തന്നിലേക്ക് ഇരച്ചു കയറിയ പ്രണയത്തിന്റെ,കാമത്തിന്റെ കൊടുങ്കാറ്റിനെക്കുറിച്ചോർത്തു അതിനെ പിടിച്ചു കെട്ടാൻ ഈ ഭൂമിയിൽ താൻ അനുവാദം കൊടുത്തിട്ടുള്ള ഒരേയൊരു പുരുഷനെക്കുറിച്ചോർത്തു അവളുടെ മുഖത്ത് വിരിഞ്ഞ നാണം അവനു സമ്മാനമായി നൽകി അവൾ അവരുടെ ബെഡ് റൂമിലേക്ക് മടങ്ങി പോയി.
ചായ കുടിച്ചുകൊണ്ടരിക്കുമ്പോളാണ് അശരീരി പോലെ ആ വാക്കുകൾ അവന്റെ കാതിൽ വന്നു പതിച്ചത്.
“നോക്കിയും കണ്ടും മതി എല്ലാം….”
എന്താണ് അച്ഛൻ ഉദ്ദേശിച്ചത് എന്ന് മനസായിലാവാതെ നിന്ന ആദിയോട്,അച്ഛൻ കണ്ണുകൊണ്ട് ടീവിയിലേക്ക് നോക്കാൻ പറഞ്ഞു.ടീവിയിൽ ബ്രേക്കിങ് ന്യൂസ്….
“റിയൽ എസ്റ്റേറ്റ് മാഫിയ:പിന്നിൽ വമ്പന്മാർ”
അപ്പോൾ മാത്രമാണ് ആദി അത്രേം നേരം മുഴങ്ങി കേട്ടുകൊണ്ടിരുന്ന കാഹളം അവനുൾപ്പെടെയുള്ളവർക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനത്തിന്റെതായിരുന്നെന്നു തിരിച്ചറിഞ്ഞത്. മാധ്യമങ്ങളുടെ അടുത്ത ഇര തങ്ങൾ ആണെന്ന തിരിച്ചറിവ് അവന്റെ ശ്രെദ്ധ ടീവിയിലേക്ക് കൂടുതൽ ആകർഷിച്ചു.
മന്ത്രി പി. കെ തോമസിന്റെ പേർസണൽ സെക്രട്ടറി ഔസേപ്പും അബ്കാരി മാത്യൂസും തമ്മിലുള്ള ഫോൺ സംഭാഷണമാണ് വാർത്തയിൽ ഉടനീളം കേട്ടുകൊണ്ടിരിക്കുന്നത്.തോമാച്ചന്റെ പിടി വീണാൽ അവനുൾപ്പെടുയുള്ള ഒരു പട തന്നെ പിന്നാലെ കൊഴിഞ്ഞു വീഴുമെന്നുള്ള സത്യം അവന്റെയുള്ളിൽ ഒരു പെരുമ്പറ കൊട്ടി.
മാത്യൂസും താനും തമ്മിൽ യാതൊരു ഇടപാടും ഇല്ലാത്തത് കൊണ്ട് തന്നെ തല്ക്കാലം പോലീസ് തന്റെ പുറകെ വരില്ല എന്നവന് അറിയാമെങ്കിൽ കൂടി ഇനിയുള്ള ഓരോ ചുവടും ഒരോ അണുവും ശ്രെദ്ധയോട് കൂടി തന്നെ മുന്നോട്ട് വെക്കുവാൻ ആദി ഇപ്പോൾ തന്നെ അവന്റെ മനസിനെ പാകപ്പെടുത്തി കഴിഞ്ഞിരുന്നു.
ആദി അവന്റെ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തും റിയൽ എസ്റ്റേറ്റ് ബിസിനസ്സിലേക്കു തന്നെ കൈ പിടിച്ച് കയറ്റിയ അവന്റെ മാനസ ഗുരുവുമായ
ഉണ്ണികൃഷ്ണൻ മേനോൻ എന്ന അവന്റെ പ്രിയപ്പെട്ട ഉണ്ണി അങ്കിളുമായി ഈ വിഷയം സംസാരിക്കാനായി ഫോൺ കയ്യിലെടുത്തെങ്കിലും സ്വതവേ സംസാര പ്രിയനായ ഉണ്ണി അങ്കിൾ ഇത്രയും ഗൗരവതരമായ വിഷയം കയ്യിൽ കിട്ടിയാൽ പിന്നെ ഫോൺ നിലത്തു വെക്കില്ല തോന്നൽ അവനെ ആ ഉദ്യമത്തിൽ നിന്നും വിലക്കി.
അങ്കിളിനെ വിളിക്കുന്നത് പിന്നീടാവമെന്ന് ആത്മഗതം പറഞ്ഞുകൊണ്ട്
ആകെ അസ്വസ്ഥതമായ മനസിനെ തണുപ്പിക്കാൻ ഒന്ന് കുളിച്ചു ഫ്രഷാവുന്നത് നന്നാവുമെന്ന പ്രതീക്ഷയിൽ അവൻ നേരെ റൂമിലേക്ക് പോയി.
പാത്തുവും ഷീലയും അപ്പോളും അടുക്കളയിൽ തന്നെ….
ആദി റൂമിലേക്ക് കേറുമ്പോൾ തന്നെ കട്ടിൽ അവനായി ഒരു ടർക്കിയും ടീ ഷർട്ടും മുണ്ടും ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു അവൾ.ടർക്കിയും എടുത്ത് അവൻ നേരെ ബാത്റൂമിൽ കയറി. പത്തു മിനിറ്റോളം ശവറിനടിയിൽ തന്നെ നിന്നപ്പോൾ തലയൊന്നു തണുത്ത പോലെ അവനു അനുഭവപ്പെട്ടു.
സോപ്പൊക്കെ തേച്ചു നല്ലൊരു തേവാരം തന്നെ നടത്തിയപ്പോൾ പതിയെ മനസിന് പുത്തൻ ഉണർവ് ലഭിച്ചതിന്റെ ഊർജം അവനുള്ളിൽ നുരഞ്ഞു പൊങ്ങി.
ഡ്രെസ്സൊക്കെ മാറി കുറച്ചു നേരം അമ്മയോടും പാത്തുവിനോടും കുശലം പറഞ്ഞിരിക്കാൻ അവൻ അവരുടെ പ്രിയപ്പെട്ട സ്പോട് ആയ അടുക്കളയിലേക്ക് തന്നെ വെച്ച് പിടിച്ചു.
******************************************************************************************************************************************************************************************************
അതെ സമയം അടുക്കളയിൽ,
ഷീല :ഡീ.. നീ എന്തോ ആലോചിച്ചോണ്ട് നിക്കുവാ…. കുറേ നേരമായി ഞാൻ നോക്കികൊണ്ട് നിക്കുവാ…പെണ്ണ് ഈ ലോകത്തൊന്നുമല്ല
നാണത്തിൽ പൊതിഞ്ഞ ചെറിയ ചിരിയോടെയാണ് അവർ അത്രയും പറഞ്ഞു നിർത്തിയത്.
പാത്തു :എന്റമ്മേ… ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. എങ്ങും പോയിട്ടില്ലേ…
കയ്യെടുത് തൊഴുത്കൊണ്ട് അവൾ ചിരിയോടെ പറഞ്ഞു..
അവളുടെ തൊഴുതുകൊണ്ടുള്ള നിൽപ്പ് കണ്ടപ്പോൾ ഷീലക്കും ചിരിയടക്കാനായില്ല.അവർ ഇരുവരും പരസ്പരം നോക്കി ചിരിച്ഛ് തിരികെ പണികളിലേക്ക് തിരിയുമ്പോളാണ്
