പോർട്ടിക്കോയിൽ ഇതിനകം തന്നെ ജീവനക്കാർ എത്തി തുടങ്ങിയിരുന്നു…
സുര സുന്ദരിയെ പോലെ സൂസൻ അവരുടെ അടുത്ത് ചെന്നപ്പോൾ ഏറിയ പങ്ക് ജീവനക്കാരും ബഹുമാനം കാട്ടി ഒതുങ്ങി നിന്നു..
സൂസൻ തങ്ങളോട് ഏറെ അടുപ്പം കാട്ടുന്ന ആളാണെന്ന് ബോധിപ്പിക്കാൻ ചിലർ മത്സരിക്കുന്നുണ്ട്…
സൂസൻ അതൊക്കെ നന്നായി ആസ്വദിക്കാൻ തുടങ്ങി..
എല്ലാർക്കും പുതുതായി ചാർജ് എടുക്കുന്ന ആളിന്റെ പേര് മാത്രേ അറിയൂ.., സുനിൽ മഹാപത്ര…
ആൾ പ്രായം ചെന്ന ആളാണോ… ചെറുപ്പം ആണോ.. കർക്കശക്കാരൻ ആണോ എന്നൊക്കെ ഊഹാപോഹം മാത്രം…!
അത് കൊണ്ട് തന്നെ തോന്നും മട്ടിൽ കിംവദന്തി പറഞ്ഞുണ്ടാക്കാൻ മത്സരം ആയി..
” ആൾ സാമാന്യം പ്രായം ഉള്ള ആളാണ്… എന്ന് കേൾക്കുന്നു… ”
” സ്ട്രിക്ട് ആണെന്ന് കേൾക്കുന്നു.. ഡിസിപ്ലിൻ കാര്യത്തിൽ ഒരു വിട്ടു വീഴ്ച ഉണ്ടാകില്ല… ”
” ആൾ കോഴിയാണ് പോലും..!”
തല്പര കക്ഷികൾക്ക് വേണ്ടിയും ചിലർ വിജ്ഞാനം വിളമ്പി..
” ഓഹ്… ആരായാലും എന്താ…? ”
” ജോലി ചെയ്യുന്നവർക്ക് ആരായാലും ഭയക്കാൻ എന്തിരിക്കുന്നു..?”
എന്ന ഭാവം ആയിരുന്നു, ചിലർക്ക്….
പലതും കണ്ടും കേട്ടും ഇരുന്നെങ്കിലും… സൂസൻ ഊറി ചിരിച്ചു നിന്നതേ ഉള്ളൂ..
” ഇതൊന്നും നമ്മളെ ബാധിക്കുന്ന വിഷയമേ അല്ല… ”
എന്ന മട്ടിൽ..
വാസ്തവത്തിൽ വരുന്ന ആളിനെ സംബന്ധിച്ചു ഏറെ ചിന്തിച്ചു വ്യാകുലപ്പെടേണ്ട വ്യക്തി സൂസൻ തന്നെ…!
കാരണം വരുന്ന ആളിന്റെ സെക്രട്ടറി ആയി ജോലി ചെയ്യാൻ ഉള്ള ആളാണ്….
“നൂറു കൂട്ടം കാര്യങ്ങൾ തലയിലേറ്റി ഭ്രാന്ത് എടുത്തു നിൽകുമ്പോൾ സ്‌ട്രെസ് അകറ്റാൻ വേണ്ടത് ചെയ്യുക എന്നതാണ് തനിക്കു നിർവചിച്ചു തന്നിട്ടുള്ള ജോലി ചെയ്യുന്നതിലും മുഖ്യം… എല്ലായ്‌പോഴും വളരെ പ്ലീസിങ് ആയും ക്യൂട്ട് ആയും ഇരിക്കണം… സെക്രട്ടറി ജോലിക്ക് ഇന്ന സമയം എന്നൊന്നില്ല.. ചിലപ്പോൾ രാവേറെ ചെന്നും കമ്പനി കൊടുക്കാനും വേണ്ട മനസ്സാണ് വേണ്ടത്… അങ്ങനെ ഇരുന്നു ഹെല്പ് ചെയ്യുമ്പോൾ അത്യാവശ്യം ഗോസിപ്പ് ഒക്കെ കേട്ടെന്നും വരും… ജോലിയുടെ ഭാഗം എന്ന് കണ്ടു അവയൊക്കെ ഇഗ്നോർ ചെയ്യാൻ വേണ്ട മനസ്സ് പാകപെടുത്തി എടുക്കുക എന്നതാ ഏറ്റവും പ്രധാനം…. സൂസന് ഞാൻ പറയുന്നത് മനസിലാവുന്നുണ്ടോ..?”
ഒരാഴ്ച മുമ്പ് മാത്രം യൂണിറ്റ് ഹെഡ് ആയി റിട്ടയർ ചെയ്ത M D , കുളന്ത വേലു സാർ ഇന്റർവ്യൂ സമയത്തും ജോയിൻ ചെയ്യാൻ നേരത്തും പറഞ്ഞത് സൂസൻ വീണ്ടും ഓർത്തെടുത്തു…
അന്ന് സാർ പറഞ്ഞതിന്റെ വരികൾക്കിടയിൽ വായിക്കാൻ ഏറെ ഉണ്ടെന്ന് സൂസന് അറിയാമായിരുന്നു…
ചെയ്യുന്ന ജോലിയുടെ പൂർണതയ്ക്ക് ഏത് അറ്റം വരെയും പോകാൻ സൂസൻ തയാറുമാണ്…
” ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ബെസ്റ്റ് ഇമ്പ്രെഷൻ.. ”
കുളന്ത വേലു സാർ തുടർന്നു..
” അതിനു വേഷത്തിലും രൂപത്തിലും ഭാവത്തിലും ഒക്കെ ചേഞ്ച്സ് വരുത്താൻ നോക്കണം.. സൂസന്റെ ഈ ട്രെഡിഷനൽ ആയ ഡ്രെസ്സ് ഒരിക്കലും ഒരു സെക്രട്ടറിയുടേതല്ല…. ഐ ഡോണ്ട് അഡ്വൈസ് ഫോർ സ്ലീവലെസ് ബ്ലൌസ്.. നോർ സ്ലീവ്.. ബട്ട് എ കോംപ്രമൈസ് ഓഫ് ബോത്ത്… കീപ്പിങ് ആൽവേസ് ഹെയർ ഫീ… ഐ തിങ്ക്, സൂസൻ, യു ക്യാൻ ഫോള്ളോ മീ… ബി ബ്യുട്ടി കോൺഷ്യസ്സ്…. ബട്ട് നോട്ട് അഡിക്ക്ട്… ”
കൊളന്ത വേലു സാറിന്റെ ഗുരുതുല്യമായ വാക്കുകൾ കടുകിട തെറ്റാതെ പാലിക്കുന്ന സൂസൻ സാറിന്റെ ഓർമ്മ പുതുക്കാൻ എന്നോണം ആരും കാണാതെ കക്ഷം പൊക്കി നോക്കി ആദ്മ നിർവൃതി അടഞ്ഞു.
