ഞാൻ വിഷമത്തോടെ അയാളെ നോക്കി. വളരെ ദേഷ്യത്തിലാണ് അയാൾ. ഞാൻ അവിടെ നിന്ന് ഇറങ്ങി. പിറകെ രാജു ഉണ്ടായിരുന്നു. ഒരു പ്രാവശ്യം കൂടി സീമ എന്നെ തിരിഞ്ഞു നോക്കി. എന്റെ ജീവിതം ശിഥിലം ആയെന്നു തോന്നി. ഞാൻ ഇറങ്ങി പോകാൻ നേരം അവിടുത്തെ ചുവരിൽ അവരുടെ കുടുംബ ഫോട്ടോ ശ്രദ്ധിച്ചു. അയാൾ, സീമ, രാജു പിന്നെ……
സ്നേഹ…. ഇവൾ…
സ്നേഹ എന്റെ മുൻ കാമുകി ആണ്. ഇപ്പോഴും എന്റെ കയ്യിൽ ഇവളുടെ കുറെ ഫോട്ടോസ് ഉണ്ട്. എന്നിട്ട് അതിശയത്തോടെ രാജുവിനെ നോക്കി.
ചേട്ടാ… ഞാൻ ചേട്ടനെ വീട്ടിൽ ആക്കി തരാം…
ഓ…
അങ്ങനെ ഞെട്ടലോടെ ഞാൻ കാറിൽ കയറി.
രാജു, നിന്റെ ഭാര്യയുടെ പേര് എന്താ?
സ്നേഹ… എന്താ അറിയാമോ?
എവിടെയോ കണ്ട മുഖം…
ശേഷം ഒന്നും മിണ്ടാതെ ഞാൻ ആ വണ്ടിയിൽ ഇരുന്നു. രാജു വണ്ടിയെടുത്തു. വീട്ടിൽ എത്തുന്നുന്നത് വരെ നമ്മൾ ഒരക്ഷരം മിണ്ടിയില്ല. വീടെത്തി. സമയം രാത്രി ആയിരുന്നു….
എണ്ണ ശെരി രാജു….. നീ വിട്ടോ, നാക്ക് കാണാം…
ഓക്കേ ചേട്ടാ…
ഇതും പറഞ്ഞു ഞാൻ വണ്ടിയിൽ നിന്നിറങ്ങി. വീടിന്റെ മുൻപിലേക്ക് നടന്നു. എന്റെ നായ കൂട്ടിൽ കിടന്നിരുന്നു എന്നെ നോക്കി. ഒന്ന് കുരച്ചു. അപ്പുറത്തെ വീട്ടിലെ കൊച്ചു ഫോണിൽ സംസാരിച്ചു കൊണ്ട് അങ്ങോട്ടോമിങ്ങോട്ടും നടക്കുന്നു… ഞാൻ ചെരുപ്പ് ഊരിയിട്ടു വീടിനകത്തേയ്ക്ക് കയറി. ദൂരെ രാജു വണ്ടി തിരിച്ചു പോയി. അമ്മ സീരിയൽ കാണുകയാണ്… അപ്പോൾ –
നിന്റെ വണ്ടിയെവിടെടാ…..
അത് ഒതുക്കി വച്ചിരുന്നപ്പോൾ ചെറിയ തട്ട് കിട്ടി. വർക്ക്ഷോപ്പിലാണ്….
അയ്യോ.. നിനക്ക് വല്ലതും പറ്റിയോ…
അതല്ലേ പറഞ്ഞെ ഒതുക്കി വച്ചിരുന്നു…
പൈസ വല്ലോം കിട്ടിയോ… ശെരിയാക്കാൻ?
ഇല്ല അവർ പോയി കളഞ്ഞു…. ഞാൻ വന്നപ്പോ വണ്ടി മറിഞ്ഞു കിടക്കുന്നു… നല്ല ക്ഷീണം ഞാൻ ഉറങ്ങട്ടെ… ഭക്ഷണം വേണ്ട കേട്ടോ…
ആഹ്… എന്നാൽ നീ പോ… ഞാൻ ബാക്കിയി സീരിയൽ കാണട്ടു ….
ഞാൻ ഹാളിൽ നിന്ന് മുറിയിലേക്ക് കയറി. കട്ടിലിലേക്ക് ചാടി വീണു. ഒറ്റ മയക്കം. എഴുന്നേൽക്കുമ്പോൾ രാവിലെ 10 ആയി… ഇന്ന് എന്തായാലും ജോലിക്ക് പോകുന്നില്ലന്നു തീരുമാനിച്ചതാണ്. അപ്പോഴാണ് വീടിന്റെ ഹാളിൽ ഒരു സംസാരം. ഈ സമയത്ത് ആര്. പേടിയോടെ ഞാൻ കതക് തുറന്നു. ഹാളിൽ ചെന്ന് നിന്നു. അവിടെ അതാ സീമ്മയും ഭർത്താവും രാജുവും. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്റെ അമ്മ എന്നെ നോക്കി. മുഖം പൊത്തി വെച്ചാണ് അമ്മ കരയുന്നത്. എന്നെ കണ്ടതും അമ്മയുടെ ഭാവം മാറി..
എടാ അലവലാതി… നീ എനിക്ക് നാണക്കേട് ഉണ്ടാക്കിയല്ലോ… നീ ചെയ്ത തെറ്റിന് നീ അനുഭവിക്കണം.. നിന്റെ അച്ഛൻ പണി കഴിഞ്ഞ് ഇപ്പൊ വരും.
അമ്മ.. അത്…
അപ്പോൾ അതാ സീമയുടെ ഭർത്താവ്..
എടാ, നീ ചെയ്തതെ ചെയ്തു, നീ വീട്ടുകാരെ പറയിപ്പിക്കാൻ ചെയ്യണ്ടായിരുന്നു… ആ അമ്മയെ നോക്ക്. എന്ത് പാവം സത്രീയടാ…. നീയവരുടെ വയറ്റിൽ തന്നെ ജനിച്ചല്ലോ..
ഇതും പറഞ്ഞു നിൽക്കുമ്പോൾ, നായ കുര തുടങ്ങി. ഞാൻ ഞെട്ടി… ഞാൻ പേടിച്ച സമയം എത്തിയിരിക്കുന്നു, എന്റെ കാലൻ. ഞാൻ തല നീട്ടി ഉമ്മറത്തേയ്ക്ക് നോക്കി. അതാ എന്റെ അച്ഛൻ. ചുണ്ടത്തു ബീഡി, വളരെ ഗൗരത്തോടെയുള്ള നോട്ടം. കേറി വന്നതും അച്ഛൻ എന്റെ കരണം അടിച്ചു പൊളിച്ചു. കിളി പാറി. ഒറ്റ ചവുട്ടിൽ വീട്ടുമുറ്റത്തേയ്ക്ക് ഞാൻ വീണു.
പ്ഫാ.. നായ്ക്ക് പിറന്ന പന്നി…. നിന്നെ ഞാൻ പഠിപ്പിച്ചത് ഇതിനാണാടാ… ഈ മനുഷ്യൻ ആരാണെന്നു അറിയാമോ.. എന്റെ മുതലാളി. എന്റെ ദൈവത്തിന് തുല്യം. നീ.. ഇനി ഈ വീട്ടിൽ നിൽക്കണ്ട. ഇറങ്ങി പോടാ നായെ….
ഞാൻ വിഷമത്തോടെ വീട്ടിൽ നിന്ന് ഇറങ്ങി. തിരിഞ്ഞ് നോക്കാത്തൊണ്ട ഒന്നും കാണാൻ കഴിഞ്ഞില്ല.
നിക്കെടാ… നീയിതിയൊരു പരിഹാരം ഉണ്ടാക്കി.
മൊതലാളി വിളിച്ചു.
മൊതലാളി, എനിക്ക് മൊതലാളിയോടുള്ള ബഹുമാനം കൊണ്ട് പറയുകയാണ് ഈ പിഴച്ചവനെ ജയിൽ കേറ്റണം….
പോരാ ഇവൻ ഇവളെ കെട്ടണം. അവൻ അനുഭവിക്കണം. നിങ്ങൾ ഒരു കാര്യം ചെയ്. എല്ലാവരും റെഡി ആയിക്കോ. ഇവരുടെ കല്യാണം നടത്തി കൊടുക്കാം. പിന്നെ സീമേ നിന്നെ ഞാൻ ഡിവോഴ്സ് ചെയ്യാൻ പോകുവാ. നിന്റെ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. അവർ ഇപ്പോൾ എത്തും.
