരിക്കണം”
ഞാൻ കെഞ്ചികൊണ്ട് പറഞ്ഞു

“എന്ത് സംസാരിക്കാൻ എനിക്ക് ഒന്നും കേൾക്കണ്ട”
അവൾ ഒരു നിമിഷം പോലും ആലോചിക്കാതെ പറഞ്ഞു

“ഇങ്ങനെ ഒക്കെ ചെയ്യാൻ ഞാൻ നിന്നെ എന്താ ചെയ്തത് നിന്നെ ഇഷ്ടപ്പെട്ടതോ അതാണോ ഞാൻ ചെയ്ത തെറ്റ് പറ”

“എനിക്ക് നിന്നെ കാണണ്ട. ഇനി മേലാൽ എന്റെ മുമ്പിൽ വന്ന് പോകരുത്”
ഇതും പറഞ്ഞു അവൾ ക്ലാസ്സിലേക്ക് പോയി

തുടരും……..

Leave a Reply

Your email address will not be published. Required fields are marked *