സഖീപരിണയം 12

5 അമ്മാവന്മാരും അമ്മയെ പുറത്താക്കിയ പോലെ ആയിരുന്നു പിന്നെ ഞാൻ ജനിച്ചതിൽ ആണ് ഏകദേശം എല്ലാം സോൾവ് ആയത് ..പക്ഷേ കഴിഞ്ഞതിൻ്റെ മുൻപത്തെ വർഷം അച്ഛൻ മദ്യപിച്ച് വണ്ടി ഓടിച്ച് ആക്സിഡൻ്റ് ആയി അമ്മ പോയപ്പോൾ പിന്നേയും അകൽചയിൽ ആയി..മനഃപൂർവം ആയിരുന്നില്ല എന്നാലും . പക്ഷേ എല്ലാവർക്കും എന്നെ വല്ല്യ കാര്യം ആണ് ഞാൻ അമ്മയെ ഓർമ്മിപ്പിക്കുന്നു എന്നാണ് പറയുക ..” കുന്തീപുത്രൻ അർജ്ജുനനെ പോലെ തന്നെ എൻ്റെ അർജുനന്നും ” എന്ന് മുത്തശ്ശി പറയും . അമ്മാവന്മാർ എപ്പോഴും അച്ഛന് എതിരായി ആണ് എന്നോട് പറയുക ”

നിൻ്റെ തന്തയാട നിൻ്റെ കുടുംബം കുട്ടിച്ചോർ ആകിയത് ” എന്ന് ഇടക്കിടെ പറയും. അമ്മയുടെ മരണത്തെ കുറിച്ചാണ് പറയുന്നത് ..അല്ലാതെ പക്ഷം എൻ്റെ കുടുംബം കുറ്റിച്ചോർ ഒന്നും അല്ല..arjun it solutions എന്ന് എൻ്റെ പേരിൽ തന്നെ ഉള്ള വലിയ it ചെയ്ൻ ഭരിക്കുന്ന ബിസിനസ്മെൻ ആണ് അച്ഛൻ ജഗൻദാസ് മേനോൻ.

അമ്മയുടെ മരണം ഏറ്റവും കൂടുതൽ വേട്ടയാടുന്നത് അച്ഛനെ തന്നെ ആണ് ..പക്ഷേ അതിൻ്റെ ഒരു കുറവും എനിക്ക് വരുത്തിയിട്ട് ഇല്ല . അച്ഛന് ഇപ്പൊ അമ്മവീടുമായി ബന്ധം ഇല്ല അതുകൊണ്ട് ആണ് ഞാൻ അച്ഛനെ കൂട്ടിവരാൻ അമ്മമ്മ പറഞ്ഞപ്പോൾ അങ്ങനെ പറഞ്ഞത് .

 

” അതൊക്കെ പോട്ടെ നീ അകത്തേക്ക് വാ …നല്ല ടൈമിംഗ് ആണ് എന്തായാലും അച്ചു ഇന്നലെ വന്നതെ ഒള്ളു അവൾക്കൊരു കൂട്ടയല്ലോ ..”

അമ്മമ്മ ആ പേര് പറഞ്ഞതും എന്തോ ഒരു മിന്നൽ പാഞ്ഞു എൻ്റെ ഉള്ളിൽ അമ്മയുടെ നേരെ മൂത്ത ശ്രീധരൻ മാമൻ്റെ മൂത്ത മോൾ ആണ് അച്ചു..

( അച്ചു എന്ന് പറയുമ്പോ ശെരിയായ പേര് അശ്വതി എന്ന് കരുതും നിങ്ങൾ അല്ല കൃഷണ എന്ന് ആണ് പേര് . എന്തോ എന്തോ അങ്ങനെ ആണ് ) .

കസിൻസ് കൂട്ടത്തിൽ ഏറ്റവും നാണക്കാരി ആണ് അവൾ ഒരു പക്കാ ഇൻ്ററോവെർട്… പക്ഷേ എന്നോട് നല്ല അടുപ്പം ആയിരുന്നു അവളെക്കാൾ മാസങ്ങൾക്ക് മാത്രം ഞാൻ മൂത്തത് ആണ് അത് കൊണ്ട് ഫ്രണ്ട്സ് പോലെ ആയിരുന്നു . മറ്റുള്ളവരുടെ മുഖത്ത് പോലും അങ്ങനെ നോക്കാത്ത അവള് എന്നോട് നല്ല vibe ആയിരുന്നു…കാരണം ഞങ്ങൾക്ക് കോമൺ ആയി പറയാൻ കൊറേ കാര്യങ്ങൾ ഉണ്ടാവും study stuffs ഒക്കെ . കുട്ടികാലം തൊട്ട് എല്ലാ ഫാമിലി ഒത്ത് കൂടലിലും ഞങ്ങൾ എപ്പോഴും ഒരുമിച്ച് ആണ് … അളെയും കണ്ടിട്ട് ഇപ്പൊ 2 വർഷത്തോളം ആയി..( അച്ഛൻ അമ്മാവൻ ഇഷ്യൂസ്) .

” അച്ചു അജൂണ് കുടിക്കാൻ വെള്ളം കൊടുക്ക് ” എന്ന് അമ്മമ്മ വിളിച്ച് പറഞ്ഞതും ..അവള് ഒരു ചില്ലു ഗ്ലാസിൽ ജീരകം ഇട്ടു തിളപിച്ച ചൂടുവെള്ളം കൊണ്ട് തന്നു…കാലങ്ങൾക്ക് ശേഷം അവളെ കണ്ട ഞാൻ ഞെട്ടിപ്പോയി ഒരു കൊച്ചുസുന്ദരി തന്നെ അവള് .

( Detail description ഒക്കെ നിങ്ങളുടെ ഭാവനയ്ക്ക് വിട്ടു തന്നിരിക്കുന്നു ..അവള് ഒരു 90 ശതമാനം നടി വിനസ്വര ഷാജൻ ( അറിഞ്ഞുകൊണ്ട് തെറ്റിച്ചത് ആണ് ) പോലെ ആണ് , സോ ഇനി ആ രൂപം മനസ്സിൽ കാണുക )

എൻ്റെ തലച്ചോറിൽ എന്തൊക്കെയോ ചിന്തകള് കടന്ന് പോയി ….ഞാൻ അവളോട് ചിരിച്ചു കാണിച്ചു …ഇല്ല അവള് എൻ്റെ മുഖത്തേക്ക് അല്ല നിലത്തേക്ക് നോക്കിയാണ് നിൽകുന്നെ …ഗ്ലാസ് വാങ്ങിയപ്പോൾ അറിഞ്ഞുകൊണ്ട് കയ്യിൽ ഒന്ന് തൊട്ടു ഞാൻ അപ്പോഴും അവള് എന്നെ നോക്കിയില്ല …എന്ത് മറ്റുള്ളവരെ പോലെ തന്നെ കേവലം 2 വർഷം കോൺടാക്ട് ഇല്ലാതിരുന്നപ്പോൾ ( 2 വർഷം ആണോ കേവലം !! ) അവള് എന്നെ മറ്റുള്ളവരുടെ കൂട്ടത്തിൽ പെടുത്തിയോ ..ഞാനും അന്യൻ ആയോ!!

എന്നിട്ട് പിടിച്ച പാതി ചോറ് കഴിക്കാൻ ആണ് അമ്മമ്മ വിളിച്ചത്…ഇനി ഭക്ഷണം കഴിച്ചു കഴിച്ച് ഒരു വിധം ആവും ഉറപ്പ് . ഞാൻ വേഗം മറ്റൊരു മുണ്ടും ഷർട്ടും എടുത്ത് ഉണ്ണാൻ ഇരുന്നു …അമ്മമ്മയുടെ എതിർവശത്ത് അതായത് അച്ചുവിൻ്റെ അടുത്ത് ആണ് ഞാൻ ഇരുന്നത് അവളുടെ ഭാവം എന്ത് എന്ന് അറിയണം അല്ലോ…ആയ ചേച്ചി ചോറ് വിളമ്പിയതും ഒരു അലർച്ച ആണ് ഞാൻ കേട്ടത്

” തമ്പ്രാൻ കുട്ടിക്ക് അന്നദാതാവ് ആയോ നീ …അവിടെ വെച്ച മതി അവൻ എടുത്തോളും ” പഴയ ജന്മി മേലാൻ ചിന്ത ഇരച് കയറിയത് ആണ് അമ്മമക്ക്…കാഞ്ചനേച്ചി ഒരു വല്ലാത്ത അവസ്ഥയിൽ ചോറ് അവിടെ വെച്ച് പോയി..പോയി കഴിഞ്ഞ് ഞാൻ കൊറേ ചീത്ത പറഞ്ഞു അമ്മമ്മയെ.

Leave a Reply

Your email address will not be published. Required fields are marked *