ഷീലാവതി – 1 24

“എന്താണ് ശ്രീമതികളെ വല്യ തമാശയെന്തോ പൊട്ടിച്ച മട്ടുണ്ടല്ലോ ”

സംസാരമദ്ധ്യേ ആദിയുടെ വരവ്.
അവനെ കണ്ടതോടെ പെണ്ണുങ്ങളുടെ കണ്ണുകൾ വിടർന്നു. ഒരു കണ്ണിൽ പതിയോടുള്ള അനന്തമായ സ്നേഹത്തിന്റെ തിരയിളക്കവും മറ്റേതിൽ പുത്രനോടുള്ള അകമഴിഞ്ഞ വാത്സല്യത്തിന്റെ ശേഷിപ്പുമായിരുന്നു.
ആദി ഇരുവരുടെയും നടുക്കൽ തന്റെ സ്ഥാനം ഉറപ്പിച്ചു. തന്റെ ഇടതു കൈ പാത്തുവിന്റെ വലതു കയ്യോട് കോർത്തു പിടിച്ചു വലതു കൈ നീട്ടി അവന്റെ അമ്മയെ തോളോട് ചേർത്ത് പിടിച്ചു ആരോടെന്നില്ലാതെ ചോദിച്ചു
“ആർക്ക് വേണം എന്റെ ഉമ്മ ആദ്യം ”
പെട്ടന്ന് തന്നെ ചിരിച്ചു കൊണ്ട്

ഷീല :നിന്റെ കെട്യോൾക്ക് തന്നെ കൊടുത്തോ… അവൾക്കു കിട്ടാതെ മുട്ടി നിൽക്കുവാ…

പാത്തു :ഓഹ്..എന്തൊരു കുശുമ്പി…അപ്പുറത്ത് തന്നെ ഇരിപ്പുണ്ടല്ലോ അമ്മയുടെ ആള്.. അങ്ങോട്ട് പോയങ്ങു ചോദിച്ച പോരെ… എന്താ ഞാൻ വിളിക്കട്ടെ..

ഷീല :പോടീ അവിടുന്ന്… എന്റെ കെട്ട്യോന്റെ കയ്യിൽ നിന്നു മുത്തം വാങ്ങിക്കാൻ എനിക്ക് നിന്റെ ഒത്താശ ഒന്നും വേണ്ട…

ആദി :ഓഹ്.. ഒന്ന് നിർത്തുന്നുണ്ട്ണോ രണ്ടും… എന്റെ ഉമ്മക്ക് ഇത്രയ്ക്കു ഡിമാൻഡോ…

ഷീല :അയ്യടാ എനിക്കെങ്ങും വേണ്ട നിന്റെ ഉമ്മ…അവൾക്കു തന്നെ കൊടുത്തോ..

ചെറിയ ചിരിയോടെ ഷീല പറഞ്ഞു.

അടുക്കളയിലെ ചൂടും പുകയും പിടിച്ച തിരക്കിട്ട പണികൾക്കിടയിൽ ആദിയുടെ സാമിപ്യം പാത്തുവിനും ഷീലക്കും നൽകുന്ന ആശ്വാസം ചെറുതോന്നുമായിരുന്നില്ലെന്ന ബോധം അവരെ ഇനി ഒരായുഷ്കാലം കൂടി അടുക്കളയിൽ തന്നെ തങ്ങളുടെ ജീവിതം ഹോമിച്ചു തീർക്കാൻ മനസൊരുക്കം നടത്താൻ പോന്ന വണ്ണം തീക്ഷണവും ദൃഢവുമായിരുന്നു.

******************************************************************************************************************************************************************************************************
സമയം രാത്രി 8 മണി.

ആദി പുറത്തെ പന്തലിച്ചു കിടക്കുന്ന മൂവാണ്ടൻ മാവിന്റെ ചോട്ടിലേക്കു നടക്കവേ തന്റെ കയ്യിലിരുന്ന ഫോൺ എടുത്ത് ഡയൽ അമർത്തി.

കാളിങ് ഉണ്ണി അങ്കിൾ….

കാൾ എടുത്ത ഉടനെ തന്നെ മറുതലക്കൽ നിന്നും…
“ഹലോ… മോനെ പറയെടാ…”

ആദി :അങ്കിൾ… ന്യൂസ്‌ കണ്ടില്ലേ…

ഉണ്ണി: കണ്ടു..കണ്ടു… അതിനു നമുക്ക് എന്താടാ..

ആദി :അങ്കിൾ എന്താ ഈ പറയണേ…
പോലീസ് നമുക്ക് നേരെയും അന്വേഷണം തിരിയില്ല എന്നുണ്ടോ…മന്ത്രി തോമച്ചൻ വരെ സസ്‌പെക്ട് ലിസ്റ്റിൽ ഉണ്ട്. അപ്പൊ പിന്നെ നമ്മുടെ കാര്യം പറയാനുണ്ടോ..

ആദി അവന്റെ അങ്കലാപ്പേല്ലാം പങ്കു വെച്ചു.

ഉണ്ണി :നീ പേടിക്കാതെടാ…. ഞൻ അല്ലെ പറയണേ…തോമാച്ചന്റെ മേൽ പിടി വീഴണമെങ്കിൽ.. അതിനും മേലെ ആരോ ഇരുന്ന് ചരട് വലിക്കുന്നുണ്ട്… അതെനിക്ക് ഉറപ്പാ..
ആദി:ആര്…?

ഉണ്ണി :അതറിയില്ല… കണ്ടു പിടിക്കണം… ഒന്നുറപ്പാ… ഒന്നുകിൽ പ്രതി പക്ഷം… അല്ലെങ്കിൽ ആയാളുടെ ഗ്രൂപ്പ്‌ തന്നെ..

ആദി:അയാളുടെ ഗ്രൂപ്പ്‌ തന്നെന്നോ… അങ്കിൾ വീണ്ടും ഇതെന്തുവാ പറയണേ… അവർക്കു ആകെ കൂടി ഉള്ള മന്ത്രി അല്ലേ തോമാച്ചൻ.. അങ്ങനെ ഉള്ളപ്പോ….

ആദി പറഞ്ഞു തീരും മുന്നേ തന്നെ ഉണ്ണി മേനോൻ പറഞ്ഞു തുടങ്ങി..

ഉണ്ണി :അതെ… അത് തന്നെയാ ഞാനും പറഞ്ഞത്… ആയാൾ പുറത്തായാൽ സ്വാഭാവികമായും അംഗബലം ഉള്ള പാർടി ആയത് കൊണ്ട് തന്നെ പുതിയ മന്ത്രിയും അതേ പാർട്ടിയിൽ നിന്ന് തന്നെ ആവും… ഇനി ഒന്ന് ചിന്തിച്ചു നോക്കിയേ… നീ…

പറഞ്ഞു തീർക്കുമ്പോൾ ചെറിയ ഒരു മന്ദഹാസം ഉണ്ണി മേനോന്റെ മുഖത്ത് ഉണ്ടായിരുന്നു…

ആദി:അങ്ങനെ ആണെങ്കിൽ… ആരവും അത്…

ആദിക്ക് ആകാംഷ ആയി…

ഉണ്ണി : രണ്ടുപേർക്കാണ് കൂടുതൽ സാധ്യത ഒന്നുകിൽ ആന്റോ അല്ലെങ്കിൽ
ജോൺ
ആദി:അപ്പൊ എന്താണ് നമ്മുടെ പ്ലാൻ.

ഉണ്ണി :നീ നാളെ തന്നെ വീട്ടിലേക്കു വാ, നേരിട്ട് പറയാം.

ആദി :ഒക്കെ അങ്കിൾ.ഞാൻ വരാം. ഗുഡ് നൈറ്റ്‌

ഉണ്ണി : ഗുഡ് നൈറ്റ്‌ മോനെ…

******************************************************************************************************************************************************************************************************
രാത്രി പത്തു മണിയോടടുക്കുന്നു. അമ്മായിഅമ്മയും മരുമോളും അടുക്കള പണിയിൽ ആണ്…രണ്ടും കൂടേ അടുക്കളയിൽ ഓരോന്ന് പറഞ്ഞു ചിരിക്കുന്നത് റൂമിൽ കിടക്കുകയായിരുന്ന ആദിയുടെ ചെവിയിൽ നേർത്ത ഒലിയായി വന്നടിക്കുന്നുണ്ടായിരിരുന്നു.

Updated: March 17, 2025 — 11:29 pm

Leave a Reply

Your email address will not be published. Required fields are marked *